നീ എന്റെ ലഹരിയല്ലേ
എന്റെ ഷീവാസ്‌ റീഗല്‍‍
വോഡ്കയും ലൈം കോര്‍ഡിയലും,
കൂടെ ഒരു ചീന്തു പച്ചമുളകും പോലെ,
ഒരു സിഗരറ്റ് പുക,ചില്‍ഡ്‌ ബിയര്‍
കഞ്ചാവിന്റെ ലഹരിയാണു നീയെനിക്കു
ചുണ്ടുകളിലെത്തുന്ന മദന രസം നീ,
ഞാനാകുന്ന മദ്യകോപ്പയിലെ
നുരഞ്ഞു പൊങ്ങുന്ന ലഹരി നീ
സിഗരറ്റ് ലൈറ്റര്‍കാത്തു നില്‍ക്കുന്ന
ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്ജെസ്‌ പോലെ
ലൈറ്ററിന്റെ മാദകാഗ്നിയില്‍‍
എരിഞ്ഞടങ്ങാന്‍ വെമ്പുന്ന പുകയില
ചില്ലുകോപ്പയിലെ മാദകത്വം,
നുരഞ്ഞു പൊങ്ങും പെണ്‍ മനം
എന്റെ സിരകളില്‍ നീ കഞ്ചാവും
സ്നേഹവും പ്രണയവും ആയി
അഗ്നിജ്വാലയായി കത്തി പടര്‍ന്നു നീ.
ലഹരിയുടെ ചില്ലു കോപ്പ‍നുകര്‍ന്നു ഞാന്‍
നമുക്കിടയില്‍ എന്തിനീ
സ്നേഹം,പ്രണയം,വിശ്വാസം?
നീ എന്ന ലഹരി സിരകളിലെ മദജലമോ?
വിശ്വാസത്തിന്റെ തൊട്ടു കൂട്ടുമായി നീ എത്തി
പ്രേമത്തിന്റെ കാണാപുറങ്ങളിലെ പുകച്ചുരുളുകള്‍
‍എന്നെ തേടിയലയുന്നുവോ
നീയൊ എന്റെ പ്രാണന്‍?
എന്നിലെ പ്രണയം,വിശ്വാസം,സ്നേഹം?
നീ ഞാന്‍ ആകുന്നു,ഞാന്‍ നീയും.
നിന്റെ കവിതകള്‍ എനിക്കു കൂട്ടായി
നിന്റെ വാക്കുകള്‍ എനിക്കു മഴത്തുള്ളി
നിന്റെ വാക്കിന്റെ മാധുര്യം,
എന്റെ സ്വപ്നങ്ങളിലെ കേളികള്‍‍‍
എന്റെ മനസ്സിന്റെ ലഹരി നീ
എന്റെ സ്വപ്നം,എന്റെ സഖീ.