ദൈവസ്നേഹത്തിന് പര്യായമേ
ഈ ഭൂമിയില്‍ കാരുണ്യത്തിന്
തേരേറിവന്ന അമ്മയെന്ന മാലാഖ.
നിന് ഓര്‍മ്മക്കായ് ഈ ദിനം
എന്റെ നിമിഷങ്ങളുടെ ദിനങ്ങളുടെ
ഓരോ അണുവും നിനക്കായിതാ
സമര്‍പ്പിച്ചര്‍പ്പിക്കുന്നമ്മേ.
സര്‍വ്വേശ്വരന്റെ മടിയില്‍
തലചാച്ചുറങ്ങവേ, ഞാന്‍
മൂളിച്ചോദിച്ച ചോദ്യങ്ങള്‍
ഒരു ചെറുപിഞ്ചിരിയുടെ
മര്‍മ്മരത്തില്‍ അലിഞ്ഞു.
‘കരയുന്ന എന്റെ സമാധാനം?‘
നിന്നമ്മതന്‍ അമ്മിഞ്ഞപ്പലില്‍
നിന്റെ സമാധാനത്തിന്റെ
ചിറകുകളുകളില്‍ പറന്നുയരും.
ഞനെന്ന കുഞ്ഞിനെ ആര്
ഭാഷയുടെ കടമ്പകള്‍ കടത്തും?
നിന്നമ്മതന്‍ താരട്ടിന്‍ വരികളില്‍
നിന് ഭാഷാമൂല്യം മറഞ്ഞിരിപ്പൂ.
ദുര്‍ബലനായ നിന് പരിരക്ഷ
കാലാകാലമായ് എന്‍ മടിത്തട്ടില്‍
നിറഞ്ഞു നില്പ്പൂ,എന്നെന്നും.
സംസ്കാരത്തില്‍ പരിവേശഷത്തില്‍
എവിടെയോ മുങ്ങിത്തഴുന്നു നീ,
ശ്വാസത്തില്‍ നീര്‍ക്കുമിളകള്‍
ജീവനായി എത്തിനൊക്കുമ്പോള്‍
മരിച്ചു ജീവിക്കുന്ന എന്‍ഭാഷ നീ അമ്മെ.