വര്‍ഷങ്ങളുടെ ഇടവേളക്ക് അന്ത്യം കുറിച്ചുകൊണ്ട്, സണ്ണി ജോസഫ് എന്ന അനുഭവസ്പര്‍ശിയായ കഥാകൃത്ത് വീണ്ടും തൂലിക ആയുധമാക്കി.
അഭിനേതാക്കളെ അവരറിയാതെത്തന്നെ കഥാപാത്രങ്ങളാക്കി മാറ്റുന്ന കഴിവുറ്റ രചനയാണ് അദ്ദേഹത്തിന്റേത്. ‘ശ്രീരാഗം’ എന്ന കഥ, തന്റെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ വരച്ചു കാട്ടാനാണ്, സണ്ണി എന്ന കഥാകൃത്തിന്റെ ശ്രമം.
പ്രതിഫലങ്ങള്‍ ആഗ്രഹിക്കാത്ത സ്നേഹം; ഒരിക്കലും പ്രതീക്ഷ നശിക്കാത്ത സ്നേഹം! സ്നേഹത്തിന്റെ പല മുകുളങ്ങള്‍ ആയി ദു:ഖങ്ങള്‍! സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കുറെ മനുഷ്യരുടെ നൊമ്പരങ്ങളും പ്രതീക്ഷകളും, അതിന്റെ അനന്തരഫലങ്ങളും ആണ് ശ്രീരാഗത്തിന്റെ മുഖ്യ ധാര. പഠിപ്പിക്കാതെ, പഠിക്കാതെ പച്ചയായ മനുഷ്യരുടെ വേദനകള്‍ ,രക്തത്തില്‍ അലിഞ്ഞു ചേര്ന്നകാര്യങ്ങള് ആണ്, ശ്രീരാഗത്തിന്റെ ജീവതന്തു. അത് ഏറ്റവും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവര്‍ണ്ണനീയമെന്നു പറയാതെ വയ്യ!
സണ്ണി കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങളുടെ ദോഹ, ഖത്തറില്‍ എത്തിയിട്ടുണ്ട്.
ക്യാമറ കൊണ്ട് കവിതകള്‍ രചിക്കുന്ന അദ്ദേഹം, തന്റെ പ്രഗത്ഭമായ സിദ്ധിയും പരിചയവും ചേര്‍ത്ത് നാഷണല്‍ ജിയോഗ്രാഫിക് ചാനലിനു വേണ്ടി ഒട്ടകങ്ങളെപ്പറ്റി ഒരു വാര്‍ത്താചിത്രീകരണം തയ്യാറാക്കാന്‍ ഈ സന്ദര്‍ശനം വിനിയോഗിക്കും.