മലയാള സിനിമയിലെ പ്രശഥയായ നടി, റ്റി വി, സീരിയൽ ലോകത്തെ നല്ല ഭാവനടി, ഇതിനൊക്കെ പുറമേ മല്ലികാ സുകുമാരൻ ഇന്ന് ഒരു restrorant industry യുടെ സി ഈ ഒ സ്ഥനത്ത് എത്തിക്കഴിഞ്ഞു. ഖത്തറിൽ ഒരു മൾട്ടികുസിൻ റെസ്റ്റോറന്റ, ജാനുവരി 11 2013 ൽ തുടങ്ങി, “Spice Boat. ഖത്തറിൽ റെസിഡന്റെ കൂടിയായി മല്ലിക സുകുമാരൻ വർഷങ്ങളായി ഈ രാജ്യവുമായി ഒരു ആത്മബന്ധം പുലർത്തിയിരുന്നു ഖത്തറിലെ പ്രവാസി വിഭാഗത്തിന്റെ ഒരു നല്ല പേറ്റന്റും കൂടിയാണ് മല്ലിക.കേരളം പോലെതന്നെ ,സ്വയം ഖത്തറിനോട് അങ്ങേയറ്റം ആത്മാർത്ഥതയും മാനസിക അടുപ്പവും പുലർത്തുന്ന മല്ലിക ഈ റെസ്റ്റോറന്റ് സംരംഭം വഴി ഭക്ഷണത്തിന്റെ പാരബര്യവും, ലോകമെംബാടുമുള്ള പലതരം സ്വാദിഷ്ടവിഭാവങ്ങൾ ഈ രാജ്യത്തിനായി പരിചയപ്പെടുത്തുന്നു.
“സാധാരണക്കാരെകൂടി മനസ്സിൽ വെച്ച്, ഇൻഡ്യൻ, അറബിക്ക് എന്നിവക്കു പുറമെ, മെക്സിക്കൻ, ചൈനീസ് , മെഡിറ്ററേനിയൻ വിഭവങ്ങളും ഇവിടെ പാചകം ചെയ്യുന്നു എന്ന് മല്ലിക സുകുകാരൻ കൂട്ടിച്ചേർത്തു.വളരെ സ്വഭാവമൂല്യമുള്ള ഒരു സ്ഥലം കണ്ടുപിടിക്കാൻ വേണ്ടി വളരെ ബുദ്ധിമുട്ടേണ്ടി വന്നു എങ്കിലും സമുദ്രതീരവും,പ്രകൃതിരമണീയതയും കൂടിക്കലർന്നതാണ് ഈ സഥലത്തിന്റെ ഗുണം. വളരെ നാളത്തെ ഒരു സ്വപ്നം യാഥാർത്ഥ്യമായതാണ് ഈ റെസ്റ്റോറന്റ് എന്ന് രണ്ടു സഹോദരന്മാരും ഒരുമിച്ച് സ്ഥിരീകരിച്ചു.
റെസ്റ്റോറന്റ് എന്നൊരാശയം തിരെഞ്ഞെടുക്കാൻ “പ്രത്യേകിച്ചൊരു കാരണം എന്നു എടുത്തു പറയുന്നതിനേക്കാൾ, അടിസ്ഥാനപരമായി നമ്മളെല്ലാവരും തന്നെ ഭക്ഷണപ്രിയരാണ്“ . അങ്ങനെ സുഹൃത്തുക്കളും,മറ്റൂമായിട്ടുള്ള ചർച്ചകൾക്കിടയിൽ നമ്മുടെ ദഫ്ന,വെസ്റ്റ് ബേ സ്ഥലത്ത് ഒരു ‘ഒതെന്റിക് ബ്രാന്റഡ് റെസ്റ്റോറന്റ് ‘ എന്ന ആശയം, എന്തുകൊണ്ട് തുടങ്ങിക്കൂടെ എന്നു തീരുമാനിച്ചു. ദഫ്ന ഏറിയ എന്നത് വളരെ ചെലവുകൂടുതലുള്ള സിറ്റി സെന്റർ മാൾ ‘ എന്നത് എല്ലാവർക്കും ഉണായിരുന്ന ഒരു മിഥ്യാബോധം മാത്രമാണ്. അവിടെ എന്തുകൊണ്ട് സാധാരണക്കരന്റെ കഴിവിൽ ഒതുങ്ങുന്ന എന്നാൽ‘അലങ്കാരശൈലിയിൽ‘ ഒട്ടും കുറയാതെ നമ്മുക്ക് “ ആർക്കും നടന്നു കയറാവുന്ന റെസ്റ്റോറന്റ്“ തുടങ്ങിക്കൂട എന്ന ആശയം ഉണ്ടായി!.അതന്റെ മുന്നോട്ടുള്ള ചർച്ചകളും ഐഡിയയും ആയി ഞാൻ എന്റെ മക്കൾ ഇന്ദ്രജിത്തും, പ്രിധ്വിയും ആയുള്ള ഒരു ചർച്ചയുടെ അവസാനം വെസ്റ്റ് ബേയിൽ ഒരു റെന്റോറന്റ് പ്രോജക്റ്റ് ഞങ്ങളുടെ റ്റീമിനോട് അറിയിക്കുകയും, അതിനായി ഏതാണ്ട് ചേർന്ന ഒരു സ്ഥലം ഈ ദഫ്ന ഏറിയയിൽ ഞങ്ങളെ ചൂണ്ടിക്കാണിക്കയും ചെയ്തു .ഞങ്ങളുടെ സ്പോൺസർ/ വർക്കിംഗ് പർട്ടണർ അർബൻ പ്ലാനിംഗ് മിനിസ്റ്റർ കൂടിയായ ഷെയ്ക്ക് അഹമ്മദ് അലി ഫാലെ നാസ്സർ അൽത്താനി,അൽമാഹാ റ്റവർ, റെസ്റ്റോറന്റിനായി ഒരു നല്ല അടുക്കളയും മറ്റും എല്ലാം റെഡിയായിട്ടുള്ള ഈ റ്റവർ ചൂണ്ടിക്കാണിക്കയുണ്ടായി.272 അപ്പാർട്ട്മെന്റ് ഉള്ള ഈ രണ്ടു റെസിഡെന്റ് റ്റവറിൽ വളരെ നല്ല സ്ഥലസൌകര്യങ്ങൾ ഉണ്ട്.കൂടെ സിമ്മിംഗ് പൂളിന്റെ ഓപ്പൺ സ്ഥലവും,പാർട്ടി ഹാളും എല്ലാം കൂടിച്ചേർന്ന് ഏതാണ്ട് ഈ റ്റവറിന്റെ ലോബിമുതൽ താഴത്തെ ഒരു നില മൊത്തം അവർക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന സൌകര്യത്തിൽ കിട്ടി എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
ഡയദ് കോ കംബനിയുടെ ജെനറൻ മാനേജർ ആണ് ‘സ്പൈസ് ബോട്ട് ‘ എന്ന ഈ പേര് ആദ്യം പറഞ്ഞത്. പണ്ടുകാലത്ത് ഏറ്റവും അധികം മസാലവ്യഞ്ചനങ്ങളും,വാസനദ്യവ്യങ്ങളും,വ്യാപാരം ചെയ്തിരുന്നന്നവരാണ് അറബികൾ.സ്പൈസ് ബോട്ട്’ എന്നത് എന്തുകൊണ്ടും ഖത്തറിൽ തുടങ്ങന്ന ഒരു റെസ്റ്റോറന്റിനു ഏറ്റവും അനുയോജ്യമാണെന്ന് തിരുമാനിച്ചു. ഈ കെട്ടിടം സ്തിതിചെയ്യുന്ന ദഫ്ന ഏറിയയുടെ സ്വഭാവത്തോടു തികച്ചു ചേർന്നു പോകുന്ന പേരാണ് ‘സ്പൈസ് ബോട്ട് ‘എന്ന ഒരു തോന്നൽ ഇല്ലാതില്ല.
പിന്നെ അടുത്ത കടംബ എഗവണ്മെന്റ് മേഘലകളുടെ എഴുത്തുകുത്തുകളായിരുന്നു. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി,വളരെ സൌഹൃദമപരമായ സമീപനമായിരുന്നു .ആരുംതന്നെ എന്നെ തിരിച്ചറിയുകയില്ല എന്നത് വളരെ വ്യക്തമായിരുന്നു,എന്നാൽ ചുരുക്കം ചില മലയാളികൾ ഞാൻ എന്ന ‘ മല്ലികാ സുകുമാരനെ ’ കേരളത്തിലെ ഒരു വലിയ സ്റ്റാർ ആയിത്തന്നെ അവിടെയുള്ള ഉദ്ധ്യോഗസ്ഥന്മാരെ പരിചയപ്പെടുത്തി എന്നത് വലിയ ഒരഭിമാനംതന്നെയായിത്തോന്നി.സ്വയം ഒരു മൾട്ടിസ്റ്റാറും,കൂടെ ഇന്ദ്രജിത്ത് പ്രിഥ്വീരാജ് എന്നി ഫിലിംസ്റ്റാർസിന്റെ അമ്മ എന്നൊരു വിവരണവും കൂടിയായി.“മാഷാ അള്ളാ, ദിസ് ഈ ഇൻഡ്യാസ് ബിഗ് ഫിലിംസ്റ്റാർ’. അതിനു ശേഷം ഞാൻ സ്വയം എഴുത്തുകുത്തുകൾക്കും പേപ്പറുകൾക്കായി എത്തി എന്നതിന്നാൽ, ഓരോരുത്തരായി,എല്ലാ പേപ്പറുകളും എങ്ങനെ ചെയ്യണം എന്നു വിവരിച്ചു തരികയും,2 ദിവസത്തിനകം എല്ലാം ശരിയാകുകയും ചെയ്തു.
ദുബായ് അല്ലാതെ ഖത്തർ തിരഞ്ഞെടുക്കാൻ കാരണമായി, ശ്രീമതി സുകുമരി പറഞ്ഞത് സ്ത്രീകളോടുള്ള ഒരു ബഹുമാനം, ഒരു ‘പ്രയോറിറ്റി’അവരെ ഏതു വലിയ കൂട്ടത്തിനടയിൽ നിന്നും,തിരഞ്ഞു മാറ്റി സഹായിക്കാനുള്ള ഒരു മനോഭാവം ഈ തീരുമാനത്തിനുള്ള ഒരു വലിയ ഘടകം ആണ്. ജാനുവരി 11 നു ഒരു ചെറിയ ഉൽഘാടനം എന്നു പറഞ്ഞു തുടങ്ങിയത്,വലിയ ഒരു ഇന്റ്രെർനാഷണൽ സംരംഭത്തിൽ കലാശിച്ചു. കൂടെ രണ്ടു സ്പോൺസർമാരുടെ സുഹൃത്തുക്കളും, ഞങ്ങളുടെ വേണ്ടപ്പെട്ടവരും കൂടെ 7 രാജ്യത്തെ അംബാസിഡർമാരും അവുരുടെ കുടുംബവും അടങ്ങുന്ന ഒരു വലിയ വേദിയായി മാറി റെസ്റ്റോറന്റിന്റെ ഉൽഘാടനം.
ഇവിടുത്തെ സ്റ്റാഫ് ,അന്തരീക്ഷം എന്നിവയെക്കുറിച്ച് അവർ വലരെ വാചാലയായി! ഞങ്ങളുടെ ആഹാരത്തിന്റെ രുചിയെക്കുറിച്ചും ആദ്യത്തെ ദിവസം മുതൽക്കു തന്നെ ധാരാളം പ്രചോദനപരമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.ഇവിടുത്തെ കബാബുകളെക്കുറിച്ച് പറയാത്തവർ ആരും തന്നെ ഇല്ല എന്നു പറയാം.ഞങ്ങളുടെ ആരുടെയും മിടുക്കല്ല ,പക്ഷെ എന്റെ കുക്കുകൾ ആയ എന്റെ പിള്ളാർ’ അവരുടെ മാത്രം കഴിവാണ് എന്ന് തീർത്തും പറയാം.ഇവിടെ വരുന്ന ഓരൊ കസ്റ്റമേഴ്സ്സും വന്നു പോകുംബോൾ,മിക്കവരും എടുത്തുപറയുന്ന ഒന്നാണ് ഇവിടുത്തെ വളരെ നല്ല ഒരു അന്തരീക്ഷം, വീണ്ടും വരാൻ പ്രചോദിപ്പിക്കുന്ന ,എന്നാൽ ലളിതമായ ഒരു പ്രതീതി ഉളവാക്കുന്നു.വെറുതെ നടന്നു കയറാവുന്ന ഒരു റെസ്റ്റോറന്റ് എന്നതിലുപരി, ഒരു 5 സ്റ്റാർ ഹോട്ടലിന്റെ പ്രതീതി ഉളവാക്കുന്നു.
ഇന്ദ്രജിത്തിനും പ്രിത്ഥിവിരാജിനും ഇഷ്ടപ്പെട്ട ഒരു വിഭവങ്ങളെക്കുറിച്ചും ശ്രീമതി മല്ലിക പറഞ്ഞു. പ്രിഥ്വിരാജിനു ചിക്കൻ ആണ് കൂടുതൽ ഇഷ്ടം, എന്നാൽ ഇവിടുത്തെ ‘ചിക്കൻ പട്യാല’ ആണ് ചിക്കൻ വിഭവങ്ങളിൽ ഏറ്റവും താല്പര്യം.കൂടെ ‘ഗ്രിൽഡ് പ്രോൺസ് ‘ എല്ലാ ഗ്രില്ലും താല്പര്യമാണ് എന്നൽ, കൊഞ്ചിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. ഇന്ദ്രജിത്തിന്റെ ഇഷ്ടപ്പെട്ട വിഭവം ഒരു കാൽമി കബാബ് , ചിക്കന്റെ കാലുമൊത്തമായി,കശുവണ്ടിയും,കുങ്കുമപ്പൂവും മസാലകളും ചേർത്തു ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം കബാബ്.
സ്ഥിരമായി വന്നു കഴിക്കുന്നവർ ധാരാളം ഉണ്ട്, അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതായ ഒരാളുണ്ട്. ഒരു ദിവസം അദ്ദേഹം തന്റെ ഫാമിലിയുമായി വന്നു,ഏതാണ്ട് പത്തുപേരോളം കൂടെയുണ്ടായിരുന്നു.ആഹാരം കഴിഞ്ഞ് ബില്ലു കൊടുത്തപ്പോൾ, വളരെ രഹസ്യമായി അടുത്തുവന്ന് എന്നോടു പറഞ്ഞു, “മാഡം,ബില്ലിൽ എന്തോ തെറ്റുണ്ട്, മറ്റേതോ റ്റേബിളിന്റെ ആണ്” സംശയം പറഞ്ഞു. അന്ന് ഞങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി,ഇതെല്ലാം ഇവിടുത്തെ വളരെ മിതമായ റേറ്റുകൾ മാത്രമാണ് എന്നുള്ള വിവരം.അതിനു ശേഷം ഒരാഴ്ച വിടാതെ എല്ലാ ആഴ്ചവട്ടം അദ്ദേഹം കുടുബസഹിതം ഇവിടെ ഭക്ഷണത്തിന്നയി എത്തിന്നു. ആഹാരത്തിന്റെ രുചിയെപ്പറ്റിയും ഓരോ ഐറ്റത്തിന്റെ പ്രത്യേകതകളും ചോദിച്ചറിയാനും മറക്കാറില്ല.പ്രത്യേകിച്ച് ഇവിടുത്തെ കരിക്ക് പുഡ്ഡിംഗും അതിന്റെ രുചിയും, അവതരണശൈലിയും ആണ് അവരെ പ്രത്യേകം ആകർഷിച്ചതിത് എന്നു പിന്നീടു പറഞ്ഞു. രണ്ടു ദിവസം അടുപ്പിച്ച കഴിക്കാൻ വന്നാപ്പോൾ പറഞ്ഞു, “ആഹാരത്തിന്റെ രുചിയാണ് എന്നെ വീണ്ടും ഇവിടെക്കൊണ്ടുവന്നത്“ എന്ന്.
ചുരുങ്ങിയ വാക്കിൽ 10 ൽ മാർക്കിട്ടാൽ,സ്പസ് ബോട്ടിനെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം,പരിതസ്ഥിതി–7/10,വൃത്തി/വെടിപ്പ് –7/10,ആദിത്യമര്യാദ –8.5/10,സ്വാദ്–7/10,കാശിന്റെ മൂല്യം –8/10 . ഒരു നല്ല ചിന്താഗതിയും മനസ്സും ഒത്തുചേരുന്ന ഒരു സന്ധ്യയിൽ ,മനസ്സിനു തൃപ്തിയുളവാക്കുന്ന ആഹാരം കഴിക്കാൻ കുടുംബസമേതം പോകാൻ പറ്റിയ സ്ഥലം എന്നു വിശേഷിപ്പിക്കാം സ്പൈസ് ബോട്ട്”. ദോഹയുടെ ഹൃദയഭാഗം എന്നു വിശേഷിപ്പിക്കാവുന്ന കോർണിഷിൽ അൽമാഹ റ്റ്വിൻ റ്റവറിൽ,സരസവും ,സോല്ലാസപരവും ആയ പരിചാരകരും,സ്വാദിഷ്ടവും ഹൃദ്യവുമായ ഭക്ഷണവുത്തിനും ഇത്രടം സമയം കൊണ്ട് സ്വയം പേരുനേടിക്കഴിഞ്ഞു,