http://www.marunadanmalayali.com/column/salt-and-pepper/salt-and-pepper-by-sapna-anu-b-george-60299

ആവശ്യമുള്ളവ
·        താറാവ് – 1( തൊലി കളഞ്ഞത്)
·        കുരുമുളക് –   2 ടേ.സ്പൂൺ
·        പച്ചക്കുരുമുളക്  -1 ടേ.സ്പൂൺ
·        വെളുത്തുള്ളി – 2 കുടം ( 10 എണ്ണം)
·        ഇഞ്ചി-  1 ഇഞ്ച് നീളം
·        സൊയാസോസ്- 3 ടേ.സ്പൂൺ
·        ഉപ്പ് – പാകത്തിന്( സൊയാസോസിനൊപ്പം ആവശ്യം വരില്ല)
·        ഉരുളക്കിഴങ്ങ് – 5 ഇടത്തരം
·        ബീൻസ്- 8 നീളത്തിൽ
·        ക്യാരറ്റ്- 2

പാകം ചെയ്യുന്നവിധം
പച്ചക്കുരുമുളകിന്റെ ഒരു  നാടൻ രുചി വളരെ വ്യത്യസ്ഥമാണ്, ഉണക്കക്കുരുമുളകിൽ നിന്നും, അതാണ് ഇവിടെ ഉപയോഗിക്കുന്നത്.  ഇല്ലങ്കിൽ ഉണക്കക്കുരുമുളക് തന്നെ  11/2 സ്പൂൺ ഉപയോഗിക്കാം.  കുരുമുളകും, വെളുത്തുള്ളിയും ഇഞ്ചിയും ഉപ്പും  ഒരുമിച്ച് അരച്ച്,   കഴുകി വരഞ്ഞ താറാവിൽ പുരട്ടിവെക്കുക.  ഉരുളക്കിഴിങ്ങിന്റെ തൊലികളഞ്ഞ്  താറാവിന്റെ കൂടെ  പ്രഷർകുക്കറിൽ ഇട്ട്, ഏറ്റവും ചെറിയതീയിൽ  5 മിനിട്ട് തുറന്ന് വെക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുംബോൾ  ആവശ്യമെങ്കിൽ   1/2 കപ്പ് വെള്ളം ഒചിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ  വേവിക്കുക. ഒരു  പരന്ന ഫ്രയിംഗ് പാത്രത്തിൽ അല്ലെങ്കിൽ ഇരുംബ്  ചീനച്ചട്ടിയിൽ വെച്ച്  അല്പം  തിരിച്ചും മറിച്ചും ഇട്ട്  താറാവും, ഉരുളക്കിഴങ്ങും  മൊരിച്ചെടുക്കുക. താങ്ക്സ് ഗിവിംഗ് എന്നതിനുവേണ്ടി തയ്യാറാക്കുന്നതിനാൽ ഇതിനായി  ഒരു സോസും , ഇതേഅരപ്പിൽ നിന്നുണ്ടാക്കാം.
സോസ്:- താറാവ് വെന്ത് കഴിഞ്ഞ് ചീനച്ചട്ടിയിൽ  വറക്കാൻ  വെക്കുക. പ്രഷർകുക്കറിൽ  ബാക്കി വരുന്ന അരപ്പിന്റെ  ചാറിലേക്ക്  അല്പം  വെള്ളവും, 1 ടേ.സ്പൂൺ  കോൺഫ്ലവറും  ചേർത്ത് ഒന്നു തിളപ്പിച്ച്  കുറുക്കി എടുക്കുക.

അലങ്കരിക്കുന്ന വിധം:-പച്ചക്കറികറികൾ,  ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ  വലീയ കഷണങ്ങളായി, പുഴുങ്ങി, അല്പം  എണ്ണയിൽ  മൊരിച്ച്,  താറാവിന്റെ അരികിൽ നിരത്തി വിളംബുക. കഴിക്കാനായി എടുക്കുന്ന സമയം , കഷണങ്ങളായി മുറിച്ച് പാത്രത്തിലേക്ക് വിളംബുന്ന സമയം , സോസ്കൂടി മുകളിൽ ഒഴിച്ച് വിളംബാം.
ഒരു കുറിപ്പ്:- നവംബറിലെ നാലാമത്തെ ആഴ്ച്ച വിളവെടുപ്പിന്റെയും, ജീവിതത്തിന്റെ നന്ദിപ്രകടനത്തിന്റെയും  ദിവസമായി കണക്കാക്കുന്നു.  ഈ ആഴ്ചയെ ഒരു കൊയ്ത്തുല്സവം എന്നു ചിലദേശങ്ങളിൽ  പറയാറുണ്ട്.  ഈ ഉത്സവത്തിനായി കുടുബാംഗങ്ങളെല്ലാം അത്താഴത്തിനായി പ്രാർത്ഥനയോടെ ഒത്തുകൂടുന്നതാണ്  താങ്ക്സ് ഗിവിംഗ് എന്നപേരിൽ  അറിയപ്പെടുന്നത്.  കേരളത്തിൽ ഇങ്ങനൊയൊരു നന്ദി പ്രകടനത്തിനായുള്ള ആഘോഷം ഇല്ലെങ്കിലും, ഈ ദിവസം ആണ്  എല്ലാവീടുകളിലും  ക്രിസ്തുമസ്സ്  ട്രീ  വെക്കുന്നതും, ലൈറ്റുകൾ  കത്തിക്കാൻ  തുടങ്ങുന്നതും!   താങ്ക്സ് ഗിവിംഗിനായി സാധാരണ  ടർക്കി ആണ് റോസ്റ്റ് ചെയ്യാറുള്ളത്, എങ്കിലും നമ്മുടെ കേരളക്കരയിൽ  താറാവും , കോഴിയും  റോസ്റ്റ് ചെയ്യപ്പെടുന്നു എന്നു മാത്രം.

