http://www.marunadanmalayali.com/column/salt-and-pepper/pickle-58755

ആവശ്യമുള്ള സാധനങ്ങൾ
•	പുളിവെണ്ട – 10
•	മുളക്പൊടി- 1 ടേ.സ്പൂൺ
•	വെളുത്തുള്ളി- 10 അല്ലി
•	മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ
•	ഉലുവ- 1 ടീ.സ്പൂൺ
•	കടുക്- ½ ടീ.സ്പൂൺ
•	കായം- 1 ടീ.സ്പൂൺ
•	ഉപ്പ് – പാകത്തിന്
•	വിന്നാഗിരി- 2 ടീ.സ്പൂൺ
•	നല്ലെണ്ണ- 5 ടേ.സ്പൂൺ
•	കരിവേപ്പില- 2 കതിർപ്പ്

പാചകം ചെയ്യുന്ന വിധം
പുളിവെണ്ടുടെ പൂവാണ് ചുവന്ന നിറം, അതിന്റെ പുറത്തുള്ള അല്ലി മാത്രം  എടുക്കുക. അകത്തുള്ളതു കട്ടിയുള്ളഭാഗം  വെറും  അരിയാണ്.  നല്ലെണ്ണ ഒചിച്ച്, കടുകും ഉലുവയും പൊട്ടിച്ച് , അതിലേക്ക് വെളുത്തുള്ളി  നീളത്തിൽ അരിഞ്ഞതും കരിവേപ്പിലയും    ചേർത്ത്  വഴറ്റുക.  ഇതിലേക്ക്  മുളക് പോടി, മഞ്ഞൾപ്പൊടി , ഉപ്പ്  എന്നിവയും ചേർത്ത്  വഴറ്റുക.  കായത്തിന്റെ പൊടിയും ചേർത്ത്,  ഇളക്കി , കൂടെ പുളിവെണ്ടപൂവും ചേർത്ത്,  5 മിനിട്ട്  അടച്ചു വെക്കുക. തീ കെടുത്തി അതിലേക്ക്  വിന്നാഗിരിയും  ചേർത്തിളക്കി, ഉപ്പും കായവും രുചീ പാകം  നൊക്കുക. തണുക്കുംബോൾ  കുപ്പിയിലെക്ക് മാറ്റുക.
കുറിപ്പ്:- മത്തിപ്പുളി, മീൻപുളീ എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരുപുളിയാണു് പുളിവെണ്ട. Hibiscus sabdariffa എന്നാണ് ഇംഗീഷ് പേര്.  ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഇതു് അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കാറുണ്ടു്. ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്. പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ടു്. ഗൾഫിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പുളിവെണ്ട.

