http://www.manoramaonline.com/news/columns/akkare-ikkare/acid.html
സംഗീത ശ്രീനിവാസന്റെ “ ആസിഡ്”
ഓർമകളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെയും കലഹത്തിന്റയും കഥ പറയുന്ന സംഗീത ശ്രീനിവാസ്ന്റെ 5 ആമത്തെ നോവൽ“ ആസിഡ്” എന്ന തലക്കെട്ടോടെ ,ഈ എഴുത്തുകാരിയ എന്റെ വായനക്കാർക്ക് പരിചയപ്പെടുത്തട്ടെ! ഡി സി അന്താരാഷ്ടപുസ്തകമേളയിൽ സംഗീത ശ്രീനിവാസന്റെ നോവൽ പ്രസിദ്ധീകരിച്ചുകൊണ്ട് മധുപാൽ“ ആസിഡ്” എന്ന നോവലിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കു,Quote “പുതിയ തലമുറയുടെ പ്രശ്നങ്ങളും ബന്ധങ്ങളുടെ രീതിയും നമുക്ക് അപരിചിതമാണ് “! നോവലിസ്റ്റ് ലതാ ലക്സ്മി പുസ്തകം , മധുപാലിൽ നിന്ന് ഏറ്റുവാങ്ങിയത് പുസ്തകപ്രകാശനം നടത്തിയത്.
അടക്കത്തിന്റെയല്ല, പടക്കത്തിന്റെ കഥയാണ് , ആസിഡ് .ആഖ്യാനത്തിൽ ,ഹാസ്യത്തിന്റെ പടക്കം പൊട്ടിക്കുകയാണ് ലേഖിക, പുതിയ തലമുറയുടെ ബന്ധങ്ങളെയും രീതികളെയും ,ന്യൂജെൻ ഭാഷയുടെ സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ നോവൽ, പുതുതലമുറലോകത്തിന്റെ ആസക്തികളെ തുറന്നാവിഷ്കരിച്ച നോവൽ
എന്നിങ്ങനെ ഒട്ടനവധി കണ്ണുമീഴിക്കുന്ന, പല ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഈ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ആസിഡ്’ എന്ന പുസ്തകത്തിലൂടെ സംഗീത.
1. ആസിഡ് എന്ന താങ്കളുടെ പുസ്തകം, മറ്റുള്ള പുസ്തങ്ങളെക്കുറിച്ചു പറയൂ?
ആസിഡ് എന്റെ 5 ആമത്തെ പുസ്തകം ആണ്, ആദ്യത്തെത്, short stories ഇംഗ്ലീഷിൽ, രണ്ട് മലയാളം നോവൽ, പിന്നീട് രണ്ട് ബാലസാഹിത്യകൃതികൾ. എഴുത്ത് എഴുതാനുള്ള മനസ്സിന്റെ സന്തോഷത്തിനും രസത്തിനും വേണ്ടിയാണ്, എഴുതിത്തുടങ്ങിയത്, മനസ്സിന്റെ purgation” എന്നൊക്കെ പറയാം.
2. സംഗീതയുടെ പുസ്തകങ്ങളും രീതിയും, ഭാഷയും മാധവിക്കുട്ടിയോടും സാറ ജോസെഫിനോടും താരതമ്യപ്പെടുത്തിക്കഴിഞ്ഞു , എങ്ങെനെ എന്തുകൊണ്ട്?
താരതമ്യങ്ങൾ നടത്തുന്നത് വായനക്കാരെല്ലെ? സാറാ ജോസഫിന്റെയും, മാധവിക്കുട്ടിയുടെയും അനുഭവങ്ങളുടെയും , പരിചയങ്ങളുടെയും അടുത്തുപോലും ഞാൻ എത്തിയിട്ടില്ല. ഞാനൊരു തുടക്കം മാത്രം, തുടരുമോ എന്നുപോലും നിശ്ചയം ഇല്ല! എഴുതുംബോൾ എനിക്ക് എന്റെ പങ്ക് സന്തോഷം കിട്ടുന്നുണ്ട്, അതുമാത്രം!
3. മയക്കുമരുന്ന്/ സ്വവർഗ്ഗാനുരാഗം എന്നിവ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തലമുറയുടെ ജീവിതരീതിയായി മാറിക്കഴിഞ്ഞോ?
മയക്കുമരുന്നും, lesbianism എല്ലാം പണ്ടും ഉണ്ടായിരുന്നു, ഇക്കാലത്ത് അത് കൂടുതൽ ഏടുത്തു പറയപ്പെടുന്നു എന്നു മാത്രം. ലഹരിയുടെ ഉപയോഗം കൂടിവരുന്നത് വേദനാജനകം തന്നെ. ചോദ്യത്തിൽ തന്നെ ഇതു രണ്ടും കൂട്ടിക്കലർത്തിയതുതന്നെ ശരിയായില്ല!! ലെസ്ബിയനിസം ഒരു sexual choice ആണ്, എന്നാൽ മയക്കുമരുന്ന് ശരീരത്തെ ദോഷമായി ബാധിക്കുന്നു. ഞാൻ lesbian പ്രണയങ്ങൾക്കെതിരല്ല, ലഹരിയെ അതിശക്തമായി എതിർക്കാൻ ആഗ്രഹിക്കുന്നുതാനും!
4. എന്തിനാണ് സംഗീത ഈ രണ്ടുകാര്യങ്ങളും ,ഈ തലമുറയുടെ ഭാഗമായി വീണ്ടും പറഞ്ഞ ഉറപ്പിക്കാൻ ശ്രമിക്കുന്നത്?
ഞാൻ അങ്ങനെ ഒരു മുദ്രകുത്തൽ നടത്തിയിട്ടുണ്ടോ? ഓരോ എഴുത്തുകരും അവരുടെ കാലഘട്ടത്തിന്റെ അനുഭവങ്ങളും കാഴ്ചകളും ആണ് എഴുതുന്നത്. ചിത്രകാരന്മാർ ചരിത്രം രേഖപ്പെടുത്തുന്നതുപോലെ. മാധവക്കുട്ടിയും നമുക്ക് അതിശക്തമായ മനോഹരമായ lesbian കൂട്ടുകെട്ടുകൾ തന്നിട്ടുണ്ട്. ഇതെല്ലം ചില രേഖപ്പെടുത്തുലുകൾ മാത്രമാണ്.
5. അപരകാന്തി എന്ന പുസ്തകം ഒരു സിനിയാകാൻ തയ്യാറെടുക്കുന്നു, എന്താണതിന്റെ കഥാ തന്തു?
അപരകാന്തി മനസ്സിന്റെ അലച്ചിലുകളെ പകർത്തിവെക്കാനുള്ള ഒരു ചെറിയ ശ്രമം ആണ്. ഒരു ചെറുപ്പക്കാരന്റെ deluded ആയിട്ടുള്ള മനോവിഭ്രാന്തികൾ എന്ന് പറയാം. സിനിമയാക്കാനുള്ള ശ്രമം മധുപാലിന്റെതാണ്.
6. മാധവിക്കുട്ടി ,സാറാ ജോസെഫ് , സുഹതകുമാരി എന്നീവരുടെ കാലഘട്ടം ഏതു തരത്തിലുള്ളതായിരുന്നു. ?
സാഹിത്യത്തിലായാലും സമൂഹത്തിലായാലും കാഴ്ചപ്പാടുകളിലായാലും വിപ്ലാപ്മകമായുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ആ കാലഘട്ടത്തിന്റെ ഗോൾഡൻ ഏജ് എന്നൊക്കെ കാണാവുന്നതാണ്. അന്ന് ഏറെയില്ലായിരുന്നു, ഉണ്ടായിരുന്നവർ അതിശക്തരായിരുന്നു
7. സംഗീത എന്ന മകൾ, സുഹൃത്ത്, സ്ത്രീ ആരാണ്?
ഓരോ ദിവസവും ഒരു നല്ല വ്യക്തിയായി മാറാൻ ഞാൻ ശ്രമിക്കാറുണ്ട്, തീർച്ചയായും!
8. എഴുത്തുകാരി എന്നൊരു മേൽ വിലാസം ഇല്ലായിരുന്നെങ്കിൽ ആരായേനെ?
നല്ലൊരു പാട്ടുകാരി നല്ലൊരു മനുഷ്യജീവി ആയിത്തിരുമായിരുന്നു ഞാൻ എന്നു സംഗീത തീർത്തു പറയുന്നു.
അവസാനവാക്ക്
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ മകളാണ് സംഗീത ശ്രീനിവാസൻ. ആസിഡ് എഴുത്തനുഭവത്തെക്കുറിച്ച്, സംഗീത എവിടെയൊ പറഞ്ഞത്, ഇവിടെകൂട്ടിച്ചേർക്കട്ടെ……. ആസിഡ് എഴുതുമ്പോൾ ഒരു ലെസ്ബിയൻ പ്രണയകഥ എന്ന ആശയം എന്റെ മനസ്സിലില്ലായിരുന്നു! ഇപ്പോഴും ഇല്ല. ഏതുതരം ബന്ധങ്ങളിൽ നിന്നും ഉണ്ടാകാവുന്ന ഒരു മാനസികാവസ്ഥയാണ് ഞാൻ അന്വേഷിച്ചത്. സ്ത്രീ സ്ത്രീ പ്രണയങ്ങളും, സ്ത്രീപുരുഷ പ്രണയങ്ങളും, പുരുഷപുരുഷ പ്രണയങ്ങളും എല്ലാം പ്രണയങ്ങൾ തന്നെ. പ്രണയം സുന്ദരമായ ഒരു പദമാണ്. ഭൂമിയുടെ ഭാഷ സ്നേഹമായിത്തീരട്ടെ എന്ന പ്രാർത്ഥനയാണ് എനിക്കുള്ളത് . ഇനിയും നമുക്ക് മനസ്സിലാകാത്ത, സ്വീകരിക്കാൻ തായ്യാറില്ലാത്ത , ചിന്തകളെ കഥകളിലൂടെ നമ്മുടെ മനസ്സുകളിലേക്ക് വീണ്ടും കൊണ്ടുവരാനായി, പുതിയ പ്രതീക്ഷകളിലേക്ക് നയിക്കാനായി സംഗീതയുടെ ചിന്താശകലങ്ങൾ ചിറകുവിരിച്ചു പറക്കട്ടെ.