Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

സിബി ടൈറ്റസ് :- മസ്കറ്റ് ഗാല ഇടവകാംഗങ്ങളുടെ സഹോദരിയും സ്നേഹിതയുമായ കൊച്ചമ്മ

Posted on Categories KanmashiLeave a comment on സിബി ടൈറ്റസ് :- മസ്കറ്റ് ഗാല ഇടവകാംഗങ്ങളുടെ സഹോദരിയും സ്നേഹിതയുമായ കൊച്ചമ്മ

IMG-20171121-WA0015
വളരെ നല്ലൊരു പാട്ടുകാരി, പള്ളിയിലെ ക്വയറിനൊപ്പം കീ ബോർഡ് വായിക്കുക , ഇതെല്ലാം സിബി കൊച്ചമ്മ തന്റെ ചെറിയ ചില കഴിവുകൾ മാത്രം എന്ന് സ്വയം വിശേഷിപ്പിക്കുന്നു. മസ്കറ്റ് മാർത്തോമ സഭയുടെ വികാരിയായ ടൈറ്റസ് തോമസ് അച്ചന്റെ ഭാര്യ,2 കുട്ടികളുടെ അമ്മകൂടെയാണ് ഞങ്ങളുടെ ഈ കൊച്ചമ്മ.

ക്രിസ്തീയജീവിതത്തിൽ മാർത്തോമ സഭയിലെ ഒരു പുരോഹിതനോടൊപ്പം തന്റെ ജീവിതവും ദൈവത്തിനായി സിബി കൊച്ചമ്മ സമർപ്പിച്ചിരിക്കുന്നു. തന്റെ ദൈവവിളിയിലേക്കുള്ള പ്രചോദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും അച്ചനെയാണ് മാതൃകയായി കാണുന്നത്. തങ്ങൾ ഒരുമിച്ച് ദൈവത്തിന്റെ വേലക്കായി വിളിക്കപ്പെട്ടിരിക്കയാണെന്നാണ് സിബി കൊച്ചമ്മ വിശ്വസിക്കുന്നത്. ക്രിസ്തീയജീവിതം വെറും വാക്കുകളിലുടെയല്ല മറിച്ച് ജീവിച്ചുകാണിക്കുന്നതിലൂടെയാണ് വിശ്വാസം അടിയുറപ്പിക്കുന്നെത് എന്നും കൊച്ചമ്മ പറയുന്നു.

നല്ലൊരു ക്രിസ്തീയജീവിതം എങ്ങനെയായിരിക്കണം എന്ന് തന്റെ വീട്ടിൽനീന്ന് അനുഭവിക്കാനും, ജീവിക്കാനും, അപ്പച്ചനും അമ്മച്ചിയും പഠിപ്പിച്ചിരുന്നു. റ്റൈറ്റസ് അച്ചനുമായുള്ള വിവാഹം,മറ്റേതൊരു വിവാഹത്തെപ്പോലെ ആലോചനയിൽ വന്ന ഒന്നായിരുന്നു. എങ്കിലും ഒരു പുരോഹിതനുമായുള്ള ജീവിതത്തിന്റെ അടിത്തറ ശക്തമായി ഉറപ്പിക്കാനും, അത് ജീവിതത്തിലേക്ക് കൊണ്ടുവരാനും മറ്റും എന്നെ ഏറ്റവും സഹായിച്ചത് അച്ചന്റെ അമ്മ തന്നെയാണ്. അപ്പോൾ അതുവഴി അച്ചനെ കൂടുതൽ മനസ്സിലാക്കാനും, അച്ചന്റെ ഇടവക ശുശ്രൂഷയുമായി ചേർന്നു പോകുന്ന ഒരു നല്ല അടിസ്ഥാനം ക്രിസ്തുവിലൂടെ എനിക്കെന്റെ ജീവിതത്തിൽ രൂപപ്പെടുത്തിയെടുക്കാനും സാധിച്ചു. “അച്ചന്റെ അമ്മയുടെ ജീവിതം ഞാൻ കണ്ടു പഠിക്കയായിരുന്നു. അമ്മച്ചിയുടെ പിന്തുണയും ഉപദേശങ്ങളും മാത്രമായിരുന്നു, നല്ലൊരു ക്രൈസ്തവജീവിതം രൂപപ്പെടുത്തിയെടുക്കാൻ എന്നെ സഹായിച്ചത്” കൊച്ചമ്മ പറഞ്ഞു. അമ്മയുടെ ഉപദേശങ്ങളിൽ ഏറ്റവും നല്ല ഉപദേശമായി തോന്നിയതും, വളരെ അധികം സ്വാധീനിച്ച ഒരു കാര്യം, നമുക്ക് പലമനുഷ്യരുമായി സംസാരിക്കേണ്ടതായി വരും. ഇടവക ജനങ്ങളുടെ ഇടയിലേക്കിറങ്ങി നമ്മൾ പ്രവർത്തിക്കുമ്പോൾ , പല മനുഷ്യരുടെയും പ്രയാസങ്ങളും സന്തോഷങ്ങളും അവർ നമ്മളുമായി ‘ഷെയർ‘ ചെയ്യുന്നത്, വേറെ ആരോടുംതന്നെ പറയാതിരിക്കുക. നമ്മൾ എല്ലാം കേട്ട് നമുക്ക് അറിയാവുന്നതുപോലെ അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക. ഇന്ന് തിരക്കുകൾ ഏറെ ഉള്ള ഒരു ലോകത്തിലാണ് നാം ഏവരും ആയിരിക്കുന്നത്. മറ്റുള്ളവരെ ഒന്നുകേൾക്കുവാവും അവരുടെ ആവശ്യങ്ങളിൽ ഒന്ന് അടുത്തിരിക്കാനും ആർക്കും സമയമില്ല. ഈ ഒരു കാലഘട്ടത്തിൽ അവരുടെ പ്രയാസങ്ങളിൽ അവരെ കേൾക്കുവാനും അവരോടൊപ്പം ആയിരിക്കാനും അവർക്കായി പ്രാർത്ഥിക്കാനും കഴിയുമ്പോഴാണ് അവരിൽ ഒരു ആശ്വാസത്തിന്റെ കുളിർമ്മ പകരുവാനും ഒരു മഴവില്ലിന്റെ മനോഹാരിത അവരുടെ ജീവിതത്തിൽ നൽകുവാനും കഴിയുന്നത് എന്ന് കൊച്ചമ്മ പൂർണ്ണമായി വിശ്വസിക്കുന്നു.

തോമസ് അലക്സാണ്ടറുടെയും ,സാറാമ്മ അലക്സാണ്ടറുടെയും മകൾ, സോണി അലക്സാണ്ടറുടെ സഹോദരികൂടിയാണ് സിബി റ്റൈറ്റസ് എന്ന ഞങ്ങളുടെ ഈ കൊച്ചമ്മ. സ്കൂൾ പഠിത്തം ചെങ്ങന്നൂർ സെന്റ് ആൻസ് ഹൈസ്കൂളിൽ,തുടർന്ന് ഡിഗ്രി ചെയ്തത് ക്രിസ്റ്റ്യൻ കോളേജിലും ആണ്.ധാരാളം കൂട്ടുകാരെക്കാൾ,വളരെ സെലെക്റ്റീവ് ആയിട്ടുള്ള കൂട്ടുകാർ മാത്രമെ കോളേജിലും സ്കൂളിലും ഉണ്ടായിരുന്നുള്ളു, അവരുമായി ഇന്നും ഒരു സംമ്പർക്കവും,അടുപ്പം വെച്ചു പുലർത്തുന്നു.

ഒരു പട്ടക്കാരെന്റെ ഭാര്യ എന്ന നിലയിൽ,വരുംതലമുറക്ക് നൽകാനുള്ള സന്ദേശം നമ്മൾ സ്വയം മറ്റുള്ളവർക്ക്, മാതൃകയായിത്തീരണം എന്നാണ്. ആ മാതൃക മറ്റാരുമല്ല ,കർത്താവായ യേശുക്രിസ്തു തന്നെയാണ്. നമ്മുടെ നടപ്പിലും പ്രവർത്തിയിലും,വിശ്വാസത്തിലും നിർമ്മലതയിലും നമ്മൾ വിശ്വാസികൾക്ക് മാതൃകയായിരിക്കണം. അതാണ് ദൈവം നമ്മളെ ഒരോരുത്തരെയും കുറിച്ചാഗ്രഹിക്കുന്നത്. നമ്മളോരൊരുത്തരും ദൈവകൃപയിൽ ആശ്രയിക്കേണ്ടത് ഈ കാലത്തിലെ ഒരു അനിവാര്യതയാണ്. ഒരു മനുഷ്യൻ സർവ്വ ലോകവും നേടിയാലും തന്റെ ജീവനെ കളഞ്ഞാൽ എന്ത് പ്രയോജനം. കർത്താവ് ചോദിച്ച ഒരു ചോദ്യമാണിത്. ഇന്ന് മനുഷ്യൻ സമ്പത്തിലും പദവിയിലും പേരിലും ജോലിയിലും ഒക്കെ ആശ്രയിക്കുന്നു. ദൈവത്തെ മറന്നു പോകുന്നു. നാളെ കുറിച്ച് നമുക്ക് ഒന്നും പറയുവാൻ കഴിയില്ല. നമ്മുടെ ജീവിതം ഒരു കൊച്ചു ജീവിതമാണ്. വെള്ളത്തിലെ കുമിളപോലെ പെട്ടന്ന് പൊട്ടിപോകുന്നത്. നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ളത്. എല്ലാറ്റിനേക്കാളും ഉപരി നാം നമ്മുടെ ദൈവത്തിലാണ് നാം ആശ്രയിക്കേണ്ടത് എന്ന് സിബിക്കൊച്ചമ്മ പൂർണ്ണമായി വിശ്വസിക്കുന്നു. ദൈവമാണ് നമ്മെ ഓരോ നിമിഷവും വഴിനടത്തന്നത് എന്ന് കൊച്ചമ്മയുടെ ഒരു ഉറച്ച വിശ്വാസമാണ്.

സിബി കൊച്ചമ്മയുടെ അച്ചന്റെയും മക്കളിൽ മൂത്തയാൾ 9 th ക്ലാസ്സിൽ പഠിക്കുന്ന റീയോണ സൂസൻ റ്റൈറ്റസും, 4 th ക്ലാസ്സിൽ പഠിക്കുന്ന റെയ്നൻ തോമസ് റ്റൈറ്റസും ആണ്. ദൈവകൃപയാൽ, പാട്ടുപാടാനും, പടം വരക്കാനും, മറ്റും വളരെ കഴിവുകളും താല്പര്യവും അവർക്ക് രണ്ടുപേർക്കും ഉണ്ടെന്ന് കൊച്ചമ്മ പറയുന്നു. തന്റെ ജീവിതത്തിൽ ,കുട്ടികളും തനിക്ക് ധാരാളം പ്രചോദങ്ങൾ നൾകുന്നുണ്ടെന്ന് കൊച്ചമ്മ തീർത്തും പറയുന്നു. കാര്യഗൗരവത്തോടുകൂടിയുള്ള ക്രിസ്തീയജീവിതത്തിൽ തന്റെ മക്കൾക്കും, ഇടവയിലുള്ളവർക്കും ഒരു മാതൃകയായിത്തിരാനാണ് സിബി കൊച്ചമ്മ ആഗ്രഹിക്കുന്നത്.

ഒരടിക്കുറിപ്പ്:- ഏതൊരു സ്തീയെപ്പോലെ തന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനും, പറയാനും ആഹ്രഹിക്കുന്നു സിബി കൊച്ചമ്മ! എല്ലാത്തരം ആഹാരവും ഇഷ്ടമാണ് , കഴിക്കാനും ഇഷ്ടമാണ്, എങ്കിലും നാടൻ ആഹാരരീതിയോട് ഒരു പ്രത്യേക സ്നേഹം ഇല്ലാതില്ല. പാചകത്തിലും എല്ലാം പരീക്ഷിക്കാറുണ്ട്, എന്നാൽ ‘ഫ്ലോപ്പ്’ ആയിപ്പൊകാറും ഉണ്ട്. ഇളം നിറങ്ങളോടാണ്, വേഷവിധാനങ്ങിലായാലും, ഏറ്റവും ഇഷ്ടം. ഒരു സി എസ്സ് ഐ പശ്ചാത്തലം ഉള്ളതിനാൽ സംഗീതത്തിനോട് ഒരു പ്രത്യേക ആവേശം തന്നെയുണ്ട് . സമയമെടുത്ത് , ശാന്തമായിരുന്ന് എല്ലാ പാട്ടുകളും കേട്ട് ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ എന്ന് സിബി കൊച്ചമ്മ പറയുന്നു. എത്ര അറിയാവുന്ന പാട്ടാണെങ്കിൽ പോലും , പ്രാക്ടീസ് ചെയ്യാതെ ഒരു പാട്ടും പാടാറും ഇല്ല , കീബോർഡിൽ വായിക്കാറും ഇല്ല. ദൈവം തന്നെ ഒരു ദാനമായിട്ടാണ് പാട്ടിനെയും ,കീ ബോർഡ് വായിക്കാനുള്ള കഴിവിനെയും ഞാൻ കാണുന്നത്.

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍

Posted on Categories ColumnLeave a comment on സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍

http://www.eastcoastdaily.com/2017/12/09/chilambu-december.html

ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും, സമ്മാനങ്ങളുടെയും, ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌. മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍. ഈ സദ്‌ വാര്‍ത്ത “ലോകസമാധാനത്തിന്റെ മശ്ശിഹായുടെ ജനനം” ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖയുമേന്തി ദൈവത്തിന്റെ ദൂതനായി നാം, സ്വയം വരിക്കപ്പെടുന്നു. ലോകസമാധാനത്തിനായി, തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിനു സമ്മാനിച്ച ത്രീയേക ദൈവം. ആ ജനനത്തിന്റെ ഓര്‍മ്മ.

ഈ ഭൂമിയിലെ പ്രവാസിയായ നമ്മെ, ഈ ജീവിതത്തിൽ നിന്നും നമ്മെ നാട്ടിലേക്കു വിളിക്കുന്ന ഒരു പ്രചോദനം ആകുന്നു, നമ്മെ നയിക്കുന്ന ഭൂജാതനവന്റെ ഓര്‍മ്മ ബന്ധങ്ങള്‍ പുതുക്കാന്‍ സഹായിക്കുന്നു. വര്‍ഷത്തിലൊരിക്കൽഎത്തുന്ന ക്രിസ്തുമസിനു, നാട്ടില എത്തി,ബന്ദുക്കളെയും, കൂട്ടുകാരെയും വീട്ടുകാരെയെയും, കണ്ടു കേട്ട്‌, അവര്‍ക്കുള്ള, ഉപഹാരങ്ങളും നല്‍കി, ഒരു വര്‍ഷത്തെ, സ്നേഹം മുഴുവൻ കൊരിനിറച്ച മനസ്സുമായി, തിരിച്ചു പോരാന്‍ വിധിക്കപ്പെട്ട പ്രവാസി. ഇതിനിടയില്‍ നഷ്ടപ്പെടുന്ന ഒരു പിടി ബന്ധങ്ങൾ, കോര്‍ത്തിണക്കി, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സമയം നമ്മള്‍ നേടിയെടുക്കുന്നു. ക്രിസ്സ്തുമസ്‌ ആഘോഷത്തിനു മധുരം പകരനായി ഒരു മാസത്തിനു മുന്‍പേ തയ്യാറാക്കപ്പെടുന്ന, ക്രിസ്തുമസ്‌ കൈക്കുകൾ. ഉണക്കമുന്തിരിയും, പറങ്കിയണ്ടിയും, എല്ലാം, കുതിര്‍ത്തുവെച്ച്‌, വല്ലയമ്മച്ചിയുടെ, ആ പഴയ കീറിപ്പറിഞ്ഞ പുസ്തകത്താളുകളില്‍ നിന്ന്, ഈന്നും നാം വായിച്ചു ഉണ്ടാക്കുന്ന, ‘ഞങ്ങടെ വല്യമ്മച്ചിയുടെ’ കൈയിക്കിന്റെ, മധുരം ഇന്നും നാവില്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു. പിന്നെ വീഞ്ഞ്‌, ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക്‌ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു വിഭവമാണ്‌, വീര്യം കുറഞ്ഞ, മുന്തിരിച്ചാറില്‍ നിന്നും മാത്രം,ഉണ്ടാക്ക്യിയെടുക്കുന്ന ഈ വീഞ്ഞ്‌. പണ്ട്‌ ഒക്റ്റൊബര്‍ മാസത്തിൽ, മണ്‍ഭരണികളിൽ ,ചേരുവകൾ എല്ലാം ചേര്‍ത്ത്‌ ഭരണി മൂടിക്കെട്ടി വക്കുന്നു.ഡിസംബർ ആദ്യ ദിവസങ്ങളില്‍ ഊട്ടിയെടുത്ത്‌, കുപ്പികളിലാക്കുന്ന വീഞ്ഞ്‌, ക്രിസ്തുമസ്‌ രാത്രിയിൽ മാത്രമെ തുറക്കുകയുള്ളു. പിന്നെ കുരുമുളകു തേച്ചു പൊള്ളിച്ച താറാവിറച്ചി. നല്ല കുത്തരിയിട്ടു, കുതിര്‍ത്ത്‌, പച്ചത്തേങ്ങായും ഈസ്റ്റും ചേര്‍ത്തരച്ചുണ്ടാക്കുന്ന, പാലപ്പം. നമ്മുടെ നാട്ടിന്‍പുറത്തെ പറമ്പുകളില്‍ ഉണ്ടാകുന്ന നല്ല കൈതച്ചക്ക വിളയിച്ചതും, അങ്ങനെ,വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും.

പ്ലം കേക്ക് ( 2 കിലോ പ്ലംകേക്ക്)

ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത അമ്മച്ചിയുടെ രുചിയൂറും പ്ലം കേക്കിന്റെ പാചകക്കുറിപ്പ്. അയല്‍വീടുകളിലും ബന്ധുജനങ്ങള്‍ക്കും എല്ലാവർക്കും കൊടുത്തുവിടാറുണ്ട്.

ചേരുവകൾ

1. മുന്തിരി വൈന്‍ – 150 മില്ലി

2. കറുത്ത ഉണക്കമുന്തിരി – 1/2 കിലോ

3. ഇഞ്ചി ഉണക്കിയത് – 50 ഗ്രാം

4. ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.

5. പഞ്ചസാര – 50 ഗ്രാം

6. ചെറുനാരങ്ങയുടെ തൊലി – 20 ഗ്രാം

7. ജാതിക്കാപ്പൊടി – 10 ഗ്രം

8. ഉപ്പ് – 5 ഗ്രാം

9. ചെറുനാരങ്ങ നീര് – 1

10. തേന്‍ – 25 മില്ലി

11. റം – 100 മില്ലി

ഫ്രൂട്ട് മിക്സിംഗ് ആണ് കേക്കിന്റെ ആദ്യത്തെ ഭാഗം. ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേയ്ക്ക്മുന്തിരി വൈന്‍, പഞ്ചസാര, ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത്, ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, കറത്ത ഉണക്കമുന്തിരി, ചെറുനാരങ്ങയുടെ നീര്, തേൻ എന്നിവ നന്നായി ചൂടാക്കുക. വൈൻ വറ്റി കട്ടിയായി വരുമ്പോൾ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോൾ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, റം എന്നിവ ചേര്‍ത്ത് ഇളക്കി വയ്ക്കുക.

കേക്ക്

1. ബട്ടര്‍ – 250 ഗ്രാം

2. പഞ്ചസാര – 250 ഗ്രാം

3. മൈദ – 250 ഗ്രാം

4. ബേക്കിംഗ് സോഡ – 1ടീ.സ്പൂൺ

5. മുട്ട – 6

6. പഞ്ചസാര കരിച്ചത് – 20 ഗ്രാം

തയ്യാറാക്കുന്ന വിധം

250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അവ ക്രീം ആകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേയ്ക്ക്പഞ്ചസാര കരിച്ചത് ചേര്‍ക്കുക.കേക്കിന്കളര്‍ നല്‍കാനാണ് ഇത് ചേര്‍ക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ്, കേക്ക് മിക്സിലേയ്ക്ക് ചേര്‍ക്കുക.മൈദയിൽ ബേക്കിംഗ് സോഡ ചേർത്തിളക്കി വെക്കണം.മൈദ കുറച്ചു കുറച്ചാ‍യി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടില്‍ കേക്ക് തയ്യറാക്കാവുന്നതാണ്. ഒരു മണിക്കൂർ എങ്കിലും സമയം വേണം കേക്ക് ബേയ്ക്കാവാന്‍. തണുത്തതിനു ശേഷം മുറിച്ച്ഉപയോഗിക്കാം.

കുറിപ്പ്

ഓരോ ചേരുവകൾ ചേര്‍ക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാൻ കാരണമാകും.

രാത്രിയിലെ പള്ളിക്രുബാനയും കഴിഞ്ഞെത്തുന്ന ബന്ധുക്കൾ എല്ലവരുംകൂടി ഒത്തുചേര്‍ന്ന, കേക്കും വീഞ്ഞും, ഒരു പോലെ പകര്‍ന്നെടുത്ത്‌, എല്ലാ ബന്ധുക്കളും, ഒത്തൊരുമിച്ച്‌, ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു. അന്നു എല്ലാ വീട്ടുകാരും, ബന്ധു വീടുകൾ സന്ദര്‍ശിക്കുകയും, എല്ലാ പിണക്കങ്ങളും, വിദ്വേഷങ്ങളും മറന്ന്, ഒത്തുചേരുന്നു. സന്ദര്‍ശ്ശകരായി എത്തുന്ന എല്ലാവര്‍ക്കും തന്നെ കേക്കും വീഞ്ഞും നള്‍കണം എന്നത്‌, ഒരു ആചാര രീതി തന്നെയാണ്‌. എത്രയോ നൂറ്റാണ്ടുകളായി, ഇന്നും, ഒരു സ്നേഹത്തിനെയും സമാധാനത്തിന്റെയും, ഒരു സവിശേഷമായ ഒരു സമയമാണ്‌ ഡിസംബര്‍ മാസം.

നാട്ടിലെ പള്ളിയുടെ പ്രതിഛായയിൽ ഇവിടെ നാം കെട്ടിപ്പെടുത്ത ആരാധനാലയങ്ങളില്‍ തരുന്ന, സമാധനത്തിന്റെയും, ത്യാഗത്തിന്റെയും സന്ദേശങ്ങൾ. സഹാനുഭൂതിയുടെയും, സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ. മനുഷ്യൻമനുഷ്യനെ,സ്നേഹിക്കാനും, സഹായിക്കാനും, പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ. ഈ മണലാരാരണ്യത്തിൽ കുറെ നഷ്ടങ്ങളുടെയും, തെറ്റിപ്പോയ മനക്കോട്ടകളുടെയും, കണക്കു കൂട്ടലുകളുടെയും, ഇടയിൽ, തിങ്ങി ഞെരുങ്ങി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ഒരാൾ മറ്റൊറാളുടെ നോമ്പരങ്ങള്‍ക്ക്‌ പരിഹാരങ്ങളും, പഴുതുകളൂം തേടുന്ന, ഈ ദേശത്ത്‌, ക്രിസ്തുവിന്റെ സ്നേഹസമ്പൂര്‍ണ്ണമായ ഈ ദിവസങ്ങൾ,വീണ്ടും ഒരു സ്നീഹത്തിന്റെ വൻമഴ പെയ്യിക്കട്ടെ നമ്മുടെ ജീവിതത്തിൽ ഉടനീളം.

Dates Pickle

Posted on Format AsideCategories Food & HealthLeave a comment on Dates Pickle

http://www.eastcoastdaily.in/2017/12/07/ruchi-a-prologue-of-cuisine-and-curries-dates-pickle/

Ingredients

Dates ( unripe)- ½ kg
ChillyPowder – 6TBSP
Asafetida – 1 TBSP
Fenugreek powder- 3 TBSP
Turmeric powder- 2 TSP
Salt- to taste
Curry leaves- 5 stem
Gingelly oil- 1 cup
Vinegar – ½ cup
Garlic- 1 full pod
Mustard Seed- 2 TSP
Fenugreek- 1 TSP

Method

Clean the dates properly and steam them. Fry the asafetida and grind into powder and keep aside. In a deep pan add the gingily /sesame oil and crack mustard and fenugreek seeds with curry leaves. Add cleaned garlic and sauté. Reduce the heat to the minimum and add all the powder ingredients’, red chili, turmeric, mustard powder, salt and mix them properly. Add the steamed dates and mix. Off the heat and add asafetida powder that’s prepared first. Taste the salt and asafetida add more if required. Boil the vinegar and same amount of water together and add to the pickle and mix well. Add to a glass jar and close properly and keep for a week to two. Take small portions to keep on the table in small glass bottles.

A Tip:- Kannimmanga/ or small mango pickle is famous in Kerala.The same method and recipe should be used to make dates pickle too. Kannimanga or small mangoes are usually put in a big glass jar in salted water and curry leaves for a month or two and they added to the masala to make mango pickle. Dates can be steamed too to make pickle. Unripe dates are an excellent source of energy. Enjoy the dates pickle.