കേരള സർക്കാർ ഉദ്യോഗസ്ഥൻ,സാഹിത്യ അക്കാദമി അവാര്ഡ് ജേതാവ് കൂടിയായ എസ് ഹരീഷ് മലയാളത്തിലെ പ്രശസ്ഥനായ ചെറുകഥാകൃത്താണ്. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം,മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്കാരം,ആദം എന്ന പുസ്തകത്തിന് 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം , മികച്ച തിരക്കഥ വിജയേതാവ്, സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം,തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം,വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് എന്നിങ്ങനെ ധാരാളം പട്ടുടയാടകൾ സ്വീകരിച്ച ആൾ!മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, വർഗ്ഗീയവാദികളുടെ ഭീഷണിയെ തുടർന്ന് പിൻവലിച്ചു,കഥാകൃത്തിന്റെ യഥാർത്ഥ കഥ അവിടെ തുടങ്ങുന്നതേയുള്ളു!
പുസ്തകം പിൻ വലിച്ചതിന്റെ പിന്നിലുള്ള സമാധാനത്തിന്റെ,സംസ്കാരത്തിന്റെ,സാഹോദര്യത്തിന്റെ പൂച്ചെണ്ടുകൾ ഹരീഷിനു നേരെ ഉയർത്തിവർ,അയാൾക്കു നേരെ വാളെടുക്കാൻ അധികം താമസം ഉണ്ടായില്ല !മീശ അതാ പുസ്തകരൂപത്തിൽ ഡിസി ബുക്സിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു! ഹിന്ദുമത രീതികളെയും, സ്ത്രീകളെ ഒന്നടങ്കം അപേക്ഷീയമായ,നീചമായ,നിർദ്ദയമായി വിശകലനം ചെയ്യപ്പെട്ടു. എന്തിന്,എന്തുകൊണ്ട് എന്തിന് എന്നുള്ള ഉത്തരം ഹരീഷ് എന്ന എഴുത്തുകാരനുപോലും വ്യകതമാണോ എന്നും തോന്നുന്നില്ല! അഭിപ്രായസ്വാതന്ത്ര്യം എന്നൊരു വാക്ക് ഉയർത്തിക്കാട്ടുന്ന കേരള സമൂഹത്തിന്റെ പൂരിഭാഗവും, മീശ എന്ന പുസ്തകത്തിൽ പ്രസ്താവിക്കപ്പെടുന്ന സ്ത്രീ വിരുദ്ധാഭിപ്രായങ്ങളേ എതിർക്കുന്നു എന്നാലും, വ്യക്തമായി വിമർശിക്കുന്ന സ്ത്രീകൾ ഇവിടെ ധാരാളം. അവരിൽ ചിലരാണ് ചെറുകഥാകൃത്തായ മിനി കെ എസ്, ലേഖികയായ ബീന ശാന്തി, കഥാകൃത്തും കവിയും ആയ ഗീത സോമകുമാർ, സാമൂഹ്യവിഷയങ്ങളിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്ന ജ്യോതി രാജൻ, ജയലക്ഷ്മി ഷാജു എന്നിവരുടെ അഭിപ്രായങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം………………………
ബീന ശാന്തി എന്ന എഴുത്തുകാരിയും,ഒരു പ്ലാന്ററിന്റെ അഭിപ്രായത്തിൽ കലാസൃഷ്ടി വിലയിരുത്തേണ്ടത്,വായനക്കാരും ,ആസ്വാദകരുമാമാണ്,കഥാകൃത്തല്ല. ഹരീഷ് എഴുതിയതിനൊപ്പം രഷ്ടീയമുതലെടുപ്പുകൾ ഉണ്ട് തീർച്ച! എന്നിരുന്നാലും സ്ത്രീകളെ അനിഷേധ്യമായി പരാമർശിക്കുന്ന വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നത് വേദനാജനകം തന്നെ. കൂടാതെ ഈ ചിന്തകൾ ഹരീഷിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞവയാണ്, അതായത് ഹരീഷ് സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെയാണ് ഇത്തരം നികൃഷ്ടമായി വ്യാഖ്യാനങ്ങൾ വന്നിരിക്കുന്നത്. ഒരു സ്ത്രീ വിലമതിക്കുന്നത് അവളുടെ ചാരിത്രമാണ്, അതിനു വിലപറയുന്ന രീതിയിലുള്ള വാക്കുകൾ ചിന്തിച്ചെടുക്കാൻ പാടില്ലായിരുന്നു. ഒരു കലാകാരെൻപ്പോഴും തന്റെ സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്നുള്ള കാര്യം ഒരിക്കലും മറക്കാൻ പാടില്ല. ഒരു ഹിന്ദു ആണെന്ന അഭിമാനത്തൊടെ ഞാൻ പറയട്ടെ, ഈ പുസ്തകത്തെയും,മാതൃഭൂമി പത്രത്തെയും കത്തിച്ച അതേ ആൾക്കാർ ഈ പുസ്തകത്തെ ഒരു വിജയമാണോ പരാജയം ആയാണോ കാണുന്നത് എന്ന് നമ്മുക്ക് കാത്തിരുന്നു തന്നെ കാണാം!
പുസ്തകം വായിച്ചിട്ടില്ലെങ്കിൽ പോലും ,റ്റിവിലും പത്രത്തിലും വായിച്ചും കേട്ടും മനസ്സിലാക്കിയതിൽ നിന്ന് , വീട്ടമ്മയും,ഒരു അമ്മൂമ്മയും കൂടിയായ ജ്യോതിക്ക് പറയാനുള്ളത്, ഈ പുസ്തകം വിറ്റഴിയാനുള്ള ഒരു പബ്ലിസിറ്റി മാത്രമല്ലെ ഇത്? കൂടാതെ ഇത്രമാത്രം അറിവും വിവേകവും ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന ഒരു കഥാകൃത്ത് ഇത്തരത്തിൽ സ്ത്രീകളെ അടച്ച്, ആക്ഷേപിച്ച് ഇത്ര നീചമായ വാക്കുകളും ചിന്തകളും എഴുതിപ്പിടിപ്പിക്കുമോ?
മാതൃഭൂമി വീക്കിലിയിൽ വന്ന കഥ 3 ലക്കം വായിച്ചു തുടങ്ങിയ ഗീത സോമകുമാർ എന്ന ചെറുകഥാകൃത്തിന് അന്ന് അതിലുള്ള രണ്ട് കഥാപാത്രങ്ങൾ,സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങൾ നടത്തുന്നു എന്നതിലുപരി, അത്രമാത്രം ശ്രദ്ധിക്കപ്പെടാൻ മാത്രമുള്ള ‘ഗ്രിപ്പ്’ ഒന്നും ഉള്ളതായി തോന്നിയില്ല! പിന്നീട് അതിനൊടനുബന്ധിച്ചുള്ള പരാമർശങ്ങൾ കേട്ടുതുടങ്ങിയപ്പോൾ,ഒന്നുകൂടി ശ്രദ്ധയോടെ വായിച്ചു നോക്കിയിരുന്നു. ഇങ്ങനെയുള്ള നികൃഷ്ടമായ പരാമർശങ്ങൾ ഒരു പുസ്തകത്തിൽ വന്നതുകൊണ്ട് , ഹൈന്ദവ ആചാരങ്ങൾക്കോ,വിശ്വാസങ്ങൾക്കോ ഒരു കോട്ടവും തട്ടില്ല എന്നതാണ് വാസ്തവം. ചെറുപ്പം മുതൽ കണ്ടും പരിചയിച്ചും,വായിച്ചും,പത്രം എന്നാലോചിക്കുംബോൾ മനസ്സിൽ വന്നിരുന്ന’ മാതൃഭൂമി’ പത്രം ,സ്തീകളെയും, ഹിന്ദുക്കളെയും നീചമായി പരാമർശനങ്ങൾ അടങ്ങിയ ഒരു കഥ വരാൻ പാടില്ലായിരുന്നു. അന്നത്തെക്കാലം അല്ല ഇന്ന്, എന്നാൽ ഇത്തരത്തിലുള്ള ഒരു “മീഡിയ സ്ന്റണ്ട്’ ‘ മീശ’ വിറ്റഴിഞ്ഞു പോകാനുള്ള ഒരു തന്ത്രം കൂടിയായിരുന്നില്ല്ലേ എന്ന തോന്നൽ വീണ്ടും വീണ്ടും മനസ്സിൽ ശക്തമാക്കുന്നു. സംസ്കാരത്തിനു യോജിക്കാത്ത മീശ വാങ്ങി കത്തിച്ചു കളയുന്നു എന്നൊക്കെ ബാലിശമായ വാക്കുകൾ പറയുന്നതുപോലും’ നെഗറ്റീവ് പബ്ലിസിറ്റി’ക്ക് വേണ്ടിയായിരുന്നോ ,എന്ന് ചോദിച്ചു പോകുന്നു? എം എഫ് ഹുസ്സൈൻ സാബ് സരസ്വതിക്കുറിച്ച് അനാവശ്യ രചനകൾ നടത്തിയപ്പോൾ സമൂഹം നടത്തിയ പ്രതികരണങ്ങൾ നാം കണ്ടറഞ്ഞിതാണ്! ഭാരതം പൊലെ പല മതവിശ്വാസങ്ങൾക്കൊപ്പം ഒത്തൊരുമിച്ച് ജീവിക്കുന്നവർക്കിടയിൽ ഇത്തരം പ്രവർത്തികൾ സാധാരണ മനുഷ്യന്റെ മനസ്സിൽ വിദ്വേഷം ഉണ്ടാക്കാൻ മാത്രമേ സാധിക്കുള്ളു. മീശ എന്ന ബുക്കിന്റെ ഉദ്ദേശം മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തം! സാഹിത്യരചനകളിലൂടെ വിജ്ഞാനം നേടിയിരുന്ന ഒരു കാലം എവിടെയോ പോയ്മറഞ്ഞൊ എന്ന്,തോന്നിപ്പൊകുന്നതിനൊപ്പം, ഞാൻ എന്ന ഗീത സോമകുമാർ ‘മീശ’ യെ ബഹിഷ്ക്കരിക്കുന്നു!
ജയലക്ഷ്മി ഷാജു ‘മീശ’ എന്ന ഈ പുസ്തകം വായിച്ചില്ല എന്നു വ്യക്തമായി പറയുന്നു,എങ്കിൽപോലും വിവാദപരമായ പരാമർശങ്ങൾ വായിച്ചതിനെ ആസ്പദമാക്കി പറയുന്നു, അതിൽ ഉപയോജിച്ചിരിക്കുന്ന ഭാഷ അരോചകമായി തൊന്നി. ആവിഷ്കാരസ്വാതന്ത്ര്യം എന്നതുകൊണ്ട് സാഹിത്യകാരന്മാർ ഉദ്ദേശിക്കുന്നത് എന്തെന്ന് മനസ്സിലാകുന്നില്ല! പിന്നെ മതത്തെ കൂട്ടിപിടിച്ചുള്ള വിവാദങ്ങൾ ശൃഷ്ടിച്ചെടുക്കുക എന്നത് വിവാദത്തിലൂടെ പ്രശസ്തി ഉണ്ടാക്കാള്ള ഒരു ജാലവിദ്യമാത്രമല്ലെ?ഇത്തരം പ്രശസ്തികൾ എല്ലാ എഴുത്തുകാരും തീർത്തും അവരവരുടെ ആവശ്യങ്ങൾക്ക് വേണ്ടി,നമ്മുടെ സ്വന്തം കേരളത്തിലെങ്കിലും പ്രയോജനപ്പെടുത്താതിരിക്കുക. എന്തും ആർക്കും എന്തിനെക്കുറിച്ചും അസഭ്യമായ ഭാഷയിൽ എഴുതാം എന്നാതാണോ ആവിഷ്ക്കാരസ്വാന്തന്ത്ര്യം എന്നെടുത്ത് ചോദിക്കുന്നു, ജയലക്ഷ്മി!
അക്ഷരം പഠിക്കുന്ന കാലം മുതൽ മാതൃഭൂമിയുമായുള്ള പരിചയം, വീട്ടിൽ വരുന്ന മാസികയും അതായിരുന്നു,ഇന്ന് റിട്ടയർ ചെയ്തുകഴിഞ്ഞും അതേ പത്രപാരായണത്തിലേക്ക് തിരിച്ചെത്തിയിരിക്കയാണ് മിനി കെ എസ് എന്ന ചെറുകഥാകൃത്തുകാരി. ശ്രീമതി മിനിയുടെ കാഴ്ചപ്പാടിൽ ,പലകാരണങ്ങളാൽ ആണ് ഈ പുസ്തകത്തെ ഇത്ര കർക്കശമായി വിശകലനം ചെയ്യപ്പട്ടത് എന്നും ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നു. കഥാകൃത്തിനെ ശ്രദ്ധിക്കാനുള്ള കാരണവും അതുതന്നെയായിരിന്നു,പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്കിന്റെ കഥപറയുന്ന മീശ’. 2,3 ലക്കം കഴിഞ്ഞപ്പോഴേക്കും, ഒരു അപായസൂചന കിട്ടിയിരുന്നു. മൂന്ന് കാര്യങ്ങളാണ് മീശ’യിൽ ഒളിച്ചിരിക്കുന്നത്, അശ്ലീലം ,ജാതിമതവിവേചനം, സ്ത്രീവിരുദ്ധത! അശ്ലീലം പച്ചയായി പറയുന്നു,ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ!. ഇതിലും കൂടുതൽ അശ്ലീലങ്ങൾ പല കൃതികളിലും ഉണ്ട്. എന്റെ ഹാസ്യപുസ്തകങ്ങളിൽ ഉണ്ട് എന്നാൽ അതൊന്നും , അശ്ലീലമായി വായനക്കാർക്കും തോന്നുകയില്ല,കാരണം അതൊന്നും തനിനാടൻ ഭാഷയല്ല എന്നതാണ്. ജീവിശാസ്ത്ര അദ്ധ്യാപികയായ എനിക്ക് പല അശ്ലീലവാക്കുകളും പഠനവിഷയമായി ക്ലാസ്സുകളിൽ പറയേണ്ടിവരും,അതൊന്നും അശ്ലീലം അല്ല. അവിടെ നമ്മൾ ഭാഷ മാറ്റുന്നു, സംസ്കൃതവും ഇംഗ്ലീഷും കൂട്ടിച്ചേർത്തു പറയുംബോൾ സഭ്യത, ആഡ്യത്യം വരുന്നു. എന്നാൽ ഈ പുസ്തകത്തിലുള്ള അശ്ലീലങ്ങൾ മാത്രം എടുത്തുകാണിച്ചുകൊണ്ടാണ് ആൾക്കാർ പഴിപറയുന്നത്. ഇതിലും അശ്ലീലമായ ഭാഷയും മറ്റും എസ് കെ പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ എന്ന പുസ്തകം ധാരാളം മലയാളികൾ വായിച്ചിട്ടുണ്ട്,അതുപോലെ മറ്റുപല പുസ്തകങ്ങളും ഏടുത്തു പറയാനുണ്ട്. ഇതൊന്നും അശ്ലീലമായി തോന്നാറില്ല. എന്നാൽ മീശ എന്ന പുസ്തകത്തിലെ അസ്ലീലഭാഷ കാണിക്കാനായി ചിത്രങ്ങൾ എടുത്ത് ഉദാഹരണങ്ങൾ കണിക്കുന്നവർ മറ്റു പുസ്തകങ്ങൾ ഒന്നും വായിച്ചിരിക്കാൻ ഇടയില്ല എന്ന് ശ്രീമതി മിനി എടുത്തു പറയുന്നു. കേരളത്തിൽ പണ്ടുകാലത്തുണ്ടായിരുന്ന താഴ്ന്നവർ, ഉയർന്നവർ എന്ന ജാതിവിവേചനത്തിനുപരിയായി,സാംബത്തിക ഭദ്രകൾ സ്വയം എല്ലാവരും ഇന്ന് ഉണ്ടാക്കിയെടുത്തു. എന്നാൽ പഴയ ആ ദാരിദ്രം നിറഞ്ഞ നശിച്ച കാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ മീശയിൽ ഉണ്ടായപ്പോൾ അത് ദളിത് പീഡനമാറുന്നു. പലരും മറക്കാനിഷ്ടപ്പെടുന്ന കാര്യങ്ങൾ മീശയിലൂടെ വിളിച്ചറിയിക്കപ്പെടുന്നു.സ്ത്രീകളെക്കുറിച്ചാണ് ഏറ്റവും അസഹനീയമായി വിമർശിക്കപ്പെടുന്നു. പണ്ടുകാലം മുതലേ സ്ത്രീകൾ കുടുംബം നിലനിർത്താനും കുട്ടികളെ സംരക്ഷിക്കാനുമായി പലവിധത്തിലുള്ള വിട്ടുവീഴ്ചകളും അനുരഞ്ചനങ്ങൾക്കും വിധേപ്പെടേണ്ടി വന്നിട്ടുണ്ട്. അംബലങ്ങളും,മദ്രസകളും, പള്ളികളും പീഡനപ്പുരകളായി മാറുന്ന ഇക്കാലത്ത്, മീശയിലൂടെ സ്ത്രീകളെ ഇത്രമാത്രം ദുഷ്ക്കരമായി വ്യാഖ്യാനിപ്പെടേണ്ട ആവശ്യമുണ്ടായിരുന്നൊ? ഞാനും നിങ്ങളും അടക്കമുള്ള സ്ത്രീകൾ മീശക്കു പിന്നാലെ പോകുന്നു എന്നു ചിന്തിക്കുന്ന മിശകളാണ് ഇന്നത്തെ കാലത്തിന്റെ ശാപം! എല്ലാ സ്ത്രീകളും എന്ന് അടച്ച് അധിക്ഷേപിക്കാതെ,ഏതാനും ചില സ്ത്രീകൾ എന്നു പറഞ്ഞിരുന്നെങ്കിൽ സ്ത്രീവിരുദ്ധതയുടെ ശക്തി അല്പം ഒന്ന് കുറയുമായിരുന്നു എന്നും ചിന്തിക്കാതെ വയ്യ. മനുഷ്യൻ കളിക്കാനുള്ള വെറും ഒരു പാവമാത്രമാണ് സ്ത്രീ എന്നും, എല്ലാ ജാതിയിൽപ്പെട്ട സ്ത്രീകളും കൊള്ളരുതാത്തവരാണെന്ന് മിശയിലൂടെ വിളിച്ചു പറയുന്നു. ഇതിനൊപ്പം ശ്രീമതി മിനി എടുത്തുചോദിക്കുന്നു, മിശ കത്തിക്കുന്നതും മറ്റും വെറും ഒരു ബിസിനസ്സ് ട്രിക് അല്ലെ?ലൈഗികതയിൽ തുടങ്ങി,മതത്തിലൂടെ സ്ത്രീവിരുദ്ധതയെ പൂർണ്ണമായും വരച്ചുകാട്ടുന്നതിനോട് യോജിക്കാനിക്കില്ല, തീർച്ച”.
ഒരടിക്കുറുപ്പ്:- മീശയിലെ ചില പരാമർശങ്ങൾ ഒന്നെടുത്തു പറഞ്ഞോട്ടെ! എല്ലാ സ്ത്രീകളും പകുതികൊണ്ട് വേശ്യകളാനു പോലും.മീശ എന്ന നോവലിൽ അമ്പലത്തിൽ പോകുന്ന സ്ത്രീകളെല്ലാവരും , മീശകളെ ആകർഷിക്കാനായാണ്, കുളിച്ച് നല്ല ആടയാഭരങ്ങൾ അണിഞ്ഞ്, എന്ന് പറഞ്ഞ് അപമാനിച്ചു. നോവലിലേത് രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണെന്ന് പുസ്തകത്തിനെതിരെ കേസ് പറഞ്ഞവരോട് ജസ്റ്റീസ് മറുപടി പറഞ്ഞത്. ‘മീശ’ നോവൽ കത്തിച്ചവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇനി ആർ ആരോട് പരാതി പറയും,ആവിഷ്കാരസ്വാതന്ത്ര്യമല്ലെ എല്ലാം