ആരോഗ്യം എന്നത് എല്ലാ സര്‍വ്വചരാചരങ്ങളുടെയും ജന്മാവകാശമാണ്. അതു നല്ലതാക്കാനും ചീത്തയാക്കാനും, നമ്മൾ തന്നെ മുന്‍കൈയ്യെടുക്കണം.ആരോഗ്യപരിപാലനത്തിൽ മുൻപന്തിയിലാണ് കേരളം ഇന്ന്. ജീവിത രീതികൾ, ആഹാരരീതികൾ, ആഹാരശേഷമുള്ള പരിപാലനങ്ങൾ, ശയനം,വിശ്രമം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നാല്‍ ക്രമമായ ജീവിതരീതികൾ, ചിട്ടയോടെ പാലിച്ചിരുന്ന ദിനചര്യകൾ എന്നിവയെല്ലാം തന്നെ ഇന്നില്ല എന്നു തന്നെ പറയാം.എന്നിരുന്നാലും, പഴയ ആ കാലത്തേക്ക് തിരിച്ചു പോയാൽ, ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ആരോഗ്യം ഒരു പരിധിവരെയെങ്കിലും പരിരക്ഷിക്കാം എന്നു കരുതുന്നവർ, ഇന്നേറെയാണ്.
കേരളീയരുടെ ഭക്ഷണരീതി എല്ലാവിധത്തിലും ആരോഗ്യത്തെ മുന്‍‍നിര്‍ത്തിക്കൊണ്ടുള്ളവയാണ്, എന്നതിന് ഒരുത്തമ ഉദാഹരണമാണ് നാടൊട്ടുക്കുള്ള മനുഷ്യർ, ഇങ്ങേയറ്റം വിദേശികൾ പോലും ആയുര്‍വേദം, തിരുമുചികിത്സ, ദുര്‍മ്മേദസ്സ് എന്നിങ്ങനെ, പല ആവശ്യങ്ങളുമായി,കേരളത്തെ തേടിയെത്തുന്നത്. ആരോഗ്യസംരക്ഷക്കായി ആയുർവേദം നിഷ്ക്കർഷിക്കുന്ന് ധാരാളം ഉപായങ്ങളിൽ ചിലത് ഇങ്ങനെയാണ്…

  • ഇരുണ്ടതും,മനപ്രയാസന്മുള്ളതുമായ,മനസ്സും ശരീരവുമായി ഇരുന്ന് ആഹാരം കഴിക്കരുതെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.ശാന്തമല്ലാത്ത മനുസ്സുമായി ആഹാരം കഴിച്ചാൽ ദഹക്കില്ല,എന്ന് ആയുര്‍വേദം പ്രതിപാദിക്കുന്നു.സന്തോഷത്തൊടെയും ആസ്വദിച്ചും മാത്രമേ ഭക്ഷണം കഴിക്കാവൂ.
  • ചൂടും തണുപ്പായതുമായ ആഹാരങ്ങൾ ഒരുമിച്ചു കഴിക്കരുത്. ആഹാരം കഴിച്ചതിനു ശേഷം തണുത്ത വെള്ളം കുടിക്കരുത്, ചെറുചൂടുവെള്ളം ശീലമാക്കുക. വെള്ളം ചവച്ചും, ആഹാരം കുടിച്ചും ആണ് കഴിക്കേണ്ടത്‘ എന്നു പറഞ്ഞാൽ, വെള്ളം വായിൽ ഒഴിച്ച്, ദേഹത്തിന്റെ ചൂടുപരുവമാക്കിയതിനു ശേഷം ആണ് ഇറക്കേണ്ടത്. അതു പോലെ തന്നെ, ആഹരം നല്ലവണ്ണം ചവച്ചരച്ച് ദ്രവരൂ‍പത്തിലാക്കിയതിനു ശേഷം ആണ് കഴിക്കേണ്ടത്.
  • സസ്യാഹാരമാണ് ശരീരത്തിനുത്തമം, അഥവാ മാസാഹാരം ഒഴിച്ചുകൂടാൻ വയ്യ എങ്കിൽ കോഴിയിറച്ചിയാണ് , മാട്ടിറച്ചിയെക്കാൾ ഉത്തമം. മസാലചേര്‍ത്തതും, വറുത്തതും പൊരിച്ചതുമായ‍ ആഹാരസാധനങ്ങൾ നമ്മുടെ കേരളീയ ആഹാര രീതിയിൽ കുറവാണ് എന്നുതന്നെ പറയാം.
  • ആഹാരത്തിന്റെ കൂടെയും, ദാഹശമനിയായും,കേരളത്തിൽ പണ്ടുമുതല്‍ക്കേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു പാനീയമാണ് സംഭാരം. കൊച്ചുള്ളിയും,ഇഞ്ചിയും,കരിവേപ്പിലയും ചതച്ചിട്ട്, പാകത്തിനുപ്പും ചേര്‍ത്തു കുടിക്കുന്ന ഈ സംഭാരം ദാഹത്തിനുത്തമം ആണ്.  ഇളനീർ, അഥവാ കരിക്കിൻ വെള്ളം ഏതൊരുതരം ശരീരപ്രകൃതിക്കാർക്കും, ഡബറ്റിസ് കൊളസ്ട്രോൾ ,പ്രഷർ എന്നിവ ഉള്ളവർക്കും കഴിക്കാം.
  • സാധരണ ദഹനം നടക്കാൻ ആവശ്യമായ നാലുമണിക്കൂർ ഇടവേളക്കു ശേഷമേ അടുത്ത ആഹാരം കഴിക്കാൻ പാടുള്ളു. അളവിലും അല്പം കൃത്യത പാലിക്കുന്നത് നല്ലതാണ്, വയറു നിറഞ്ഞു എന്നു തോന്നിയാൽ, ആഹാരം മതിയാക്കുക, വാരി വലിച്ചു തിന്നരുത് എന്നു സാരം. കൃതൃമമായ നിറങ്ങൾ ചേര്‍ക്കുയോ, അധികമായി വേവിക്കാനോ പാടില്ല, സകല ഗുണങ്ങളും മൂല്യവും നശിക്കും എന്നാണ് വിശ്വാസം.
  • വിശന്നിരിക്കുമ്പോൾ ആഹാരം കഴിക്കുന്നതു പോലെ, മാസത്തിലൊരിക്കൽ ഉപവസിക്കുന്നതും ശരീരത്തിനു നല്ലതാ‍ണ്. ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആയുര്‍വേദത്തിൽ വയറൊഴിക്കുക എന്നത് ചികിത്സയുടെ ഭാഗം ആണ്

ദിനചര്യകൾ

  • സൂര്യോദയത്തിനു മുന്‍പ് എഴുനേല്‍ക്കുക
  • ചെറുചൂടുവെള്ളം 2 ഗ്ലാസ്സ് വെറും വയറ്റിൽ കുടിക്കുക
  • മുഖം, നാസാദ്വര
    ങ്ങൾ എന്നിവ ശുദ്ധമാക്കി, ഉദരശോധന നടത്തുക.
  • യോഗാസനം ഒരു ദിനചര്യയാക്കുക.
  • പ്രാതൽ, പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക. പഴങ്ങൾ ഒരു കോപ്പ, കൂടെ ആവിയിൽ പുഴുങ്ങിയ ആഹാരങ്ങൾ കഴിക്കുക,എന്നതു ശീലവും ദിനചര്യയും ആക്കുക.
  • കൃത്യസമയത്ത് ആഹാരം കഴിക്കുക. അടുത്ത ആഹാരത്തിനു മുന്‍പ് കുറഞ്ഞത് 4 മണിക്കുർ  ഇവവേള നല്‍കുക.
  • രാത്രി  ആഹാരം, കഴിവതും ലഘുവായതും, 7 മണിക്കു മുന്‍പായും, സൂര്യാസ്തമയത്തിനു അധികം താമസിയാതെ കഴിക്കുക. ഭക്ഷണത്തിനു 2 മണിക്കൂർ ശേഷം മാത്രം ഉറങ്ങുക.
  • ചെറുചൂടുവെള്ളം മാത്രം  കുടിക്കുക.
  • ദിവസം  രണ്ടുനേരം നടത്തം ദിനചര്യയുടെ ഭാഗം  ആക്കുക.

പഴങ്ങളും പച്ചക്കറികളും നിത്യവും ഉപയോഗിക്കുന്നവരാണ് കേരളക്കരക്കാർ എന്നു പ്രത്യേകം എടുത്തു പറയാം. ഔഷധഗുണങ്ങൾ, ആരോഗ്യം, രോഗപ്രതിരോധം,രോഗനിവാരണം, സൌന്ദര്യം എന്നിവ നല്‍കുന്നതില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള പ്രാധാന്യം ഏറെയാണ്. മഴക്കാലത്ത് ഇലക്കറികൾ ധാരാളം കഴിക്കുന്നത് വയറിനും ദഹനത്തിനും നല്ലതാണ്. ശരീരത്തിൽ കടന്ന് കൂടുന്ന വിഷാംശങ്ങളെ ചെറുക്കാൻ ഇലക്കറികള്‍ക്ക് കഴിയും. വള്ളികളിൽ കായ്ക്കുന്ന കുമ്പളങ്ങ, പാവയ്ക്ക, വെള്ളരി എന്നിവയൊക്കെ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. കേരളത്തിലെ മറ്റൊരു പ്രത്യേകത, രുചിയും ഗുണവും നല്‍കുന്ന ഇലകളിൽ അപ്പവും അടയും വേവിച്ചെടുക്കുന്നത് ആഹാരരീതിയാണ്‍. വാഴയില, താമരയില, ചീലാന്തിയില, വട്ടയില തുടങ്ങിയ ഇലകളിൽ പുഴുങ്ങിയെടുക്കുന്ന അടയ്ക്ക് ഔഷധ ഗുണങ്ങളുമുണ്ടാകും. ധാതുലവണങ്ങളുടെ കലവറയാണ്‍ നെല്ലിക്ക, പ്രത്യേകിച്ച ആഴ്ചകളോളം തേനിൽ കുതിത്തു വെച്ച്, ദിവസം ഒന്നൊന്നായി കഴിക്കുന്നത്, ഏതൊരു പ്രായക്കാര്‍ക്കും ആരോഗ്യത്തിന് നന്നാണ്. നമ്മുടെ ഇന്നലകളിലേക്ക് ആരോഗ്യത്തിനായി നമുക്ക് മടങ്ങിച്ചെല്ലാം.
ഒരു കുറിപ്പ്: ഈ വിവരങ്ങള്‍ക്കു കടപ്പാട് കുറച്ച് വായനയും,പിന്നെ നാട്ടറിവും ആണ്,സ്വന്തം കൃതിയല്ല.