Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

താറാവ് റോസ്റ്റ്

Posted on Format AsideCategories Food & HealthLeave a comment on താറാവ് റോസ്റ്റ്

http://www.marunadanmalayali.com/column/salt-and-pepper/salt-and-pepper-by-sapna-anu-b-george-60299

ആവശ്യമുള്ളവ

· താറാവ് – 1( തൊലി കളഞ്ഞത്)

· കുരുമുളക് – 2 ടേ.സ്പൂൺ

· പച്ചക്കുരുമുളക് -1 ടേ.സ്പൂൺ

· വെളുത്തുള്ളി – 2 കുടം ( 10 എണ്ണം)

· ഇഞ്ചി- 1 ഇഞ്ച് നീളം

· സൊയാസോസ്- 3 ടേ.സ്പൂൺ

· ഉപ്പ് – പാകത്തിന്( സൊയാസോസിനൊപ്പം ആവശ്യം വരില്ല)

· ഉരുളക്കിഴങ്ങ് – 5 ഇടത്തരം

· ബീൻസ്- 8 നീളത്തിൽ

· ക്യാരറ്റ്- 2


പാകം ചെയ്യുന്നവിധം

പച്ചക്കുരുമുളകിന്റെ ഒരു നാടൻ രുചി വളരെ വ്യത്യസ്ഥമാണ്, ഉണക്കക്കുരുമുളകിൽ നിന്നും, അതാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇല്ലങ്കിൽ ഉണക്കക്കുരുമുളക് തന്നെ 11/2 സ്പൂൺ ഉപയോഗിക്കാം. കുരുമുളകും, വെളുത്തുള്ളിയും ഇഞ്ചിയും ഉപ്പും ഒരുമിച്ച് അരച്ച്, കഴുകി വരഞ്ഞ താറാവിൽ പുരട്ടിവെക്കുക. ഉരുളക്കിഴിങ്ങിന്റെ തൊലികളഞ്ഞ് താറാവിന്റെ കൂടെ പ്രഷർകുക്കറിൽ ഇട്ട്, ഏറ്റവും ചെറിയതീയിൽ 5 മിനിട്ട് തുറന്ന് വെക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുംബോൾ ആവശ്യമെങ്കിൽ 1/2 കപ്പ് വെള്ളം ഒചിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ഒരു പരന്ന ഫ്രയിംഗ് പാത്രത്തിൽ അല്ലെങ്കിൽ ഇരുംബ് ചീനച്ചട്ടിയിൽ വെച്ച് അല്പം തിരിച്ചും മറിച്ചും ഇട്ട് താറാവും, ഉരുളക്കിഴങ്ങും മൊരിച്ചെടുക്കുക. താങ്ക്സ് ഗിവിംഗ് എന്നതിനുവേണ്ടി തയ്യാറാക്കുന്നതിനാൽ ഇതിനായി ഒരു സോസും , ഇതേഅരപ്പിൽ നിന്നുണ്ടാക്കാം.

സോസ്:- താറാവ് വെന്ത് കഴിഞ്ഞ് ചീനച്ചട്ടിയിൽ വറക്കാൻ വെക്കുക. പ്രഷർകുക്കറിൽ ബാക്കി വരുന്ന അരപ്പിന്റെ ചാറിലേക്ക് അല്പം വെള്ളവും, 1 ടേ.സ്പൂൺ കോൺഫ്ലവറും ചേർത്ത് ഒന്നു തിളപ്പിച്ച് കുറുക്കി എടുക്കുക.

അലങ്കരിക്കുന്ന വിധം:-പച്ചക്കറികറികൾ, ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ വലീയ കഷണങ്ങളായി, പുഴുങ്ങി, അല്പം എണ്ണയിൽ മൊരിച്ച്, താറാവിന്റെ അരികിൽ നിരത്തി വിളംബുക. കഴിക്കാനായി എടുക്കുന്ന സമയം , കഷണങ്ങളായി മുറിച്ച് പാത്രത്തിലേക്ക് വിളംബുന്ന സമയം , സോസ്കൂടി മുകളിൽ ഒഴിച്ച് വിളംബാം.

ഒരു കുറിപ്പ്:- നവംബറിലെ നാലാമത്തെ ആഴ്‌ച്ച വിളവെടുപ്പിന്റെയും, ജീവിതത്തിന്റെ നന്ദിപ്രകടനത്തിന്റെയും ദിവസമായി കണക്കാക്കുന്നു. ഈ ആഴ്ചയെ ഒരു കൊയ്ത്തുല്‍സവം എന്നു ചിലദേശങ്ങളിൽ പറയാറുണ്ട്. ഈ ഉത്‌സവത്തിനായി കുടുബാംഗങ്ങളെല്ലാം അത്താഴത്തിനായി പ്രാർത്ഥനയോടെ ഒത്തുകൂടുന്നതാണ് താങ്ക്സ് ഗിവിംഗ് എന്നപേരിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഇങ്ങനൊയൊരു നന്ദി പ്രകടനത്തിനായുള്ള ആഘോഷം ഇല്ലെങ്കിലും, ഈ ദിവസം ആണ് എല്ലാവീടുകളിലും ക്രിസ്തുമസ്സ് ട്രീ വെക്കുന്നതും, ലൈറ്റുകൾ കത്തിക്കാൻ തുടങ്ങുന്നതും! താങ്ക്സ് ഗിവിംഗിനായി സാധാരണ ടർക്കി ആണ് റോസ്റ്റ് ചെയ്യാറുള്ളത്, എങ്കിലും നമ്മുടെ കേരളക്കരയിൽ താറാവും , കോഴിയും റോസ്റ്റ് ചെയ്യപ്പെടുന്നു എന്നു മാത്രം.

പുളിവെണ്ട അച്ചാർ

Posted on Format AsideCategories Food & HealthLeave a comment on പുളിവെണ്ട അച്ചാർ

http://www.marunadanmalayali.com/column/salt-and-pepper/pickle-58755

ആവശ്യമുള്ള സാധനങ്ങൾ
• പുളിവെണ്ട – 10
• മുളക്പൊടി- 1 ടേ.സ്പൂൺ
• വെളുത്തുള്ളി- 10 അല്ലി
• മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ
• ഉലുവ- 1 ടീ.സ്പൂൺ
• കടുക്- ½ ടീ.സ്പൂൺ
• കായം- 1 ടീ.സ്പൂൺ
• ഉപ്പ് – പാകത്തിന്
• വിന്നാഗിരി- 2 ടീ.സ്പൂൺ
• നല്ലെണ്ണ- 5 ടേ.സ്പൂൺ
• കരിവേപ്പില- 2 കതിർപ്പ്

പാചകം ചെയ്യുന്ന വിധം
പുളിവെണ്ടുടെ പൂവാണ് ചുവന്ന നിറം, അതിന്റെ പുറത്തുള്ള അല്ലി മാത്രം എടുക്കുക. അകത്തുള്ളതു കട്ടിയുള്ളഭാഗം വെറും അരിയാണ്. നല്ലെണ്ണ ഒചിച്ച്, കടുകും ഉലുവയും പൊട്ടിച്ച് , അതിലേക്ക് വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും കരിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളക് പോടി, മഞ്ഞൾപ്പൊടി , ഉപ്പ് എന്നിവയും ചേർത്ത് വഴറ്റുക. കായത്തിന്റെ പൊടിയും ചേർത്ത്, ഇളക്കി , കൂടെ പുളിവെണ്ടപൂവും ചേർത്ത്, 5 മിനിട്ട് അടച്ചു വെക്കുക. തീ കെടുത്തി അതിലേക്ക് വിന്നാഗിരിയും ചേർത്തിളക്കി, ഉപ്പും കായവും രുചീ പാകം നൊക്കുക. തണുക്കുംബോൾ കുപ്പിയിലെക്ക് മാറ്റുക.

കുറിപ്പ്:- മത്തിപ്പുളി, മീൻപുളീ എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരുപുളിയാണു് പുളിവെണ്ട. Hibiscus sabdariffa എന്നാണ് ഇംഗീഷ് പേര്. ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഇതു് അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കാറുണ്ടു്. ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്. പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ടു്. ഗൾഫിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പുളിവെണ്ട.

മാമ്പഴപ്പുളിശ്ശേരി

Posted on Format AsideCategories Food & HealthLeave a comment on മാമ്പഴപ്പുളിശ്ശേരി

http://www.marunadanmalayali.com/column/salt-and-pepper/mampazhapulissery-21765

അവശ്യസാധനങ്ങൾ

1. പഴുത്ത മാങ്ങ- 2 എണ്ണം
2. ഉപ്പ് -പാകത്തിന്
3. മഞ്ഞപ്പൊടി- 1/2 ടീ.സ്പൂൺ
4. പുളിയുള്ള മോര്- 1 കപ്പ്

അരപ്പ്
1. പച്ചമുളക്- 2
2. മഞ്ഞപ്പൊടി- 1/2 ടീ.സ്പൂൺ
3. ജീരകം(പൊടിച്ചത്.)- 1/2 ടീ.സ്പൂൺ
4. തേങ്ങാപ്പീര- ½ കപ്പ്
5. ഉലുവ പൊടി- 1/4 ടീ.സ്പൂൺ
കടുക് വറക്കാൻ
1. എണ്ണ-1 ടേ.സ്പൂൺ
2. കടുക്- 1/2 ടീ.സ്പൂൺ
3. വറ്റല്‍ മുളക്- 3
4. കരിയാപ്പില – 1 കതിര്പ്പ്

പാകം ചെയ്യുന്ന് വിധം

മാങ്ങ തൊലിനീക്കി ഉപ്പും,മഞ്ഞളും ചേര്ത്ത് കുറച്ച് വെള്ളത്തിൽ വേവിക്കുക. തേങ്ങയും , ജീരജവും ഉലുവയും പച്ചമുളകും ചേര്ത്ത്ഞ നല്ലവണ്ണം അരക്കുക. വേവിച്ചു വെച്ചിരിക്കുന്ന മാങ്ങയിലേക്ക് ഈ അരപ്പ് ചേര്ക്കുതക. നല്ല വണ്ണം ഉടച്ച മോരുംചേര്ത്ത്ച ചെറുതീയിൽ ഒന്നു ചൂടാക്കുക, തിളക്കാൻ അനുവദിക്കരുത്. തീയിൽ നിന്നു മാറ്റി, വറ്റൽ മുള്കുരചേര്ത്ത് കടുകു വറത്തിടുക.

കുറിപ്പ്

മാംബഴം മുഴുവനെയും, കഷണം ആയി മുറിച്ചും പുളിശ്ശേരി ഉണ്ടാക്കാം. ചിലസ്ഥലങ്ങളിൽ, മുരിങ്ങക്കയും, മറ്റും ചേർക്കാറുണ്ട്.