തുള്ളി തുള്ളിയായി മണി മണിയായി
നീര്‍മണിപോലെ വീണു എന്നരികില്‍
തണുത്ത നനുത്ത സുന്ദരമുത്തുകള്‍
കോരിയെടുത്തു കൈക്കുമ്പിളില്‍.
നെഞ്ചോടുചേര്‍ത്തു,മെയ്യോടടുപ്പിച്ചു
മുഖമാകെ നനച്ചു ഞാന്‍ നിന്നു.
കാലങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍
കണ്ടുമറന്ന ഈ മുത്തുമണികള്‍
ഇന്നെന്തേ എന്റെ കണ്ണുനീരിന്
ഉപ്പുരസത്തിന് നീരില്‍കുതിര്‍ന്നു
ഒഴുകിയിറങ്ങി എന്‍ മുഖമാകെ !
മഴയുടെ ഓരോമുത്തുമണികളും
നേര്‍ത്തകുളിര്‍മ്മയും,സുഖമുള്ള
തണുപ്പനേക്കാള്‍,ഓര്‍മ്മകളുടെ
തണുത്തു വിറങ്ങലിച്ച കുറെ
വേദനിപ്പിക്കുന്ന വേലിയേറ്റം,
ഒരിക്കലും മാഞ്ഞുപോകാത്ത
ഏങ്ങലടികള്‍,ഒരു മിന്നലില്‍
മാറ്റൊലുയായി,തകര്‍ന്നടിഞ്ഞു.
മഴയായി,നീര്‍മണിമുത്തായി.