സാധാരണദിവസം പോലെയുള്ള തുടക്കത്തിന്റെ ആദ്യപടി പത്രം വായന.തുടങ്ങുന്നതിനു മുൻപ് മനസ്സിൽ ഒരു പ്രാർത്ഥനെയുണ്ടായിരുന്നുള്ളു. കർത്താവെ‘ ഇന്നെങ്കിലും ബലാത്സംഗവും.സ്ത്രീപീടനവും, നിയസംഭയിലെ ഇറങ്ങിപ്പോക്കും മാത്രമായിരിക്കരുതെ.മുൻപേജ് വാർത്ത!പതിവുപടി തന്നെ ഇന്നും.വിശ്വാസങ്ങളനുസരിച്ച് ദൈവം സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.ആകാശം ഭൂമി, സൂര്യചന്ദ്രന്മാർ, താരാഗണങ്ങൾ തുടങ്ങിയവയെ ഓരോ ദിവസങ്ങളായി സൃഷ്ടിച്ച ശേഷം ആറാംദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചതായി ബൈബിൾ പഴയനിയമത്തിൽ പറയുന്നു. മണ്ണുകൊണ്ടു മനുഷ്യനെ മെനഞ്ഞുണ്ടാക്കിയ ദൈവം, മൂക്കിൽ ശ്വാസം ഊതി ജീവൻ നൽകി. സകല ജീവജാലങ്ങളുടെമേലും അവന് ആധിപത്യം നൽകി.മറ്റു ജീവജാലങ്ങളൊന്നും അവനു മതിയായ തുണയാവില്ല എന്നു മനസ്സിലായി. അതിനാൽ, ഹവ്വാ എന്ന സ്ത്രീയെ ദൈവം സൃഷ്ടിച്ചു. ആദാമിനെ ഒരു വാരിയെല്ല് ഊരിയെടുത്ത് അതിൽനിന്നാണ് ഹവ്വായെ സൃഷ്ടിച്ചതെന്നു ബൈബിൾ വിശദീകരിക്കുന്നു. പാതിശരീരം കൊണ്ട് മനുഷ്യനും സ്തീയും ഒന്നാണ് എന്ന് ദൈവം വ്യക്തമാക്കിയില്ലെ, ഇവിടെ!!
ആഷിഖ് അബു അദ്ദേഹത്തിന്റെ മലയാളസിനിമയിലൂടെ ശക്തമായി പ്രതികരിച്ചുകഴിഞ്ഞു കടുംനിറത്തിൽ, സ്തീകൾ പ്രതിസന്ധികൾ തരണംചെയ്യാൻ സമർത്ഥരാണ്.കഷമിച്ചും,സഹിച്ചും ജീവിക്കാൻ പഠിച്ച അതേമനോഭാവം, പ്രകോപിക്കപ്പെട്ടാൽ ശക്തമായി പ്രതികരിക്കും എന്ന് അടിവരയിടുന്ന ചിത്രമാണ് ‘22 ഫിമെയിൽ കോട്ടയം’.പ്രായോഗികബുദ്ധിയോടെ സത്യസന്ധമായി സ്വയം ജീവിച്ചുകാണിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതം.ഇതു സിനിമ,കഥമാത്രം,ഒരു വികാരപരവശമായ മനസ്സുമായി എല്ലാവരും സിനിമ കണ്ടിറങ്ങി. വേട്ടയാടപ്പെടുന്ന സ്ത്രീകളോട് ചെറുത്തു നിൽക്കാൻ ആഹ്വാനം ചെയ്യുന്ന സിനിമ. മലയാള സിനിമയിലെ സ്ഥിരം സ്ത്രീ സങ്കല്പം പൊളിച്ചെഴുതുന്നുണ്ട് ഈ സിനിമ. അവിടുന്നു തുടങ്ങുന്ന ജീവിതത്തിന്റെ പച്ചയായ കഥ.മനസ്സിൽ ഒരായിരം പ്രലോഭനങ്ങളും,വീരശൂരചിന്തകളും എല്ലാം ഒരുമിച്ചെത്തി, സിനിമാ ഡയലോഗുകൾ പോലെ!
വീറും വാശിയോടെ എല്ലാവരും ഫെയിസ് ബുക്കിലും, വാരികളിലും പത്രങ്ങളിലും, തകർത്ത് എഴുതി, റ്റി വി ചാനലുകൾ ഘോരഘോരം വാദിച്ചു. സോഷ്യൽ നെറ്റ്വർക്കുകൾ പുതിയതമുറയുടെ ചിന്താഗതിയും സ്വഭാവവും നിർവ്വീര്യമാക്കുന്നു എന്നു പറഞ്ഞവർ,ഒരു നിമിഷം ഉണർന്നു ചിന്തിച്ചു.ന്യൂ ഡെൽഹി സംഭവത്തിന്റെ രണ്ടാം ദിവസം പകൽ രാഷ്ടവും,രാഷ്ടനഗരവും,രാഷ്ട്രത്തലവന്മാരും കുടഞ്ഞെഴുനേറ്റു.സെക്കന്റുകളും മിനിറ്റുകളും വെച്ച്, ലക്ഷോഭലക്ഷം ആൾക്കാർ ജീവനോടുമല്ലിടുന്ന പെൺകുട്ടിക്കായി നിരത്തിലിറങ്ങി.കൂടെ ഗവണ്മെന്റും , സൈന്യവും,പോലീസും,ക്രൈസിസ് ഫോഴ്സും എന്നു വേണ്ട എല്ലാവരും കൊടുംതണുപ്പിലും വിയത്തു. ജനങ്ങളുടെ ഒത്തൊരുമക്ക് സോഷ്യൽനെറ്റ്വർക്ക് താങ്ങും തണലുമായി.
എന്തികൊണ്ടണ് സ്തീകൾ ബലാൽക്കാരത്തിനിടയാകുന്നത്? എന്തായിരക്കണം അവരുടെ പ്രതികരണം? വെറും ഒരു കുപ്പത്തൊട്ടിയായി, സമൂഹത്തിൽ നിന്നും,വീട്ടിൽ നിന്നും സുഹൃത്തുക്കിടയിൽ നിന്നു പോലും തിരസ്കരിക്കപ്പെടുന്ന ഇവർ ജീവിതത്തിൽ എന്തു ചെയ്യണം എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്?
പി ജെ ജെ ആന്റണി, കഥകൃത്തും,പത്രപ്രവർത്തകനും, എച്ച് ആർ അഡ്മിനിസ്റ്റ്രേറ്ററും ,പരിവർത്തകനും ആയ, ഇദ്ദേഹത്തിന്റെ വിദക്താഭിപ്രായത്തിൽ, സ്ത്രീകൾ സ്വയം മനസ്സിനെ ധൈര്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സുഹൃത്തുക്കൾക്കും,അടുത്തറിയാവുന്നവർക്കും, ‘ പ്രതാപ് ‘ എന്നറിയപ്പെടുന്ന ,മലയാളികളുടെ പ്രണയനായകൻ, സംവിധായകൻ, എഴുത്തുകാരൻ, പ്രൊഡ്യൂസർ, പ്രതാപ് പോത്തൻ,സ്ത്രീകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പല ദിശകളിലേക്ക് നമ്മുടെ ചിന്താഗതിയെ കൊണ്ടുപോകുന്നു. പല ഭാഷകളിലായി തൊണ്ണുറ്റി അഞ്ചിലേറെ സിനിമകളിൽ അഭിനയിച്ച പ്രതാപ് പോത്തൻ സ്ത്രീകളേക്കുറിച്ചുള്ള ചോദ്യങ്ങൾ ഒരു 100 കോടിയുടെ വിലകൽപ്പിക്കുന്നു. ബലാക്കാരങ്ങളും ,ഹീനകൃത്യങ്ങൾക്കും മനുഷ്യനുണ്ടായ കാലമുതൽക്കേയുണ്ട് എന്നു കരുതുന്നു.മനുഷ്യന്റെ ചിന്താഗതിക്ക് മാറ്റം വരാനുള്ള നമ്മുടെ പ്രതീക്ഷകൾ തികച്ചു അസ്ഥാനത്താണെന്ന് .സ്ത്രീകളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നും,എങ്ങനെ ജീവത്തോടൂ പ്രതീകരിക്കും എന്നതിനു,ശരിയായ ഉത്തരം ആരുക്കും തരാൻ സാധിക്കും എന്നു തോന്നുന്നില്ല.എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ദു:ഖപര്യവസായി സംഭവങ്ങൾക്ക് അടിമപ്പെട്ടുകിടക്കുന്നു. സഹകരിക്കാൻ മാനസ്സില്ലാത്തെ ഭാര്യയോടു ഭർത്താവു ചെയ്യുന്നതും ബലാൽക്കാരം അല്ലെ?
തന്നിലും ഉയർന്ന മാനസമ്മാനങ്ങൾ കൊടുത്താൽ കൈവിട്ടു പോകുന്നത് സ്വന്തം സ്ഥാനം ആണെന്ന അപകർഷാബോധം മാത്രമല്ലെ ഇത്? ജയാനൻ വിൻസെന്റ് , വിവിധ ഭാഷകളികെ സിനിമകളിലൂടെ,ഇന്ധ്യയിലെ അറിയപ്പെടുന്ന ഒരു മുൻ നിരസിനിമാറ്റോഗ്രാഫർ ആണ്.ഹിന്ദു ദിനപ്പത്രം അത്യഭൂതായ ക്യാമറ ചാതുര്യത്തെ മുൻനിർത്തി അദ്ദേഹത്തെ ഇൻഡ്യയുടെ “എയ്സ് ലെൻസ് മാൻ’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സിനിമാലോകം സ്ത്രീകൾക്ക് വളരെ സെയ്ഫ് ആണ്.എന്നാൽ കാസ്റ്റിം കൌച്ച് എന്നത് തികച്ചു വ്യത്യസ്ഥമായ ഒരു സംഗതിയാണ്.സ്ത്രീകളെ ദൈവമായി കണ്ട് പൂജിക്കുന്ന ഈ രാജ്യത്ത് ബലാക്കാരം ചെയ്യപ്പെടുന്ന സ്ത്രീ,ദൈവത്തിന്റെ പ്രതിരൂപം അല്ലാതായിത്തിരുമൊ?
എവിടെനിന്നുവരും താൽക്കിലികമായ പരിഹാരം? ഇന്നുവേണം പരിഹാരം, കോടതികയറിയിറങ്ങി, വർഷങ്ങൾ കഴിഞ്ഞാലും,മനസ്സും ചെരുപ്പും തേഞ്ഞുമാഞ്ഞ്, ജീവിതം തീരുന്ന കാലത്തല്ല!! ഒരു സീനിയ അഭിഭാഷകനായ ,ജോർജ്ജ് കോശിയുടെ അഭിപ്രായത്തിൽ Adv. George Koshy സ്തീകൾക്കായി ഗവണ്മെന്റ് പലതരം ദീർഘദർശിയായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശ്ഒരു വിക്റ്റിം കോംബൻസേഷൻ സ്കീം ‘കൊണ്ടുവന്നു കഴിഞ്ഞു. അതിൻപ്രകാരം,ഇത്തരം ഹിംസകൾക്ക് ഇരയാക്കപ്പെടുന്നവർക്കും അവരുടെ കുടുംബാഗംങ്ങൾക്കും വേണ്ടി സാബത്തിക സഹായങ്ങളും മറ്റു സഹായസഹകരണങ്ങളും ചെയ്തുകൊടുക്കുവാൻ വേണ്ടിയുള്ളതാണ് ഈ നിയമം. ഇത്തരം ആപത്തുകൾ നേരിട്ടവരുടെ കൂട്ടത്തിൽ,
ബലാസംഗം,ആസിഡ് ഒഴിച്ചുകത്തിക്കപ്പെട്ടവർ, ജോലിതേടിപ്പോയിചതിക്കപ്പെടുന്നവർ എല്ലാം തന്നെ ഉൾപ്പെടുന്നു.
രാജേശ്വരി അശോക് മസ്കറ്റിൽ ഒമാൻ എയറിൽ ജോലിചെയ്യുന്നു,അതുമാത്രമല്ല ഒരു ജേർണലിസ്റ്റായും ഇവർ ജോലിചെയ്തിട്ടുണ്ട്.ഇന്നത്തെ കാലത്തുപോലും, ബലാത്സംഗച്ചെയ്യപ്പെടുന്ന ഏതൊരു സ്ത്രീക്കും, കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ സഹായസഹകരണങ്ങളോ സഹായമോകിട്ടുന്നില്ല. സ്ത്രീകളുടെതല്ലാത്ത ഒരു തെറ്റിനുകാരണമായിം,വളരെ പൈശാചികമായ ഒരു മാനസികാവസ്ഥയിലുള്ള മനസ്സിനെ ശാന്തമായി,ദയയോടെ ഇടപെടുന്നതിനുപകരം, നികൃഷ്ടമായി ചോദ്യംചെയ്യപ്പെടുന്നു.ഇതൊന്നും സ്വന്തം ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നു കിട്ടുന്നില്ല എങ്കിൽ അവ സ്വയം കണ്ടെത്തി സധൈര്യം ,തലയുയർത്തി നടക്കാനുള്ള മാസസികാവസ്ഥ ഉണ്ടാക്കിയെടുക്കണം. ശരിയായ മരണം വരുന്നതുവരെ,ജീവിച്ചു മരിക്കുന്ന അവസ്ഥ… അതാണ് ബലാത്സംഗത്തിന്റെ അനുഭവത്തിൽ ഉണ്ടകുന്നത്.
ഒരു കുറുപ്പടി:-സൈക്കോളജിസ്റ്റും,പ്രൊഫസ്സറും,സ്ഥിരോത്സാഹിയായ ബ്ലോഗർ കൂടിയായ ഡോക്ടർ മത്തായി ഫെൻ പറയുന്നത്,ബലാത്സംഗത്തിന്റെ ഇരയുടെ മാനസികാവസ്ഥയിൽ ഒരു ഫിലോസഫിയും വിലപ്പോകില്ല. നമ്മളെ സ്നേഹിക്കുകയും മനസ്സിക്കുയും ചെയ്യുന്നവരുടെ കൂടെ ജീവിക്കുക,നമുക്ക് നമ്മളെ സ്വയം സ്നേഹിക്കാൻ തുടങ്ങുന്നിടം വരെ.സമൂഹത്തിന്റെ താറടിച്ച സദാചാരബോധം ,ഇത്തരം സ്ത്രീകളെ കളങ്കപ്പെട്ടവരും നികൃഷ്ടരുമായി വരച്ചുകാട്ടുന്നത്.ഒരു പക്ഷെ ഏതെങ്കിലും ഒരു കാലത്ത് ഈ സദാചാരബോധം കാറ്റിൽപ്പറത്തി തനിക്ക് സ്വയം സ്നേഹിക്കാൻ കഴിയുന്ന ആരെയും സ്വീകരിക്കാൻ അവർ തയ്യാറായെന്നു വരും.