സുന്ദരം ശാന്തം പ്രകൃതിരമണീയം…ഒമാനെന്ന രാജ്യത്തെ ആരും ഇഷ്ടപ്പെടും.അത്രക്കു സൌദര്യമാണ്. എവിടെ നോക്കിയാലും, തോടും പുഴയും, കടലും, പച്ചപ്പിന്റെ പരവതാനി എവിടെയും. ഒരു ‘ഗോനു‘ വന്നു തകര്‍ത്തത് പഞ്ചപാവങ്ങളും,നല്ലവരുമായ ഒരുകൂട്ടം മനുഷ്യരെയാണ്.അതിനു പ്രകൃതിക്കു തക്കതായ ഉത്തരം കാണുമായിരിക്കും.വിനോദസഞ്ചാരികളുടെ പറുദീസയായി മാറാന്‍ അങ്ങെയറ്റം സാദ്ധ്യതയുള്ള ഈ രാജ്യത്തിന്റെ കാര്യകര്‍ത്താക്കള്‍ ഇതേ വഴി ചിന്തിച്ചു തുടങ്ങി.വളരെ ധൃതഗതിയില്‍ അവ പുരോഗമിക്കുന്നു.
അങ്ങനെ ഞാന്‍ ഒമാനിലെത്തിപ്പെട്ടപ്പോള് ആകെ ഒരു ഒറ്റപ്പെടലിന്റെ വേദന…..തേങ്ങിത്തേങ്ങി എത്തി. പിറകില്‍ ഉപെക്ഷിച്ചു പോന്ന ഒരു കൂട്ടം ബന്ധുക്കാരും അതിലുപരി സുഹൃത്തുക്കളൂം…എങ്കിലും ഇവിടുത്തെ ആള്‍ക്കാരെയും നാടിനെയും പറ്റി പറഞ്ഞുതരാന്‍ ഒട്ടേറെ നല്ല മനുഷ്യരും സഹൃദയരും, ബ്ലോഗുകാരും,ഓര്ക്കുട്ടുകാരും ഒക്കെയുണ്ടായിരുന്നു.അതില്‍ ചിലര്‍ നല്ല സുഹൃത്തിക്കളും ആയി.എന്റെ ബ്ലൊഗുകള് (http://www.swapnaadanam.blogspot.com/) എല്ലാം തന്നെ സുഹൃത്തുക്കളുടെ ഒരു വലിയ സംഘം തന്നെ എനിക്കു സംമ്മാനിച്ചു.അതില്‍ നേരില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരും,ഒരു വാക്കു സംസാരിക്കാത്തവരാണ്,ഒട്ടു മുക്കാലും.എങ്കിലും,ഇതു ഇത്തിരിവെട്ടത്തിന്റെ ബ്ലോഗ് ആണ്,ഇതു ഇരിങലിന്റെ ബ്ലോഗ് ആണ്,അനാമികുടേത്, ഇതു ഡെയിനിന്റെതാണ്, എന്നൊക്കെ എല്ലാവര്ക്കും അറിയാം.പിന്നെ നല്ല തീപ്പൊരി പെമ്പിള്ളാരുണ്ട് നല്ല നല്ല ബ്ലോഗുകളുമായി. ഈ യാഹൂ ഗ്രൂപ്പില്‍ ചേര്‍ന്നതോടെ എന്റെ (http://groups.google.com/group/marumozhikal ) ഒട്ടു മിക്കവാറും ബോറാടീ തീര്‍ന്നു കിട്ടി.അങ്ങനെ ബ്ലോഗിലും ഞാന്‍ സജീവസാന്നിദ്ധ്യമായി. സാഹചര്യത്തെ മുതലെടുക്കാന്‍ വന്നവരാരും തന്നെയില്ലായിരുന്നു, എന്നു തന്നെ പറയാം.എന്നാല്‍ പഴയ എന്റെ,സുഹൃത്തുക്കളില്‍ പലരും ഒമാനിലെ സ്വന്തക്കരെയും ബന്ധുക്കാരെയും ചികഞ്ഞെടുത്തു, അവരെ ഒന്നു വിളിക്കു,ദൂരക്കൂടുതലായിരിക്കും, എന്നാലും ഇരിക്കട്ടെ നമ്പര്‍!!
അങ്ങിനെ ഞാന്‍ മറ്റൊരു കൂട്ടത്തിലും എത്തിച്ചേര്‍ന്നു “ഡാഫ്ഫോഡിത്സ്” ഈ മണലാരണ്യത്തിലെ മഞ്ഞമന്താരം. സുഹൃത്തുകളുടെ ഒരു കൂട്ടായ്മ. ഇവിടെ എല്ല GCC യില്‍ നിന്നും കേരളത്തില്‍ നിന്നൂം ഇന്‍ഡ്യയുടെ പലഭാഗത്തുനിന്നുമായി ഇവിടെ ഈ ഗ്രൂപ്പില്‍ ഒരു നല്ല സുഹൃത്ത് വലയം എനിക്കുണ്ട്. ഒരു കൂട്ടം നല്ല മനസ്സുകളുടെ ഉടമകള്‍.പ്രായത്തില്‍ എന്നെക്കള്‍ ഒരു പതിറ്റാണ്ട് പുറകിലാണ് എല്ലാവരും എങ്കിലും, സ്നേഹത്തിലും ഭാവത്തിലും കരുതലിലും ഞങ്ങള്‍ സമപ്രായക്കാരാണ്.ഇവിടെ ഈ ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ ഒരു കൂട്ടും നല്ല സുഹൃത്തുക്കളെ ലഭിക്കും,ആര്‍ക്കും തന്നെ.
ഒമാന്‍ ഓര്‍ക്കുട്ടില്‍ കയറി…..ഗ്രൂപ്പില്‍….വെറുതെ ഒന്നു പരതി….അവിടെ ധാരാളം മലയാളത്തനിമ, മസ്ക്കറ്റായി….. ഒമാനായി ഒട്ടനവധി.കൂട്ടം തെറ്റിയവരും,കൂട്ടുകൂടിയവരും അങ്ങനെ ഒട്ടനവധി…ഇതില്‍ നിന്ന് ഒന്നു മനസ്സിലായി ഒരു മലയാളി ആത്മാര്‍ത്ഥമായി വിളിച്ചാല്‍‘ആരെങ്കിലും ഉണ്ടോ? എന്നു ചോദിച്ചാല്‍ ഉത്തരമായി………..മറ്റൊരു ‘എന്താ ഉണ്ടല്ലോ’?ഉടനടി വന്നു.ആശ്വാസമായി………. പരിചയപ്പെടുത്തലായി, ചാറ്റില്‍ സംസാരമായി…അതിലൂടെ ഫ്ലിക്കര്‍ കണ്ടു,അവിടെ എന്റെ മുന്പില് മലയാളം ബ്ലോഗ് പോലെ,മറ്റൊരു വലിയ ലോകം തുറന്നു.എന്റെ ചിത്രങ്ങളുടെ കൂടെ, അഭിപ്രായത്തിന്റെ കൂടെ,സുഹൃത്തുക്കളും എത്തി. വീണ്ടും ആശ്വാസം…….എന്റെ ചിത്രങ്ങള്‍ മേത്തരമോ,അതി സുന്ദരമോ ഒന്നുമല്ല.എന്നിരുന്നാലും അഭിപ്രായങ്ങള്‍ ഒഴുകി എത്തി.മലയാളികളും അല്ലാത്തവരുവരുമായി ഒട്ടനവധി നല്ല നല്ല മനുഷ്യര്‍. ചിത്രങ്ങളുടെ കൂടെ ഉപദേശങ്ങളും, വിമര്‍ശനങ്ങളും, എന്നുവേണ്ട,ആകെ സൌമ്യതയുള്ള സൌഹൃദങ്ങള്‍.
എന്റെ മകന്റെ ഒരു ചിത്രം, പെയിന്റിങ്….അതിനെചുറ്റിപ്പറ്റിയുള്ള കുറെ കുറിമാനങ്ങളുടെ(scrap) ബാക്കിയായി ഞങ്ങള്‍ സൌഹൃദസംഭാഷണം തുടങ്ങി. അങ്ങേത്തലക്കലുള്ള ആളെപ്പറ്റി ഒരോദിവസം കഴിയും തൊറും ബഹുമാനം ഏറിവന്നു.ചിത്രരചന,ചിത്രസംയോജനങ്ങള്,സചിത്രലേഖനങ്ങള്‍,എന്നിവ ചെയ്യാറുണ്ട് എന്ന് വളരെ ലാഘവത്തോടെയുള്ള, സംസാരം.എതൊരു വിഷയത്തെപ്പറ്റിയുള്ള വ്യക്തമായ അഭിപ്രായ പ്രകടനങ്ങള്‍.ആരെയും കൂസാത്ത ഭാവം, എന്നിരുന്നാലും,അങ്ങേയറ്റം താഴ്മയുള്ള ലാളിത്യം സംസാരത്തില്‍. ഒരു simpleton, എന്നാണ് മനസ്സില്‍ തൊന്നിയത്.ഒരു മാലാഖയുടെ പരിവേഷമുണ്ടോ ഈ,കൊച്ചു കൂട്ടുകാരിക്ക്… ഉണ്ടാവാം. നമ്മുടെ ചിന്തകളും മനസ്സും നാം തന്നെയാണ് നിയന്ത്രിക്കുന്നത്.അങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ സംസാരിക്കാന്‍,മാനസികമായി ഒരുപോലെയുള്ള ചിന്താതരംഗങ്ങള്‍ കൂട്ടി മുട്ടി, എന്നും പറയാം.
അങ്ങനെ,ദാ വീണ്ടും മറ്റൊരു വിളി‘റേഡിയോ കേള്‍ക്കാറുണ്ടോ‘?ഒമാനിലെ റേഡിയോ കിട്ടുന്നില്ല, പിന്നെ ആകപ്പാടെ ഏഷ്യനെറ്റ് തന്നെ ശരണം.അപ്പൊ ദാ എത്തി www.hit967.com ,ഒരു പറ്റം മലയാളികളുടെ കൂട്ടം,കുറെയധികം നല്ല സംസാരങ്ങളും, സംവാദങ്ങളും, ചര്‍ച്ചകളും,വിവാദവിഷയങ്ങളും, മറ്റും.ഏറ്റവും മനോഹരം, ഇടവിട്ടുള്ള മലയാളംപാട്ടുകള്‍ പിന്നെ,വാര്‍ത്തകള്‍,ദുബായിലെ വാഹനക്കുരുക്കുളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍, എന്നിവ കൂട്ടികാലര്ത്തിയവ. വീട്ടിലിരുന്നു, കംപ്യൂട്ടര്‍ വഴിയും കേള്‍ക്കാം എന്നുള്ളത് ഒരു മറ്റൊരു വലിയ പ്രത്യേകതയാണ്.ഒരു പുതിയ സ്ഥലത്ത്, ആകപ്പാടെ ഒറ്റപ്പെട്ടുപോയി എന്ന തോന്നലുമായി നടക്കുന്ന എനിക്ക്, ഒരു പുതിയലോകം തന്നെ തുറന്നതുപോലെയാണ്.ആരു പറഞ്ഞു, ആരെപ്പറ്റിപ്പറഞ്ഞു എന്നതിനേക്കാള്‍, നമ്മള് കേള്‍ക്കുന്ന പല സംസാരങ്ങളും നമ്മെ ചിന്തിപ്പിക്കുന്നു എന്നത് മറ്റൊരു വലിയ ആനുകൂല്യമാണ്.
ഇങ്ങനെ എന്റെ ദിവസത്തെ സ്വകാര്യ സമയങ്ങള്ക്കൊരു അര്‍ത്ഥം വന്നു. ഒരു ലക്ഷ്യം വന്നു. വാക്കുകളുമായുള്ള മല്‍പ്പിടുത്തം, എനിക്കേറ്റം വിലപ്പെട്ട ഒരു നേരമ്പോക്കായിരുന്നു.കവിതകള്‍ എനിക്കു പ്രിയപ്പെട്ടതായി.എന്നിരുന്നാലും എന്നിലെ എന്നില്‍ അവ ഞാനെന്നെ സ്വപ്നത്തെ സപ്നയാക്കി.