മാന്തളിരുകള്‍ പൂക്കുന്ന മണലാരണ്യം

മണല്‍ക്കുമ്പാരങ്ങള്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി
ഒരു നേര്‍ത്ത മുകുളമായി ഞാനുണര്‍ന്നെഴുനേറ്റു.
എവിടെയന്നറിയാതെ പകച്ചുനിന്ന എന്നില്‍,
മഴത്തുള്ളിനീരുകളായി ,വെള്ളത്തുള്ളികള്‍,
എന്നിലെ തുടിപ്പുകള്‍ക്കു പുതുജീവനായി.
ആഴ്ന്നുനീണ്ടിറങ്ങിയ വേരിന്റെ നാമ്പുകള്‍,
ശക്തിയുടെ ശിഖരങ്ങളായി,ഇലകളും,തരുക്കളും.
തണലിനായി,എത്തി ലാന്‍സറും ടൊയൊട്ടയും,
ക്ഷീണിച്ചു തളര്‍ന്നെത്തി ഒരിത്തി കാറ്റിനായി,
ഓവറോളുകള്‍ ധരിച്ച ഒരുകൂട്ടം ജോലിക്കാര്‍.
ചെറുചില്ലയില്‍ കുഞ്ഞു പക്ഷികള്‍ ചേക്കേറി,
കുഞ്ഞിളം തെന്നലില്‍ പൊടിമണം നിറഞ്ഞു.
എന്നില്‍ വീണ്ടും കുഞ്ഞു പൂക്കള്‍ നാമ്പുകളായി.
അതില്‍നിന്നു എത്തിനോക്കുന്ന കുണ്ണിമാങ്ങകള്‍.
നാളത്തെ കറികള്‍ക്കായി പ്രതീക്ഷയോടെ
നോട്ടങ്ങളെത്തി എന്നില്‍,കാറുകളില്‍ നിന്നും,
കാല്‍നടക്കരുടെയും, ചെറുകണ്ണിമാങ്ങകള്‍ക്കായി,
സന്തോഷത്തിന്റെ കണ്ണിമകള്‍ ചിമ്മി എനിക്കായി.
എല്ലുരുകുന്ന ഈ ചൂടിലും ഞാന്‍ കൃതാര്‍ത്ഥനായി,
ഈ തണലില്‍, പുതുനാമ്പുകളുടെ മണമുള്ള കാറ്റില്‍,
വിയര്‍പ്പുതുടച്ചു സന്തോഷത്തോടെ എന്നിലെക്കെത്തുന്ന
ദയനീയമായ,കണ്ണുകള്‍,എന്നിലെ ദീര്‍ഘനിശ്വാസം,
ഒരു മന്ദമാരുതനായി അവരെ തഴുകിയെത്തി.
സന്തോഷങ്ങളുമായി ഞങ്ങളിരുവരും ആടിയുലഞ്ഞു.