IMG-20171121-WA0015
എന്ത് ജോലിക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുക?എന്തുകൊണ്ട്?മത്സരം തന്നെ നിശ്ചയിക്കപ്പെടുന്ന അവസാനത്തെ ചോദ്യത്തിന് മറുപടി തെല്ലും പതറാതെ മനൂഷി ചില്ലർ പറഞ്ഞു, അമ്മ! അമ്മയാണ് ഏറ്റവുമധികം ആദരം അർഹിക്കുന്നത്. പ്രതിഫലം പണമായെന്നല്ല, മറിച്ച് സ്നേഹവും ബഹുമാനവുമായാണ്. എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. ഏറ്റവുമധികം പ്രതിഫലം അർഹിക്കുന്നത് ‘അമ്മ’ എന്ന ജോലിയാണ്. മാതൃത്വത്തിനു സ്ത്രീത്വത്തിനും മഹനീയപദം നൽകുന്ന ഭാരതപാരംബ്യര്യത്തിലധിഷ്ടിതമായ ആ ഉത്തരം, മാനുഷിക്ക് കയ്യടി മാത്രമല്ല,ലോകസുന്ദരിപ്പട്ടം ആത്മവിശ്വാസം കൈമുതലാക്കി ദൃഢമായ ശബ്ദത്തിൽ മാനുഷി പറഞ്ഞത് മാതൃത്വത്തിന്റെ മഹത്വത്തെ കുറിച്ചാണ്.സൗന്ദര്യവും ബുദ്ധിയും ഒരുപോലെ മാറ്റുരക്കുന്ന ലോകസൗന്ദര്യ മത്സരവേദിയിൽ മാനുഷിയുടെ കിരീടമുറപ്പിച്ച നിമിഷമായിരുന്നു ആ ഉത്തരം!
ലോകസൗന്ദര്യത്തിന്റെ നെറുകയിൽ 17 വര്ഷങ്ങള്ക്ക് ശേഷമാണ് ഒരിന്ത്യൻ സുന്ദരിയുടെ ആന്ദക്കണ്ണീർ വീണിരിക്കുന്നത് .108 മത്സരാര്ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീടനേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 2000-ത്തിൽ ‘ദേസി ഗേൾ’ പ്രിയങ്കാ ചോപ്രയാണ് സൗന്ദര്യത്തിന്റെ അവസാനവാക്കായ ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 28 മത്സരാര്ത്ഥികളെ പിറകിലാക്കിയാണ് മാനുഷി ഇത്തവണ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്.ഇതോടെ ഏറ്റവും അധികം തവണ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കൂന്ന രാജ്യം എന്ന ബഹുമതി വെനിസ്വലയുമായി ഇൻഡ്യ ഇതോടെ പങ്കുവെക്കുന്നു. റീത്ത ഫെരിയ 1966, ഐശ്വര്യ റായ് 1994, ഡയന ഹൈഡൻ 1997, യുക്ത മുഖി 1999 പ്രിയങ്ക ചോപ്ര 2000 എന്നിവരാണ് മാനുഷി ചില്ലറിന്റെ മുൻഗാമികൾ.ആദ്യ ഇൻഡ്യൻ ലോക സുന്ദരി റീത്ത ഫെറിയ ഒരു മെഡിക്കൽ വിദ്യാര്ത്ഥിയായിരുന്നു.അതേ, 51 വര്ഷങ്ങള്ക്ക് ശേഷം ചരിത്രം ആവര്ത്തിച്ചിരിക്കുകയാണ്.മാനുഷിയും ഒരു മെഡിക്കൽ വിദ്യാര്ത്ഥിയാണ്.
ലോകസുന്ദരിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും,ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്നും,സുഹൃത്തുക്കളും കുടുംബവും തന്ന പ്രോത്സാഹനത്തിന് നന്ദി പറഞ്ഞുകൊണ്ട് മാനുഷി ഓർത്തു. അമ്മയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം എന്ന് മാനുഷി വീണ്ടും വീണ്ടും പറയുന്നു. എല്ലാ അമ്മമാരും അവരവരുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ത്യാഗം സഹിക്കുന്നവരാണ്. അതുകൊണ്ട് ലോകത്തേറ്റവും ബഹുമാനവും ശംബളവും ലഭിക്കേണ്ടത് അമ്മക്കാണ് എന്നാണ് ലോകസുന്ദരി അഭിപ്രായപ്പെട്ടു. ഡോക്ടര്മാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. മാതാപിതാക്കളുടെ വഴിയേ തന്നെ ആയിരുന്നു മാനുഷിയുടേയും പഠനജീവിതം.ഡല്ഹിയിലെ സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളില്നിന്നാണ് പഠനം. സോനിപെട്ടിലെ ഭഗത് ഫൂല്സിങ് സര്ക്കാര് മെഡിക്കല്കോളേജിലാണ് പഠനം.മാതാപിതാക്കളുടെ പാത പിന്തുടർന്ന് വൈദ്യശാസ്ത്രരംഗത്ത് സേവനം അനുഷ്ടിക്കാനാണ് മാനുഷിക്ക് ആഗ്രഹം.
കാർഡിയാക് സർജൻ ആകുകയാണ് ലക്ഷ്യം.ഗ്രാമീണമേഘലകളിൽആശുപത്രികൾ സ്ഥാപിച്ച് ,പാവപ്പെട്ടവർക്കായി ആരോഗ്യപരിപാലനം നടത്തണം എന്നും അഗ്രഹമുണ്ട്.മെഡിസിൻ വിദ്ധ്യാർഥിയാണെങ്കിലും സകലകലാവല്ലഭയാണ് മാനുഷി എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പഠനത്തിലും മോഡലിംഗിലും പുറമെ,സ്ക്യൂബ ഡൈവിംഗ്,പാരാഗ്ലൈഡിംഗ് എന്നിവയിൽ ഒരു താരം തന്നേയാണ് മാനൂഷി. ചിത്രരചനയിലും ശാസ്ത്രീയനൃത്തത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് മാനുഷി എന്ന് ഒരേസ്വരത്തിൽ അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.നൃത്തത്തിനോട് അടങ്ങാത്ത അഭിനിവേശമുണ്ട് മാനുഷിക്ക്.കുച്ചിപ്പുടിയാണ് ഇഷ്ട ഇനം.കുച്ചിപ്പുടിയിലെ ഇന്ത്യന്രത്നങ്ങളായ രാജ റെഡ്ഡിയുടേയും രാധാ റെഡ്ഡിയുടേയും ശിക്ഷണത്തിൽ ആയിരുന്നു പഠനം.കൗസല്യ റെഡ്ഡിയുടെ കീഴിലും നൃത്തം അഭ്യസിച്ചിട്ടുണ്ട്.നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പോയിട്ടുണ്ട് മാനുഷി.അച്ഛന് ഡോ മിത്ര ബസു ചില്ലർ ഡി ആർ ഡി ഒയിലെ ശാസ്ത്രജ്ഞനാണ്. അമ്മ ഡോ നീലം ചില്ലർ ഇന്സ്റ്റിറ്റ്യൂട്ട് ഓപ് ഹ്യൂമൻ ബിഹാവിയർ ആന്റ് അലൈഡ് സയന്സസിലെ അസോസിയേറ്റ് പ്രൊഫസറും ഡിപ്പാര്ട്ട്മെന്റ് ഹെഡ്ഡും ആണ്.
ബ്യൂട്ടി വിത്ത് എ പര്പ്പസ്
എപ്പോഴാണ് മാനുഷി ചില്ലര് എന്ന പേര് ഇന്ത്യക്കാര്ശ്രദ്ധിച്ച് തുടങ്ങിയത്?അത് 2017 ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില് തന്നെ ആയിരുന്നു. അന്ന് മിസ് ഫോട്ടോജെനിക് ആയും മാനുഷി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫെമിന മിസ് ഇന്ത്യ ആയതോടെ ആണ് ലോക സുന്ദരിപ്പട്ടത്തിലേക്കുള്ള വഴി തുറന്നത്. സൗന്ദര്യം മാത്രമല്ല മാനുഷി എന്ന ഈ സുന്ദരിയെ ശ്രദ്ധേയയാക്കുന്നത്. ലോക സുന്ദരി മത്സരത്തിന്റെ ഭാഗമായി നടന് ബ്യൂട്ടി വിത്ത് എ പര്പ്പസ് മത്സരത്തിലും സഹ വിജയി ആണ് മാനുഷി. എന്തായിരുന്നു മാനുഷിയുടെ ‘ബ്യൂട്ടിവിത്ത് എ പര്പ്പസ്’ പ്രോജക്ട്! “ആര്ത്തവ ശുദ്ധി” ഇതായിരുന്നു വിഷയം! ഇന്ത്യയിൽ ഇപ്പോഴും കോടിക്കണക്കിന് സ്ത്രീകൾ ആര്ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്.പലര്ക്കും ഇത് സംബന്ധിച്ച് വ്യക്തമായ ബോധ്യം പോലും ഇല്ല എന്നതാണ് സത്യം.മെഡിക്കൽ വിദ്യാര്ത്ഥി കൂടിയായ മാനുഷിക്ക് അത് നന്നായി മനസ്സിലായിട്ടും ഉണ്ടാകും.“പ്രോജക്ട് സാക്ഷി” എന്നായിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പര്പ്പസ് പ്രോജക്ടിന്റെ പേര്.ആര്ത്തവ ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം.ഇതിനായി ഇന്ത്യയിലെ 20 ൽപ്പരം ഗ്രാമങ്ങൾ അവർ നേരിട്ട് സന്ദര്ശിച്ചു.അയ്യായിരത്തിലധികം സ്ത്രീകളുമായി സംവദിക്കുകയും അവര്ക്ക് മാര്ഗ്ഗ നിര്ദ്ദേശങ്ങൾ നല്കുകയും ചെയ്തിട്ടുണ്ട്.
1951 ൽ ബ്രിട്ടണിലാണ് ലോകസുന്ദരി മത്സരം ആരംഭിച്ചത്. കിക്കി ഹാക്കന്സൺ (സ്വീഡന്) ആണ് ആദ്യത്തെ ലോകസുന്ദരി. ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ച എക ഇന്ത്യൻ നഗരം ബംഗളൂരുവാണ്. ലോക സുന്ദരി മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഏക മലയാളിയാണ് പാര്വ്വതി ഓമനക്കുട്ടന്. “ചുറുചുറുക്കുള്ള യുവതിയുടെ കയ്യിലാണ് ഇഡ്യയുടെ ഭാവി”,ലോക സുന്ദരിയെ വാഴ്ത്തി,രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കം ഉള്ള പ്രമുകരുടെ സന്ദേശങ്ങളും അഭിനന്ദങ്ങളും മനൂഷിക്ക് കിട്ടിക്കൊണ്ടിരുക്കുന്നു, പ്രശംസമഴയായി! കൂടെ കമലഹാസന്റെ ഇൻഡ്യൻ 2 ലെനായികയായി അഭിനയിക്കാൻ താല്പര്യം അറിയിക്കണം എന്ന സന്ദേശം ശങ്കറിന്റെ ഫിലിം കംബനിയിൽ നിന്ന് പോയിക്കഴിഞ്ഞു എന്നും അറിയുന്നു. പിയങ്ക ചോപ്ര തന്റെ അഭിന്ദന സന്ദേശത്തിൽ പറയുന്നു” ഒരു പിൻഗാമി ഉണ്ടായിരിക്കുന്നു, അഭിനന്ദനങ്ങൾ മാനൂഷി. ജീവിതം പഠിക്കാനുള്ള അമൂല്യമായ അവസരമാണിത്!എല്ലാറ്റിനും ഉപരി ജീവിതം ആസ്വദിക്കൂ”.