പ്രിയപ്പെട്ട സൂസൻ,
വളരെ നന്ദി ഇത്ര നല്ല ഒരു കത്തിന്……ഇന്ന് ആരിലുംതന്നെ ,സ്വദസിദ്ധമായ സ്നേഹം നിറഞ്ഞ ഒരു സൌഹൃദം ഇല്ല എന്നു പറയാം, അപ്പോള്‍ ഇതുപോലെ ഒരു കത്ത് കിട്ടിമ്പോൾ വളരെ സ്നേഹം തോന്നിക്കും. വീണ്ടൂം നന്ദി.
ഞാന്‍ സപ്ന,കോട്ടയംകാരി എന്നു വിശേഷിപ്പിക്കാം, മനസ്സും ശരീരവും ബുദ്ധിയും ഇന്നും, ‘എന്റെ സ്വദേശം ‘എന്ന വരികളിൽ നിൽക്കുന്നു. …………വിവാഹം കഴിഞ്ഞു മൂന്നു കുട്ടികളുടെ അമ്മ,ഒരു വീട്ടമ്മയായി മാത്രം അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ ഒരു ജോലി എന്ന പടയോട്ടത്തിനായി ഇറങ്ങിത്തിരിച്ചില്ല. വീട്,കുട്ടികൾ,ഭർത്താവ്,അതുമായി ചുറ്റിപ്പറ്റിയ കാര്യങ്ങൾ, അതിൽ മാത്രം സന്തോഷം കണ്ടെത്തിൽ എന്നും.അപ്പന്റെയും അമ്മയുടെയും ഏക മകള്‍,ഒരു സഹോദരനും ഉണ്ട് . വിവാഹം കഴിഞ്ഞു, ഭാര്യയും, ഒരു കുട്ടിയും ഉണ്ട്. പക്ഷെ സഹോദരി എന്ന വാക്കിനും, അംഗീകാരിക്കനുള്ള മനസ്സും അവനിന്നും ആയിട്ടില്ല.സ്വന്തം എന്നു ഭാര്യയും കുട്ടിയെയും മാത്രം ജീവിതത്തില്‍ എന്നു കരുതാന്‍ മാത്രം പക്വത വന്ന ഒരു മനസ്സ് മാതമെയുള്ളു ഇന്നും. അപ്പനും അമ്മയും മരിച്ചു.
അമ്മ 2002ൽ ക്യാന്‍സറിനു കീഴടങ്ങി, ഒത്തിരി ഒത്തിരി ചോദ്യചിഹ്നങ്ങള്‍ ബാക്കി വെച്ചു ,എന്നെ തനിച്ചാക്കി പോയി. അടുത്ത മൂന്നു വര്‍ഷത്തിനകം ഡാഡിയും 2005 ല്‍, എത്ര പിടിച്ചു നിര്‍ത്താന്‍ നോക്കിയിട്ടും, ഭാര്യയില്ലാത്ത ഒരു ജീവിതം പുള്ളിക്കാരന്‍, ജീവിതമായെ കണക്കാക്കിയില്ല. വീണ്ടും ഞാന്‍ തനിച്ചായി. എല്ലാം തന്നെ നിശ്ചലമായ ഒരു തോന്നല്‍, എന്റെ ജീവിതത്തിനോടും ലോകത്തോടും ഉള്ള എല്ലാ ബന്ധങ്ങളും അവരുടെ അഭാവത്തില്‍, ഇല്ലാതായതുപോലെ. ഇതിനിടയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു പോലും അംഗീകരിക്കാത്ത ഒരു സഹോദരനും.
ശരീരവും എന്റെ മനസ്സിന്റെ വ്യഥകളുമായി പൊരുതി, ജയിച്ചില്ല, ശരീരവും മുഖവും മനസ്സിന്റെ വിങ്ങലുകൾ പ്രതിഥലിപ്പിക്കാന്‍ തുടങ്ങി. മുഖം മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, വൈകൃതങ്ങളായി മുഖത്തു പ്രതിഫലിക്കാൻ തുടങ്ങി. ഒരു ഡോകടർക്കും, വൈദ്യനും, അലൊപ്പൊതി, ഹോമിയൊക്കാർക്കും കണ്ടുപിടിക്കാൻ പറ്റാത്തെ മുഖത്തെ ചുളിവുകൾ.ഇല്ലായ്മകളുമായി പൊരുത്തപ്പെട്ടു, എങ്കിലും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന , ഭയം, അരക്ഷിതത്വം,സ്നേഹത്തിന്റെ വഞ്ചന എന്നിവയെല്ലാം, വാക്കുകളായും കവിതകളായും വര്‍ഷങ്ങളായി, ഒഴുകിയിറങ്ങി. നല്ലവരായ ചില സുഹൃത്തുക്കളുടെയും, ചില നല്ല പത്രപ്രവര്‍ത്തകരുടെയും സഹായത്താല്‍, ചിലയിടത്തെല്ലാം എന്റെ പേര് അച്ചടി മഷിയിൽ എഴുതപ്പെട്ടു. എന്റെ പേരു കണ്ടാല്‍, ഒരു എഴുത്തുകാരിയല്ലെ!!! എന്നു മനസ്സിലാവുന്ന കുറച്ചു പേരെങ്കിലും കാണും എന്നു തോന്നുന്നു, ഇന്നു കേരളത്തില്‍. ആഗലേയഭഷയിലെ ബിരുതാനന്തര ബിരുദത്തിന്റെ ശക്തിയില്‍, എഴുത്തു പയറ്റിയത് ആദ്യം ആ ഭാഷയിലാണ്. പിന്നീട് സ്കൂള്‍ പഠനത്തിന്റെ ഭാഗമായ കിട്ടിയ മലയാളം ശ്രമിച്ചു നോക്കി ,എഴുതാമൊ എന്നു??? ഇംഗ്ലീഷ് പോലെ തന്നെ അതും വഴങ്ങി, വാക്കുകള്‍ കൊണ്ട് എനിക്കുവേണ്ടി. ലേഖനങ്ങളും, വിവര്‍ത്തനങ്ങളും, കഥകളും,പാചകക്കുറിപ്പുകളും, ലഘുലേഖകളുമായി, ഒരു സ്വതന്ത്രപത്ര പ്രവര്‍ത്തനത്തിലേക്ക് എത്തി നില്‍ക്കുന്നു.
പ്രവാസജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും, അസൌകര്യങ്ങളുടെയും, ഭാഗമായി എന്റെ പ്രതീക്ഷക്കനുസരിച്ചു അവസരങ്ങള്‍ കിട്ടുന്നില്ല എങ്കിലും,എഴുതുന്നു.പലതും തുടങ്ങുന്നു, പുസ്തകങ്ങളും, പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നു, ഒന്നും തന്നെ നടക്കുന്നില്ല എങ്കിലും, ഇന്നും പ്രതീക്ഷ കൈവിട്ടിട്ടില്ല…..
വീണ്ടും വീണ്ടും പറയട്ടെ, സൂസന്റ്റെ നല്ല വാക്കുകള്‍ക്കായി…..
മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, എല്ലാംതന്നെ വാക്കുകളുടേ വേലിയേറ്റങ്ങളായി പുറപ്പെടുന്നു, നല്ലത്.എല്ലാം തന്നെ ജീവിതത്തിന്റെ സങ്കടങ്ങളാകണമെന്നില്ല, വാക്കുകളാലും പ്രവര്‍ത്തിയാലും, മനസ്സിന്റെ പക്വതകൊണ്ടും ഏതൊരു അസ്വസ്ഥകളെയും നമുക്ക് ,സ്വസ്ഥമായ ഒരു പുഞ്ചിരിയില്‍ നിര്‍ത്താം. സന്തോഷവും സമാധാനവും മാത്രം എന്നു ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ, സങ്കടങ്ങള്‍ അവധികൊടുക്കൂ എന്നെന്നേക്കുമായി. അവ ഒരിക്കലും ഈ വഴി വരതിരിക്കട്ടെ, എന്നു പ്രതീക്ഷിക്കുന്നു.
ഇവിടെ ഈ കത്തു ചുരുക്കട്ടെ
എന്നും സസ്നേഹം,
സപ്ന.