കഥകളും,കവിതകളും,എവിടെ വായിച്ചാലുംചെന്നെത്തുന്നത് ഒരു അമ്മയിലും സഹോദരിയിലും മകളിലും ആണ് . ഏതെങ്കിലും ഒരു സ്ത്രീജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചിന്താശകലങ്ങൾ ഏതൊരാളുടെയും ജീവിതത്തിൽ എന്നെങ്കിലും ഉണ്ടാവാതിരിന്നിട്ടുണ്ടാവില്ല. നമ്മുടെ സ്ത്രീകൾ നഗരങ്ങളിലും തെരുവിലും പൊതുവഴിയിലും ബസ്സുകളിലും തീവണ്ടിയിലും വിമാനത്തിലുമെ
സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോയ പെൺകുട്ടി, ഓഫ്ഫിസ്സിൽ നിന്ന് ഓടിപ്പിടഞ്ഞ് ബസ്സിൽ കയറുന്ന ഒരമ്മ, ജോലികഴിഞ്ഞ് വീട്ടിലെത്താൻധൃതിവെക്കുന്ന ഒരു സഹോദരി. ഇവരെ പിന്തുടർന്നെത്തുന്ന ഒരു സാമൂഹികവിരുദ്ധൻ അവരെ നിരന്തരം ശല്യപ്പെടുത്തുന്നു. തിരിച്ചുപ്രതികരിക്കുന്ന സ്ത്രീകളുടെ കവിളിൽ ബ്ലേഡുകൊണ്ട് മുറിക്കുന്നു , മുഖത്ത് പേട്രോൾ ഒഴിക്കുന്നു,വീട്ടിലേക്ക് കല്ലെറിയുന്നു, ഊമക്കത്തുകൾ, ഫോൺ സന്ദേശങ്ങൾ ഇതെല്ലാം അന്നും ഇന്നും ഒരേ പോലെ!. ഈ മുറിവുകൾ അവരുടെ കവിളിലും ശരീരത്തിലും അല്ല, യഥാർത്ഥത്തിൽ അവരുടെ ജീവിതത്തിലും മനസ്സിലുമാണ് ആഴത്തിൽ പതിയുന്നത്.വിദ്യാഭ്യാസവും സംസ്‌കാരവും രാഷ്ട്രീയബോധവും ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിന്റെ ആത്മാഭിമാത്തിനാണ് മുറിവേറ്റത്. എന്നാൽ നമ്മുടെ സുരക്ഷാകർത്താക്കളോ നിയമമോ, സഹായവും, പരിഹാരവും തീരുമാനിച്ചു നടപ്പിലാക്കി വരുംബോൾ….അഥവാ വന്നാൽ,ഒരു അപേക്ഷ എഴുതിത്തിരുന്നതോടെ തീർന്നു, സാധരണഗതിയിൽ പരിരക്ഷാകർത്താക്കളും നിയമവും എത്താറില്ല.
മാതാപിതാക്കൾ മിക്കവാറും അമിത ഉൽഘണ്ട ഉള്ളവരായിരിക്കുമെന്നത് ഒരു മനഃശാസ്ത്ര സിദ്ധാന്തം മാത്രമല്ല. അച്ഛന്‍മാരെ ഇത്തരമൊരു മനോദൗർബല്യത്തിൽ എത്തിക്കുന്നുവെങ്കിൽ അതിനു കാരണം ചുറ്റുപാടുകൾ തന്നെയാണ്. സ്വന്തം മകൾക്കൊപ്പം എപ്പോഴും ചുറ്റുപാടുകൾ നിരീക്ഷിച്ച് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് പഴയ ചിന്താഗതി എന്നതു മാറി.ഇന്ന് എല്ലാവരും ജാഗരൂപരാണ്, ഏതുപ്രായത്തിലും , ആണും പെണ്ണും എന്ന വ്യത്യാസമില്ലാതെ തന്നെ സുരക്ഷിതത്വം ഇന്ന് ഇല്ല എന്നുതന്നെ പറയാം. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ആക്രമണം പ്രതീക്ഷിച്ച് അച്ഛനമ്മമാർ ജാഗരൂകരായി നടക്കേണ്ടി വരുന്നു.
സ്ത്രീകളെ ആക്രമിക്കുന്നവരെ മാനസിക വൈകല്യമുള്ളവരായും ഞരമ്പു രോഗികളായും , നാം ചിത്രീകരിക്കുന്നതിലൂടെ പ്രശ്‌നത്തിന്റെ ഗൗരവത്തിൽ നിന്ന് നമ്മൾ വേഗം പുറത്തു കടക്കുന്നു. മറ്റൊരു ചർച്ചയിൽ,കാരണം കണ്ടുപിടിക്കാനുള്ള ധൃതിയിൽ നാം സ്വയം നിരന്നിരിക്കുന്നു. റ്റിവി സം പ്രേക്ഷണത്തിലൂടെ കാര്യകാരണ സഹിതം സമൂഹത്തിലേക്ക് പ്രശ്നത്തിന്റെ തീവ്രത അവതരിപ്പിച്ചു എന്ന് സമാധാനിക്കുന്നു. സമൂഹ്യസേവകരും,മന്ദ്രിമാരും,മതനേതാക്കളും ഘോരഘോരം വാദിക്കുന്നു, ധർണ്ണനടത്തുന്നു. എന്നാൽ ഇതിനിടയിലെല്ലാം തന്നെ പത്രത്തിലും റ്റി വിയിലും വീണ്ടും പ്രത്ര്യക്ഷപ്പെടുന്ന വാർത്തകൾ 2 വയസ്സുമുതൽ ഉള്ള കുഞ്ഞുങ്ങൾക്കു നേരെതിരിയുംബോൾ ദൈവത്തിന്റെ നാട്ടിൽ ,പിശാചിന്റെ വിളയാട്ടം സമൂഹം അറിഞ്ഞു ,എന്നാൽ പ്രതികരിക്കാൻ ഭയപ്പെടുന്ന,എനിക്കെന്തു കാര്യം എന്നും ചിന്തിക്കുന്ന സമൂഹം,എന്നും മനസ്സിലാക്കാം.
സ്ത്രീകളുടെ വസ്ത്രധാരണമാണ് സമൂഹവും,നമ്മളും ഒരു ശക്തമായ കാരണമായി ഉയർത്തിപ്പിടിക്കുന്നത്. പ്രലോഭിപ്പിക്കും വിധമാണത്രെ സ്ത്രീകളുടെ വസ്ത്രധാരണം,ബസുകളിലും നിരത്തുകളിലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ കാതലായ കാരണം ഇതാണത്രെ. സമ്മതിച്ചു, സ്തിജന്മം ഉടലെടുത്ത കാലം മുതൽ വസ്ത്രധാരണവും, പ്രലോഭനകാരണങ്ങളും ,അപകടങ്ങളും എല്ലാവർക്കും ചിരപരിചിതമാണ്. എന്നാൽ ഇന്നു വരെ 2 വയസ്സുള്ള ഒരു കുട്ടിയുടെ വസ്ത്രധാരണം പ്രലോഭിപ്പിക്കുംവിധം എന്നു പറയാൻ മാത്രം മനുഷ്യത്വം ഇല്ലാത്തവരുണ്ടാകുമൊ?ജോലിയുടെയോ ഒരു ഫാഷൻ തരംഗത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വസ്ത്രധാരണം കാലാകാലങ്ങളായിത്തന്നെയുണ്ട്. അവിടെയും പ്രലോഭനപരമായ വസ്ത്രധാരണത്തെ ഒരു ജോലിയുടെ ഭാഗമായിമാത്രം ആണ് കാണുന്നത് എന്നുതന്നെയാണ് വിശ്വാസം. സാധാരണ
ജനജീവിതത്തെ ബാധിക്കുന്ന ഒന്നല്ല വസ്ത്രധാരണത്തിന്റെ വ്യത്യസ്തത.യഥാർത്ഥ പ്രശ്നത്തിൽ നിന്ന് തലയൂരാനുളള ഒരു കപടവാദം മാത്രമാണിത്. മാന്യമായി വസ്ത്രം ധരിച്ചവർ പോലും ഇത്തരം വികടമനസ്‌കരുടെ ആക്രമണത്തിനിരയാകുമ്പോൾ ഈ വാദത്തിനെന്താണു പ്രസക്തി. നമ്മൾ തിരിച്ചറിയേണ്ട യാഥാർത്ഥ്യം മറെറാന്നാണ്. സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾ ദിനം പ്രതി നമുക്കു മുന്നിലെത്തുന്നു .ഇത്തരം അപകടങ്ങൾ ആൺ പെൺ ഭേദമന്യെ ഭയപ്പാടോടെ തിരിച്ചറിയേണ്ട യാതാർഥ്യമാണ്.
ഇതിനൊരെയൊരു പരിഹാരം മാത്രം കാണുന്നുള്ളു, നമ്മുടെ സമൂഹത്തിന്റെ ശക്തിക്കായി, സുരക്ഷതിതത്വത്തിനായി,നാം ഓരോരുത്തരും സ്വയം തയ്യാറെടുക്കുക. നമ്മുടെ കുട്ടികളോടു, നമ്മുടെ സുഹൃത്തുക്കളോട്,പ്രതികരിക്കാനും സുരക്ഷിതരായിരിക്കാനും ഉള്ള ഉപാധികൾ പറഞ്ഞു മനസ്സിലാക്കുക. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലും, അധ്യാപകരോടും,നമ്മൾ സ്വയം ,ദിവസവും,സംസാരിക്കാനും, നന്നായി ആശയവിനിമയം നടത്താനും ശ്രമിക്കുക. പ്രായത്തിനനുസരിച്ച്, എങ്ങനെ പ്രതികരിക്കണം ഇത്തരം സന്ദർഭങ്ങളിൽ എന്നു പറഞ്ഞു മനസ്സിലാക്കുക. റ്റിവിയും കംപ്യൂട്ടറും മാത്രം ഒരു എന്റെർറ്റെയിനർ മാധ്യമം മാത്രം ആയി കാണാതിരിക്കുക.
ഒരിക്കലും തീരാത്ത പരിഹാരനിർദ്ദേശങ്ങളും,എല്ലാവർക്കും നൽകാൻ സാധിക്കുമെങ്കിലും ഇന്നും ഒരു വ്യത്യാസങ്ങളും, ഇല്ലാതെ അന്നും ഇന്നും ഒരേ നിലയിൽ വള്ളം തിരുനക്കര തന്നെ നിലകൊള്ളുന്നു. സ്തീയുടെ അസ്തിത്വവും, അഭിമാനത്തിനും ഇന്നും വ്യത്യാസമില്ല, അതും അന്നും ഇന്നും അന്ധകാരത്തിൽ തന്നെ കിടക്കുന്നു. വെളിച്ചവും വിവരവും, ഉണ്ട് എന്ന നാം സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്നു, ആശ്വാസത്തിനായി വിശ്വസിക്കുന്നു എന്നു മാത്രം.