പത്തനംതിട്ടജില്ലയിൽ കുളനട സ്വദേശി.ആനുകാലികങ്ങളിൽ കഥകളും കുറിപ്പുകളും എഴുതുന്നു,ഇതാണ്‍ ബെന്നി ബെഞ്ചമിന്റെ ഒരുവരിയിലുള്ള വ്യക്തിത്ത്വം.യുത്തനേസിയ, ഇരുണ്ട വനസ്ഥലികൾ, അബീശഗിൻ, പെൺമാറാട്ടം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങൾ, ആടുജീവിതം, എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‍. ലക്ഷകണക്കിനു മലയാളികൾ ഗള്‍ഫിൽ ജീവിക്കുന്നു, ലക്ഷങ്ങൾ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു.ഇതിൽ എത്ര പേര്‍ മരുഭൂമിയുടെ തീക്ഷ്ണത സത്യമായും അനുഭവിച്ചിട്ടുണ്ട്?.ആ തീക്ഷ്ണത തൊട്ടറിഞ്ഞ,അഥവാ മണല്‍പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് , ‘ബെന്യാമിൻ’ എന്ന് തൂലികനാമം സ്വയം സ്വികരിച്ച അദ്ദേഹം പറയുന്ന്ത്. ഈ നോവൽ പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരേടായിരിക്കും എന്ന നോവലിസ്റ്റ് തന്നെ പറയുന്നു. 2009 ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരവും,ഈ വര്‍ഷത്തെ ‘നോര്‍ക്ക’ അവാര്‍ഡും നേടിയ ബെന്നി ബെന്യാമിന്റെ ആടുജീവിതം എന്നാ നോവലിലിനെ ആസ്പദമാക്കി ബ്ലെസ്സി തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നു.
നോവൽ വായിച്ച് ബ്ലെസി എന്നെ നേരിട്ട് സമീപിക്കുകയായിരുന്നു.’അപ്പോൾ തന്നെ അനുവാദവും കൊടുത്തു.പിന്നുള്ളതെല്ലാം സംവിധായകന്റെ ഉത്തരവാദിത്വം.എനിക്കതിലൊന്നും പങ്കില്ല. തിരക്കഥ ചര്‍ച്ച ചെയ്യാറുണ്ട് എന്നു മാത്രം’എന്റെ ചോദ്യത്തിനുത്തരമായി സന്തോഷത്തൊടെ ബെന്യാമിൻ പറഞ്ഞു. കേട്ടുകേഴ്വികൾ വെച്ചു നോക്കുംബോൾ വിമര്‍ശനബുദ്ധിയുള്ള സംവിധായകൻ എന്നു പേരുകേട്ട ബ്ലസ്സി പ്രധ്വിരാജിനെ’ആടുജീവിതത്തിന്റെ’ നായകനായിതിരഞെടുത്തതിനും കാരങ്ങാൾ കാണാതിരിക്കില്ല്. പ്രധ്വവീരാജിന്റെ അഭിനയജീവിതത്തിൽ ഒരു പൊന്‍തൂവലുകൂടി ഈ സിനിമ തുന്നിച്ചേര്‍ക്കും എന്നു ഉറച്ചു വിശ്വസിക്കുന്നു. ഈ സിനിയിൽ മലയാളഭാഷയും തമിഴും ഒരുപോലെ ഉപയോഗിക്കുന്നു എന്ന അഭിപ്രായവും , പറഞ്ഞു കേള്‍ക്കുന്നു.2010ലെ പത്താംക്ലാസ് പുതിയപുസ്തകങ്ങളിൽ കേരളപ്പുതുമയും ‘ആടുജീവിതം എന്ന കൃതികളില്‍നിന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്,എന്നും പറയുന്നു.
ആടുജീവിതം, ആരുടെ എവിടെ നിന്നുള്ള പ്രചോദനം ആയിരുന്നു?
ബെന്യാമിൻ :എന്റെ പതിനെട്ടു വര്‍ഷത്തെ ഗള്‍ഫുജീവിതത്തിന്റെ പൂർണ്ണവിവരണമാണ് ആടുജീവിതം. ഈ കാലയളവിന്റെ ചൂടും ചൂരുമെല്ലാം അതിലുണ്ട്. മരുഭൂമിയിൽ ജീവിക്കേണ്ടി വന്ന നജീബ് എന്ന മനുഷ്യൻ അതിനിടയിൽ വന്നുപെട്ട് ഒരു നിമിത്തമായി എന്നു പറയാം. നജീബിനെ കണ്ടു മുട്ടിയില്ലായിരുന്നെങ്കിൽ ആടുജീവിതം ഈ വിധത്തിൽ എഴുതപ്പെടുമായിരുന്നില്ല. പക്ഷേ ഗള്‍ഫിന്റെ സങ്കടങ്ങൾ പേറുന്ന ഒരു കഥ നിശ്ചയമായും എഴുതുമായിരുന്നു.
എഴുതിത്തുടങ്ങിയതു കഥ എഴുതാനോ അതോ, പച്ചയായ ജീവിതം കണ്ടപ്പൊഴുള്ള വിഷമം മനസ്സിൽ തിങ്ങിനിറഞ്ഞൊഴുകിയതോ?
ബെന്യാമിൻ :മനസിനുള്ളിൽ എഴുതാൻ കിടന്ന കുറേ ആശയങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ഏകാന്തതയെക്കുറിച്ച്. ആ സമയത്താണ് നജീബിനെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ കഥ കേള്‍ക്കുന്നതും. എന്റെ ആശയങ്ങൾ ഇറക്കിവയ്ക്കാൻ ഇതുതന്നെ പറ്റിയ ആൾ എന്ന് അപ്പോൾ തിരിച്ചറിയുകയായിരുന്നു. ആ ജീവിതത്തിന്റെ കാഠിന്യം എന്നെ എഴുത്തിലേക്ക് നയിക്കുകയായിരുന്നു.
ബെന്യാമിൻ എന്ന വ്യക്തിക്ക്, ഈ കഥയുടെ പര്യവസാനത്തിൽ എന്തു തോന്നി ?
ബെന്യാമിൻ :വല്ലാത്ത വ്യസനം തോന്നി. കഥയിൽപോലും ആ ജീവിതത്തിന് ഒരു ശുഭപരിസമാപ്തി കൊണ്ടുകൊടുക്കാൻ കഴിയാഞ്ഞതിൽ,ചില കഥകൾ അങ്ങനെയാണ്. എഴുത്തുകാരന്റെ കയ്യിൽ അത് നില്ക്കില്ല.
സ്വന്തം, ജീവിതം ,കുടുംബം
ബെന്യാമിൻ :കഴിഞ്ഞ 19 വര്‍ഷങ്ങളായി ബഹ്‌റൈനിൽ ജീവിച്ചു തിരിച്ചെത്തിയ ഒരു സാധാരണ മലയാളിയാണ് ഞാൻ. പത്തനംതിട്ട ജില്ലയിലെ കുളനടയാണ് സ്വദേശം. എഴുത്ത് ഒരു ആവേശമായി കൂടെ കൊണ്ടുനടക്കുന്നതുകൊണ്ട് ജീവിക്കുന്നു എന്നൊരു തോന്നൽ ഉണ്ട്. ഇതിനോടകം നാലു നോവലുകൾ ഉള്‍പ്പെടെ എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യയുടെ പേര് ആശ,ബഹ്‌റൈനിൽ മിനിസ്ട്രി ഒഫ് ഹെല്‍ത്തില്‍ നേഴ്‌സായി ജോലി ചെയ്തിരുന്നു. മകൻ രോഹൻ, മകൾ കെസിയ. പി എം ഡാനിയലിന്റെ മകനാണ്. കുളനട, ചങ്ങന്നൂരിലുള്ള സെന്റ് മേരിസ് ഓര്‍ത്തഡൊക്‌സ് പള്ളിയിലെ അംഗവുമാണ്‍.
ഏറ്റവും ഇഷ്ടപ്പെട്ട് വിനോദം, വായന, സംഗീതം, സിനിമ
ബെന്യാമിൻ :എഴുത്തിനെക്കാൾ എനിക്ക് പ്രധാനം വായന തന്നെയാണ്. വായനയാണ് കൂടുതൽ എഴുത്ത് വളരെ കുറച്ചേയുള്ളൂ. ഇഷ്ടവിനോദം ക്രിക്കറ്റ് ആണ്. എല്ലാത്തരം സംഗീതവും ആസ്വദിക്കും. പക്ഷേ അതിന്റെ പിന്നമ്പുറവിവരങ്ങൾ തിരയാറില്ല, ഡേറ്റാസ് അറിയില്ലന്നു തന്നെ. സിനിമയുടെ കാര്യവും അതുതന്നെ. ഏതെങ്കിലും ഒരെണ്ണത്തിന്റെ പേര് പറയുക ബുദ്ധിമുട്ടാണ്. സംവിധായകൻ ലാല്‍ജോസ് അദ്ദേഹത്തിന്റെ ബ്‌ളൊഗില്‍ ബെന്നി ബെന്യാമിനെ ബഹറിനില്‍ പരിചപ്പെട്ടതായും ആടുജീവിതം എന്ന കഥ അടുത്ത കാലത്തു വായിച്ച നോവലുകളില്‍ വെച്ച് നല്ല നിലവാരം പുലര്‍ത്തുന്നതും, അദ്ദേഹത്തെ വളരെ അധിക് സ്വാധീനിച്ചതായും പറ്യുന്നു .
പ്രവാസ ജീവിതം -വിവരണം, വിശകലനം
ബെന്യാമിൻ :ഗള്‍ഫു ജീവിതത്തെയാണോ പ്രവാസജീവിതം എന്നു പറഞ്ഞത്, അത് സത്യത്തിൽ സാമ്പത്തിക അഭയാര്‍ത്ഥിത്വമോ കുടിയേറ്റമോ ആണ്. പ്രവാസത്തിനൽ വിശാലമായ അര്‍ത്ഥതലങ്ങൾ ഉണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ ‘തിരിച്ചു കയറിച്ചെല്ലാൻ‘ ഒരു വീടില്ലാത്തവന്റെ സങ്കടമാണ് പ്രവാസം. ആ തലത്തിൽ നമുക്ക് നമ്മുടെ ഗള്‍ഫ് ജീവിതത്തെ നോക്കിക്കാണാനാവില്ല. പക്ഷേ അത് പറഞ്ഞതുപോലെ വിവരിക്കാനാവാത്ത ഒരു പ്രഹേളികയാണ്. എന്ത് പേരിട്ടതിനെ വിളിക്കും എന്ന് എനിക്ക് ഇന്നും സംശയമുണ്ട്?
വേദനകൾ പ്രവാസജീവിതത്തിൽ അനുഭവിക്കാൻ വിധിക്കപ്പെടുന്നവൻ
ബെന്യാമിൻ :എത്രയോ കാലമായി മനുഷ്യൻ സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. അതിന്റെ ഉത്തരം തേടലല്ലേ നമ്മുടെ മഹാ ഇതിഹാസങ്ങൾ എല്ലാം. മതങ്ങൾ എല്ലാം. വിശ്വാസങ്ങൾ എല്ലാം. നമ്മുടെ അന്വേഷണങ്ങൾ എല്ലാം. പുതിയൊരു ഉത്തരം എന്റെ കയ്യിലുമില്ല.
പുസ്തകത്തെക്കുറിച്ച് സുഹൃത്തുക്കളുടെ പ്രതികരണങ്ങൾ
ബെന്യാമിൻ :വളരെ സംശയത്തോടെ പ്രസിദ്ധീകരണത്തിനു കൊടുത്ത നോവലാണ് ആടുജീവിതം. ഇത്രയും കഠിനയാഥാര്‍ത്ഥ്യങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ, അത്യുക്തി എന്നു പറഞ്ഞ് തള്ളിക്കളയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. പക്ഷേ പുസ്തകം പുറത്തു വന്നപ്പോഴുള്ള പ്രതികരണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു.നിരക്ഷരന്റെ കാഴ്ചപ്പ്ടിൽ ബെന്നി ഡാനിയൽ എന്ന സുഹൃത്ത്, ‘ബെന്യാമിൻ എന്ന എഴുത്തുകാരൻ ബെന്നി ഡാനിയൽ എന്ന സുഹൃത്താകുന്നത് എന്റെ ഔദ്യോഗിക ബഹറിൻ സന്ദര്‍ശന വേളയിലാണ്. കുറെയധികം ബ്ലോഗ് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു നല്ല സായാഹ്നം ചിലവിട്ടതിനുശേഷം അന്നേ ദിവസം വൈകീട്ട് സ്വന്തം കാറിൽ അദ്ദേഹമാണ് എന്നെ എന്റെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടത്. അപ്പോഴെല്ലാം വളരെ സാധാരണക്കാരനായ ഒരു വ്യക്തിയായാണ് ബന്യാമിൻ എനിക്കനുഭപ്പെട്ടത്. മെയിൽ വഴിയുള്ള സൗഹൃദവും ഇന്നും, മുന്നോട്ട് പോകുന്നു.
സാഹിത്യലോകത്തിന്റെ പ്രതികരണങ്ങൾ
ബെന്യാമിൻ :പതിവുപോലെ നിരൂപകർ ആടുജീവിതത്തെ കാണാന്‍ താമസിച്ചു.(അങ്ങനെ നിരൂപണം എന്തെങ്കിലും അര്‍ഹിക്കുന്ന കൃതിയാണോ അതെന്ന് എനിക്ക് നിശ്ചയമില്ല) പക്ഷേ നല്ല വായനക്ക് ആദ്യമെ തന്നെ ആ പുസ്തകത്തിന്റെ സത്യസന്ധത തിരിച്ചറിഞ്ഞു. ശരിക്കും ‘മൌത്ത് പബ്ലിസിറ്റിയിലൂടെ’ വായനക്കാരിൽ എത്തിയ പുസ്തകമാണത്.വായിച്ച ഓരോ ആളും പുസ്തകത്തെപ്പറ്റി മറ്റ് രണ്ടുപേരോടെങ്കിലും പറഞ്ഞിട്ടുണ്ടാവണം. അങ്ങനെയാണ് അത് ഈ വിധത്തിൽ പരക്കെ വായിക്കപ്പെടാന്‍ ഇടയായത്.
രാജു കോമത്ത് എന്ന എഴുത്തുകാരനും നിരൂപകനും,അതിലേറെ ബെന്യാമിന്റെ അടുത്തു സുഹൃത്തുക്കളിൽ ഒരാളും ആയ അദ്ദേഹം സ്വയം ‘ഒരു പച്ചയായ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നു. ഒറ്റയ്ക്കുള്ള നടത്തം, സ്വപ്നം കാണുകവായന കയ്യിൽ കിട്ടുന്ന എന്തും,തിരക്കഥകൽ എഴുതാനും വായിക്കാനും സമയം കണ്ടെത്തുന്ന അദ്ദേഹം ആടുജീവിതത്തെക്കുറിച്ച് വിശകലനം ചെയതു പറഞ്ഞിരിക്കുന്നാത് ശ്രദ്ധിക്കുക’ഒറ്റപ്പെടൽ പോലെ പ്രവാസ ജീവിതം സമ്മാനിച്ച ജീവിതാനുഭവത്തിന്റേ തീക്ഷണത അതിന്റെ ഔന്ന്യുത്വത്തിൽ എത്തിച്ച സമീപകാലത്തെ ഒരേ ഒരു രചന മാത്രമേ നമുക്കു മുമ്പിലുള്ളു. അത് ബന്യാമിൻ രചിച്ച ആടു ജീവിതം എന്ന നോവൽ മാത്രമാണ്. ആള്‍ക്കൂട്ടത്തിലെ ഒറ്റപ്പെടലല്ല അനുഭവത്തിന്റെ ചൂടും ചൂരുമാണ് എഴുത്ത് എന്ന് ബന്യാമിന്‍ ആടുജീവിതത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. ബന്യാമിൻ എന്ന എഴുത്തുകാരനെ സംബന്ധിച്ച് ഈ നോവൽ ഒരുപാട് ഉത്തരവാദിത്തം നല്‍കിയേക്കാം. അതു പോലെ തന്നെ വായനക്കാര്‍ക്കും. അദ്ദേഹത്തിന്റെ തന്നെ മറ്റു നോവലുകള്‍ ഒക്കെയും നമുക്ക് ഒരു പുനര്‍വായന ഇനി ആവശ്യമായിരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്താനും ആടു ജീവിതം നമ്മെ പ്രേരിപ്പിക്കുന്നു.
ബ്ലൊഗ്ലോകത്തിന്റെ പ്രതികരണം
ബെന്യാമിൻ :ബ്ലോഗ് വായനക്കാർ സ്വഭാവികമായും പുസ്തകത്തെ തിരിച്ചറിയാൻ വൈകി. എന്നാൽ മികച്ച ചില നിരൂപണങ്ങളും നിരീക്ഷണങ്ങളും ഉണ്ടായത് ബ്ലോഗിൽ നിന്നാണ്. ഒരിക്കൽ പറഞ്ഞു തുടങ്ങിയതോടെ ബ്ലോഗില്‍ അതൊരു സജീവ ചര്‍ച്ചയാവുകയും ചെയ്തു. ബെന്യാമിന്റെ കൂടെ ബ്ലൊഗ് ചെയ്യുന്ന ഒരാളായ നിരക്ഷരൻ എണ്ണപ്പാടത്ത് ‘ലോഗിങ്ങ് എഞ്ചിനീയർ‘ ആയി ജോലിചെയ്യുന്ന വ്യക്തിയാണ്‍. അദ്ദേഹത്തിന്റെ ‘ആടുജീവിതത്തെപറ്റിയുള്ള്’ അഭിപ്രായവും കാഴ്ചപ്പാടും ശ്രദ്ധിക്കൂ. ബന്യാമിൻ എന്ന വ്യക്തിയുമായി ഒന്നോ രണ്ടോ ദിവസത്തെ നേര്‍പരിചയവും അല്‍പ്പസ്വല്‍പ്പം ഫോൺ വിളികളിലൂടെയുമുള്ള പരിചയവും മാത്രമാണെനിക്കുള്ളത്. ഒരു വ്യക്തിയെപ്പറ്റി അഭിപ്രായം പറയാൻ അത്രയും പരിചയം മതിയാകുമോ എന്ന് സംശയമുണ്ട്. പക്ഷെ ഉള്ള ഇത്രയും പരിചയം വെച്ച്, ജാഡയൊന്നും ഇല്ലാത്ത പച്ചയായ,ഉള്ളിലുള്ളത് അതുപോലെ വിവരിക്കുന്ന ലാളിത്യമുള്ള ഒരു വ്യക്തിയായാണ് . പെട്ടെന്ന് തന്നെ സൗഹൃദങ്ങൾ ഉണ്ടാക്കുന്ന പ്രകൃമാണെന്നും തോന്നിയിട്ടുണ്ട്. നിരക്ഷകൻ ഒരുപടി മുന്നോട്ട് അഭിപ്രായം വ്യാപിപ്പിക്കുന്നു:ബെന്യാമിന്റെ വിഷങ്ങളെപ്പറ്റിയുള്ള അവതരണ ശൈലിഅവാര്‍ഡുകളും അംഗീകാരങ്ങളുമൊക്കെ വാരിക്കൂട്ടി ശ്രദ്ധാകേന്ദ്രമായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ വിഷയാവതരണ ശൈലിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാൻ ഞാനാളല്ല. എനിക്കറിയാൻ പാടില്ലാത്ത എഴുത്ത്തിന്റെ സങ്കേതങ്ങൾ എവിടെ കണ്ടാലും അസൂയപ്പെടാറുള്ളത് ബന്യാമിന്റെ കാര്യത്തിലും നിരന്തരം ഉണ്ടായിട്ടുണ്ട്.ആടുജീവിതം ബുക്ക് വായിച്ചിട്ട് അതിനെപ്പറ്റി നിരക്ഷരന്‍ പറഞ്ഞ് അഭിപ്രായം ശ്രദ്ധിക്കൂ,’ആടുജീവിതത്തെപ്പറ്റി എനിക്ക് പറയാനുള്ളത് ഒരു പുസ്തകാവലോകനമായി എന്റെ ബ്ലോഗില്‍ ഞാൻ എഴുതിയിരുന്നു. സമാനമായ അനുഭവം എന്റെ ജീവിതത്തില്‍ കുറച്ച് മണിക്കൂറുകളിലേക്കെങ്കിലും ഉണ്ടായതുകൊണ്ടാകാം ആടുജീവിതത്തിന്റെ തീക്ഷണ വായനയില്‍ ഉടനീളം ഞാനുഭവിച്ചു. ബന്യാമിൻ കിട്ടിയ അംഗീകാരങ്ങള്‍ ഒക്കെയും ഒരു പ്രവാസി എഴുത്തുകാരന് കിട്ടിയ അംഗീകാരമായിട്ട് കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മറുനാടന്‍ മലയാളികൾ വായനയ്ക്കും ഭാഷയ്ക്കുമൊക്കെ ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരുണ്ടെന്നുള്ളതിന് തെളിവുകൂടെയാണ് ബന്യാമിന്‍ എന്ന എഴുത്തുകാരനും വായനക്കാരനും. പുറം ലോകം അത് അവാര്‍ഡുകളിലൂടെ അംഗീകരിക്കുമ്പോൾ ഒരര്‍ത്ഥത്തിൽ അംഗീകരിക്കപ്പെടുന്നത് പ്രവാസി എഴുത്തുകാർ തന്നെയാണ്.
നോര്‍ക്ക,സാഹിത്യ അക്കാഡമി അവാർഡ് , സമ്മാനങ്ങൾ
ബെന്യാമിൻ :നോര്‍ക്ക പുരസ്‌കാരമല്ല, ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചതല്ല, ഞാനതിലൊന്നും വലിയ ആവേശം കാണിക്കാത്ത ആളാണ്. സ്വഭാവികമായ അലസത പുരസ്‌കാരങ്ങളോടും ഉണ്ട്. ങാ.. കിട്ടിയാൽ കിട്ടി. സന്തോഷം. അത്രതന്നെ. തരുന്ന പുരസ്‌കാരങ്ങൾ തിരസ്‌കരിക്കാറുമില്ല
ഇനിയും പുസ്തകങ്ങൾ ഭായിലെക്ക് എഴുതിത്തുടങ്ങിയോ?
ബെന്യാമിൻ :ആടുജീവിതത്തിനു ശേഷം ‘ഇ.എം. എസും പെണ്‍കുട്ടിയും’ എന്ന കഥാസമാഹാരം പുറത്തു വന്നു. ഇപ്പോള്‍ ഒരു നോവലിന്റെ രചനയിലായിരുന്നു. അത് പൂര്‍ത്തിയായി. ഈ വര്‍ഷം പകുതിയോടെ അത് പ്രസിദ്ധീകരിക്കാനാവുമെന്ന് വിചാരിക്കുന്നു.