ഉദിച്ചു വരുന്ന സൂര്യനും മറഞ്ഞു പോകുന്ന ചന്ദ്രനും
എന്തെ നിന്‍ സന്ദേശങ്ങളൊന്നു എത്തിച്ചില്ല?
വര്‍ഷങ്ങളുടെ മറവിയോ, അതോ പ്രായാധിക്യമോ?
ഇന്നും കണ്ണുനീരിന്റെ വര്‍ഷമായി,ഒരു മഴയായി?
എന്നെന്നും മുന്നില്‍ നില്‍ക്കുവാന്‍ ആഗ്രഹം?
കാറ്റായി,മേഘമായി,മഴയായി എത്തുമോ?
എന്നെന്നും എന്നെ തഴുകാനായി,മന്ദമാരുതനായി
വര്‍ഷങ്ങള്‍ പോകുന്നു, കാറ്റിന്റെ വേഗത്തില്‍,നിമിഷങ്ങളായി
എനിയെന്നും ഓര്‍മ്മകള്‍ മാത്രമായി, മെഴുകുതിരിവെട്ടമായി മാത്രം
പ്രാകാശിക്കുമോ എന്റെ മുന്നില്‍,ഇനിയുള്ള സന്ധ്യകള്‍,രാത്രികള്‍.
അമ്മയായി എന്നെന്നും എന്നരുകില്‍,നീ ഉണ്ടയിരുന്നെങ്കില്‍?
ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍,നിന്‍ തലോടലില്‍ സാന്ത്വനം
മൂര്‍ദ്ധാവിലൊരു ചുംബനമായി എന്റെ നെടുവീര്‍പ്പുകള്‍ അലിഞ്ഞു
നിര്‍ലോഭമായ വാക്കുകളാല്‍ നീ ജീവിതത്തെ നിര്‍വചിച്ചു.
വ്യഥ,ഭയം,സങ്കടം എന്നിവക്കു നിന്റെ ലാഖമായ താക്കീത്
ജീവിതം എന്റെ മകള്‍ക്കു പൂക്കളുടെ നനുത്ത പാതയാക്കു,
അവളുടെ കഷ്ടങ്ങളും നഷ്ടങ്ങളും,വ്യഥകളും എന്റെ മടിയില്‍,
തലചായ്ച്ചുറങ്ങട്ടെ, എന്നന്നേക്കുമായി, നിര്‍ ലോഭം.
വര്‍ഷങ്ങളുടെ,നഷ്ടബോധങ്ങളും,സാന്നിദ്ധ്യവും മാത്രം കൂടുവിട്ടില്ല.