അലങ്കാരപ്പൂക്കളുള്ള മുഖപടം മെല്ലെ നീക്കി ഹാരി രാജകുമാരൻ മേഗന്റെ കണ്ണുകളിലേക്കു നോക്കി, എലിസബത്ത് രാജ്ഞി ഉൾപ്പെടെ, മറ്റ് രാജകുടുംബാംഗങ്ങളെയും അതിഥികളെയും സാക്ഷിനിർത്തി മോതിരവും വിവാഹപ്രതിജ്ഞകളും നടന്നു. സെന്റ് ജോർജ് ചാപ്പൽ പടവുകളിൽനിന്ന് ആചാരപ്രകാരം ചുംബിച്ചു. നീലാകാശവും സൂര്യകിരണങ്ങളും,ജനസാഗരവും സാക്ഷിയായി. ബ്രിട്ടന്റെ ഹൃദയം കവർന്ന പ്രണയമിഥുനങ്ങൾ വിവാഹരഥത്തിൽ രാജകീയപ്രൗഢിയുള്ള ദാമ്പത്യത്തിലേക്ക് ചുവടുവെച്ചു. ഹോളിവുഡിലെ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ . ഹാരിയേക്കാൾ മൂന്നുവയസു മുതിർന്നതും ആണ് മേഗൻ. ഹാരി ഡ്യൂക്ക് ഓഫ് സസ്സെക്സ് എന്നും, മേഗൻ ഡച്ചസ് ഓഫ് സസ്സെക്സ് എന്നുമാണ് ഔദ്യോഗികമായി അറിയപ്പെടുക.
ഹാരി രാജകുമാരന്റെ വധുവായി ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വലതുകാൽ വെച്ച് കയറിവന്ന മേഗൻ രാജകുടുംബാംഗത്തിന്റെ എല്ലാ ആഢ്യത്വവും വഹിക്കേണ്ടവരാണെങ്കിലും രാജകീയമായ ജീവിത ശൈലിയോട് താല്പര്യമില്ലെന്നാണ് ചില വാർത്തകളിൽ വായിക്കാനിടയായത്. നല്ലതിലും ചീത്തയിലും, ആരോഗ്യത്തിലും രോഗത്തിലും, പണമുള്ളപ്പോഴും ദാരിദ്രത്തിലും, സന്തോഷത്തിലും സങ്കടത്തിലും, സ്നേഹത്തോടെ മരണം വേർപെടുത്തും, ദൈവത്തിന്റെ നിയമം അനുസരിച്ച് ഹാരിയുടെ ഭാര്യയായിരിക്കുമെന്നാണ് മെഗൻ വിവാഹച്ചടങ്ങിൽ പ്രതിജ്ഞ ചെയ്തത്! ഭർത്താവിനെ അനുസരിക്കുകയും സേവിക്കുകയും എന്ന വാക്കുകൾ ഉപേക്ഷിച്ചുകൊണ്ടുമുള്ള മതപരമായ ചടങ്ങുകൾ എന്ന പ്രത്യേകതയും ഈ രാജകീയ വിവാഹത്തിനുണ്ടായിരുന്നു.ഹാരിയുടെ അമ്മ ഡയാനയും വില്യമിന്റെ ഭാര്യ കേറ്റ് മിഡിൽട്ടണും ഈ വാഗ്ദാനം ചെയ്തില്ലായിരുന്നു.
കെങ്കേമമായി നടന്ന വിവാഹത്തിൽ മെഗന്റെ കുടുംബത്തിൽനിന്നു പങ്കെടുത്തത് അമ്മ ഡോറിയ റാഗ്ലാൻഡ് മാത്രമാണ്. മെഗന്റെ അച്ഛൻ തോമസ് മാർക്കിൾ ഹൃദ്രോഗത്തെത്തുടർന്ന് വിവാഹത്തിൽ പങ്കെടുത്തില്ല. ചാൾസ് രാജകുമാരനാണ് അച്ഛന്റെ സ്ഥാനത്തു നിന്ന് മെഗനെ പള്ളിയിലേക്ക് ആനയിച്ചത്. വില്യമിന്റെ മൂന്നും നാലും വയസുള്ള മക്കളായ ഷാർലറ്റും ജോർജും യഥാക്രമം വധുവിന്റെ സഖിയും പരിചാരകനുമായി. ആറു സഖിമാരും പത്തു പരിചാരകരുമാണ് വധുവിനുണ്ടായിരുന്നത്. എല്ലാവരും ഹരിയുമായും മെഗനുമായും ബന്ധമുള്ളവർ.
സൌദര്യത്തിലും, സ്വയം പരിചരണത്തിലും മേഗൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.വായ്ക്കുള്ളളിൽ വിരലിട്ട് നടത്തുന്ന ഒരു പ്രത്യേക തരം ഫെയ്സ് മസാജിങ്ങ് ആണ് മേഗന്റെ ഫേഷ്യൽ തെറപ്പിസ്റ്റ് നിക്കോള ചെയ്തുവന്നിരുന്നത്.മുഖത്തെ മസിലുകളുടെ ടോണും ദൃഢതയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് ഇവരുടെ അവകാശവാദം. ചര്‍മത്തിന്റെ യുവത്വവും ഓജസ്സും നിലനിര്‍ത്താൻ ഇതിലൂടെ സാധിക്കും. നിക്കോളയുടെ നിര്‍ദേശപ്രകാരമുളള ഫേഷ്യൽ എക്സര്‍സൈസുകൾ താൻ ചെയ്യുന്നുണ്ടെന്നും വളരെ നിസാരമെന്ന് തോന്നുമെങ്കിലും സംഗതി വളരെയധികം ഫലപ്രദമാണെന്നുമാണ് മേഗൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. തന്റെ ആകാരവടിവിനും സൗന്ദര്യത്തിനും മേഗന് നന്ദി പറയുന്ന മറ്റൊരാള്‍ സ്വന്തം അമ്മ തന്നെയാണ്. പതിമൂന്ന് വയസ്സുമുതൽ ചര്‍മസംരക്ഷണത്തിനായി അമ്മ നിര്‍ബന്ധിച്ചിരുന്നുവെന്ന് മേഗൻ പറയുന്നു.
ബ്രിട്ടനിലെ കിരീടാവകാശി ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് ശേഷം അഭിനയം തുടരില്ലെന്ന് അമേരിക്കന്‍ നടി കൂടിയായ മെഗൻ പറഞ്ഞിരിക്കുന്നത്.’സ്യൂട്ട്സ്’ എന്ന് ജനപ്രിയ പരമ്പരയിൽ 2011 മുതൽ മെഗൻ അഭിനയിക്കുന്നുണ്ട്. എന്നാൽ രാജകുടുംബത്തിന്റെ ഭാഗമാകുന്നതോടെ അഭിനയം പാടെ ഉപേക്ഷിക്കാനാണ് മെഗന് മാര്‍ക്കിളിന്റെ തീരുമാനം.
മേഗന് ലോസ് ആഞ്ചലസിലാണ് ജനിച്ചതും വളര്‍ന്നതു. മേഗന്റെ അമ്മ ഡോറിയ റാഡ്ലൻ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാണ് . അച്ഛന് തോമസ് മാര്‍ക്കിൽ ഡച്ച് ഐറിഷും. അതാണ് മാധ്യമങ്ങളുടെ വംശീയപരാമര്‍ശങ്ങള്‍ക്ക് കാരണമായത്. പക്ഷേ വേലിയുടെ രണ്ടുവശത്തും ചുവടുറപ്പിച്ചുള്ള ജീവിതവുമായി താന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു എന്നാണ് മേഗന്റെ നിലപാട്. അങ്ങനെ എല്ലാംകൊണ്ടും ഒരു റോയൽ ഷേക്കപ്പ് എന്നാണ് ബിബിസി ഈ രാജകീയവിവാഹത്തെ വിശേഷിപ്പിക്കുന്നത്. ലിംഗവിവേചനത്തിനെതിരായ പ്രവര്‍ത്തനങ്ങൾ, മറ്റ് സാമൂഹ്യ,സാംസ്കാരിക അഭിപ്രായപ്രകടനങ്ങൾ എന്നിവയിലൊക്കെ മേഗൻ സജീവമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്ത്രീകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്.പക്ഷേ ബ്രിട്ടിഷ് രാജകുടുംബത്തെ സംബന്ധിച്ച് പ്രതികരണങ്ങള്‍ക്ക് പരിധിയുണ്ടാവാറുള്ള രീതികളുമായി പരിചയമുള്ളവരുടെ അഭിപ്രായത്തിൽ ഇവയെല്ലാം പുതിയ വഴികളാണ്.നടിയായ മേഗന് ഹിലരിയെ പിന്തുണച്ചിരുന്നു, ബ്രക്സിറ്റിൽ പരിതപിച്ചിരുന്നു, ട്രംപിനെ വിമര്‍ശിച്ചിരുന്നു. അതെല്ലാം രാജകുടുംബത്തിന് നിഷിദ്ധമാണ്. ഉദാഹരണമായി, അടുത്തിടെ സ്കോട്ട്ലെണ്ടിലേക്കുള്ള യാത്രയിൽ ഔദ്യോഗി ക വസ്ത്രം ഒഴിവാകാക്കി, തന്റെ സാധാരണ വേഷത്തിനൊപ്പം കുറുകെ ഒരു ബാഗും ധരിച്ചാണ് മേഗൻ എത്തിയത്. കയ്യിൽ ഒരു ക്ലച്ച് ബാഗ് പിടിച്ചു മാത്രമെ രാജകുടുംബത്തിലെ സ്ത്രീകൾ ഔദ്യൊഗിക യാത്രകൾ ചെയ്യാറുള്ളു, ജനങ്ങളുമായി കൈകൊടുക്കതിരിക്കാനാണിതെന്ന് പറയപ്പെടുന്നു . എന്നാൽ മേഗൻ എല്ലാവരുമായി സംസാരിച്ച് കൈകൊടുത്ത് അടുത്തിടപെഴകുകയുണ്ടായി. രാജകുടുംബത്തിലെ മറ്റു സ്ത്രീകളിൽ നിന്ന് മേഗനെ വ്യത്യസ്ഥയാക്കുന്നത്, ഇത്തരം കറകളഞ്ഞ ലാളിത്യസ്വഭാവ വിശേഷണങ്ങൾ എന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി. യുഎസ് ടെലിവിഷൻ പരമ്പരയായ സ്യൂട്സിലെ റേച്ചൽ സേൻ എന്ന കഥാപാത്രമാണു മേഗനെ പ്രശസ്തയാക്കിയത്.വിവാഹശേഷം കെൻസിങ്ടൻ പാലസിലായിരിക്കും ഹാരിയുടെയും മേഗന്റെയും താമസം.
ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ജിവെൻഷിക്കു വേണ്ടി ബ്രിട്ടീഷ് ഡിസൈനല്‍ ക്ലെവര്വെയ്റ്റ് കെല്ലർ വെളുത്ത സില്‍ക്കിൽ ലളിതമായി തയ്യാറാക്കിയ സുന്ദരമായ വിവാഹ വസ്ത്രമായിരുന്നു മേഗൻ വിവാഹചടങ്ങിൽ ധരിച്ചത്. അഞ്ചു മീറ്റർ നീളമുള്ള മുഖപടത്തിൽ കോമൺവെൽത്ത് രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള പൂക്കളുടെ അലങ്കാരപ്പണി ചെയ്തിരുന്നു.മേഗൻ തലയിലണിഞ്ഞ വജ്രം പതിച്ച ടിയാറ മേരി രാജ്ഞിയുടേതായിരുന്നു. വിവാഹത്തിനായി ധരിക്കാൻ ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയാണ് ഈ മനോഹരമായ ടിയാറ മേഗനു നൽകിയത്. എന്റെ പേര് മേഗൻ, പക്ഷെ നിങ്ങളെന്നെ രാജ്ഞിയെന്ന് വിളിക്കണം. 26 വർഷം മുമ്പ് ഹാരി രാജകുമാരന്റെ പ്രണയിനി എന്ന് എട്ടുവയസുകാരിയായ മേഗൻ ഒരു നാടകത്തിൽ രാജ്ഞിയുടെ വേഷമണിഞ്ഞ് അഭിനയിക്കുകയുണ്ടായി.യുഎസ് ചലച്ചിത്ര താരവും സമൂഹികപ്രവർത്തകയുമായമേഗന്റെ രണ്ടാം വിവാഹമാണിത്. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന വിവാഹശേഷം നഗരപ്രദക്ഷിണം, പിന്നെ രണ്ട് വിരുന്നുകൾ. വിരുന്നിന് വിളമ്പന്ന കേക്കും പതിവുതെറ്റിച്ചാണ്, ഫ്രൂട്ട്കേക്കിനുപകരം ലെമണ്‍ ആന്‍ഡ് ഫ്ലവർ കേക്കാണ് തയ്യാറാക്കുന്നത്.വിവാഹശേഷം മേഗൻ ഡച്ചസ് പദവി നൽകും. മധുവിധു ഉടനെയില്ല. നമീബിയയോ ബോസ്വാനയോ എന്നാണ് ഊഹം.