അക്ഷരങ്ങളെ പ്രണയിച്ചു പണ്ടേ
വായന ഒരു തപസ്യയായി കൂട്ടു കൂടി
എന്നിട്ടെന്തേ ജീവിതം,നോക്കി മഞ്ഞളിച്ചു,
അക്ഷരങ്ങള്‍ മരവിച്ച് അക്കങ്ങളായി മാറി.
എന്തിനീ ദോഷദര്‍ശന ചിന്തകള്‍?
കൈപിടിച്ചു നടത്തിയില്ലാരും!
സ്വയം നടന്നു,വീണു,വീണ്ടും,വീണ്ടും
വഴി തെളിഞ്ഞില്ല,സ്വയം തേടി,
സ്വന്തമായൊരു പാത,ഇരുട്ടില്‍ തേടി.
അംഗീകാരം തേടി പോയില്ല,
താനെ വരുമൊരു നാള്,ഒരു പ്രതീക്ഷ!
പ്രതീക്ഷ, മായാതെ ,മറയാതെ,മനസ്സില്‍.
സാന്ത്വനത്തിന്റെ മാറ്റൊലികള്‍,തലോടല്‍
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കു,
അതിനെ ഉപേക്ഷ പാടുണ്ടോ?
സാന്ത്വനങ്ങള്‍ ചോദ്യങ്ങളായി.
നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിനോക്കി,
പല നാടും മേടും ചിത്രങ്ങളായി,
ഒത്തിരി സൗഹൃദങ്ങള്‍ മുഖങ്ങളായി
ആത്മാര്‍ഥമായി സ്നേഹിച്ചവര്‍,
സഹായങ്ങള്‍ വെച്ചു നീട്ടി.
ജീവിതത്തിന്റെ ബാക്കി പാതിയില്‍
അതു മാത്രം ലാഭം,സൗഹൃദങ്ങള്‍
സാന്ത്വനം പകര്‍ന്നു സൗഹൃദങ്ങള്‍,
ഒരു കൈപ്പിടി അക്ഷരങ്ങള്‍ പോലെ.