മറ്റൊരു ഓര്‍മ്മദിവസം കൂടി

ഒരു ആഗലേയ വിവര്‍ത്തനം
ഒഴിഞ്ഞു തീര്‍ന്ന കൂടുപോലെ വീണ്ടും ജീവിതം
നിലക്കാത്ത ഉരു പോലെ തെന്നി നീങ്ങി അങ്ങോളം
ഒന്നിലും കുറയാതെ നിന്നു,ദിനങ്ങള്‍ മണിക്കുറുകള്‍ .
എവിടെയോ ചോര്‍ന്നു പോയ ദിനങ്ങള്‍ ,
നീണ്ടു നീങ്ങി ഉറവയായി,കണ്ണുനീര്‍ എന്നെന്നും
മടകെട്ടി അടച്ചില്ല ജീവിതം,അണകെട്ടിയില്ല.
ഒഴുക്കിനെതിരെ നീങ്ങിയില്ല എന്‍ ഹൃദയം,
ദു:ഖം ചാലായി,നീരായി,സമുദ്രത്തിലടങ്ങി,
എല്ലാം അവസാനിക്കുന്ന ദൈവത്തിന്‍ സമുദ്രം.
സമാധാനമായി സാന്ദ്വനമായി ഉത്തരമായി
ജീവിതം നീട്ടിയ കയ്യില്‍ എന്റെ മകള്‍ ,
അമ്മയെന്ന സത്യത്തിനുത്തരം നല്‍കി.
ഇല്ലാത്ത അമ്മയെ നഷ്ടത്തിന്‍ കൂമ്പാരത്തില്‍
നിര്‍ത്താതെ ഞാന്‍ തേടിയപ്പൊള്‍ , കണ്ണുനീര്‍ചലില്‍
കണ്ടു നുനുത്ത കൈകള്‍ , നീര്‍മുത്തുകള്‍ തുടച്ചു നീക്കാന്‍.
നഷ്ടങ്ങള്‍ക്കുത്തരമായി,ചോദ്യങ്ങള്‍ക്കുത്തരമായി,
ഇടവിടാതെ ലോലമായി മെല്ലെയവള്‍ നെഞ്ചിലമര്‍ന്നു,
സ്നേഹത്തില്‍ കൈക്കുമ്പിള്‍ നീട്ടി,നിര്‍ലോഭം,നിന്നിമേഷം.