https://www.marunadanmalayali.com/column/salt-and-pepper/salt-and-pepper-116908
ആവശ്യമുള്ളവ
1. നെല്ലിക്ക – 2
2. കാന്താരി/പച്ചമുളക് – 4
3. കൊച്ചുള്ളി- 4
4. വെളുത്തുള്ളി- 2 അല്ലി
5. തേങ്ങ- ½ കപ്പ്
6. ഉപ്പ്- പാകത്തിന്
അരക്കുന്ന വിധം
നെല്ലിക്ക കുരുകളഞ്ഞ് , കൊച്ചുള്ളി, കാന്താരി, വെളുത്തുല്ലി ഉപ്പ് എന്നിവ ചേർത്ത് ആദ്യം കല്ലിൽ അരക്കുക അല്ലെങ്കിൽ മിക്സിയിൽ അരക്കുക. ശേഷം തേങ്ങയും ചേർത്തരക്കുക. കാന്താരി കിട്ടാത്തവർ , പച്ചമുളകൂം ചേർത്ത് അരച്ചുണ്ടാക്കാവുന്നതാണ്.
ഒരു കുറിപ്പ്:- രുചികരമായി ഈ ചമ്മന്തി നെല്ലിക്കയുടെ യും കാന്താരിയുടെയും ഗുണത്താൽ സംബുഷ്ടമാണ്. വെളുത്തുള്ളി കൂടി ചേർക്കുന്നത് ആരോഗ്യകരവും, കൂടെ ഗ്യാസിന്റെ ഉപദ്രവവും ഉണ്ടാകാതെയിരിക്കുമ. വ്യത്യസ്തമായ രുചിയോടെയുള്ളതാണ് ഈ നെല്ലിക്ക ചമ്മന്തി,പിന്നെ എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം.