അതിരാവിലെ എന്താ പരിപാടി,”ഇന്നു ഹാപ്പി മദേഴ്സ് ഡേ” അമ്മയെ വിളിച്ചോ ജോൺസാ?
ഇല്ല ,എന്റെ അമ്മ എന്റെ കൂടെയുണ്ട്, ഞാൻ അമ്മയെ ‘ ചേച്ചി ‘ എന്നാ വിളിക്കുക,
എന്റ് മറുപടികേട്ട് ജോൺസൺ ഒന്നു ചിന്തിച്ചു കാണണം….”എന്നാൽ ഇന്നു അവരെ കെട്ടിപ്പിടിച്ചു, അവരെ നാം എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നും പറയൂ!!ഈ കാര്യത്തിൽ ഞാൻ ദരിദ്രയാണ്,ആ അർദ്ധത്തിൽ എന്റെ അമ്മ ഇന്നു ജീവിച്ചിരിപ്പില്ല.
ജോൺസന്റെ ഉത്തരം ഉടനടി വന്നു, മദേഴ്സ് ഡേ’ യിൽ മത്രം ഇതൊക്കെ ചെയ്തല് മതിയൊ, അമ്മയെ സ്നേഹിക്കുന്നവർക്ക് ഇത്തരം പ്രഹസങ്ങൾ ഒന്നും വേണ്ട…
ഞാനും വിട്ടുകൊടുത്തില്ല ,“എന്തുകൊണ്ടു പാടില്ല, ഒരു ദിവസം അമ്മക്കയി മാറ്റിവെച്ചുകൂടെ? ‘
ഒരു വാക്കുതർക്കത്തിനു വേണ്ടി പറഞ്ഞതല്ല, ഞൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല, ജോൺസണ് പറഞ്ഞു നിർത്തി…. റ്റു ബി ഫ്രാങ്ക് !
‘ഒരു മറുപടി ക്കു വേണ്ടി മാത്രമായി ഞാന് പറയുന്ന കാര്യം ഒന്നു ചെയ്തു നോക്കൂ ജോൺസാ‘…………… അമ്മ വരുമ്പോൾ അമ്മയെ കെട്ടിപ്പിടിക്കുക,എന്നിട്ടവരുടെ മുഖത്തു തെളിയുന്ന സന്തോഷം ശ്രദ്ധിക്കൂ….
എന്റെ വ്യക്തിത്വം, ഞാനെന്നെ സപ്നയെ തിരിച്ചറിയുന്നത് എന്റെ അമ്മയിലൂടെയാണ്, എന്റെ പേർ സപ്ന അനു തോമസ് ആയിരുന്നു, കല്യാണത്തിനു ശേഷവും എന്റെ പേരിൽ ഇന്നും ‘അനു’ നിലനില്ക്കുന്നു, ഞാനിന്ന് സപ്ന അനു ബി. ജോർജ്ജാണ്. നമ്മുടെ ജീവിതത്തിന്റെ പല ഏടുകളും എടുത്തു നോക്കുമ്പോൾ എല്ലാവരുടെയും ജീവിതത്തിന്റെ പ്രത്യക്ഷമായ ഒരു വലിയ ഭാഗം അമ്മയുടേതാണ്. അച്ഛന്റെ/ അപ്പന്റെ/ ഉപ്പയുടെ പ്രതിച്ഛായ ഒരു നിഴൽ മാത്രമാണ്. എന്നിരുന്നാലും കുടുംബത്തിന്റെ തലവൻ എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ, ആഗ്യം, കണ്ണ്, ചിരി, മുഖഭാവം, മൂളൽ എന്നി ശാരീരികഭാഷകളാൽ തീരുമാനങ്ങളുടെ അവസാനക്കല്ല് എന്നും അമ്മയിൽ നിന്നു തന്നെയാണ് വരുന്നത്. ഇത് അതീവ ശ്രദ്ധയോടെ, ജാഗ്രതയോടുംകൂടി, കുട്ടികളുടെ യാതൊരു അറിവും ഇല്ലാതെ, എല്ലാ തീരുമാനങ്ങളും അച്ഛൻ ഏടുത്തു എന്നു തന്നെയാണ് സ്ഥിരീകരിക്കപ്പെടുന്നത്. തനിക്കുവേണ്ടി ഒരു നല്ലവാക്കും നന്ദിയും പ്രതീക്ഷിക്കാതെ, എല്ലാം എല്ലാവർക്കും വേണ്ടി ചെയ്യുന്ന അമ്മ.
ആവാം, അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ…. ജോൺസൺ‘ ,ഞാൻ ചോദിച്ചത് ,ഇതൊക്കെ വർഷത്തിൽ ഒരിക്കൽ മതിയൊ എന്നാണ്???
കുന്തം,…… ഈ പുതിയ ചിന്താഗതികൾ , കാലത്തിനുസരിച്ചു വരുന്ന മാറ്റം , ചിലതൊക്കെ രസം ആണ് ഞാനും സമ്മതിക്കുന്നു, എന്നാൽ ഇപ്പൊൾ ,വന്നു വന്നു സഹിക്കാൻ വയ്യതെ ആയി“ …ജോൺസൺ
‘ഒട്ടും തന്നെ സമ്മതിച്ചു തരാൻ വയ്യാത്തുതുകൊണ്ടും പിന്നെ ഈ ആ ആശയവുമായി ചേർന്നു പോകാത്തതുകൊണ്ടുമാണ്, വാഗ്വാദത്തിനൊരുങ്ങുന്നത്….അല്ലെ??‘……ഞാനും പറഞ്ഞുതന്നെ തീർക്കാൻ തീരുമാനിച്ചു……
പള്ളിയിൽ പോകണം, അല്ലെങ്കിൽ ഞാൻ വാദിച്ചു ജയിച്ചേനെ,“ ജോൺസൺ പൂർവ്വാധികം ശക്തിയോടെ എതിരുത്തു, ‘ഇതു ചെയ്ഞ്ച് ഒന്നും അല്ല വെറും ‘കാപട്യം’ , സ്നേഹം ആണെന്നു നടിക്കുന്നു‘.
പെറ്റമ്മക്കു കുടിക്കാൺ വെള്ളം പോലും കൊടുക്കാത്തവൻ ‘ മദേഴ്സ് ഡെ’ ക്ക് അമ്മമാർക്ക് കാർഡ് അയച്ചിട്ടെന്തു കാര്യം സപ്ന ?
സത്യം, ഞാൻ സമ്മതിച്ചു…. പക്ഷെ പള്ളിയിൽ പോയിട്ടു വരുമ്പോ ഞാൻ ഈ എഴുതി അയക്കാൻ പോകുന്ന കഥ ഒന്നു കേട്ടു നോക്കൂ, അമ്മയെ വിലമതിക്കാനും, അനുമോദിക്കാനും ഓർക്കാനും ഒന്നും സമയവും കാലവും പ്രായവും അല്ല , നമ്മുടെ മനസ്സാണ്, പാകപ്പേടേണ്ടത്… ഇന്ന് ഈ മദേഴ്സ് ഡേ’ എനിക്കും ധാരാളം ഇമെയിലുകൾ കിട്ടി……
വീടും വീട്ടുകാരും സ്വന്തം ബന്ധം ഇവക്കെല്ലാം അർത്ഥങ്ങൾ,ജീവിതത്തിൽ അവയുടെ ആവശ്യകത മനസ്സിലാക്കിത്തന്നു. വാക്കുകളെക്കാളേറെ പെരുമാറ്റത്തിലൂടെ ബന്ദങ്ങളുടെ കെട്ടുറപ്പുകൾ എന്നെ എന്റെ അമ്മ പഠിപ്പിച്ചു. വാക്കുകളും,പെരുമാറ്റങ്ങളുമായി സ്വയം ക്ഷമയുടെ പാരാവാരമായി അമ്മ. ബന്ധങ്ങളുടെ കെട്ടുറപ്പും, അതിന്റെ ആവശ്യകതയും ഓതിത്തന്നു. ഒന്നും ഇല്ലാതെ ജീവിക്കാൻ,എല്ലാം പൊട്ടിച്ചെറിയാൻ എല്ലാവര്ക്കും സാധിക്കും, എന്നാൽ എല്ലാ ബന്ധങ്ങളും നിലനിർത്തിക്കൊണ്ടു പോകാൻ എല്ലാവർക്കും സാധിച്ചെന്നുവരില്ല. “ഞാൻ ഇന്നു ചെയ്യുന്ന കാര്യങ്ങൾ നീ നിന്റെ കുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോൾ ,ഇന്ന് അമ്മ പറയുന്നത് ,അന്നു നീ മനസ്സിലാക്കും”. ഇന്ന് എന്റെ 3 മക്കൾക്ക് ഞാനൊരമ്മയായപ്പോൾ എന്റെ അമ്മയുടെ ക്ഷമയും എന്റെ ‘മകൾ’ എന്ന അക്ഷമയെയും ഞാൻ മനസ്സിലാക്കി.
എന്റെ തീരുമാനങ്ങളെയും സ്നേഹത്തെയും മറികടന്ന്, എന്റെ അമ്മ എന്നെ വിട്ടു പിരിഞ്ഞു 2002 ൽ, ക്യാൻസറിന്റെ എരിത്തീയിൽ അമ്മ വെന്തു വെണ്ണിറായി. നേരെത്ത ഒന്നും തീരുമാനിച്ചുറപ്പിക്കാത്തെ യാത്ര. എന്റെ മനസ്സിന്റെ ധൈര്യം നിന്നനിൽപ്പിൽ ചോർന്നൊലിച്ചു. ആരുടെയും സ്വാന്തനങ്ങൾ എന്റെ മനസ്സിൽ നിലയുറപ്പിച്ചില്ല, ആശ്വസിപ്പിച്ചില്ല. ഒരിക്കലും തിരുച്ചുകിട്ടാത്ത എന്റെ അമ്മയുടെ സ്നേഹത്തിനായി ഞാനിന്നും കാത്തിരിക്കുന്നു. ആ സ്നേഹത്തിന്റെ ഓർമ്മാക്കായി ഈ കവിത, അമ്മമാർക്കായി, എന്റെ അമ്മക്കായി…………….
എന്റെ അമ്മ.
എന്നെന്നും തഴുകാനായി,മന്ദമാരുതനായി നീ എത്തി ,
കാറ്റിന്റെ വേഗത്തിൽ,നിമിഷങ്ങൾ ഇനിയെന്നും
ഓർമ്മകളിൽ ,വെറും മെഴുകുതിരി വെട്ടം മാത്രം
പ്രാകാശിക്കുമോ എന്റെ മുന്നിൽ സ്നേഹമായ്, .
അമ്മയായി എന്നരുകിൽ,നീ ഉണ്ടയിരുന്നെങ്കിൽ?
ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ,നിൻ സാന്ത്വനം
മൂർദ്ധാവിലൊരു ചുംബനമായി, എത്തുകില്ലെ?,
എന്റെ നെടുവീർപ്പുകൾ നിന്നിൽ അലിഞ്ഞു
നിർലോഭമായ വാക്കുകൾ ജീവിതം നിർവചിച്ചു.
വ്യഥ,ഭയം,സങ്കടംഎന്നിവക്കു നിൻ ലാഖവമാം താക്കീത്
‘എന്റെ മകൾക്കു ജീവിതം നനുത്ത പാതയാക്കു’ ,
അവളുടെ കഷ്ടങ്ങളും,വ്യഥകളും എന്റെ മടിയിൽ,
തലചായ്ച്ചുറ
ങ്ങട്ടെ,എന്നന്നേക്കുമായി, നിർഭയം..
ആരോ എവിഎഴുതിച്ചേടെയൊർത്തവാക്കുകൾ ആണ്, “മാലാഖമാർ പെൺമക്കളായി പിറന്നു വീഴുന്നു, അമ്മമാരെ പരിരക്ഷിക്കാനായി”…..എനിക്കും ജീവിതം, ഒരു മാലാഖയെ തന്നു, മകളായി, അന്നക്കുട്ടി.
Gulf Manorma Column- Akkare Ikkare