ഗീത ഏബ്രഹാം ജോസ്- ഇക്കാലത്തെ മഹിള
വീട്ടമ്മ അഥവാ housewife എന്നു കേട്ടാൽ നമ്മുടെ മനസ്സിൽ ഇക്കാലത്ത് അത്ര മതിപ്പില്ല. “ആ…“നെറ്റി ചുളിച്ച ഒരു സ്വാഗതം ആയിരിക്കും കിട്ടുക. ഇത് ബുദ്ധി ഹീനത അല്ലേ? തികച്ചും അഭ്യസ്ത വിദ്യരായ വീട്ടമ്മമാർ ധാരാളമുള്ള ഒരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഇതിനെ ഒരു കാരണമായി ഊന്നി പറയാവുന്നത് വിവാഹം വരെ പെണ്കുട്ടികളെ പഠിപ്പിക്കുക എന്ന നമ്മുടെ ചിന്താഗതി തന്നെയാണ്. ഒരു സര്വെ കേരളത്തിൽ ഇപ്പോൾ നടത്തിയാല് 8% കൂടുതൽ ബിരുദാനന്തര ബിരുദധാരികകൾ ആണെന്നു മനസ്സിലാക്കാൻ സാധിക്കും. ജോലി തേടി ആണ് ഇന്നത്തെ പെൺകുട്ടികൾ പോകുന്നത്. എല്ലാം നല്ലതിന് തന്നെ, കാരണം, സ്ത്രീകൾ അഭ്യസ്തവിദ്യർ അല്ലെങ്കിൽ നമ്മുടെ ഇപ്പോഴത്തെ ത്രിതല പഞ്ചായത്തിന്റെ കാര്യം എന്താകുമായിരിന്നു? പറഞ്ഞുവന്നത്, വീട്ടമ്മമാർ അഭ്യസ്ത വിധ്യരാണെങ്കിലും സമൂഹം അവരെ കാണുന്നത് അങ്ങനെയല്ല. ഈ സ്ഥിതിവിശേം മാറണമെങ്കില് അഥവാ മാറ്റണമെങ്കിൽ അവരുടെ വൈവിധ്യമാര്ന്ന കലാ വിരുതുകളും പാണ്ഡിത്യവും നമ്മൾ അംഗീകരിച്ചാൽ മാത്രമേ സാധിക്കൂ.ലോകത്തിന്റെ ഈ ഗൾഫ് ഭാഗത്തു നിന്നും ഉദാഹാരണത്തിനായി ഒരു മലയാളി സ്ത്രീയെക്കുറിച്ച് എടുത്തു പറയട്ടെ.
പേര് – ഗീത ഏബ്രഹാം ജോസ്,
താമസം- ദുബായ്
വിദ്യാഭ്യാസം- M Tech ,Electronics’/ Communication
ജോലി – എഞ്ചിനീയര്,Institute of Applied Science Tech
എഴുത്തുകാരി- നോവൽ “By the River Pampa I stood‘
ബ്ലോഗ്- http://auroragirl.blogspot.com/,
ധാരാളം വായിക്കുന്ന, ജീവിതത്തിൽ മറ്റെന്തിനെക്കാളും വായനക്കും,പുസ്തകങ്ങൾക്ക് വില കല്പ്പിക്കുന്ന,ഒരു ജീവിതം കൊണ്ട്,വലിയ വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ചു തീര്ക്കാൻ സമയം മതിയാവില്ല എന്നു കരുതുന്ന ഗീത. ജീവിതത്തിനെ പെന്ഷെൻ കാലത്ത്,പ്രകൃതിയോടു ചേര്ന്നു കിടക്കുന്ന ഒരു വീടും,സ്നേഹമുള്ള വീട്ടുകാരും, പുസ്തകങ്ങളെയും വായിച്ചു ജീവിക്കുന്ന സ്വപ്നം കണ്ടിരിക്കുന്ന ഗീത ജോസ്.ഏതൊരു സത്യവിരുദ്ധമായ കാര്യങ്ങളോടും ഉടനടി പ്രതികരിക്കുന്ന ഗീത,ഗള്ഫ് നാടുകളിൽ ചിലയിടങ്ങളിലെങ്കിലും സ്ത്രീകളോട് ഒരു വിവേചന മനോഭാവം വച്ചു പുലര്ത്തുന്നു എന്നു തീര്ത്തും വിശ്വസിക്കുന്നു.എന്നാല് സ്തീകളെ ഉയര്ന്ന വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കുന്ന ഗള്ഫ് രാജ്യങ്ങളും ഇല്ലാതില്ല.പ്രവസികളായിട്ടുള്ള എല്ലാ സ്ത്രീകളൂം തന്നെ പുരുഷന്മാരൊടു ചേര്ന്ന്, ഇന്ന് ബാങ്കിലും, ഹോസ്പിറ്റലുകളിലും, യൂണിവേഴ്സിറ്റികളീലും, സ്കൂളുകളിലും, ഓഫ്ഫിസുകളിലും ജോലി ചെയ്യൂന്നു.
കേരളത്തില് അധികം താമസിച്ചിട്ടില്ലാത്തെ ഗീതയുടെ കുട്ടിക്കാലം ഹൈദ്രബാദില് ആയിരുന്നു. വായനയിലും മറ്റും താല്പര്യം കാണിച്ചിരുന്ന ഗീതയെ വളരെ ചെറുപ്രായത്തില്ത്തന്നെ കവിത എഴുതാനും മറ്റും ഗീതയുടെ അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു.മഴത്തുള്ളികളാകുന്ന വെള്ളിത്തുള്ളികള് ജനാലയില് വന്നു ചിന്നിച്ചിതറുന്നതിനെക്കുറിച്ച് എഴുതുന്നതൊക്കെ, ഗീത ഇന്നും ഓര്ക്കുന്നു.1995 ആണ് ഗീത “By the River Pampa I stood”എന്ന നോവല് എഴുതിയത്. വര്ഷങ്ങള്ക്കു മുൻപ്,സ്വന്തം ജീവിതത്തിന്റെ തിരക്കഥ അല്ല,മറിച്ച് അതിലെ ചില സംഭവങ്ങള് തന്റെ പഴയ തലമുറയിലുള്ളവരുടെ കഥകളിലും വര്ത്തമാനങ്ങളില് നിന്നും,ജീവിതത്തിലും സംഭവിച്ചിരുന്നവ കഥാരൂപത്തില് ആയി എഴുതി.”എന്റെ കാഴ്ചപ്പാടില് ഒരോ മനുഷ്യനും ഓര്മ്മകളുടെ വലിയ ഖജനാവ് ആണ്,കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങള്ക്കും ധാരാളം കഥകള് പറയാനും ഓര്ത്തിരിക്കാനും ഉണ്ടാവും.ഈ കാഥകള് കേട്ടിരിക്കാന് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ആണ്.”ഗീതയുടെ ബുക്കില്,നാം കേട്ടുമറന്ന പല കഥകളുടെ ഛായയും ഉണ്ടാവാം.സ്വന്തം ചിന്താശകലങ്ങളില് ഈ യാഥാര്ത്ഥ്യം കൂടിക്കലര്ത്തുമ്പോള് ഗീതയുടെ കഥക്ക് ചിറകുകള് വെക്കുന്നു.ഗീതയുടെ നോവലിന്റെ കഥയും ഇതുപോലെ സിറിയന് ക്രിസ്ത്യന് കുടുംബങ്ങളുടെ പശ്ചാത്തലത്തില് നിന്നാണ് എടുത്തിട്ടുള്ളത്. ഇതിലെ രീതികളും ആഘോഷങ്ങളും,ജീവിതവും ഗീതക്ക് ഏറ്റവും പരിചിതമായവയാണ്.ഈ കഥയെഴുതി വന്നപ്പോള് അതിന്റെ ഒഴുക്കിന്,ഒരു താളവും ലയവും കണ്ടെത്താന് സാധിച്ചതും,ചിരപരിചിതമായ ജീവിതത്തിലുള്ള കഥകള് ഇതില് ഇഴുകിച്ചേര്ന്നതുകൊണ്ടാണ് എന്ന് ഗീത വിശ്വസിക്കുന്നു
എല്ലാത്തരം ഭക്ഷണങ്ങളെയും ഇഷ്ടപ്പെടുന്ന ഗീതക്ക്, കേരളത്തനിമയുള്ള ഭക്ഷണത്തോട് ഒരു പ്രത്യേക ഇഷ്ടം ഇല്ലാതില്ല. കഥകളും കവിതകളെയും ആരാധിക്കുന്ന ഗീത കോളേജില് സയന്സിനോടും, കണക്കിനോടും ഉള്ള താല്പര്യത്താല് ഇലക്ട്ര്രോണിക്സ് /കമ്മ്യൂണിക്കേഷനില് എംഞ്ചിനീയറിഗ് പഠിച്ചു,കൂടെ മദ്രാസിൽ നിന്നും IIT യും എടുത്തിട്ടുണ്ട്. ധാരാളം കൂട്ടുകാരുള്ള ഗീത, മാനസികമായി നമ്മുടെ ചിന്താഗതികളും അഭിപ്രായവുമായി ചേര്ന്നു പോകുന്നവരുമായി കൂടുതല് ഇടപഴകാന് ഇഷ്ടപ്പേടുന്നു.കൂട്ടുകാര് എന്ന വാക്കിനു ഗീത പറയുന്ന അര്ത്ഥം,സത്യസന്ധത, തുറന്നമനസ്സുള്ള, പെരുമാറ്റം, കാപട്യമില്ലാത്ത, രണ്ടുമുഖങ്ങള് ഇല്ലാത്ത,ആത്മാര്ത്ഥതയുള്ളവരെ തിരിച്ചറിയാവുന്ന ഒരു മനസ്സ്.ജോലിചെയ്യുന്ന മാതാപിതാക്കള്ക്ക്, കൃമാനുസൃതിമായ ദിവസവും രീതികളും ഉണ്ടാവും, അതുമനസ്സിലാക്കി പെരുമാറാനും എന്നാല് ഏറ്റവും കൂടുതല് സമയം തന്റെ മകള്ക്കായി ചിലവിടാനും ഗീത ശ്രദ്ധിക്കാറുണ്ട്.