‘A Walk with Subaida.’
ഏതൊരു ഇന്‍ഡ്യന്‍ സംസ്ഥങ്ങളെപ്പോലെ കേരളത്തിന് തനതായ ഒരു കമനീയ ചാരുതയുണ്ട് .ഇവിടെ എത്തുന്ന ഏതൊരു സഞ്ചാരിയുടെ മനസ്സിലും തിരികെ എത്താനായി ഒരു ആകര്‍ഷണശക്തിക്ക് അവ ഇടം നല്കുന്നു.അത്രമാത്രം കേരളത്തെക്കുറിച്ച് ,അതിന്റെ സസ്യശ്യാമളകോമളമായ പ്രകൃതിഭംഗിയക്കുറിച്ച് ഡോക്യുമെന്റ് ട്രികള്‍ എത്രയെടുത്താലും തീരാത്തതുപോലെ വീണ്ടൂം വീണ്ടൂം സൌദര്യം ഉത്ഭവിക്കുന്നു.‘God’s own Country’ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന കേരളത്തില്‍ കണ്ടാലും കേട്ടാലും തിരാത്തത്ര നദീതീരങ്ങളും ,തീരപ്രദേശങ്ങളും ,തെങ്ങും തെങ്ങോലകളും നിറഞ്ഞു നില്ക്കുന്നു. “A Walk with Subaida’ എന്ന ഏഷ്യാനെറ്റിലെ പരിപാടി കാണുന്ന ഏതൊരു കാഴ്ചക്കാരനും ഒന്നടങ്ങം സമ്മതിക്കുന്ന കാര്യം ആണ് കേരളത്തിന്റെ കണക്കില്ലാത്ത പൈതൃകമായ കലാസംസ്കാര സംബത്തുകളും, കരകൌശലവസ്തുക്കളും, വാസ്തുശില്‍പ്പങ്ങള്യും കുറിച്ച നാം ഇതുവരെകാണാത്ത ഒരു വലിയ ഭണ്ടാരം ഇന്നും ധാരാളമായുണ്ടെന്നു മനസ്സിലാക്കിത്തരുന്നു. ഇത്രമാത്രം ചുറുചുറുക്കുള്ള ഒരു അവതാരക കൂടിയാകുംബോള്‍ 350 ഓളം എപ്പിസോഡൂകള്‍ പൂര്‍ത്തിയാക്കിയ ആ പ്രോഗ്രാമിന്റെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിച്ചതുമാത്രമല്ല് കാഴ്ചക്കാരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.
ഈ പ്രോഗ്രാമിന്റെ സദുദ്ദേസം കേരളത്തിന്റെ പാരബര്യാ രീതികളും ജീവിതവും,വളരെ നവ്യമായ രീതിയില്‍ അവതരിപ്പിക്കുക എന്നതുതന്നെയാണ്.ലളിതമായ ശൈലിയിലൂടെ,സംസാരത്തിലൂടെ,കേരളത്തെക്കുറിച്ച്, കൂടുതല്‍ പഠിക്കുക.കേരളത്തിലെ മലയാളത്തിലുള്ള ആദ്യത്തെ സഞ്ചാരസാഹിത്യ വിവരണം ഇതു തന്നെയാണെന്നു തീരുത്തും പറയാം.എന്നാല്‍ ഇവിടെ,പ്രതിപാദിക്കുന്നാ മിക്കവിഷയങ്ങളും പരിചയപ്പെടുത്തു സംസകാരങ്ങളും,അധികം ആര്‍ക്കും തന്നെ അറിയപ്പെടാത്തവയും,എന്നാല്‍ വളരെ പ്രസ്ക്തവും , പ്രതിഭാവഹങ്ങളും ആണ്.ഈ പ്രോഗ്രാമിന്റെ റ്റീം അവരുടെ വിചാരവിവരണ ശൈലികൊണ്ട് തങ്ങളുടെ ആത്മാര്‍ഥതന്റെ പൂര്‍ണ്ണമായി പ്രതിഫലിപ്പിച്ച്രിക്കുന്നു. “ഞാന്‍ കേരളത്തെ അറിയുകയായിരുന്നു ,സുബൈദ സ്വയം വിശേഷിപ്പിക്കുന്നു. ഓരോ നാടിനും,കാടിനും,മേടിനും,നാട്ടുകാര്‍ക്കും അവരുടേതായ കഥകള്‍,നെല്ലിയാം പതിയിലെ മാണപ്പാറ, ആലപ്പുഴ തീരപ്രദേശം എല്ലാം ഇതിന് ഉത്തമ ഉദാഹരണങ്ങള്‍ ആണ്.
‘A Talk with Subaida’
റ്റിവി, വിഷ്വൽ മീഡിയ എന്ന ആകർഷകമായ ഒരു ലോകത്തിന്റെ ഭാഗമായിരിക്കെ, സുബൈദ അതിൽ എങ്ങിനെ സ്വയം ഒരു ‘സ്റ്റൈൽ‘ ഉണ്ടാക്കിയെടുത്തു?
“സ്വയം, എന്റെ സ്വന്തം ഇഷ്ടത്തിൽ എന്തെൻകിലും ചെയ്യണം എന്ന് ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. അന്നേരത്തെ ഒരാവേശത്തിനു ഞാൻ ചെയ്ത ചില എപ്പിസോഡുകൾ ശ്രീ. റ്റി. എൻ. ഗോപകുമാറിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി.വർഷങ്ങൾക്കു ശേഷം“കേരളത്തിലെ സപ്തവിസ്മയങ്ങൾ“ എന്ന റ്റിവി പ്രോഗ്രാമിന്റെ 7 എപ്പിസോഡുകൾ ചെയ്യുന്നതിന് അവസരം ഉണ്ടായി.ഭാഗ്യം എന്നു പറയട്ടെ, ഏഷ്യനെറ്റിന്റെ വൈസ് പ്രസിഡെന്റ് ശ്രീ.രാജൻ,എന്റെ പഴയ എപ്പിസൊഡുകൾ കാണുകയും, ഇന്നത്തെ ഈ ‘walk with Subaida’ അവതരിപ്പിക്കാനായി ക്ഷണിക്കുകയും ചെയ്തു. “ഗ്ലാമർ‘ എന്ന വിഷ്വൽ മീഡിയയുടെ ആകർഷകത്വം എന്റെ മനസ്സിൽ ഉണ്ടായിട്ടേ ഇല്ല എന്നുതന്നെ പറയാം.അന്നും ഇന്നും യാത്രകൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു,അത് ജോലിയുടെയും ഈ പ്രോഗ്രാമിന്റെയും ഭാഗമായപ്പോൾ കൂടുതൽ സന്തോഷത്തോടെ ചെയ്യുന്നു.ആദ്യമൊക്കെ മുഴുനീളൻ എപ്പിസോഡുകൾ ചെയ്യുന്നതിന്റെ ഒരു ത്രിൽ‘ ഉണ്ടായിരുന്നു,ഇന്ന് അതൊരു വലിയ ഉത്തരവാദിത്വം ആണ്.അത്രമാത്രം ജനങ്ങളും എന്റെ പ്രേക്ഷകരും എന്നെ അംഗീകരിച്ചുകഴിഞ്ഞു എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇന്നുവരെയുള്ള തന്റെ ജീവിതത്തിൽ തീരുമാനിച്ചുറപ്പിച്ച് ഒന്നും തന്നെ നടന്നില്ല എന്നും,എല്ലാം നടക്കേണ്ട സമയത്തു,ദൈവം നടത്തിത്തരുംഎന്നു സുബൈദ തീർത്തും വിശ്വസിക്കുന്നു. ആഹൃഹിച്ചതെല്ലാം തന്നെ, തന്റെ ആവശ്യങ്ങള്‍ മാത്രമല്ല,ദൈവം തീരുമാനിച്ചൂറപ്പിച്ച സമയത്തു തന്നെ എല്ലാം സംഭവിക്കുന്നു. അള്ളാഹു അലൈ ഉസല്ലത്തിന്റെ കൃപാകടാക്ഷങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന സുബൈദ, 5 നേരത്തെ നിസ്കാരം ഒരു ദിവസം പോലും മുടക്കിയിട്ടില്ല എന്നു, കേൾക്കുന്നവർ വിശ്വസിച്ചാലും ഇല്ലെൻകിലും സത്യം തന്നെ എന്നു തീർത്തു പറയുന്നു.
ഈ എപ്പിസോഡൂകളിൽ കാണുന്ന വിശദമായ വിവരങ്ങൾ നേരത്തെ തീരുമാനിക്കുന്ന ഒരു സ്ക്രിപ്റ്റ് ആണോ അതോ സ്വയം പറയുന്നതോ? ഇംഗ്ലീഷും മലയാളവും കൂടിച്ചെർന്ന ഈ വിവരണങ്ങൾ സ്വന്തം സ്റ്റൈൽ ആണോ?
പ്രോഗ്രാമുകളിൽ കാണുന്നു എല്ലാ വാചകങ്ങളും വിവരണവും യാദൃശ്ചികമായുള്ള, പരപ്രേരണയില്ലാതെ സ്വമേധയായുള്ളവയാണ്.ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലത്തെക്കുറിച്ചു വിവരിക്കുംബോൾ ഈ വാചകക്കസർത്ത് വിലപ്പോകില്ല,അവിടെ മുൻകൂറായി എന്റെ ‘ഹോം വർക്ക്’ നേരത്തെ നന്നായി പഠിച്ചിരിക്കണം.സ്ഥലത്തെപ്പറ്റിയും അതിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും എനിക്കും പറഞ്ഞു തരാൻ കഴിവുള്ളവരെ തേടി കണ്ടുപിടിച്ച് അവരുമായി ചർച്ചകളും,മറ്റു വിവരങ്ങളും ശേഖരിച്ച്,വിവരിക്കാനുള്ള ഒരു മാതൃക ഉണ്ടാക്കിയെടുക്കുന്നു.എന്റെ സ്വദവേയുള്ള വിവരണ ശൈലിയിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.എന്റെ എപ്പിസോഡുകൾ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്,അപ്പോഴെല്ലാം എനിക്കു തോന്നാറുണ്ട് ,“ഞാ ഇത് അവതരിപ്പിക്കുകയല്ല മറിച്ച് അതിൽ ഔചിത്യപൂർവ്വം പെരുമാറുകയാണ് എന്ന്….. (ഒരിത്തി അഹങ്കാരം ഉണ്ടോ!!!) എന്നാൽ അതാണു സത്യം.“
ഭക്ഷണം ,കല,സംസ്കാരം, വ്യക്തികൾ എന്നിങ്ങനെ വൈവിദ്ധ്യമുള്ള പലതരം വിഷയങ്ങൾ നിങ്ങളുടെ ഓരോ എപ്പൊസോഡുകളിലും കാണാം….ഈ വിവിധതരം വിഷയങ്ങളുടെ തിരഞ്ഞെടുപ്പിൽ താങ്കളുടെ പങ്ക് എന്താണ്?
എല്ലാ എപ്പിസോഡുകളുടേയും വിഷയവിവരങ്ങൾ ശേകരിക്കുന്നതിനു പ്രത്യേകം നിയമിക്കപ്പെട്ട ഒരു ഗവേഷകൻ ഉണ്ട്.എന്നിരുന്നാലും എന്റേതയ അഭിപ്രായങ്ങൾ പറയാനും,അവസരോചിതമായ വ്യത്യാസങ്ങൾ വരുത്താനും എനിക്കും പൂർണ്ണ സ്വാത്രന്ത്ര്യം ഉണ്ട്.പിന്നെ ഞങ്ങൾ തന്നെ പരിചയപ്പെടുന്ന വ്യക്തികളുടെ പുതിയ ആശയങ്ങളും,അഭിപ്രായങ്ങളും വഴി പല നല്ല എപ്പിസോഡുകളും ചെയ്യാൻ സാധിച്ചിട്ടുണ്ട്.
• സുബൈദയും അഭിപ്രായത്തില്‍ റ്റിവി പ്രോഗ്രാമുകൾ എങ്ങനിയായിരിക്കണം?
സത്യത്തിനോടു കൂടുതൽ അടുത്തു നിൽക്കുന്ന അല്ലെൻകിൽ പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം റ്റി വി.ജീവിതത്തിൽ മനുഷ്യന്റെ മനസ്സും,വികാരങ്ങളും,വിചാരങ്ങളെയും ഉത്തേജിപ്പിക്കുന്ന,ജീവസ്സുറ്റ കാര്യങ്ങൾ പങ്കുവെക്കുന്നവയാവണം റ്റി വി യിലെ എല്ലാ പ്രോഗാമുകളും.വ്യാജമായ മിഥ്യാബോധങ്ങളെ ജനിപ്പിക്കുന്ന വിഷയങ്ങളോട് എനിക്ക് താല്പര്യം ഇല്ല.
• സുബൈദയുടെ കുടുംബത്തിന്റെ വേരുകള്‍?
കൊച്ചിനഗരത്തില്‍ ജനിച്ചു വളര്‍ന്നു , അഛന് ഒരു സിവില്‍ എഞ്ചിനീയര്‍ ആയിരുന്നു അമ്മ BSNL ല്‍ ജോലിചെയ്തിരുന്നു.ഒരു സഹോദരനും രണ്ടു സഹോദരിമാരും ഉണ്ട്.ഒരു സഹോദരി IAS ആണ്, ബാംഗ്ലൂറില്‍. ഞന്‍ കൊച്ചിയൂണിവേഴ്സിറ്റിയില് നിന്നും Oceonography യില്‍ Msc ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് റിയദില് സിവില്‍ എഞ്ചിനീയര്‍ ആയി ജോലിചെയ്യുന്നു.
• ഒരു പ്രത്യേക വസ്തു, ഏതു ഷൂറ്റിംഗിനും കൂടെയുണ്ടാവന്നത്?
പ്രത്യേകം എടുത്തു പറയത്തക്കതായി ഒന്നും തന്നെയില്ല,എനിക്ക് ഒഴിച്ചു കൂടാൻ വയ്യാത്തത് എന്നു പറയാൻ എന്റെ മൊബൈൽ ഫോൺ“ കാരണം,എന്നും എവിടെയും എന്റെ മക്കളുമായുള്ള എന്റെ സംബർക്കം , സംസാരം എന്നും ഉണ്ടായിരിക്കാൻ വേണ്ടി മാത്രം.
ഇസ്ടപ്പെട്ട പാട്ടുകാർ , പാട്ടുകൾ, നിറം, ഐസ്ക്രീമം?
ആഷാ ബോസ്ലെ,ലതാ മം ഗേഷ്കർ,മുഹമ്മദ് റാഫി എന്നിവരാണ് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാർ, അവരുടെ എല്ലാ പാട്ടുകളും എന്നും കേൾക്കാൻ ഇഷ്ടമാണ്.എന്നാൻ ഇവരുടെ തന്നെ അത്ര താല്പര്യം തോന്നാത്ത പാട്ടുകളും ഇല്ലാതില്ല.തൂവെള്ളയാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിറം. ഐസ്ക്രീം അത്ര വലിയ ഇഷ്ടം എന്നില്ല, എന്നാൽ ബാസ്കിൻ റോബിൻസിന്റെ ഹണി നട്ട് ക്രഞ്ച്, പ്രലൈയിൻ എന്നീ ഫ്ലേവറുകള്‍ വളരെ ഇഷ്ടമാണ്.
• ഒരൊറ്റ വാക്കിൽ സ്വയം വിവരിച്ചാൽ എന്തു പറയും?
ഹ ഹ ഹ(ഒരു ചിരി)തീർത്തും കലർപ്പില്ലാത്ത ഒരു വ്യക്തി,വിശ്വസിക്കാവുന്നവൾ,എന്നാൽ സാധാരണക്കാരന്റെ എല്ലാവിധ ചാപല്യങ്ങളും അടങ്ങിയ ഒരു മനസ്സിന്റെ ഉടമ.2011ലെ മികച്ച കോംപിയര്/ആങ്കര്‍ അവാര്‍ഡ്,“എ വാക്ക് വിത്ത് സുബൈദ“ എന്ന ഏഷ്യാനെറ്റ് പ്രോഗ്രാമിന്,
സുബൈദക്കായിരുന്നു. നടന്നു നടന്ന് സുബൈദ കേരളത്തിന്റെ പ്രകൃതിഭംഗിയും സംസ്കാരവും പ്രേക്ഷകര്‍ക്കു മുന്നില്‍ മുടങ്ങാതെ, മറക്ക്തെ ഇന്നും എത്തിക്കുന്നു.