എന്നെന്നുമെന്റെ നെഞ്ചിലെ വിങ്ങല്‍
എരിഞ്ഞടങ്ങാത്തെ ദു:ഖത്തിന്റെ വിറ,
ജീവിതം പിടിച്ചുലച്ച തേങ്ങലുകള്‍
എങ്ങൊ പോയൊളിച്ചു, ഇന്നീ നേരം.
വിളിച്ചറിയിക്കാനാകാത്ത സന്തോഷം,
നിറഞ്ഞൊഴുകി മനസ്സാകെ,സ്നേഹം.
അമ്മായായി,മകളായി,മകനായി,
തോഴനായി, എന്നെന്നും,നിറവായി.
കാണാത്ത കര പോലെ നീണ്ടു കിടന്നു,
യാഥാര്‍ത്ഥ്യത്തിന്‍ മുഖം,എന്‍ മുന്നീല്‍.
സത്യം മിഥ്യയായി മാറി,നിമിഷങ്ങളില്‍,
ഭ്രാന്തമായ നോവിന്റെ വിങ്ങലുമായി,
നടന്നു മനസ്സും ശരീരവും,അനാഥമായി.
ആരും ആര്‍ക്കും സ്വന്തമല്ല,എന്നോതി,
മനസ്സിന്റെ മനസ്സിനോടു,ഞാനെന്നെന്നും,
അടിച്ചേല്‍പ്പിച്ചു മനസ്സില്‍ കുറ്റബോധം,
ഇല്ലാത്ത,പറയാത്ത,ചെയ്യാത്ത,തെറ്റുകള്‍.
അന്നും ഇന്നും ക്ഷമയോടേ കാത്തീരൂന്നു,
ദൈവവും,കാലവും,ജീവിതവും,എനിക്കായ്,
തെറ്റെന്നും പറഞ്ഞില്ല,മനസ്സിലാ ജീവിതം,
സത്യത്തിന്റെ മുഖത്തു ചവിട്ടി നടന്നു.
മിഥ്യാബോധം സ്നേഹത്തിനു വഴിമാറി,
കാലം മനസ്സിന്റെ വിങ്ങലെടുത്തു മാറ്റി,
ദൈവസ്നേഹത്തിന്റെ വിലയറിഞ്ഞു,
ത്യാഗത്തിന്റെ നിനവറിഞ്ഞു,മനസ്സ്.
പുത്തന്‍പുലരിയായി ജീവിതം,
നനുത്ത കാറ്റില്‍ നിറഞ്ഞു മനസ്സ്,
ജീവിതത്തെ സ്നേഹീച്ചു,വേണ്ടുവേളം,
നൈമിഷിക ചാപല്യമായി വേദന,
ഒരു പുതുപുത്തന്‍ നിറവിലാറാടി,
മനസ്സും, ജീവിതവും ഒത്തുപാടി.