http://www.marunadanmalayali.com/column/salt-and-pepper/salt-and-pepper-89439
• ചീര
ചീര- ഒരു പിടി, പച്ചമുളക്- 2,കൊച്ചുള്ളി- 4,ഉപ്പ്- പാകത്തിന്
ഒരു ചീനച്ചട്ടിയിൽ അരസ്പൂൺ എണ്ണ ഒഴിച്ച്, കടുകിട്ട്, ഒരു തണ്ട് കരിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ചീര കൈകൊണ്ട് പിച്ചി ഇട്ട്, പച്ചമുളകും കീറി കൊച്ചുള്ളിയും ചതച്ചിട്ട് പാത്രത്തിന്റെ ഒത്ത നടുക്ക് കൂട്ടിയിട്ട് 3 മിനിറ്റ് വേവിക്കുക. തീകെടുത്തി പാത്രത്തിൽ ഒന്നു നിരത്തി ഇളക്കി വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.
• കോവക്ക
കോവക്ക 10 എണ്ണം, പച്ചമുളക് 2, മഞ്ഞപ്പൊടി ½ ടീ.സ്പ്പുൺ, മുളക്പൊടി 1 ടീസ്പൂൺ, കരിവേപ്പില, കടുക് ഒരു നുള്ള്, ഉപ്പ് പാകത്തിന്.
1 ടേ.സ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിട്ട് അതിലേക്ക് കോവക്കയും മഞ്ഞൾപ്പൊടിയും, ഉപ്പും കരിവേപ്പിലയും ചേർത്ത്, 5 മിനിറ്റ് മൂടിവെച്ച് വേവിക്കുക. മൂടി തുറന്ന് ആവശ്യമെങ്കിൽ ½ സ്പൂൺ എണ്ണകൂട് ചേർത്ത് കൊവക്കയിലേക്ക് മുളക്പൊടിയും ചേർത്ത് ഒന്നിളക്കുക. തീകുറച്ച് ഒന്നുകൂടി മൂക്കാൻ അനുവദിക്കുക. ഒന്നിളക്കി, വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.
• വെണ്ടക്ക
വെണ്ട്ക്ക 10 എണ്ണം,പച്ചമുളക് 2, കരിവേപ്പില, കടുക് ഒരു നുള്ള്, ഉപ്പ് പാകത്തിന്
1 ടേ.സ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിട്ട് അതിലേക്ക് വെണ്ടക്കയും ,കീറിയ പച്ചമുളകും, ഉപ്പും കരിവേപ്പിലയും ചേർത്ത്, 5 മിനിറ്റ് ഉലർത്തുക. ഒന്നിളക്കി, അധികം മൂക്കാൻ അനുവദിക്കാതെ വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.
ഒരു കുറിപ്പ് :- ഈ പച്ചക്കറികൾ എല്ലാ തന്നെ വീട്ടിൽ ഉണ്ടായതായതിനാൽ അധികം കഴുകേണ്ട ആവശ്യം ഇല്ല. നമ്മുടെ തന്നെ വീട്ടിലെ പച്ചക്കറി വെയിസ്റ്റുകൾ, കഞ്ഞിവെള്ളം , അരികഴുകുന്ന വെള്ളം, ചിക്കൻ കഴുകുന്ന വെള്ളം എന്നിവയെല്ലാം ആണ് പച്ചക്കറികൾക്ക് ഞാൻ വെള്ളവും വളവും ആയി ഉപയോഗിക്കാറുള്ളത്. ആർക്കും 5 ചട്ടി പച്ചക്കറി ഏതൊരു ഫ്ലാറ്റിലെ ബാൽക്കണിയിൽ വളർത്താവുന്നതാണ്. 2 ചട്ടി ചീര, 2 ചട്ടി വെണ്ടക്ക, ഒരു ചട്ടിയിൽ കരിവേപ്പില, ഇതൊക്കെ മാത്രമെ, ഏതൊരു മലയാളിക്കും ആവശ്യമെയുള്ളു.