img_20161012_141023
കൊട്ടേഷൻ , പ്രതികാരം , നീതി– വീണ്ടും സ്ത്രീ പിടയുന്നു
എങ്ങനെ? ആര്? ആർക്കുവേണ്ടി? എന്തിനുവേണ്ടി? ചോദ്യശരങ്ങളും, ഊഹപോഹങ്ങളുടെയും തിരമാലകൾ കൊടുങ്കാറ്റുകളായി ആഞ്ഞടിച്ചു. എങ്ങും എങ്ങും എത്താത്ത ആറു ദിവസങ്ങൾ ! സാധാരമനുഷ്യരും, എല്ലാവരും തന്നെ, ഒന്നിരിത്തി ആലൊചിച്ചു എവിടെയാണ് സുരക്ഷിതത്വം! ആർക്ക് സുരക്ഷ എവിടെ എങ്ങിനെ, ആരു നൽകും സുരക്ഷ, ആരെ വിശ്വസിക്കും? വിശ്വസ്ഥർ എന്നു നമ്മൾ കരുതുന്നവർ തന്നെ വിലങ്ങുതടിയാവുന്നു, ഒറ്റിക്കൊടുക്കുന്നു! മലയാളികൾ ഒന്നടക്കം കണ്ടും കേട്ടും സ്നേഹിച്ചും നമുക്കിടയിൽ നമ്മളിൽ ഒരാളായ മലയാളി നടിയെ തട്ടിക്കൊണ്ടുപോയി, നമുക്കുമുന്നിൽ മണിക്കൂറുകൾക്കു ശേഷം ഉപേക്ഷിച്ചു കടന്നു പോയി! കേരളം ഒന്നടങ്കം ഞെട്ടിത്തരിച്ചു! എവിടാണ് ഇന്ന് സുരക്ഷ?
ഒരുകുട്ടം ആൾക്കാർ,എന്തും ആകാം എന്നൊരു അവസ്ഥ!പാശ്ചാത്യതയെ അനുകരിക്കുന്ന ഒരു കൂട്ടം ഇന്ന് നിലവിൽ വരുന്നുണ്ടോ! മലയളിയുടെ മാനസിക അവസ്ഥ മാറണ്ട കാലം കഴിഞ്ഞില്ലേ?. മതാചാരത്തിൽ പീഡനം ഇല്ല. പീഡനം ഗുണ്ടായിസത്തിൽ നിന്നാണ് വരുന്നത്. മൂല്യബോധം, വ്യക്താധിഷിതവും, സാമൂഹികവും ആയിരിക്കണം. പലപ്പോഴും വ്യക്ത്യാധിഷ്ടിതമായ അവകാശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഒരു സമൂഹത്തിന്റെ ബോധം എന്താണ്? സാദാചാരസമൂഹത്തെ നിയന്ത്രിക്കാനായി , പോലീസും, അധികാരികളും തയ്യാറാകണം.
പഴകാലം പുതിയകാലം എന്നൊന്നില്ല, എന്നും നിരവധി സംഭവങ്ങളും കഥകളും ഉണ്ടെങ്കിലും ഇന്നെത്തക്കാലത്ത് എങ്ങനെ ജീവിക്കണം എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കണ്ട കാലം അധിക്രമിച്ചു കഴിഞ്ഞു! മറ്റുള്ളവരുടെ തകർച്ചയിൽ,താഴ്ചയിൽ ,കുറവുകളിൽ സന്തോഷിക്കുന്ന മലയാളിയുടെ മാനസികാവസ്ഥ മാറണം. നവമാധമങ്ങളുടെ ഇടപെടലുകൾക്ക് കടിഞ്ഞാണിട്ടേ പറ്റു! സാംസ്കാരിതമാത്രമല്ല, മതമൌലീകവാദികളും ഇതിനെല്ലാം കാരണക്കാരാണ്. കഴിഞ്ഞ 5, 6 കൊല്ലമായിട്ടാണ് ഇതെല്ലാം കൂടിയത്! അഭിപ്രായങ്ങളുടെയും, ചർച്ചകളുടെ അവകാശവാദങ്ങളുടെയും വേലിയേറ്റം തന്നെയായിരുന്നു കഴിഞ്ഞ ഒരാഴ്ച! റ്റിവിയുടെയും റേഡിയോയുടെയും മുന്നിൽ നീന്ന് മാറാതെ, പ്രതികളെയും കുറ്റക്കാരെയും കേരളപോലീസ് കീഴടക്കുന്നിടം വരെ വീർപ്പുമുട്ടി നിന്ന കേരളം!
ഏതുമേഘലയിൽ ജോലിചെയ്യുന്ന സ്ത്രീകൾ ആണെങ്കിൽ പോലും അവരുടെ എല്ലാവരുടെയും കൂടെ സുരക്ഷിതത്വത്തിനായി ആരെയെങ്കിലും കൂടെ കുട്ടണം എന്നുള്ള ഒരവസ്ഥ100 % അഭ്യസ്ഥവിദ്യരാണെന്ന് അഹങ്കരിക്കുന്ന കേരളത്തിൽ നിന്നുണ്ടാവുന്നു! ഇക്കാലത്ത് , പിൻകാലങ്ങളിൽ എന്നൊരു ചിന്ത കൊണ്ടുവരാതിരിക്കുക! അന്നും ഇന്നും പലമേഘലകളിൽ രാത്രിയും പകലും എന്നൊരു വ്യത്യാസം ഇല്ലാതെ ജോലി ചെയ്യൂന്ന ഡോക്ടർമാർ, നേഴ്സുമാർ,IT മേഘകൾ, എന്നിങ്ങനെ എവിടെ ആരായിരുന്നാലും അവർക്കെല്ലാം വീട്ടുകാരും മറ്റും സുരക്ഷിതത്വത്തിനായി പോകണം എന്ന്പറഞ്ഞാൽ അത് തികച്ചും സ്വാഗതം അല്ല! മറിച്ച് ഏതൊരു സ്ത്രീക്കും സ്വാതന്ത്ര്യത്തോടെ നടക്കാനും, പോകാനും സാധിക്കണം എന്നൊരവസ്ഥ ഉണ്ടാവണം. അതിനൊരു മാതൃക ഗൾഫ് നാടുകളെ നമുക്ക് നോക്കിക്കാണാം. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ,ഒന്നിരിത്തി മൂളിയാൽ പോലും, മുഖം നോക്കാതെ കേസെടുക്കാൻ അവർ തയ്യാറാണ്! കൂടാതെ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഉണ്ടായാൽ, എവിടെ എങ്ങനെ നിൽക്കുന്നോ അതേപടി പോലീസിന്റെ പിടിയിലാകുന്നുന്നു! അത്തരം പ്രതികൾ പിന്നെ വെളിച്ചം കാണില്ല, ജയിലിൽ അല്ലെങ്കിൽ ഇട്ടവേഷത്തിൽ അന്നു രാത്രി നാട്ടിലെത്തി കഞ്ഞികുടിക്കാം, തീർച്ച!
പലതരത്തിൽ പീഡിപ്പിക്കപ്പെട്ട ,7 വയസ്സുമുതൽ 90 വയസ്സുവരെയുള്ള സ്തീകളും കുട്ടികളടക്കം ഉള്ളവർക്കുനേരെയുള്ള സംഭവങ്ങൾ ഉണ്ട് കേരളത്തിൽ! എന്നാൽ ആദ്യത്തെ ആവേശത്തോടുകൂടിയുള്ള ആദ്യത്തെ 2 ദിവസത്തെ ചർച്ചക്കും ശേഷം മീഡിയതന്നെ ഉപേക്ഷിക്കുന്നു. അതിനു ശേഷം അവർക്കെന്തു സംഭവിക്കുന്നു, ഇനി ആർക്കെങ്കിലും ഇതുപോലെ സംഭവിക്കാതിരിക്കാൻ, ഇത്തരം മാനസിക പീഡനങ്ങൾ അനുഭവിക്കാതിരിക്കാൻ, സമൂഹം,പോലീസ് എന്തു ചെയ്തു? ഇത്തരം കാര്യങ്ങളിൽ സമൂഹത്തിനു കൊടുക്കേണ്ട സുരക്ഷ ആരാണ് കൊടുക്കേണ്ടത്? എല്ലാ തൊഴിലിടങ്ങളിലും, ഇത്തരം നിയമങ്ങൾ സ്ത്രീകൾക്ക് മാത്രമല്ലാ എല്ലാവർക്കും ആയി പാലിക്കപ്പെടണം എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടണം. നമ്മുടെ സമൂഹത്തിൽ വ്യവസ്ഥാപിതമായ നിയമം ഉള്ളപ്പോൾ എന്തിനാണ് ഇത്തരം സമൂഹികവിരുദ്ധർ നിയമം കയ്യിലെടുക്കുന്നത്?പ്രായപൂർത്തിയായ ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാൽ, ആ കാരണത്താൽ അവരെ സോഷ്യൽ മീഡിയായിലൂടെ പീഡിപ്പിക്കുന്നതിന് ആർക്കും അവകാശമില്ല! പ്രശസ്തർ, അപ്രശസ്തർ എന്നൊരു വ്യത്യാസം ഇല്ലാതെ എല്ലാവർക്കും നീതി ലഭിക്കണം എന്ന കാര്യത്തിൽ സമൂഹവും നിയമവും നീതിന്യായ വ്യവസ്ഥകൾക്കും ഒരേപോലെ ഉത്തരവാദിത്വം ഉണ്ട്. ഒരു കുട്ടിയെ പുലിപിടിച്ചു, കണ്ടുനിന്ന കുട്ടിയുടെ അച്ഛൻ തീർച്ചയായും കുട്ടിയെ രക്ഷിക്കാനായി തോക്കെടുത്ത് പുലിയെ വെടിവെച്ചു കൊല്ലും, അത് തികച്ചു സ്വാഭാവികം മാത്രം! എന്നാൽ പുലിയെ വെടിവെക്കാൻ പാടില്ല എന്നും മറ്റും വിമർശനങ്ങൾ ഉന്നയിക്കുന്നത് തികച്ചും ലജ്ജാകരം തന്നെയാണ്.
പേപ്പറും ,കാര്യങ്ങളും ,ഐഡിയും മറ്റും എല്ലാവർക്കും ഉണ്ടായിരിക്കണം! ഹൂബർ കാറുകളിലും മറ്റും കയറി യാത്രചെയ്യുന്ന പെൺകുട്ടികൾ ഏതു വിശ്വാസത്തിൽ യാത്രചെയ്യും! ,ഇന്ന് വിശ്വസ്ഥരായ ഡ്രൈവർമാർ മാത്രം കുട്ടികളെ കൂട്ടിഅയക്കുന്ന ഒരു ഗതിയിലേക്ക് നീങ്ങുന്നു! ഇക്കാരണത്താൽ ചിലരെങ്കിലും മുൻ കരുതലുകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി! സിനിമാലോകത്തു തന്നെ ആദ്യത്തെ സുരക്ഷാ സംവിധാനങ്ങൾക്ക് തുടക്കം കുടിക്കുകയുണ്ടായി എന്നു തോന്നുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ ചിത്രങ്ങളും മറ്റും എടുത്ത്, ആരൊക്കെ വരുന്നു എന്ന് ഉറപ്പുവരുത്തുക. സിനിമാക്കാരുടെ കൂടെവരുന്ന സഹായകരുടെ പോലും ചിത്രങ്ങൾ എടുത്ത്, ആരൊക്കെ ഒരു സിനിമയുടെ സെറ്റിൽ വരുന്നു എന്നുറപ്പു വരുത്തുക. ഇതൊക്കെ സുരക്ഷാപ്രവർത്തനങ്ങളുടെ ഒരു തുടക്കം ആയിരിക്കട്ടെ.
മാധ്യമങ്ങളുടെ ഒരു hype ആണോ, ഇത്തരം സദാചാര ഗുണ്ടാസംഭവങ്ങൾ? ഒരു നടിയുടെ കാര്യത്തിലായാലും, സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യയിലെയും കാരണങ്ങൾ കണ്ടുപിടിക്കാൻ ഉറച്ചു നിൽക്കുന്ന ഒരു സമൂഹം തന്നെയാണ് കേരളം എന്നുതന്നെയാണ് വിശ്വാസം. വുത്യസ്ഥ അഭിപ്രായങ്ങൾ സ്വാഭാവികം മാത്രമാണ്. വളരെ sensitive ആയിട്ടുള്ള ഇത്തരം സംഭവങ്ങൾക്ക് എതിരായി സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം എന്നത് എടുത്തുപറയേണ്ടതു തന്നെയാണ്. ആര് എന്തിന് എവിടെ എന്ന കാര്യങ്ങൾ അന്വേഷിക്കപ്പെടണം എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായതിനുശേഷം മാത്രമെ നമ്മുടെ പ്രതികരണങ്ങൾ ഉണ്ടാവുന്നു എന്നതും വളരെ ദയനീയമായ ഒരവസ്ഥയാണ്.