ജീവിന്റെ സംഗീതം…… ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും,ആ സ്നേഹം എല്ലാ ചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന ഒരു മനസ്സിന്റെ ഉടമ. കരുണയുടെയും സ്നേഹത്തിന്റെയും സംഗീതം കേട്ട് ,“ഭൂമിയില്‍ സമാധാനം ഉണ്ടാകട്ടെ “എന്ന പ്രാര്‍ത്ഥനയുമായി ദിവസം ആരംഭിക്കുകയും ചെയ്ത ജീവ്. പള്ളി വികാരിയുടെ മകന്‍, യേശുദേവന്റെ ദിവ്യസ്നേഹം പാടി നടക്കുന്ന വീടും അന്തരീക്ഷവും, അതില്‍മാത്രം ഒതുങ്ങി നില്‍ക്കുന്ന കുടുംബപശ്ഛാത്തലം. കോട്ടയം മാര്‍ത്തോമാ തിയോളജി സെമിനാരിയിലെയും, വെസ്റ്റ് ബെംഗാളിലെ സെറംപൂര്‍ കോളേജിലെയും ദൈവികത നിറഞ്ഞു നില്‍ക്കുന്ന കുടുംബാന്തരീക്ഷം,കൊച്ചു ജീവിന്റെ പടി പടിയയുള്ള, സ്വഛമായതും, ശാന്തമായതും ആയ,വളര്‍ച്ചക്കു സാക്ഷികളായി.
ആറാം വയസ്സില്‍ പള്ളിയിലെ ഖ്വയര്‍ സംഘത്തില്‍ അംഗത്വം,പതിനാലാം വയസ്സില്‍ ആദ്യമായി ഓര്‍ഗന്‍
വായിക്കുകയും,പതിനേഴാം വയസ്സില്‍ പള്ളിയുടെ ഖ്വയര്‍ സ്വയം നയിക്കാനുള്ള പാടവം,ഓര്‍ഗനിലും പാട്ടിലും ജീവ് നേടിക്കഴിഞ്ഞിരുന്നു. ‘സംഗീതം‘ ജീവിന്റെ,വാക്കുകളില്‍,പല വിഷയങ്ങളിലേക്കും, പരിചയങ്ങളിലേക്കും ഉള്ള ഒരു താക്കോലായിരുന്നു. 1978 ല്‍ ‘ഫ്യൂച്ചര്‍ ഷോക്ക്’ എന്ന സ്വന്തം ബാഡ് രൂപീകരിച്ചു, പിന്നീട് ‘ഇന്നര്‍ സ്ത്രെങ്ങത്’ എന്ന കുറച്ചു കൂടി വിപുലമായ,ഈ ട്രൂപ്പ്, ഇന്‍ഡ്യ ഉടനീളം പല സ്റ്റേജുകളിലും അനേകം ആള്‍ക്കാരെ സംഗീതസാന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
എം.എസ്.കോളേജ്
ഇംഗ്ലീഷ് ഐഛികമായി എടുത്ത്,കോട്ടയംCMS കോളേജില്‍,ഷേക്സ്പിയറെയും കീറ്റ്സിനെയുമൊക്കെ, ചവച്ചരക്കുന്ന സംയത്തും,സംഗീതം ഒരു ആശ്വാസമായിരുന്നു. കൂട്ടുകാക്കിടെയിലെ സമ്മതന്‍, ഏതു പ്രശ്നങ്ങള്‍ക്കും, ഞൊടിയിടയില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന തടിയന്‍. മനസ്സിന്റെ വളര്‍ച്ച പോലെ കൊച്ചു ജീവിന്റെ ശരീരവും വളര്‍ന്നു,നിഷ്ക്കളങ്കമായി. മിക്കപ്പോഴും ക്ലാസ്സില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ പോലും ഒരു തേരാളിയുടെ, അല്ലെങ്കില്‍ ഒരു ആട്ടിടയന്റെ വേഷം കൂട്ടുകാര്‍ക്കിടയില്‍ സ്വയം എടുത്തണിയാറുണ്ട് ജീവ്.
സാന്ദ്രം
1989 നു ശേഷം മനിലയിലെ ‘ഏഷ്യന്‍ ഇന്‍സ്റ്റിറ്റൂട്ടില്‍‘ വീണ്ടും ഉയര്‍ന്ന സംഗീത പഠനത്തിനായി എത്തിച്ചേര്‍ന്നു. പിന്നീട് ബോസ്റ്റണില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് തിയോളജിയില്‍ നിന്നും ‘മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ഡിഗ്രീ’ കരസ്ഥമാക്കി. അവിടെ പ്രശസ്ഥനായ Dr.റോബര്‍ട്ട് ഷായുടെ സഹപ്രവര്‍ത്തകയും, ഉപസഹായിയും ആയ,Dr.ആന്‍ ജോണ്‍സിന്റെ കൂടെ,പഠനവും സാധകവും ഒരുപോലെ നടന്നു. സംഗീതത്തിനു വേണ്ടി ഇത്രകാലത്തെ ആത്മസമര്‍പ്പണം കൊണ്ട്,പിയാനോ,ഇലക്ട്രിക് കീ ബോര്‍ഡ്, സ്പാനിഷ് ഗിറ്റാര്‍,വെസ്റ്റേണ്‍,വയലിന്‍,ഹാര്‍മോണിയം,കോറല്‍ നടത്താനും,പാട്ടു പഠിപ്പിക്കനും ഉള്ള കഴിവും, പര്യാപ്തമായ യോഗ്യതകളും,ഈ വര്‍ഷങ്ങളില്‍ ജീവ്,നേടിയിട്ടുണ്ട്.
ജീവിത നൌക
സംഗീതസാസ്ന്ദ്രമായ ജീവിതം പോലെ തന്നെ ഒരു പെണ്‍കുട്ടി, ജീവിന്റെ ജീവിതത്തിലും കടന്നു വന്നു, ആന്‍. കൌതുകത്തോടെ, അതെല്ലെങ്കില്‍ ചെറു കൂര്‍ത്ത മുനയുള്ള,വാക്കുകളാല്‍ ആരെയും തളക്കാന്‍ പോന്ന വാക്ചാതുര്യത്തിന്റെ ഉടമയോട്, കിടപിടിക്കാന്‍, ഒരു പക്ഷെ,ഒരു എം.എസ്.ഡ്ബ്ലുക്കാരിക്കേ സാധിക്കു എന്നുണ്ടായിരിന്നിരിക്കാം. സ്റ്റുഡന്റ് കൌണ്‍സിലര്‍ കൂടിയായാണ് ആന്‍. അവര്‍ക്കിടയില്‍ പ്രേമമില്ലാതില്ല, എന്നാല്‍ പരസ്പ്പരം മനസ്സിലാക്കുന്ന, പിന്‍ താങ്ങുന്ന, പിന്‍തുണക്കുന്ന ഒരു കൂട്ട്. ആ കൂട്ടുകെട്ട് അരക്കിട്ടുറപ്പിക്കാന്‍ ആനന്ദ് എന്ന മകനും.ജീവിന്റെ സംഗീതത്തിനൊപ്പം താളമിടാന്‍, പത്തു വയസ്സുകാരന്‍ ആനന്ദും ശ്രമിക്കുന്നുണ്ട്.
ജീവിതത്തെ ഒരു വലിയ യാത്രയായി താരതമ്യം ചെയ്യുന്ന ജീവ്,പല വിദേശരാജ്യങ്ങളും ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു.സംഗീതത്തിന്റെ,വര്‍ക്ക് ഷോപ്പുകള്‍ നടത്തിയവയില്‍,പ്രാധാന്യം ഉള്ളവ, UK, കാനഡ, കുവൈറ്റ്,മലേഷ്യ,സിംഗപ്പൂര്‍,ബഹറിന്‍,ഒമാന്‍,UAE,എന്നിസ്ഥലങ്ങളില്‍ നടത്തിയിട്ടുള്ളവയാണ്.1996 ല്‍ ഇഡ്യയില്‍ തിരിച്ചെത്തിയ ജീവ് തന്റെ പ്രാധമിക ലക്ഷ്യങ്ങളില്‍ ഒന്നായ,അദ്ധ്യാപനത്തിലേക്കു തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു.കൊച്ചിയിലെ ‘ചോയിസ് സ്കൂളില്‍, B.Ed ഡിഗ്രീക്കുകൂടി ഉടമയായ ജീവ്, സംഗീതത്തിന്റെ പ്രധാന അധ്യാപകനായി നിയമിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന്,ദുബായ് മില്ലിനിയം സ്കൂളില്‍ സംഗീത അധ്യാപകനായി 2006 മുതല്‍ സേവനംനുഷ്ടിക്കുന്നു.
അടിക്കുറിപ്പ്
ഈ മഹാന്‍ ഞാനെന്ന വ്യക്ത്തിക്കൊപ്പം പഠിച്ചിട്ടുണ് കോട്ടയം സി,എം,എസ് കോളേജില്‍, 1982 ല്‍. ഇന്നും 2007 ലും, സുഹൃത്ത് എന്ന വാക്കിന്റെ അര്‍ദ്ധം,ജീവ് ആയി നിലനില്‍ക്കുന്നു, ഞങ്ങള്‍ കുറച്ചു പേര്‍ക്ക് . ഇതേ വ്യക്തിയെപ്പറ്റിയുള്ള ലഘുലേഖനം ഇംഗ്ലീഷില്‍ വായിക്കാനായി ,ഇവിടെ കോടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.