IMG-20171121-WA0015
വർഷങ്ങൾക്കുമുമ്പ് കളക്ടർ എന്ന സ്ഥാനപ്പേര് മാത്രണ് എല്ലാവരും ഉച്ചരിച്ചിരുന്നത്. എന്നാൽ ഇന്ന് വാസുകി മാഡം എന്നും അനുപമ മാഡം എന്നും ജോസ് സർ എന്നും, മുഹമ്മദ് അലി സർ എന്നും ജീവൻ സർ എന്നും പറയാൻ തുടങ്ങിയിരിക്കുന്നു. അതു തന്നെ അവർക്കു നമ്മുടെ ഹൃദയത്തിലെ സ്ഥാനം മനസിലാക്കാൻ ധാരാളം ഉദാഹരണങ്ങളോടെ! അഴിമതിയുടെ മലവെള്ളപ്പാച്ചിലിൽ ആശാകിരണങ്ങളായി ,മനുഷ്യനെ സ്‌നേഹിക്കുന്ന, സമൂഹത്തിന്റെ വിഷമങ്ങൾ സ്വന്തം ദുഖമായി കണ്ടു അവരെ മാറോട്‌ ചേർത്തു പിടിക്കുന്ന, അധികാരം. മനുഷ്യനന്മകൾ നിശബ്ദമായി, സമൂഹങ്ങളുടെ മനസ്സിൽ പ്രതീക്ഷകളുടെ ഒരു പററം സിവിൽ സർവ്വീസിൽ തെളിയുന്ന, ഉണർന്നു പ്രവർത്തിച്ച് ഒരുപടം യുവജനങ്ങളെ നമുക്ക് മുന്നിൽ ഇന്ന് കാണുന്നു! ഇപ്പോളത്തെ യുവകളക്ടമാർ നന്മ നിറഞ്ഞവരാണെന്ന് എല്ലാ കേരളത്തിലെ കളക്ടർമാരും തെളിയിച്ചു കഴിഞ്ഞു. കലക്ട൪ മാത്രം ആയിട്ടു കാര്യമില്ലല്ലോ,ജനങ്ങളോടും നാടിനോടും, എല്ലാത്തിനും സ്തുത്യർഹമായ സർവീസിനും ജനങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അവരും പ്രകടിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ കേരളത്തിൽ ജനങ്ങൾക്കു വേണ്ടി അതായത് ഐ എ എസ് എന്നതിന്റെ ചുരുക്കം ശരിക്കും പഠിച്ച കുറച്ചു കളക്ടർമാർ ആണുള്ളത്. നമ്മുടെ ഇന്ന്ത്ത ജനറേഷൻ നിങ്ങളെ അവരുടെ ആദർശമാതൃകയാക്കട്ടെ. നിങ്ങൾ എന്ന പാഠപുസ്തകങ്ങൾ ഇനി വരുന്ന തലമുറക്ക് പ്രചോദനങ്ങളാ‍യിത്തീരട്ടെ!
ജനങ്ങളുടെ മനസ്സിൽ”റ്റി വി. അനുപമ“ ഐ എ എസ് കാരി നാട്ടുകാരുടെയും ഞങ്ങളുടെയൊക്കെ മനസ്സിൽ ഇടം നേടിയത് നന്മയുടെ രൂപത്തിലും ഭാവത്തിലും ആണ്. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച ജില്ലയിൽ ഒന്ന് കൂടിയായിരുന്നു തൃശൂർ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടു പോകാൻ എത്തിച്ചേർന്ന വസ്‌തുക്കൾ സൂക്ഷിക്കാൻ ഹാൾ വിട്ട് നൽകിയില്ല. ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി നാട് മുഴുവൻ 24 മണിക്കൂറും പ്രവർത്തുക്കുമ്പോഴാണ് ഹാൾ നടത്തിപ്പുകാർ ഇത്തരം ഒരു നടപടി സ്വീകരിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും ഹാൾ തുറക്കാൻ തയാറാവാതിരുന്നപ്പോൾ കലക്ടർ ടി.വി. അനുപമയുടെ ഉത്തരവ് പ്രകാരം പൂട്ടു പൊളിക്കുകയായിരുന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നോട്ടിസ് നൽകിയ ശേഷമാണ് പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ച ശേഷം കലക്ടർ വേറെ താഴിട്ട് പൂട്ടി.വിവേകപൂർവം തക്കസമയത്തെടുത്ത തീരുമാനത്തിന് നാടും നാട്ടുകാരും അനുപമയെ അഭിനന്ദിക്കുകയാണ് ചെയ്തത്.
ടി.വി.അനുപമ എന്ന ഫിനിക്‌സ് പക്ഷി
കേരളത്തിലെ യുവ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ പ്രമുഖയാണ് ടി.വി.അനുപമ. നോക്കു കൂലി,പച്ചക്കറികളിലെ കീടനാശിനികളുടെ അമിത സാന്നിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലർത്തൽ എന്നിവയ്ക്കെതിരെ കളക്ടർ ടി.വി.അനുപമ എടുത്ത നടപടികൾ ജന ശ്രദ്ധ നേടി. കോഴിക്കോട് അസിസ്റ്റന്റ് കളക്റ്റർ, കാസർഗോഡ് സബ് കളക്റ്റർ, തലശ്ശേരി സബ് കളക്റ്റർ, ആറളം ട്രൈബൽ ഡെവലപ്പ്മെന്റ് മിഷൻ സ്പെഷ്യൽ ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുള്ള ടി.വി.അനുപമ നിലവിൽ ആലപ്പുഴ ജില്ലാ കളക്ടറാണ്. 2002ൽ പൊന്നാനി വിജയമാതാ കോൺവെന്റ് ഹൈസ്കൂളിൽ നിന്നും 10 ആം ക്ലാസ് പഠനം പൂർത്തിയാക്കി.തുടർന്ന് ത്രിശ്ശൂർ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് റ്റു വിജയിച്ചു. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് ,ബിറ്റ്സ് പിലാനി, ഗോവയിൽ നിന്ന് 92% മാർക്കോടെ ബി.ഇ (ഓണേഴ്സ്) വിജയിച്ചു. 2009 ൽ നാലാം റാങ്കോടെ ഇൻഡ്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി. മലപ്പുറം പൊന്നാനി മാറാഞ്ചേരി സ്വദേശിയായ അനുപമ, പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ കെ.കെ.ബാല സുബ്രമണ്യത്തിന്റെയും ഗുരവായൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയറായ ടി.വി.രമണിയുടെയും മൂത്ത മകളാണ്. സഹോദരി നിഷ. മാർച്ച് എട്ട് വനിതാ ദിനത്തോട് അനുബന്ധിച്ച് കരുത്തുറ്റ സ്ത്രീത്വത്തെ തിരഞ്ഞെടുക്കാൻ മാതൃഭൂമി ഡോട്ട് കോം നടത്തിയ വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തി.
ആലപ്പുഴയിലെ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ ആലപ്പുഴ ജില്ലാ കളക്ടർ കവയത്രി നിഖിത ഖില്ലിന്റെ ‘ലൈക്ക് എ ഫിനിക്സ് ഫ്രം ദ ആഷസ്’ എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് അനുപമ വിമര്‍ശനത്തിനെ പ്രതികരിച്ചത്.”നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ചുട്ടെരിക്കാനും, അപമാനിക്കുകയും ഉപേക്ഷിക്കുകയും ചെയ്യാൻ പലരും ധൈര്യപ്പെട്ടു എന്നുവരാം! പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്നായിരുന്നു അനുപമയുടെ അന്നത്തെ ഫേസ്ബുക് പോസ്റ്റ്.
കെ വാസുകി
കാർത്തികേയൻ എന്ന തന്റെ ഭർത്താവിനെ ജീവിതത്തിലും, പഠനത്തിലും വാസുകിയായിരുന്നു പ്രചോദനം. ഇനി ഒരിക്കലും സിവിൽ സര്‍വീസ് എഴുതാൻ സാധിക്കില്ല അഥവാ എഴുതിയാൽ പോലും ഇന്റര്‍വ്യൂവിനു വിളിക്കില്ലെന്ന് ഭയം കാര്‍ത്തികേയനെ അലട്ടി. ഈ കാലത്ത് വാസുകി കാര്‍ത്തിയേകന് പിന്തുണ നല്‍കി ഒപ്പം നിന്നു. വീണ്ടും പരീക്ഷ എഴുതാനായി കാര്‍ത്തിയേകന് അവസരം ലഭിക്കാനായി ഡല്‍ഹിയിലെ വിദേശകാര്യ, പഴ്‌സണൽ മന്ത്രാലയങ്ങളിൽ വാസുകി കയറിയിറങ്ങി. അവസാനം അനുമതി കിട്ടി. നാലാം തവണ 2011ൽ കാര്‍ത്തികേയൻ ഐഎഎസ് ലഭിച്ചു. കാര്‍ത്തികേയൻ കേരളാ കേഡറും,പിന്നീട് വാസുകി മധ്യപ്രദേശ് കേഡറിൽ നിന്നും കേരളാ കേഡറിലേക്കും വന്നു. ഇപ്പോൾ വാസുകി തിരുവനന്തപുരം ജില്ലാ കളക്ടറും കാര്‍ത്തികേയൻ കൊല്ലം ജില്ലാ കളക്ടറുമാണ്
പ്രളയ ദുരിതത്തെ അതിജീവിക്കുകയാണ് കേരള ജനത. ഇന്ത്യയും ലോകമൊട്ടുക്കുമുള്ള ജനങ്ങളും ഉറ്റുനോക്കൂന്നത് കേരളം എങ്ങനെയാണ് ഈ വൻ ദുരന്തത്തെ അതിജീവിക്കുന്നതെന്നാണ്! തിരുവനന്തപുരം കോട്ടണ്‍ഹിൽ കളക്ഷൻ സെന്ററിൽ സന്നദ്ധസേവന രംഗത്ത് ഒട്ടേറെ പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എത്തിയ ജില്ലാ കളക്ടർ വാസുകി ഐഎഎസ് നടത്തിയ ചെറു പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ!. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവേശം പകുന്നതായിരുന്നു കളക്ടറുടെ ഓരോ വാക്കുകളും. “നിങ്ങൾ ചരിത്രം രചിക്കുന്നു, നിങ്ങൾ എന്താണ് ചെയ്യുന്നുവെന്നത് നിങ്ങൾ മനസിലാക്കിയിട്ടുണ്ടോ? എന്ന് ചോദിച്ചാണ് വാസുകി ഐഎഎസ് തമിഴും മലയാളവും ഇംഗ്ലീഷും ചേര്‍ന്നുള്ള തന്റെ പ്രസംഗം തുടങ്ങിയത്. കേരളത്തിലെ, മലയാളികള്‍ക്ക് എന്തു ചെയ്യാൻ പറ്റുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. പട്ടാളക്കാരെ പോലെയാണ് നിങ്ങളെല്ലാം ഇത്രയും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വസ്തുക്കളും കേരളത്തിൽ നിന്നു തന്നെ പോകുന്നുവെന്നത് അന്താരാഷ്ട്ര വാര്‍ത്തയാകുകയാണ്. എന്റെ അഭിപ്രായത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടി എങ്ങനെ പോരാടിയോ, അതുപോലെ പട്ടാളക്കാരെ പോലെയാണ് നിങ്ങളെല്ലാം നില്‍ക്കുന്നത്. സര്‍ക്കാരിന് ലഭിച്ച ഗുണം അത്ഭുതപ്പെടുത്തുന്നതാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങൾ. നിങ്ങളുടെ പ്രവര്‍ത്തനംമൂലം സര്‍ക്കാരിന് ലഭിച്ച ഗുണമെന്താണെന്നുവെച്ചാല്‍, തൊഴിലാളികള്‍ക്ക് നല്‍കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ ലാഭമായി.എന്തിനും ഞാനും നിങ്ങളുടെ കൂടെയുണ്ട്, ഒരുപാട് സമയം നിങ്ങളോടൊപ്പം ചെലവഴിക്കാൻ സാധിക്കാത്തതിനാൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ ഉദ്യോഗസ്ഥർ നിങ്ങളെ പിന്തുണക്കാനുണ്ടാകും. ഞാന്‍ കോളജിൽ പഠിച്ച സമയത്ത് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ ഞങ്ങള്‍ക്കൊരു ശീലമുണ്ട്. എന്നുവെച്ചാൽ ഞാൻ ‘ഓപ്പോട്’ എന്നു പറയുമ്പോൾ നിങ്ങൾ ‘ഓഹോയ്’ പറയണമെന്നും കളക്ടർ പ്രസംഗത്തിന് സമാപനത്തോടെ പറഞ്ഞു. പിന്നീട് കളക്ടർ ഓപ്പോട് എന്ന് ഉറക്കെ പറഞ്ഞപ്പോൾ ക്യാമ്പിലുള്ളവർ ഓഹോയ്’ ഏറ്റുവിളിച്ചു. തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായാൽ ക്ഷമിക്കണമെന്ന് പറഞ്ഞാണ് വാസുകി പ്രസംഗം അവസാനിപ്പിച്ചത്. യുവകളക്ടറെ സോഷ്യൽ മീഡിയ അടക്കം, സാധാരണക്കാരരു പോലും അംഗീകരിച്ചു കഴിഞ്ഞു വാസുകി എന്ന വ്യക്തീയെ അടക്കം!
ഈ പ്രളയ കാലത്ത് ജനങ്ങളുടെ ഒപ്പം നിൽക്കുന്ന നിലപാടുകളിലൂടെ ജനമനസ്സുകളിൽ കുടിയേറിയ ഉദ്യോഗസ്ഥയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി. ക്യാംപുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും വസ്ത്രവുമെത്തിക്കുന്ന വോളന്റിയർമാരെ അഭിനന്ദിക്കുന്ന തിരുവനന്തപുരം കലക്ടർ വാസുകിയുടെ വാക്കുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാമായിരുന്നു. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്കും വേളണ്ടിയർമാർക്കുമൊപ്പം ഒരു സാധാരണക്കാരിയെ പോലെ ഭക്ഷണം കഴിക്കുന്ന കളക്ടറുടെ വീഡിയോണ് ഇപ്പോൾ വീണ്ടും തരംഗമാകുന്നത്.
തക്കസമയങ്ങളിൽ വേണ്ട നിര്‍ദേശങ്ങൾ നല്‍കിയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചും ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേയ്ക്ക് ഓടി നടന്ന് കാര്യങ്ങൾ വിലയിരുത്തിയും വോളണ്ടിയേഴ്‌സിന് മാതൃകയും ധൈര്യവും നല്‍കി വാസുകി നടത്തിയ സേവനങ്ങൾ മറക്കാനാവാത്തതാണ്. കയ്യും മെയ്യും മറന്നുള്ള പ്രവർത്തനങ്ങൾക്കിടയിൽ നാട്ടുകാർക്കൊപ്പം, തോളോടു തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുകയാണ് വാസുകി. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും ഇന്ന് കേരളജനതയുടെ കണ്ണിലുണ്ണിയാണ് വാസുകി. സുനാമി ദുരിതം കണ്ട് മനം മടുത്ത് മെഡിക്കൽ രംഗത്തെ എല്ലാ സുഖങ്ങളും വലിച്ചെറിഞ്ഞു ജനസേവനത്തിനിറങ്ങിയതാണ് ഡോക്ടർ വാസുകി. അവരുടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടുകൾ എന്നും പ്രശംസിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം കളക്ടർ വാസുകിയെപ്പോലെ ദുരന്തമുഖത്തു ആളുകൾക്ക് ഇത്രയും സഹായം ചെയ്ത ഉദ്യോഗസ്ഥയുണ്ടാകില്ല, സത്യം! ഇത്തരം ഉദ്യോഗസ്ഥർ ആണ് ജനങ്ങളുടെ ശക്തി എന്ന് അവർ സ്വയം തെളിയിച്ചു കഴിഞ്ഞു!
ഒരു സല്യൂട്ട്:- ഇന്നത്തെ,മനുഷ്യതം അറിഞ്ഞ യഥാർത്ത മനുഷ്യരുടെ വേദനയും, സന്തൊഷങ്ങളും മനസ്സിലാക്കിയ പുതിയ തലമുറ കളക്ടർമാരെ,നിങ്ങളാണ് ഇന്നിന്റെ മാതൃകൾ.ഇവർ ഒക്കെ കാരണം ഐ എ എസി നോട് ഒരു ജനങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നിത്തുടങ്ങി എന്ന് തോന്നുന്നു. കഷ്ടപ്പെട്ട് പഠിച്ചു നേടുന്ന സ്ഥാനമാനങ്ങളും, പണംകെട്ടിവെച്ചു നേടുന്നതുമായുള്ള അന്തരം വളരെ വലുതാണ്. ഇത്തരക്കാരെ മാതൃകയാകാൻ നമ്മുടെ പിൻതലമുറക്കാർ തയ്യാറാകട്ടെ! ഉദാഹരണത്തിനു കണ്ണൂരിന്ന്റെ കളക്ടർ മീർ മുഹമ്മദ്‌ അലി , ആലപ്പുഴ കളക്ടർ സുഹാസ്,പത്തനംതിട്ട കളക്ടർ പി ബി നൂഹ് ,ഇടുക്കി കളക്ടർ ജീവൻ ബാബു എന്നിങ്ങനെ അനവധി പേരുകൾ , ഒരു സംഘർഷാവസ്ഥയിൽ കേരളത്തോട് ഒത്തു ചേർന്നു പ്രവർത്തിച്ചു.