Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

മുല്ലപ്പൂക്കളുടെ പ്രണയനിശ്വാസം

Posted on Categories Short StoriesLeave a comment on മുല്ലപ്പൂക്കളുടെ പ്രണയനിശ്വാസം

കേരനിരകളാടും മനസ്സിന്‍ ഹരിത ചാരുതീരം
പുഴയോരം കളമേളം കവിത പാടും തീരം,
മനസ്സിന്‍ ഓര്‍മ്മകളുടെ വേലിയേറ്റം,
മറയാത്ത മായാത്ത കേരളപ്പിറവികള്‍ ‍……….

മലയാളത്തിന്റെ പിറവി,“കേരളാ ഡേവീണ്ടും ആ ദിവസം ആഘോഷിക്കുന്ന കേരളവും,ഇവിടുത്തെ പ്രവാസം എന്ന പറുദീസയില്‍ നിന്നുള്ള ആശംസകള്‍ ലോകം മുഴുവനും ഇമെയിലും ചാറ്റും,എസ്സ് എം എസ്സും മറ്റും ആയി പ്രവഹിക്കുന്നു.

രാവിലെ ഫെയിസ് ബുക്കില്‍ സി.എം.എസ്സ് കോളേജിന്റെ പേജിലും ,മെംബെര്‍മാരുടെ ഇടയില്‍ നിന്നും എല്ലാവരും ഓര്‍മ്മകളുടെ വര്‍ഷങ്ങള്‍ പുറകോട്ടു പോയി.

രാവിലെ തന്നെ ഗീതയുടെ ചാറ്റ്………എന്റെ മനസ്സ് ഇപ്പൊ സി.എം.എസ്സ് കോളേജിലൂടെ നടക്കുകയാണ്. ആ കാലം ഒരിക്കലുംമറക്കില്ല,

മനസ്സില്‍ നിന്നു മാഞ്ഞു പോകില്ല, സപ്ന ………..നീ ഉണ്ടോ അവിടെ!!!!

മനസ്സിന്റെ കോണില്‍ ഒളിഞ്ഞു കിടന്നിരുന്ന ഒത്തിരി ഇത്തിരി ഓര്‍മ്മകള്‍ എല്ലാം ഒന്നൊന്നായി ഓടി എത്തി……. കവിണി സാരിയുടുത്ത് കോളേജില്‍ എത്തിന്നു എല്ലാവരും. പൂക്കള മത്സരം, മുല്ലപ്പൂവിന്റെ മണം……..

സപ്നേ എന്താ വിശേഷം ?? രാവിലെ ആകെ ഒരു ‘നോസ്റ്റാല്‍ജിയ’ ,കവിതയും കഥയും ,ഒക്കെക്കൂടി ആകെ ഒരു തിങ്ങി വിങ്ങല്‍ ………ഗീതയുടെ വക…. എനിക്കും അതു തന്നെ, രാവിലെ മുല്ലപ്പൂ കണ്ടതിന്റെ സങ്കടം‘…….. ഞാനും

സങ്കടമോ? എന്തേ???…….സപ്ന

എന്റെ ചാറ്റില്‍ മറുപടി ഒഴുകി എത്തി,പഴയ ഒരു മുഖം അതിനെ കൂടെ ഉയര്‍ന്നു വരുന്നു………

കോളേജില്‍ ആന്നോ….സപ്ന

അതെ…….

പറയൂ ,കേള്‍ക്കട്ടെ, ഏതു ക്ലാസ്സിലാ? എന്റെ കൂടെ ആയിരുന്നപ്പൊ ആണോ?…………….. സപ്ന

അല്ല, ഇത് അതിനും മുന്‍പാണ്,പ്രീഡിഗ്രി,അന്നൊല്ലെ ആംബിള്ളാരോട് ഒരു പേടിയും സംസാരിക്കാനുള്ള ഒരു ചമ്മലും ഇല്ല, അതുകാരണം നൊട്ടവും മറ്റും മാത്രമേയുണ്ടായുള്ളു,

പറ പറ, കേള്‍ക്കട്ടെ…….സപ്ന,

എന്നെ സപ്പൂ എന്നെന്നും വിളിച്ചിരുന്ന ഗീത,അവളുടെ മനസ്സു തുറക്കാന്‍ എന്തെങ്കിലുമൊക്കെ പറയാം എന്തൊ വിഷമം അവള്‍ക്കുള്ളതു പോലെ,എന്നും എന്തെങ്കിലും ,മനപ്രയാസവുമായി എന്റെ അടുത്തെത്തുന്ന ഗീത, ഇന്നും എന്തൊ അവളേ വിഷമിപ്പിക്കുന്നു ………

സപ്പൂനോടു കള്ളം പറയാന്‍ വയ്യ, അതുകൊണ്ടു പറയാം!!!

ധൈര്യമായി പറയൂ.ഗീത……പിന്നെ ഒരു കാര്യം!!!!അതു സാരമില്ല,സത്യം സത്യം ആയിത്തന്നെ ഇരിക്കട്ടെ,സ്നേഹം ആദ്യം തോന്നുന്ന ആളിനെ

ഒരിക്കലും മറക്കില്ല,മനസ്സിന് ദൈവം അങനെ ഒരു ഭഗ്യം തന്നിട്ടുണ്ട്, കേള്‍ക്കാനുള്ള സന്തോഷം കൊണ്ടാണ്,സ്നേഹിക്കുന്നു എന്നറിയുന്നത് മനസ്സിനു നല്ലതാണ്‍,കേള്‍ക്കുന്നവര്‍ക്കും….പറയൂ. വേദനിക്കുന്ന ഗീതയുടെ മനസ്സ് അന്നാദ്യമായി എന്റെ മുന്നില്‍ തുറന്നു വെച്ചു…………….’ഞാന്‍ ആദ്യമായി സാരി ഉടുത്ത ദിവസം!മുല്ലപ്പൂ ചൂടാന്‍ മറന്ന എനിക്ക് ,ഒരു ചെറുപുഞ്ചിരിയോടെ വെച്ചു നീട്ടിയ മുല്ലപ്പൂവിന്റെ പൊതിയുമായി എത്തിയ കൂട്ടുകാരന്‍ .ആ വെള്ളപ്പൂക്കള്‍ എന്നും മനസ്സിന്റെ കോണീല്‍ നേരിയ ഒരു വേദന ഉണര്‍ത്തിയിരുന്നു.ഒരിക്കലും എന്റെ മനസ്സില്‍ നിന്നും മായാതെ കിടന്നു ആ ചെറുപുഞ്ചിരിയുടെ കൂടെ എവിടെ മറന്ന ഒരു മുഖം……മുല്ലപ്പൂക്കള്‍ എനിക്കു നേരെ നീട്ടുന്ന കൈകള്‍ മനസ്സില്‍ എന്നു മായാതെ നിന്നിരുന്നു,അന്നും ഇന്നും.

കുറ്റബോധമാണോ,നഷ്ടപ്പെടലിന്റെ വേദനയാണോ എന്നും അറിയില്ല!പിന്നെ അയാള്‍ കോട്ടയതെ വലിയ പണക്കാരനായ ബിസിനെസ്സുകാരന്റെ മകന്‍ ,ഞാനൊ ഒരു ഇടത്തരം കൂടുംബത്തില്‍ നിന്ന്.അതൊരൊറ്റ കാരണത്താല്‍ ഞാന്‍ ആ പുഞ്ചിരി കണ്ടില്ല എന്നു നടിക്കാന്‍ തുടങ്ങി.പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു നിശബ്ദ പ്രണയം എന്നും ഉണ്ടായിരുന്നു . ഒരിക്കലും നടക്കില്ല എന്നറിയാം. അതുകൊണ്ട്എന്നാലും ഈ പ്രത്യേക സൌഹൃദം കോളേജ് കഴിയും വരെയും ഉണ്ടായിരുന്നു.പിന്നീട് അന്നത്തെ കാലം അല്ലെ, പിന്നീടങ്ങോട്ട് ഒരു വിധത്തിലും, യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല.

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ നിന്നു വന്ന എനിക്ക് അത്രപെട്ടെന്ന് ആണ്‍കുട്ടികളോടു സംസാരിക്കാന്‍ സാധിച്ചില്ല, എന്നാല്‍ എല്ലാവരും ആയി കൂട്ടായി. വന്ന ഉടനെ നടന്ന ഇലെക്ഷന്‍ തയ്യാറെടുപ്പുകള്‍ ആയി…… . എസ്സ് എഫ്ഫ് ഐ യുടെ പാനലില്‍ മത്സരിക്കാനായി.ഞങ്ങളുടെ ക്ലാസ്സിലെ രാജേഷ് തയ്യാറായി.എന്റെ കൂടെയുള്ള പെണ്‍കുട്ടികള്‍ എല്ലാവരും തന്നെ,രാജേഷിനോടുള്ള കൂറു കാണിക്കാന്‍ വൊട്ടുചോദിക്കാന്‍ ,നീയും,വിമലയും ബിന്ദുവും ആശയും,വിനിത്തും,നേരത്തെ പറഞ്ഞിരുന്നു വോട്ടു ചോദിക്കാന്‍ , ബി കോം,സയന്‍സ് ക്ലാസ്സുകളില്‍ രാജേഷിന്റെ കൂടെ പോകാം എന്ന് .എം എ ക്ക് പഠിക്കുന്ന സാലസിന്റെ കൂടെ എസ് എഫ് ഐ ക്കായി തകര്‍പ്പന്‍ മത്സരം നടക്കുന്നു.നിങ്ങളെന്നെയും കൂടെ വലിച്ചു കൊണ്ടുപോയി!! നീ ഓര്‍ക്കൂന്നുണ്ടോ??.നടക്കുന്നതിനിടയില്‍ എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിയോഎന്നു വീണ്ടും മനസ്സില്‍ സംശയം.നിറയെ സംസാരിക്കാറുണ്ട് അതിനു ശേഷം,ക്ലാസ്സിലും അല്ലാതെയും, എന്നാല്‍ എന്തോ പറയാന്‍ മറന്നപോലെയുള്ള നൊട്ടം. മറന്നിട്ടും മറക്കാതെയുള്ള തിരിഞ്ഞു നോട്ടം ഒരിക്കലും തീര്‍ന്നിട്ടില്ല.നമ്മള്‍ എല്ലാവരും ഒരു ഗാംങ്ങ് ആയിരുന്നു.

എപ്പൊഴും ഒന്നിച്ച് നടക്കുന്ന കുറെപ്പേര്‍ .

എല്ലാ വര്‍ഷവും പൂക്കളം മത്സരം പൊടി പൊടിക്കും. ഒരോ ക്ലാസ്സുകാരും മത്സരിച്ച് ഒരാഴ്ച മുന്‍പു തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു.ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഗ്രൈറ്റ് ഹോളിന്റെ അരികില്‍ ആയതു കൊണ്ട് വരുന്നവരും പോകുന്നവരും ആദ്യം കാണുന്നത് ഞങ്ങളുടെ പൂക്കളങ്ങള്‍ എല്ലാവര്‍ക്കും അവിടെത്തെന്നെ ഓരൊ ക്ലാസ്സിന്റെ മുന്‍പില്‍ വരച്ച് കൊടുക്കുന്ന സ്ഥലങ്ങള്‍ . ജീവിന്റെയും , ബിയുടെയും,എബി, സുധീര്‍ ,ബിജു, ഞാന്‍ ,സപ്ന, ബിന്ദു,ആശ,വിനിത്ത്,വിമല എന്നിവരെല്ലാം തന്നെ മുന്‍ നിരയില്‍ .തലേദിവസം ക്ലാസ്സ് കഴിഞ്ഞ സമയത്ത് നിന്ന് ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് വരച്ചിട്ട അത്തപ്പൂവിന്റെ ചിത്രം, ക്ലാസ്സ് കഴിഞ്ഞാണ്, വരക്കാന്‍ തുടങ്ങിയത്, അതുകൊണ്ട് 5 മണിക്കാണ്‍ തീര്‍ന്നത് അന്ന്…………

നിങ്ങള്‍ വിട്ടോ , ഇനി താമസിച്ചാല്‍ ബസ്സ് മിസ്സാവും, ജീവിന്റെ ഓര്‍മ്മപ്പെടുത്തല്‍ ! . സപ്നക്കങ്ങു ദേവലോകത്തെത്തേണ്ടതാ!!

ബിന്ദുവിനും എനിക്കും കഞ്ഞിക്കുഴി വരെ മതി…… ഞങ്ങള്‍ പോട്ടെ, എല്ലാവരും ചേര്‍ന്ന് ബേക്കര്‍ ജംഗ്ഷനിലേക്കു നീങ്ങി. ഓരോ തിരിഞ്ഞുനോട്ടത്തിലും ആരൊ പുറകില്‍ വരുന്നതു പോലെ. ഇല്ല എന്റെ തോന്നലാവാം…….

പ്രീഡിഗ്രിക്ക് ചേര്‍ന്നതുമുതല്‍ എന്നെ പിന്തുടരുന്ന കണ്ണുകള്‍ ………… മറക്കാതെ എന്നെ ഓര്‍മ്മിപ്പിക്കുന്ന മുഖം, പരിചയമില്ലാത്ത മുഖം, എന്നാല്‍ മനസ്സില്‍ എവിടെയോ നല്ല പരിചയം.

ഗീത നീ, എന്താ ഈ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത് ???

അവടെ മറ്റവനെ?……. സപ്നയുടെ പുച്ഛം.

നീ വരുന്നുണ്ടോ ഒന്നിങ്ങോട്ട്, ചെന്നിട്ടു വേണം പൂക്കള്‍ വാങ്ങാന്‍ പോകാന്‍ ,ബിന്ദു…….. ‘സായിപ്പ് പോയിക്കാണുമോ,എന്റെ കര്‍ത്താവെ‘,പാക്കിസ്ഥാനില്‍ കുടുംബത്തിലെ ആരോ പോയിട്ടുള്ളതിനാല്‍ സ്വയം ‘സായിപ്പ്’ എന്നു വിശേഷിപ്പിക്കുന്ന ബിന്ദുവിന്റെ ഡ്രൈവര്‍ .

മുല്ലപ്പൂ സന്ധ്യക്കെ എത്തുകയുള്ളു… സപ്ന,,,,,, വീണ്ടും ആ വാക്കിന്റെ മുഴക്കത്തില്‍ വീണ്ടും ഞാന്‍ തിരിഞ്ഞു നോക്കി, ആരും തന്നെ ഇല്ല.

കഞ്ഞിക്കുഴിയില്‍ ബസ്സിറങ്ങി, ബിന്ദു ഇറഞ്ഞാല്‍ റോഡിലേക്കും ഞാനും സപ്നയും കൂടി ദേവലോകം ഭാഗത്തെക്കും നടന്നു. കഥകള്‍ പറഞ്ഞ്,നാളത്തെ സന്തൊഷത്തില്‍ സപ്ന നടന്നകന്നു.

രാത്രി മുഴുവന്‍ തിരിഞ്ഞു മറിഞ്ഞു കിടന്നു.വീട്ടിലെത്തി നാളത്തേക്ക് വരക്കാനുള്ള ചോക്കും പെന്‍സിലും, ചെറിയ കയറും മറ്റും എന്റെ വക വരക്കാനുള്ളവ എടുത്തുവെച്ചു.രാവിലെ 6 30 നു തന്നെ സപ്ന എത്തി,അവടെ ഡാഡിയുടെ കൂടെ…..ബിന്ദുവിനെയും വിളിച്ച് ഞങ്ങള്‍ ലീഗ് ഹോസ്റ്റലിന്റെ മുന്നിലിറങ്ങി കോളേജിലേക്ക് നടന്നു.ഞങ്ങളെയും കാത്ത് പള്ളിയുടെ പടിയിലിരിക്കുന്ന മറ്റുള്ള 5 പേര്‍ .ഒരു കൊച്ചു കൂട്ടം,ഞങ്ങള്‍ ഇവിടെ കോളേജില്‍ ചേര്‍ന്നതു മുതല്‍ ഒരു കൂട്ടമായി ഞങ്ങള്‍ എന്നും ഒരുമിച്ചായിരുന്നു. എന്തായാലും ഈ സ്നേഹം അന്നും ഇന്നും നിലനില്‍ക്കുന്നു.

നവംബര്‍ ഒന്നിന്റെ കവിണിസാരിയുടുത്ത് എത്തിയ ഞങ്ങളെ,ആണ്‍ചെക്കന്മാര്‍ ഒരോരുത്തരെയും എല്ലാവരും ഒന്നിരിത്തി നോക്കിയോ!!ഉവ്വ് ,

എന്നു തന്നെ പറയാം.ഈ സാരിയുടുക്കുന്നതിനെക്കാളും അന്ന് ഇടുന്ന പൂക്കളത്തിന്റെ തയ്യാറെടുപ്പില്‍ എല്ലാവരും തന്നെ ഓടി നടക്കുകയാണ്.ഞങ്ങളുടെ ക്ലസ്സിലെ ആണ്‍കുട്ടികള്‍ വന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഡിസൈന്‍ എല്ലാം വരച്ചു റെഡിയാക്കി വെച്ചിരുന്നു. അവരോടു പറഞ്ഞിരുന്ന ജമന്തിയും ,നന്ദ്യാര്‍വട്ടവും മറ്റും നേരത്തെതന്നെ അവര്‍ വാങ്ങി വെച്ചിരുന്നു. എല്ലാവരും വന്നെ…. ജീവിന്റെ വിളി , എന്നലെ 3 മണിക്കുറുകൊണ്ട് തീരുകയുള്ളു. ചില പൂക്കള്‍ ആശയും ബിന്ദുവും ചേര്‍ന്ന് മുറിച്ചു കൂട്ടിയിട്ടു. ജമന്തിയുടെ ഞെടുപ്പില്‍ നിന്ന് വിമലയും വിനിത്തും ഇളക്കി കൂട്ടിയിട്ടും മറ്റൊരു പേപ്പറില്‍ ……

‘വന്നെ വന്നെ, സപ്ന ,ഗീത തുടങ്ങിക്കെ‘ എബിയുടെ വിളീ എത്തി വീണ്ടും.

എല്ലാവരും മുല്ലപ്പൂക്കളും ചൂടി സുന്ദരികളായിരുന്നു.അയ്യോ ഞാന്‍ ഓര്‍ത്തില്ല…….. പൂവെച്ചില്ല. ഇതിനിടയില്‍ മനസ്സ് പിന്നെയും എന്തിനെയോ തേടുന്നതു പോലെ.രാജേഷിനെ ഇതിനിടയില്‍ കാണാതായി, എവിടെപ്പോയി ഇവന്‍ ? ജീവിന്റെ ചോദ്യം!ആര്‍ക്കറിയാം,വല്ലതും മറന്നതു വാങ്ങാന്‍ പോയതായിരിക്കും. പൂക്കളം എതാണ്ട് പകുതിയായിത്തുടങ്ങി…. സമാധാനം.

ഗീത…. പുറകില്‍ നിന്നുള്ള വിളി,

ഇതാ……. ഒരു കെട്ടു മുല്ലപ്പൂ എന്റെ കയ്യിലേക്ക് നീട്ടി നില്‍ക്കുന്ന രാജേഷ്….. വാക്കുകളൊന്നും ഇല്ലാതെ ,ഒരു ചിരിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന എല്ലാം……………ധൃതിക്കിടയിലും ഞാന്‍ പൂക്കെട്ടു തുറന്നു മുടിയില്‍ തിരികി, ബിന്ദുവും, സപ്നയും എന്നെ നോക്കി ഒന്നു മൂളി, വേറെ ആരും ശ്രദ്ധിച്ചില്ലന്നു തോന്നുന്നു,

ഉം ഉം നടക്കട്ടെ………പൂക്കളം എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോ , ഗെയ്റ്റിന്റെ അടുത്തുനിന്നും ജയ് വിളിയും സമരത്തിന്റെ കൂക്കുവിളികളുംഉയര്‍ന്നു.എല്ലാവരും പൂക്കളത്തില്‍ നിന്നെഴുനേറ്റ് നോക്കി, ഇനി ഒന്നു നടക്കുന്ന ലക്ഷണം ഇല്ല!! ഇത്രയും നേരത്തെ ഈ ജോലി എല്ലാം വെറുതെ ആയല്ലോ കര്‍ത്താവെ“ സപ്നയുടെ സങ്കടം.നിങ്ങള്‍ പെബിള്ളാരെല്ലാം വീട്ടില്‍ പോക്കോളൂ…….. ഇനി ഒന്നും നടക്കും എന്നു തോ‍ന്നുന്നില്ല.

ദൂരെ നിന്നു പി റ്റി ഏബ്രഹാം, അന്നത്തെ പ്രിന്‍സിപ്പല്‍ നടന്നടുത്തു……. കൂടെ റ്റീച്ചര്‍മാരും , സര്‍മാരും, എല്ലാവരും പൊക്കോളാന്‍ നീണ്ട കൂട്ടമണി അവരുടെ പുറകെ തന്നെ എത്തി.ഗെയിറ്റിന്റെ അടുത്തു വരെ നങ്ങളെ കടത്തിവിടാന്‍ ആബിള്ളാരും കൂടെ എത്തി. ബേക്കര്‍ ജംഗ്ഷന്‍ വരെ അവരും വന്നു.രാജേഷ് ഏറ്റവും പുറകില്‍ നടപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു.തിരിഞ്ഞു നോട്ടങ്ങളില്‍ എല്ലാം ഞാന്‍ കാണുന്നുണ്ടായിരുന്നു. അന്നൊക്കെ മനസ്സില്‍ പേടിയായിരുന്നു , ചോദിക്കാനും, പറയാനും അറിയാനും. അന്ന് അവിടം കൊണ്ടും , എല്ലാം തന്നെ അവസാനിച്ചു.

ഇത്രയുമെയുള്ളോ കഥ’ ഇതിനാണോ നീ ഈക്കിടന്നു വിഷമിച്ചു വെപ്രാളം പിടിച്ചത് ഇതിനായിരുന്നോ???……. സപ്നയുടെ ചോദ്യം

അതു നിനക്കു പറയാം…….ഞാനു വിട്ടില്ല,

എന്റമ്മെ നിന്റെ ഒരു കാര്യം,സപ്ന നീ കേള്‍ക്ക്, അന്ന് ആ പ്രായത്തില്‍ തോന്നിയതൊന്നും സത്യം ആണെന്ന് എനിക്കും തോന്നുന്നില്ല, എന്നാല്‍ അതു മായാതെ മറയാതെ എന്റെ മനസ്സില്‍ കിടന്നു….. ഇന്നും ഉണ്ട്, അതിനു കാരണം ഇതാണ്…….. മനസ്സിലായി

ഗീത……. നീ ഇവിടെ ഫെയ് ബുക്കില്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലെ? സപ്ന ചോദിച്ചു

ഉണ്ട് , കണ്ടുപിടിച്ചു ഇവിടെ ഞാന്‍ ,എന്നെ പുള്ളിയുടെ പേജില്‍ ചേര്‍ത്തു, ഒരു ലൈന്‍ പോലും, എന്താ വിശേഷം എന്നു പോലും ചോദിച്ചില്ല.

അവിടെ ഉണ്ട് എന്നു മാത്രം.

വിട്ടുകള…… നീ എന്നെ പേരു കാണിച്ചെ? സപ്ന

അതു വേണ്ട അതങ്ങിനെ കിടക്കട്ടെ സപ്ന , വേണ്ട, നിന്റെ സ്വഭാവത്തിനു നീ ഇതിന്റെ ഒക്കെ പുറകെ പോകും വേണ്ട!!! ഞാന്‍ ഇന്നു ഏറ്റവും

സന്തോഷവതിയായ ഒരു ഭാര്യയും അമ്മയും ആണ്, എന്റെ സന്തോഷേട്ടന്‍ ഒരു ഭര്‍ത്താവിന്റെ മാത്രമല്ല എന്റെ അച്ചന്റെയും ഒരു നല്ല സുഹൃത്തിന്റെയും കൂടി ഭാഗം എന്റെ ജീവിതത്തില്‍ എനിക്കു തരുന്നുണ്ട്. ഞാന്‍ ഇതെല്ലാം വള്ളിപുള്ളി വിടാതെ പുള്ളിയോടു പറഞ്ഞിട്ടും ഉണ്ട്.

ഇതു നീ ചോദിച്ചു , പറഞ്ഞു എന്നു മാത്രം………….പിന്നെ ഇന്നത്തെ ദിവസം, അത് എനിക്ക് മനസ്സില്‍ നിന്നു പോകുന്നില്ല.

സാരമില്ല ഗീത, സ്നേഹിച്ചവരെ, ഓര്‍ക്കുന്നത് പാപമല്ല, അതു നമ്മുടെ മനസ്സിനെ കൂടുതല്‍ സന്തോഷിപ്പിക്കും……സപ്ന എന്നെ സ്വാന്തനിപ്പിക്കാന്‍ ശ്രമിച്ചു.

സപ്ന ……നിന്നോട് ഒരു കാര്യം കൂടി പറഞ്ഞു തരാം,അവന്റെ പിറന്നാള്‍ കൊന്നപ്പൂക്കള്‍ പൂത്തുലയുന്ന സമയത്താണ്,മാര്‍ച്ച് മാസത്തില്‍ അതുകൊണ്ട് വിഷുവിനു കണി വെയ്ക്കുബോള്‍ കണിക്കൊന്ന പൂക്കളൊടൊപ്പം ഞാന്‍ അവനെ വീണ്ടും ഒര്‍ക്കാറുണ്ട് .എന്റെ കിഷ്ണനെപ്പൊലെ ഞാന്‍ അവനെ ആരാധിക്കുന്നു. ഇതു നിന്നോടു മാത്രം പറയുന്നു സപ്ന…….ഗീത അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയോ……. എനിക്കിപ്പൊള്‍ ഭഗവാനായി

ഓര്‍ക്കാനാണിഷ്ടം, കേട്ടോ!!!!!

ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് ക്രിഷ്ണനെന്നാല്‍ പ്രണയം എന്നാണ് ,മനസ്സിലായൊ നിനക്ക്?

ഒരു കത്ത്

Posted on Categories Short StoriesLeave a comment on ഒരു കത്ത്

പ്രിയപ്പെട്ട സൂസൻ,

വളരെ നന്ദി ഇത്ര നല്ല ഒരു കത്തിന്……ഇന്ന് ആരിലുംതന്നെ ,സ്വദസിദ്ധമായ സ്നേഹം നിറഞ്ഞ ഒരു സൌഹൃദം ഇല്ല എന്നു പറയാം, അപ്പോള്‍ ഇതുപോലെ ഒരു കത്ത് കിട്ടിമ്പോൾ വളരെ സ്നേഹം തോന്നിക്കും. വീണ്ടൂം നന്ദി.

ഞാന്‍ സപ്ന,കോട്ടയംകാരി എന്നു വിശേഷിപ്പിക്കാം, മനസ്സും ശരീരവും ബുദ്ധിയും ഇന്നും, ‘എന്റെ സ്വദേശം ‘എന്ന വരികളിൽ നിൽക്കുന്നു. …………വിവാഹം കഴിഞ്ഞു മൂന്നു കുട്ടികളുടെ അമ്മ,ഒരു വീട്ടമ്മയായി മാത്രം അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ ഒരു ജോലി എന്ന പടയോട്ടത്തിനായി ഇറങ്ങിത്തിരിച്ചില്ല. വീട്,കുട്ടികൾ,ഭർത്താവ്,അതുമായി ചുറ്റിപ്പറ്റിയ കാര്യങ്ങൾ, അതിൽ മാത്രം സന്തോഷം കണ്ടെത്തിൽ എന്നും.അപ്പന്റെയും അമ്മയുടെയും ഏക മകള്‍,ഒരു സഹോദരനും ഉണ്ട് . വിവാഹം കഴിഞ്ഞു, ഭാര്യയും, ഒരു കുട്ടിയും ഉണ്ട്. പക്ഷെ സഹോദരി എന്ന വാക്കിനും, അംഗീകാരിക്കനുള്ള മനസ്സും അവനിന്നും ആയിട്ടില്ല.സ്വന്തം എന്നു ഭാര്യയും കുട്ടിയെയും മാത്രം ജീവിതത്തില്‍ എന്നു കരുതാന്‍ മാത്രം പക്വത വന്ന ഒരു മനസ്സ് മാതമെയുള്ളു ഇന്നും. അപ്പനും അമ്മയും മരിച്ചു.

അമ്മ 2002ൽ ക്യാന്‍സറിനു കീഴടങ്ങി, ഒത്തിരി ഒത്തിരി ചോദ്യചിഹ്നങ്ങള്‍ ബാക്കി വെച്ചു ,എന്നെ തനിച്ചാക്കി പോയി. അടുത്ത മൂന്നു വര്‍ഷത്തിനകം ഡാഡിയും 2005 ല്‍, എത്ര പിടിച്ചു നിര്‍ത്താന്‍ നോക്കിയിട്ടും, ഭാര്യയില്ലാത്ത ഒരു ജീവിതം പുള്ളിക്കാരന്‍, ജീവിതമായെ കണക്കാക്കിയില്ല. വീണ്ടും ഞാന്‍ തനിച്ചായി. എല്ലാം തന്നെ നിശ്ചലമായ ഒരു തോന്നല്‍, എന്റെ ജീവിതത്തിനോടും ലോകത്തോടും ഉള്ള എല്ലാ ബന്ധങ്ങളും അവരുടെ അഭാവത്തില്‍, ഇല്ലാതായതുപോലെ. ഇതിനിടയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു പോലും അംഗീകരിക്കാത്ത ഒരു സഹോദരനും.

ശരീരവും എന്റെ മനസ്സിന്റെ വ്യഥകളുമായി പൊരുതി, ജയിച്ചില്ല, ശരീരവും മുഖവും മനസ്സിന്റെ വിങ്ങലുകൾ പ്രതിഥലിപ്പിക്കാന്‍ തുടങ്ങി. മുഖം മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, വൈകൃതങ്ങളായി മുഖത്തു പ്രതിഫലിക്കാൻ തുടങ്ങി. ഒരു ഡോകടർക്കും, വൈദ്യനും, അലൊപ്പൊതി, ഹോമിയൊക്കാർക്കും കണ്ടുപിടിക്കാൻ പറ്റാത്തെ മുഖത്തെ ചുളിവുകൾ.ഇല്ലായ്മകളുമായി പൊരുത്തപ്പെട്ടു, എങ്കിലും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന , ഭയം, അരക്ഷിതത്വം,സ്നേഹത്തിന്റെ വഞ്ചന എന്നിവയെല്ലാം, വാക്കുകളായും കവിതകളായും വര്‍ഷങ്ങളായി, ഒഴുകിയിറങ്ങി. നല്ലവരായ ചില സുഹൃത്തുക്കളുടെയും, ചില നല്ല പത്രപ്രവര്‍ത്തകരുടെയും സഹായത്താല്‍, ചിലയിടത്തെല്ലാം എന്റെ പേര് അച്ചടി മഷിയിൽ എഴുതപ്പെട്ടു. എന്റെ പേരു കണ്ടാല്‍, ഒരു എഴുത്തുകാരിയല്ലെ!!! എന്നു മനസ്സിലാവുന്ന കുറച്ചു പേരെങ്കിലും കാണും എന്നു തോന്നുന്നു, ഇന്നു കേരളത്തില്‍. ആഗലേയഭഷയിലെ ബിരുതാനന്തര ബിരുദത്തിന്റെ ശക്തിയില്‍, എഴുത്തു പയറ്റിയത് ആദ്യം ആ ഭാഷയിലാണ്. പിന്നീട് സ്കൂള്‍ പഠനത്തിന്റെ ഭാഗമായ കിട്ടിയ മലയാളം ശ്രമിച്ചു നോക്കി ,എഴുതാമൊ എന്നു??? ഇംഗ്ലീഷ് പോലെ തന്നെ അതും വഴങ്ങി, വാക്കുകള്‍ കൊണ്ട് എനിക്കുവേണ്ടി. ലേഖനങ്ങളും, വിവര്‍ത്തനങ്ങളും, കഥകളും,പാചകക്കുറിപ്പുകളും, ലഘുലേഖകളുമായി, ഒരു സ്വതന്ത്രപത്ര പ്രവര്‍ത്തനത്തിലേക്ക് എത്തി നില്‍ക്കുന്നു.

പ്രവാസജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും, അസൌകര്യങ്ങളുടെയും, ഭാഗമായി എന്റെ പ്രതീക്ഷക്കനുസരിച്ചു അവസരങ്ങള്‍ കിട്ടുന്നില്ല എങ്കിലും,എഴുതുന്നു.പലതും തുടങ്ങുന്നു, പുസ്തകങ്ങളും, പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നു, ഒന്നും തന്നെ നടക്കുന്നില്ല എങ്കിലും, ഇന്നും പ്രതീക്ഷ കൈവിട്ടിട്ടില്ല…..

വീണ്ടും വീണ്ടും പറയട്ടെ, സൂസന്റ്റെ നല്ല വാക്കുകള്‍ക്കായി…..

മനസ്സിന്റെ കണ്ണാടിയായി, സങ്കടങ്ങളും, കണ്ണുനീരും, എല്ലാംതന്നെ വാക്കുകളുടേ വേലിയേറ്റങ്ങളായി പുറപ്പെടുന്നു, നല്ലത്.എല്ലാം തന്നെ ജീവിതത്തിന്റെ സങ്കടങ്ങളാകണമെന്നില്ല, വാക്കുകളാലും പ്രവര്‍ത്തിയാലും, മനസ്സിന്റെ പക്വതകൊണ്ടും ഏതൊരു അസ്വസ്ഥകളെയും നമുക്ക് ,സ്വസ്ഥമായ ഒരു പുഞ്ചിരിയില്‍ നിര്‍ത്താം. സന്തോഷവും സമാധാനവും മാത്രം എന്നു ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ, സങ്കടങ്ങള്‍ അവധികൊടുക്കൂ എന്നെന്നേക്കുമായി. അവ ഒരിക്കലും ഈ വഴി വരതിരിക്കട്ടെ, എന്നു പ്രതീക്ഷിക്കുന്നു.

ഇവിടെ ഈ കത്തു ചുരുക്കട്ടെ

എന്നും സസ്നേഹം,
സപ്ന.

നഷ്ടസ്വപ്നങ്ങളുടെ പറുദീസ

Posted on Categories Short StoriesLeave a comment on നഷ്ടസ്വപ്നങ്ങളുടെ പറുദീസ

ക്രീം …ക്രീം…ക്രീം……

അഞ്ചരയുടെ അലാറത്തിന്റെ ഈര്‍ച്ചപ്പെടുത്തുന്ന ശബ്ദം… തീരാത്ത ദേഷ്യത്തോടെ വീശി ഒറ്റത്തട്ട്,കേട്ടു എന്ന വ്യാജേന, നിര്‍ത്തുവാന്‍ എന്ന ഭാവത്തില്‍ , സകല നീരസവും ചേര്‍ത്ത്, കൈവീശി തട്ടി. അലാറം ….ദാ തെറിച്ചു താഴേ…. മിണ്ടാപ്രാണിക്കെന്തറിയാം…. പക്ഷെ ദൈവമെ, തെറിച്ചു വീണു പൊട്ടിച്ചിതറിയ ബാറ്ററി വാങ്ങാന്‍ വീണ്ടും 2 ദിര്‍ഹാം ചിലവാകുമല്ലൊ ഈ മാസം വീണ്ടും. അങ്ങനെ എത്ര ദിവസങ്ങള്‍ ആരെയൊക്കെയോ പഴി പറഞ്ഞുണരുന്നു.വീണ്ടും തലയിണയില്‍ ‍,തിരിഞ്ഞു മുഖം ചേര്‍ത്തു കിടന്നു. അടുത്ത മുറവിളി റേഡിയോവില്‍ സെറ്റു ചെയ്ത അലാറം.എഷ്യാനെറ്റിന്റെ വാര്‍ത്തവായിച്ചു നിര്‍ത്തുന്ന കുഴൂര്‍ വിത്സന്റെ സ്വരം.നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാനായി ശ്രദ്ധിക്കുക…. പല്ലുതേക്കാനായി… ബാത്ത് റൂമിലേക്കു നടക്കുന്നതിനിടക്കു പാട്ടൊഴുകിയെത്തി……..

ഇഷ്ടം എനിക്കിഷ്ടം,
ആരോടും തോന്നാത്തൊരിഷ്ടം,
ആദ്യമായ്ത്തോന്നിയൊരിഷ്ടം…………………….

എവിടെയോ കോര്‍ത്തു വലിക്കുന്ന ഒരു വേദന…..അടുത്ത ചരണങ്ങള്‍ വീണ്ടും…. “ഇഷ്ടം എനിക്കിഷ്ടം” വേണ്ട ഒന്നും ഓര്‍ക്കെണ്ട…… ഇന്നൊരു ദിവസമെങ്കിലും വേദനിക്കതെ പോകട്ടെ. ഒന്നും ഓര്‍ക്കെണ്ട. സ്വയം ആശ്വസിപ്പിച്ചു……… മനസ്സിനോടു പറഞ്ഞു….. വേണ്ടടാ… എന്തിനാ? നീ ഒരു അശുവല്ലല്ലോ? കരുത്തനല്ലെ? വിട്ടുകള…മനസ്സിനെ അടക്കി.സ്വന്തമായി പുറത്തൊന്നു തട്ടി. കുളികഴിഞ്ഞ്, ഒരു ചായയുമായി വീണ്ടും മുറിയിലെത്തിയപ്പോ ഇഷ്ടത്തിനു ശേഷം അദ്നാന്‍ സാമി‘ അടിച്ചു പൊളിക്കുന്നു….. തേരി ഹോട്ടൊക്കൊ ചൂമുക്കെ”. എന്റെ ജീവിതം .വീണ്ടും വീണ്ടും, ഈ പാട്ടു കേള്‍പ്പിച്ചു നശിപ്പിക്കും,എന്നു തീരുമാനിച്ചിറങ്ങിയിരിക്കയാണല്ലോ റേഡിയോക്കാര്‍ ????

വീടു പൂട്ടി താഴേക്ക്,ഇതിനിടെ കൂടെ ലിഫ്റ്റില്‍ കയറിയ പഞ്ചാബി ‍ ചേച്ചിയുടെ പഞ്ചാര…”തുസി കീഹോ? . എന്റെ ഇളിച്ച മറുപടി” ചങ്കാ ജീ പര്‍മീന്ദര്‍ ജീ”! 7.10 ആയപ്പോ നിരത്തിലിറങ്ങി, കാറൊന്നു തുടച്ചെന്നു വരുത്തി, ഷെയ്ക് സായിദ് റോഡിലൂടെ വീട്ടുപോയി. ഏഷ്യാനെറ്റുമാറ്റി 89.1 എഫ് എമ്മിലേക്ക് റേഡിയോ മാറ്റി. അവിടെ പ്രേമിച്ചു മരിക്കാന്‍ തന്നെ ആള്‍ക്കാര്‍ ഇറങ്ങീത്തിരിച്ചിരിക്കയാണേന്നു തോന്നുന്നു,‘പ്രേമം…….മണ്ണാങ്കട്ട‘. ഹിന്ദി ആലാപനങ്ങള്‍ തീരാറായപ്പോ ഓഫീസില്‍ എത്തി.ഓഫീസ്സിന്റെ താഴെ ഖാദറിക്കായുടെ പതിവു ദോശയും ചമ്മന്തിയും കഴിച്ചു വീണ്ടും ലിഫ്റ്റ് വഴി 9ആം നിലയിലേക്ക്…. ഓഫീസിന്റെ ഇടനാഴിയില്‍ കണ്ട സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും,ചിലര്‍ ‍…. വരുന്ന വഴി,ചിലര്‍ വന്നവഴി, ‘നമസ്കാരം ഉണ്ടേ‘! പിന്നെ പച്ച പരിഷ്ക്കരികളായ,സായിപ്പിന്റെ ഇളം തളമുറക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന, തന്റെ ഭാര്യമാര്‍ സാദരം തന്നു വിട്ട റൊട്ടിക്കഷണങ്ങള്‍ സാന്‍വിച്ചെന്ന ഭാവേന കഴിക്കനുള്ള തത്രപ്പാട്.

എല്ലാവരോടും കുശലപ്രശ്നം നടത്തി നടത്തി എന്റെ മേശയിലെത്തി. കംപ്യൂട്ടര്‍ തുറന്നു, ഇന്നത്തെ വിശേഷങ്ങള്‍ ,ഈമെയില്‍ എന്ന സന്ദേശവാഹകനെ ഒന്നു പരതി….. കാര്യമായിട്ടൊന്നും ഇല്ല. ഡാഫോഡിത്സില്‍ നിന്നു…. പിന്നെ പതിവായി വരുന്ന ബ്ലോഗ് മറുമൊഴി ഗ്രൂപ്പുകളുടെയും മാത്രം ഇമെയിലുകള്‍ . വീട്ടില്‍നിന്നും, ഒന്നും തന്നെയില്ല.. ഓരോ ഒരോ അണയും കൂട്ടി കൂട്ടി വെച്ചു വാങ്ങിയ വീട്ടിലെ കംപ്യൂട്ടര്‍ എന്ന സന്ദേശവാഹകന്റെ പൊടിപോലും ഇല്ല. ഗര്‍ഫ് ആകെമാനം പരന്നു കിടക്കുന്ന ഒരു പറ്റം ബന്ധുക്കാരുടെ “ഫോര്‍വേഡഡ്“ സന്ദേശങ്ങള്‍ . ആര്‍ക്കും , ഒരു രണ്ടു വരി കുശ്ശലം എഴുതാന്‍ നേരമില്ല. ആങ്ഗലേയ ഭാഷ മടുത്തപ്പോ നല്ല പച്ച മലയാളത്തില്‍ , എഴുത്തെഴുതാന്‍ ഇന്ന് സാധിക്കും. സിബുവും,ഏവൂരാനും,രാജും കൂട്ടരും, മറ്റും ചേര്‍ന്ന് മലയാളത്തെ ആഗോളവലക്കരിച്ചപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. “Hello dear how are you? കേട്ടു കേട്ടു മടുത്തതാണ്…. അതിന്റെ കൂടെ ഒരു മലയാളം വാക്കെങ്കിലും കേട്ടെങ്കില്‍ എന്നു കൊതിച്ചിട്ടുണ്ട്. മംഗ്ലീഷ് സഹിക്കാവുന്നതിനപ്പുറമായിരുന്നു…. ആങലേയഭാഷ കൊണ്ടുള്ള മലയാളം…. മംഗ്ലീഷ്….. innu ennaa undaakki? chooru vechcho? achchaayanu sukamaanoo? ജീമെയില്‍ ചാറ്റ് ചെയ്തു മടുത്തപ്പോ……. സിബുവിനും ആന്റണിക്കും, മറ്റും ദയതോന്നീക്കാണണം, ഈ പ്രാവാസ മംഗ്ലീഷുകാരോട്… എങ്കില്‍ പോലും ഒരു വരി കത്തെഴുതാന്‍ ഒരു ബന്ധുക്കള്‍ക്കും തോന്നാറില്ല.

ഫലുകളുടെ കൂമ്പാരത്തിലേക്ക് ഞാന്‍ മുങ്ങിത്താണു. ഉച്ചവരെ ഈ ആഴ്ച കൊടുക്കാനുള്ള റ്റെന്ററുകളുടെ കണക്കുകള്‍ നേരാണൊ എന്നു ഒന്നു രണ്ടു വട്ടം തിട്ടപ്പെടുത്തി. “ഇഞ്ചിനീരുകള്‍ ‍“ വന്നിട്ട് ഒരു വട്ടം, നിര്‍ത്തതാണ്‍ണ്ടവം ആടിയതതാണ്???? ആരുടെയോ അനാസ്ഥകൊണ്ടു പറ്റിപ്പോയ,ചെറിയ വിലവ്യത്ത്യാസത്തിനു, ആ വലിയ പണി മറ്റൊരു കംമ്പനിക്ക് പോയതിന്.!!!!! ഉച്ചയായി…… വീണ്ടും ഖാദറിക്കായുടെ ചൂടുചോറും , വളു വളാന്നുള്ള സാമ്പാറും, മീന്‍ കറിയും. ചിലപ്പോതോന്നും, ഖാദറിക്കായുടെ ഉമ്മാ ജീവിതത്തില്‍ കോഴിബിരിയാണിയുടെ സ്ഥാനത്ത് , നല്ല കാച്ചി മോരും കൊഞ്ച് ഉലര്‍ത്തിയതും,ഒരു പയറുതോരനു വെക്കാന്‍ , ഇതിയാനെ ഒന്നു പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന്????. വേണ്ട……….. ഇതു തന്നെ കിട്ടൂന്നതു കൊണ്ടാണ് “ഫുഡ് അലവെന്‍സ്” എന്നു പറഞ്ഞു കിട്ടുന്നതില്‍ നിന്നു മിച്ചം വെച്ച് വണ്ടിക്ക് ഇന്ധനം കൂടി വാങ്ങാന്‍ പറ്റുന്നത്. ഇതു തന്നെ മതി,ധാരാളം. “ഇത്തിരിക്കൂടെ സാമ്പാര്‍ ഒഴിക്കെട്ടെ പുള്ളെ” എന്ന ഖാദറിക്കയുടെ ചോദ്യത്തിന് തലകുലുക്കി, പുഞ്ചിരിയോടെ!!! ഒരു സിഗററ്റിന്റെ പുകയില്‍ ധന്യനായി ഞാന്‍, വീണ്ടും ലിഫ്റ്റിലേക്ക്…….

വിരഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടവേളകള്‍, എന്നെ “ചാറ്റ്“ എന്ന മാസ്മരവലയത്തിലേക്ക് ഒഴുക്കി. ഇഷ്ടം!!!….അത് ആര്‍ക്കും ആരോടും ഏതുനേരത്തും തോന്നും. ഇഷ്ടത്തിന്റെയല്ല … ഏകാന്തത അത്രയ്ക്ക് ശല്യപ്പെടുത്തും. ബാങ്കുബാലന്‍സുകളുടെ പറുദീസയായിരിക്കാം ഈ പ്രവാസദേശം, പക്ഷെ മനസ്സിന്റെ ധനം ചോര്‍ന്നു,ചോര്‍ന്ന്, ഒന്നുമില്ലാതെ, ഓട്ടത്തോണിയായി മാറുന്നു. ഏകാന്തതക്ക് , പരിചയമില്ലാത്തവര്‍ എങ്ങിനെ സഹായമാകും,എന്നൊന്നും ചിന്തിച്ച് വലയാന്‍ മനസ്സിനെ അനുവദിച്ചില്ല. എന്റെ കൂട്ടുകാരി,പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു,മനസ്സും ശരീരവും, വര്‍ഷങ്ങളായി. ചിലര്‍ക്ക് ഏകാന്തത വലിയ ഇഷ്ടമാകും,എന്നാല്‍ ,ഒന്നു മനസ്സറിഞ്ഞ് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്, ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലാ എന്നു തന്നെ പറയാം.എന്തും പറയുവാന്‍, പറയാതെത്തന്നെ ശബ്ദത്തില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അത്,ഒഴിഞ്ഞുപൊയതല്ല, മുറിച്ചു മാറ്റിയതാണ്, കഠിനവേദനയോടെത്തന്നെ.ഒന്നു മനസ്സുതുറക്കാന്‍ ഇഷ്ടപ്പെട്ട ആ‍രുമില്ലാതാകുമ്പോള്‍ ‍, ഏകാന്തത ഭീകരമായിരിക്കും.അഞ്ചാറുകൊല്ലം മുന്‍പാണ്. അവള്‍ തിരിച്ചുപോയി.ഒരു വേശ്യയോ, അഴിഞ്ഞാട്ടക്കാരിയോ അല്ല്ല. എന്നാല്‍ അങ്ങനെ ഒരാളുണ്ടായിരുന്നു.ഒരു ചങ്ങാതി, ‘ഹവ്വ‘,എന്ന ടാന്‍സാനിയാക്കാരി. ദുബായിലെ ഒരു പബ്ബില്‍ വച്ച് പരിചയപ്പെട്ടതാണ്. പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഇനി ഉണ്ടാവില്ല, ഒരിക്കലും ആരോടും തന്നെ സൌഹൃദം. അതു തന്നെ, ചില ഇടങ്ങള്‍ , ചിലരുടെ അഭാവത്തില്‍ ഒഴിഞ്ഞുതന്നെ കിടക്കും,അതൊരു മിഥ്യാബോധം അല്ലെ,ഒരു സ്വയരക്ഷ കൂടി അല്ലെ?.

അവര്‍ക്കാണ് സമര്‍പ്പണം,ഇപ്പോ പറയാന്‍ തുടങ്ങിയാല്‍ കൈവിട്ടുപോകും,സങ്കടം വരും, അടക്കിവച്ച പുഴകള്‍ , കൊടുങ്കാറ്റുകളുടെ ഒക്കെ കെട്ടഴിയും, പിന്നെയാകെ തകര്‍ന്നു പോകും ഞാന്‍.നമ്മളെ മാത്രം മനസ്സില്‍ ധ്യാനിച്ചു ,നമ്മെ മാത്രം നോക്കിക്കഴിയുന്നവരുടെ പ്രയാസം ആലോചിച്ചിട്ടുണ്ടോ?എപ്പോഴെങ്കിലും?അവര്‍ക്കറിയാം,എന്നേക്കാള്‍ വ്യഥയിലാണവരുടെ ജീവിതം,തീയില്‍ . പിന്നെ ഞാന്‍ സ്നേഹിക്കുന്ന ആള്‍ക്ക് സ്വര്‍ഗ്ഗതുല്യമായ ജീവിതം കിട്ടണം. എന്നെക്കോണ്ട് അവര്‍ക്ക് ഒരു നിമിഷത്തേക്കുപോലും വീഷമം ഉണ്ടാവരുത്, എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്,കണക്കു പുസ്തകമില്ല, ഉണ്ടാവരുത്. ഒരിക്കലുംഒന്നും കിട്ടാതെ പോയതല്ല, ഞങ്ങള്‍ രണ്ടുപേരും കൂടി വേണ്ടെന്നു വെച്ചതാണ്. ജീവിതത്തിന്റെ കെട്ടുപാടുകള്‍ ,അന്വര്‍ഥങ്ങള്‍ ,ഉത്തരവാദിത്വങ്ങള്‍ ,അവയിലൂടെ മനസ്സ് അറിയാതെ കടന്നുപോയി. അതിന്റെ വേദനയാണ്.

സങ്കടം ഉണ്ടാവണമല്ലോ!പിന്നെ എന്തിനെ നമ്മള്‍ സ്നേഹം എന്നു വിളിക്കുന്നത്. മനുഷ്യരായതുകൊണ്ട്, ആവശ്യമുണ്ടായിട്ടു വേണ്ടാ എന്നു വയ്ക്കുന്നതും,ആവശ്യമില്ലാതെ കളയുന്നതും രണ്ടും, രണ്ടാണ്. സ്നേഹത്തിന്റെയൊക്കെ വഴികള്‍ അന്വേഷിച്ചു പോകാനാവുമോ?പ്രണയം ഒരാളോട് മാത്രമേ തോന്നൂ എന്ന് പറയാനാകുമോ?ഒരാളെ പ്രണയിച്ചുഅവളിപ്പോള്‍ ഇല്ല,അപ്പോള്‍ നാം നമ്മുടെ ഉള്ളിലെ പ്രണയത്തെ എന്തു ചെയ്യും?വേറൊരാളെ തേടി നടക്കില്ല, എന്നാലും മറ്റൊരാളെ കണ്ടു മുട്ടിയാല്‍അവളോട് സ്നേഹം തോന്നിയാല്‍ ‍, ശരിയല്ലെന്ന് പറയാനാകുമോ?വിട്ടുപോയി!!!സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വിടെണ്ടിവന്നു, ഹൃദയം കീറി കുറിക്കുന്ന വേദനയോടെ?അതെന്തായിരുന്നു?സമൂഹം,കുടുംബം,ലോകം.രണ്ട് പേര്‍ സ്നേഹിക്കുന്നത് കണ്ടാല്‍ ദൈവത്തിനുപോലും അസൂയതോന്നുമല്ലോ!. ഇതൊക്കെ ഒരു ഉപാധികളല്ലെ.ഒരോ കാരണങ്ങളല്ലെ?ഞാന്‍ നിന്നെ പ്രണയിക്കുന്നു,മനസ്സുകൊണ്ടും ശരീരം കൊണ്ടും.അതിന്റെ എക്സ്ട്രീം അവസ്ഥയില്‍ മറ്റുള്ളവരെയൊക്കെ അത് ബാധിക്കുന്നു എന്ന അവസ്ഥ വരുമ്പോള്‍ ‍,സങ്കടത്തോടെയാണെങ്കിലും, ഹൃദയം പൊട്ടി നുറുങ്ങുമെങ്കിലും,ഞാന്‍ അനുഭവിച്ച ഒരു കാര്യം എഴുതി അറിയിച്ചു ലോകത്തെ, ബ്ലോഗില്‍ ,കവിതയില്‍ .

ശാന്തമാകാത്തമനസ്സിനെ ,ശാസിച്ചു.6ആം മണി നേരം. കെട്ടിപ്പൂട്ടി എന്റെ സ്വപ്നസൌധത്തിലേക്കു പോകുന്നതിനു മുന്‍പ് ,വീണ്ടും വീണ്ടും നോക്കി കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും പ്രതീക്ഷയോടെ!ഇല്ല, ഭാര്യക്കോ, എന്റെ എട്ടും,പൊട്ടു തിരിയാത്ത എന്റെ മക്കളുടെ, മെയിലോ ഒരു മിസ്കോള്‍ പോലിമില്ല. എല്ലാം ഇവര്‍ക്കു വെണ്ടി, എല്ലാമാസവും കൃത്യമായി എത്തുന്ന ബാങ്ക് ചെക്കുകള്‍ക്കു വേണ്ടി മാത്രം നിലവിളിക്കുന്ന മൊബൈലും, കൃത്യമായി എത്തുന്ന ഇമെയിലുകളും . അന്നു മാത്രം വിശദമായ കുശലാന്വേഷണങ്ങള്‍ .പിന്നെയുള്ള 29 ദിവസത്തെ നീണ്ട കാത്തിരുപ്പ് , സ്നേഹസ്വരൂപിയായ ഭാര്യയുടെ അടുത്ത സ്നേഹന്വേഷണങ്ങള്‍ക്കായി. വീണ്ടും വിരസതയുടെ മഹാനഗരത്തിലേക്ക്,എന്റെ ചക്രശ്വാസം വലിക്കുന്ന,റ്റൊയൊട്ടാ വണ്ടിയില്‍ ഞാന്‍ ഒരിക്കലൂം നിലക്കാത്ത ജൈത്രയാത്ര വീണ്ടും വിണ്ടും തുടരുന്നു.