http://www.marunadanmalayali.com/story-58031 

കരിമീൻ പച്ചമുളക്
കരിമീൻ- 2 ( ഇടത്തരം)
കൊച്ചുള്ളി- ½ കപ്പ്
ഇഞ്ചി-  1 ടീ.സ്പൂൺ
പച്ചമുളക്- 10
മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ
ഉലുവപൊടി- ½ ടീ.സ്പൂൺ
കുരുമുളക്പൊടി- 2 ടീസ്പൂൺ
ഉപ്പ്- പാകത്തിന്
കരിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ-  ½ കപ്പ്
പാകം ചെയ്യുന്നവിധം
കരിമീൻ കഴുകി വരഞ്ഞ് വെക്കുക.
ഇഞ്ചി,പച്ചമുളക്, കൊച്ചുള്ളി മഞ്ഞൾപൊടി,കുരുമുളക്,ഉലുവ, ഉപ്പ്  ഇവയെല്ലാം കൂടി ചതച്ച് തരുതരുപ്പായ അരപ്പ് കരിവേപ്പിലയും  ചേർത്ത്  കരിമീനിൽ പുരട്ടിവെക്കുക. പരന്ന പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച്  രണ്ടുവശവും നന്നായി മൂപ്പിച്ചെടുക്കുക.
കുറിപ്പ്:-  നമ്മുടെ നാടൻ കരിമീൻ വറുത്തതിൽ നിന്നും  മസാലയിൽ അല്പം വ്യത്യാസം!. പച്ചമുളകും കുരുമുളകും ആണിവിടുത്തെ വിരുതന്മാർ, കൂടെ ഇഞ്ചിയും കൊച്ചുള്ളിയും ഉണ്ട്! മസാലയിൽ ഇത്തിരി മാറ്റം അത്രമാത്രം. നിറത്തിലും ചെറിയൊരു മാറ്റം  , ഇനി അവിടെയും  ആവശ്യമെങ്കിൽ ഇത്തിരി  മുളകുപൊടി ചേർത്ത് നിറത്തിൽ  പഴയപടി തന്നെഉണ്ടാക്കാം. എന്നാൽ പച്ചമുളകും കുരുമുളകും  തരുന്ന  വ്യത്യസ്ഥമായി രുചി ഒന്നു പരീക്ഷിച്ചു നൊക്കുക.

