ശിശുക്കളെ എന്റെ അടുക്കൽ വരവാൻ വിടുവിൻ അവരെ തടുക്കരുത്,സ്വർഗ്ഗരാജ്യം അവർക്കുള്ള തല്ലെയോ!യേശുക്രിസ്തുവിന്റെ വാക്കുകൾ:- മുതിർന്നവരുടെ ലോകത്തെ എല്ലാത്തരത്തിലുള്ള ബന്ധങ്ങളും കുട്ടികളെയാണ് ബാധിക്കുന്നത് എന്ന് ഓർക്കാത്ത സമൂഹം. കലാപവും രോഗവും കുടുംബഛിദ്രവും കുഞ്ഞുങ്ങളെ അനാഥരാക്കുന്നു. കുട്ടികളെപ്പറ്റി ഒരു നിമിഷം പോലും ഓർക്കാത്ത ഇന്നത്തെ സമൂഹം, എന്തിനേറെ വീടുകളിൽ‌പ്പോലും കുട്ടികൾക്കുനേരെ അഥർമ്മങ്ങളാണ് നടക്കുന്നത്. അനാഥലയങ്ങളിലേക്ക് , തെരുവിലേക്ക് നിഷ്ക്കരുണം പിൻതള്ളപ്പെടുന്ന ബാല്യം.
മേലുകാവിലെ സജിനി മാത്യൂസ് ഈ പ്രവണതക്കും, കാഴ്ചപ്പാടിനും, അനുഭവങ്ങൾക്കും വിപരീതമായ പ്രവർത്തിക്കുന്ന ഒരു സ്ത്രീജന്മം ആണ്. അപ്രതീക്ഷിതമായി തെരുവിൽ കണ്ട രണ്ടു പെൺകുട്ടികൾക്ക് ആഹാരം വാങ്ങിക്കൊടുക്കുകയും ആരോരുമില്ലാ‍ത്ത അവരെ സ്വയം ഏറ്റെടുക്കുകയും ചെയ്തു. അതൊരു തുടക്കം മാത്രം ആയിരുന്നു.2000ൽ “ സ്നേഹിഭവൻ” എന്ന അനാഥരായ പെൺകുട്ടികൾക്കുവേണ്ടിയുള്ള ഈ സംരംഭം ഒരു സൊസൈറ്റിയായി റെജിസ്റ്റർ ചെയ്തു.കുട്ടികളെ താമസിപ്പിക്കാൻ ഒരു വീടുപോലെ തുടക്കം പിന്നീട് ഒരു തുടർക്കഥയായി.അറിയിക്കാനുള്ളവരെ അറിയിച്ചിതനിനുശേഷം പെട്ടെന്ന് ഇതി
ആൺകുട്ടികൾക്കു പിന്നെയും ജീവിക്കാം പെൺകുട്ടികളെ സമൂഹത്തിലേക്കു വിടാനുള്ള ഒരു ഭയം എന്നും മനസ്സിൽ കൊണ്ടുനടക്കുന്നു സജിനി. ഭർത്താവും ചിത്രകാരനുമായ മാത്യൂസിന്റെ പൂർണ്ണ സഹകരണത്തോടെ നടത്തുന്ന സ്നേഹിഭവൻ ഒരു അനാഥാലയം അല്ല. അവരുടെ സ്വന്തം കുട്ടികളെയും ഈ വളർത്തുമക്കളുടെ കൂടെത്തെന്നെ വളർത്തുന്നു.നായുള്ള തുടക്കം ഇട്ടു. പത്രത്തിലും മറ്റും വാർത്തയായിത്തന്നെ കൊടുത്തു.
ഇപ്പോള്‍ കുട്ടികൾ പതിഞ്ച്,കൂടെ സജിനിയുടെ രണ്ടു മക്കളും. സജിനി ഇടക്കിടെ വിളിക്കും ,ദൈവത്തെയും ലോകരെയും.! ദാരിദ്ര്യം പൊതിയുമ്പോൾ,സ്കൂ‍ൾ തുറക്കുമ്പോൾ, വീട്ടു സാധനങ്ങൾ തീരുമ്പോൾ, കുട വാങ്ങാൻ, പുസ്തകം വാങ്ങാൻ.എന്നിങ്ങനെ ചെറിയ ചെറിയ ആവശ്യങ്ങൾക്കായി! സജിനിയുടെ വലിയ ആവശ്യങ്ങൾ ഏറെയാണ്.മഴക്കാലം വരുന്നു, കുട്ടികൾ നനയാതെ ഇരിക്കണം എങ്കിൽ ചോരുന്ന വീട് പുതുക്കിപ്പണിയണം.സ്വന്തം കുട്ടികളും ഈ പുതിയ വളർത്തുമക്കളുടെ കൂടെത്തെന്നെ എല്ലാ ഇല്ലായ്മയിലും സഹകരിക്കുന്നു.
റീനി മാംബലം എന്ന കഥാകാരിക്ക് സുഹൃത്തിൽ നിന്നും കിട്ടിയ ഇമെയിൽ സന്ദേശത്തിൽ സഹായം അഭ്യർത്ഥിച്ചു കൊണ്ടിള്ള് ഒരു കത്തിലെ അഭയാർഥിമാത്രമായിരുന്നു സജിനി കൂടുതൽ അന്വേഷിച്ചപ്പോൾ സജിനിയുടെ സ്നേഹവും സത്യസന്ധ്മായ മനസ്സും മനസ്സിലാക്കി.” കൂടെത്താമസിക്കുന്ന ഈ കുട്ടികൾ അനാഥരല്ല എന്ന ഒരു കാരണത്താൽ മാത്രം സർക്കാരിൽനിന്ന് ഒരു വിധത്തിലുള്ള ധനസഹായവും, സഹകരണവും സജിനിക്കു കിട്ടില്ല എന്നു മനസ്സിലാക്കിയ റീനി, സ്വയം സജിനിയെ സഹായിക്കാൻ സന്നദ്ധത കാട്ടി. അതിലുപരിയായി കരുണയുള്ള റീനിയുടെ പല കൂട്ടുകാരോടും അവനവനാൽ കഴിയും വിധം സജിനിയെ സഹായിക്കാൻ ആവശ്യപ്പെട്ടു. സ്വയം ഒരു ആദിവാസി ജീവിതം ജീവിച്ചിരുന്ന സജിനിയെക്കുറിച്ച് അറിയുംന്തോറും അഭിമാനം തോന്നിത്തുടങ്ങി എന്നു പറയുന്നു റീനി. “വിദ്യാഭ്യാസവും കഴിവും ഉണ്ടെങ്കിൽ ഏതൊരു ആദിവാസിക്കും സ്വന്തമായി സ്വസ്തമായി ജീവിക്കാം എന്നു സ്വന്തം ജീവിതത്താൽ കാട്ടിക്കൊടുക്കുന്നു സജിനി. 7 ആ‍ാം വയസ്സുമുതൽ വയലിലും കാട്ടിലും ജോലിചെയ്ത്, ആഴ്ചയിൽ ഒരിക്കൽ മാത്രം സ്കൂളിൽ പോയി എന്നു വരുത്തി ജീവിക്കുന്ന ഒരു പാരംബര്യമാണ് ആദിവാസികൾക്ക്! സ്വന്തം ജീവിതം ഒരു മാതൃകയാക്കി ജീവിക്കുന്ന സജിനി” റീനി ഇന്നും സഹായിക്കാനും സഹകരിക്കാനു താല്പര്യം കാണിക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല എന്നു തീർത്തും പറയാം. കോട്ടയം മേലുകാവിലെ സജിനി 15 കുട്ടികളെ മക്കളായും പരിചരിച്ച് കഴിയുന്നതിന്റെ വിശദവിവരങ്ങൾ ലോകം അറിഞ്ഞത് , വി.കെ.ശ്രീരാമന്റെ“വേറിട്ട കാഴ്ചകൾ“ എന്ന റ്റ് വി പ്രോഗ്രാമിലൂടെയാണ്. അവിടെ നിന്നും ഇമെയിൽ സന്ദേശങ്ങളായി മണിലാൽ എന്ന സിനിമാ സംവിധായകൻ ധാരാളം സുഹൃക്കൾക്ക് അയക്കുകയുണ്ടായി.സജിനിയുടെ സത്യസന്ധത അവരുടെ ജീവിതത്തിലും ,ഈ അനാഥരല്ലാത്ത എന്നാൽ ആരുമില്ലാത്തവരായ ഈ കുഞ്ഞുങ്ങളുടെ മനസ്സും എല്ലാവരെയും സ്വാധീനിക്കുന്നുണ്ടാവാം.
സജിനിയിലെ മാനവികത തുടര്‍ന്നും പുലരട്ടെ.’സജിനിയെ സഹായിക്കുക,പതിനഞ്ചു കുട്ടികളെയും’-സഹായിക്കാൻ മനസ്സും സന്നദ്ധതയും ഉള്ളവർക്കായി ഈ അവസാന വരികൾ കൂടിച്ചേർക്കുന്നു.
sajini mathews
‘ snehi bhavan ‘
pandyan mavu
melukavu mattom – po
kottayam – 686652
ഫോൺ:- 009198479 32799
സജിനി മാത്യൂസ്, ഫെഡറൽ ബാങ്ക്, മുട്ടം ബ്രാഞ്ച്, അക്കൌണ്ട് നമ്പർ – 1078 0100 0711 61