മനോരമയില്‍ കോളം? മാതൃഭൂമിയില്‍ കോളം? മീരയുടെ കോളം, ഹരികുമാറിന്റെ കോളം? മലയാളത്തില്‍ കോളം എഴുത്തുകാരുടെ നിര കൂറ്റിക്കൂടി വരുന്നു. എന്നാല്‍ ഇന്നും ഇതെന്താണെന്നു മനസ്സിലാക്കാത്ത ഒരു പറ്റം ആള്ക്കാര് അല്ലെങ്കില്‍ , കര്‍ക്കശന്മാരായ എഡിറ്റര്‍മാര്‍ ഇന്നും ഉണ്ടോ…… ഉണ്ടാകാന്‍ വഴിയില്ല.
ഇന്ന് കോളം എന്നാല്‍ എന്താണെന്നറിയാത്തവര്‍ ഇല്ലാ എന്നു തന്നെ പറയാം.അല്ലെങ്കില്‍ ,മാതൃഭൂമിയോ, ഇന്‍ഡ്യാ റ്റുഡേ,അല്ലങ്കില്‍ ,വീക്കിലികളും പത്രങ്ങളും മാറി മാറി വായിക്കാന്‍,ഇഷ്ടപ്പെടുന്ന എത്രയോ പേരിന്നുണ്ട്. ഒരു വെസ്റ്റേണ്‍ കള്‍ച്ചറിന്റെ വഴിപിടിച്ചുള്ള പോക്കാണെങ്കിലും,ഒരു കപ്പു കാപ്പിയും ആയി ഒന്നു രണ്ടും നല്ല മാഗസില്‍ അല്ലെങ്കില്‍ വീക്കിലികളുമായി ,ഇടക്ക് റോഡിലേക്ക് കണ്ണോടിച്ചു കൊണ്ടുള്ള ഒരു വായനക്ക് അതിന്റെതായ ചില നല്ല വശങ്ങള് കൂടിയുണ്ട്. സ്വന്തമായ ചിന്തകള്‍ക്ക് ചിറകുവെക്കാം,പിന്നെ ഇന്നത്തെ വഴിപോക്കരുടെ നടപ്പും എടുപ്പും, ചില ചിന്താ ശകലങ്ങൾ, വിഷയങ്ങള്‍ മനസ്സില്‍ എത്തിച്ചേരാം.മനസ്സ് എല്ലാം സൻകടങ്ങളും അവസാനിപ്പിച്ച ഒരു കുടഞ്ഞ് ഉണര്‍ന്നെഴുനേല്‍ക്കാം.
ഞാൻ സാഹിത്യമാണെന്ന മുൻവിധിയിൽ എഴുതാറില്ല,പ്രത്യേകിച്ചും കോളം.കോളം എഴുത്തുകാർക്കുള്ളതല്ല,വായനക്കാർക്കുള്ളതാണ് എന്ന് ഏതോ ബുദ്ധിജീവി പറഞ്ഞിട്ടുണ്ട് പോലും!!1. ബുദ്ധിജീവികൾക്ക് കോളം ആവശ്യമില്ലല്ലോ?സാഹിത്യവുമായി അടുത്ത ബന്ധമില്ലാത്തവർക്കും വായിക്കാനും രസിക്കാനും കഴിയണം.എന്റെ കോളം ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
വലിയ ജാഡയൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കേണ്ട. സാഹിത്യവിഷയങ്ങൾപോലും ‘സാഹിത്യപര’മായല്ല എഴുതുന്നത്. സാഹിത്യം അതിന്റെ കൂടെയുള്ള ടോൺ ആവുകയേ ചെയ്യാവൂ. എന്തിലും സാഹിത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ചിന്തകളെ പിൻതുടരാൻ പറ്റും. ഞാൻ എല്ലാ വിഷയങ്ങളോടും പ്രതികരിക്കാനാണ് ശ്രമിക്കുന്നത്.”
അങ്ങനെ പലവശവും ആലോച്ചിച്ചു മനസ്സിലാക്കി ഞാനും ഒരു കോളം എന്ന ആശയത്തിലെത്തിച്ചേർന്നു. ഗൾഫ് മനോരമയയിൽ പ്രതീക്ഷക്കതീതമായി വേഗം തന്നെ,തുടങ്ങാൻ സാധിച്ചു.10 വർഷം മുൻപുള്ള ഗൾഫ് എഴുത്തുകാരി എന്നപരിചയമോ,സന്തോഷ് ജോർജ്ജിന്റെ റെക്കമെന്റേഷനോ,“അക്കരെ ഇക്കരെ“ഗൾഫ് മനോരമയിൽ 2010 ല്‍ തുടങ്ങി.വീണ്ടും ആലോചിച്ചെത്തിയത്, എന്റെ ബൂലോകം ഏന്നപേജിൽ “കുറച്ചു സമയം ഒത്തിരി കാര്യം” ഷാജി മുള്ളുക്കാരന്റെ സഹായത്തോടെ തുടങ്ങി. പാവം എന്നെ ഒരു കൂന്നോളം, വലിയ പാരവാരത്തിനോളം സഹായിച്ചിട്ടുണ്ട്, അക്ഷരത്തെറ്റു തിരുത്താനും, വാചകങ്ങളുടെ ഘടന എന്നു വേണ്ട, ഒരായിരം നന്ദി ഷാജി.പിന്നെ മൈനയുടെ റെക്കമെന്റേഷനിൽ നാട്ടുപച്ചയിലും ഉണ്ട് ഒരു “മസ്കറ്റ് മണൽക്കാറ്റ്”. ജസ്റ്റിൻ ഒരു കോളം “കണ്ണകി” എന്ന് സൈകതത്തിലും തുടങ്ങാൻ അനുവദിച്ചു.“അദ്യ ലക്കത്തില്‍ ചെറുത് മതിയാകും, എന്ന് ഒരു ഉപദേശവും അന്നു തന്നു. കൂടെ‘പുനപ്രസിദ്ധീകരണത്തിനും കുഴപ്പമില്ലല്ലോ?? എന്ന എന്റെ ചോദ്യത്തിനു,“എല്ലാം, അല്ല,ചിലതെല്ലാം.പുനപ്രസിദ്ധീകരണം ആകാം. പക്ഷെ ഒരു പൊളിച്ചെഴുത്ത് നടത്തുക.വിഷയം ആണ് നോക്കേണ്ടത്, പൂനപ്രസ്ധീകരണം എന്നതിനെക്കാള്‍ ,വിഷയം പഴയതാകാം.അവതരണം പുതിയതായാല്‍ മതി‘ എന്നും തന്നിരുന്നു ഉപദേശം.
എന്റെ എഴുത്തിന്,എന്റേതായ ഒരു ശൈലിയുണ്ട് എന്ന് സ്വയം എന്നും വിശ്വസിച്ചിരുന്ന ഞാൻ പലരുടെയും അഭിപ്രായങ്ങളും മറ്റും മനസ്സിൽ കരുതിയിരുന്നു.പിന്നെ വിഷയം,കോളം എന്നത് ‘ഏതു വിഷയത്തിനും എന്റെ കാഴ്ചപ്പാട്‘അതാണ് സ്വായിയായ തത്വം. എഴുത്തുകാരിക്ക് സ്വാതന്ത്ര്യം ഉണ്ട്.നമ്മുടെ നാട്ടില്‍ ,പത്രത്തില്‍ ,ആജ്ചപതിപ്പുകളില്‍ ,കോളം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കാതെയുള്ള പ്രതികരണവും ആണ് ,ചിലപ്പോള്‍ അതു വളരെ സങ്കടം ഉണ്ടാക്കും. ആഴ്ചപ്പതിപ്പുകള്‍ അവരവരുടെ ഇഷ്ട്ടങ്ങള്‍ക്കല്ലെ പ്രാധാന്യം കൊടുക്കുക,ഇപ്പൊ ധാരാളം കോളം എന്ന പേരില്‍ ഉണ്ട്.ശോഭാ ഡേ, കുഷ്വന്ത് സിംഗ് ഇവരെയൊക്കെ കോളം എഴുത്തുകാരാണ്.ഒരു വിഷയം പലര് കൈകാര്യം ചെയ്യുമ്പോള്‍
എല്ലാവരും താന്താങ്ങളുടെ ചിന്താഗതിയാകും ഊന്നിപ്പറയുക.അത് കൊണ്ട് കോളം ഒരിക്കലും ഒരു പുനര്‍വായനയായി കാണാന്‍ പറ്റില്ല.നമ്മുടെ മലയാളികള്‍ക്കു മനസ്സിലാകാത്ത ഒരു ‘concept‘ ആണ് കോളം.സാഹിത്യം അറിയാവുന്നവര്‍ അങ്ങനെ പറയില്ല എന്നു കരുതുന്നു.എന്റെ എഴുത്തിനു ഞാൻ ഒരു സാഹിത്യവും,വാചാലതയും,ഈണവും ജാഡയും വരുത്താറില്ല, സാധാരണക്കാരന്റെ ഭാഷ അത്രമാത്രമെ വരാവൂ എന്ന ചിന്തയുണ്ട്.പിന്നെ ചിലയിടത്തെല്ലാം എന്റെ ഫീച്ചറുകളുടെ പുനപ്രസിദ്ധീകരങ്ങളും ഇല്ലാതില്ല.എന്നാൽ വായന ഇഷ്ടപ്പെടുന്നവർ വായിക്കുന്നു എന്ന ഞാനും കരുതുന്നു.ഒരു പേജിൽ എത്ര പേർ വായിക്കാനെത്തി എന്നതിനെക്കാൾ ,എന്റെ കോളം വായിക്കാനായി എത്തുന്നവരും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിന്റെ പേരിൽ എന്റെ ഫെയ്സ്ബുക്കിൽ ബലമായി ഞാൻ വായിപ്പിക്കുന്നവരും ഉണ്ട്. വളരെ ഇഷ്ടപ്പെട്ടു ഞാൻ ചെയ്യുന്ന ഒരു കാര്യം ആണ് ഈ കോളം എഴുത്ത്, സമയാസമയത്തു കൊടുക്കാൻ സാധിക്കാറില്ല എന്ന ഒരു സംന്കടം മാത്രം.വിഷയങ്ങളും ഞാൻ വിചാരിക്കുന്ന പ്രതികരണം അല്ലാതെ, ഒരു പ്രകോപനത്തിൽ അവസാനിക്കുമോ എന്നു പേടിച്ച്, മാറ്റി എഴുതാറും ഉണ്ട്.