Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

Sheela Tomy_Kanyaka/May 2012(Mangalam)

Posted on Categories Kanyaka MagazineLeave a comment on Sheela Tomy_Kanyaka/May 2012(Mangalam)

ഒരു പ്രലോഗ് –ഷീല ടോമി

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചതു നേട്ടമാണെന്നാകിലും,
ഹസിക്കും പൂക്കള്‍ കൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും,
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ‍ വ്രണിതപ്രതീക്ഷയില്‍
മര്‍ത്യനിപ്പദം രണ്ടും, “ഓര്‍ക്കുക വല്ലപ്പോഴും“. (പി. ഭാസ്കരന്‍ )

ഷീല എഴുതിയ ഒരു ഓര്‍മ്മക്കുറിപ്പില്‍ പി ഭാസ്കരന്‍ സാറിന്റെ ഈ കവിതാശകലം കാണാം. ഷീല എഴുതുന്നു, “വർഷങ്ങള്‍ക്കു ശേഷം ഞാനിന്ന് മനുവിനെക്കുറിച്ച് ഓര്‍ത്തുപോയി. ഓര്‍മ്മിക്കുവാന്‍ കാരണം ബുക് ഷെല്‍ഫില്‍ പരതി നടക്കുന്‍പോള്‍ കയ്യില്‍ കിട്ടിയ എം.ടി കഥകളുടെ സമാഹാരമാണ്‍. ആ പുസ്തകത്താളുകളില്‍ കുനുകുനെ കണ്ട കയ്യക്ഷരം പകര്‍ന്ന സാഹോദര്യത്തിന്റ്റെ ഇളവെയില്‍ വര്‍ഷങ്ങള്‍ താണ്ടി മറ്വിയുടെ മഞ്ഞുമറ നീക്കി ഒഴുകി പരന്ന പോലെ……………..ഓര്‍ക്കുക വല്ലപ്പോഴും എന്ന് അവസാനമായ് മൊഴിഞ്ഞ് മണലാരണ്യത്തിന്റ്റെ അനന്തവിശാലതിയെലെങ്ങൊ അപ്രത്യക്ഷമായ പുഞ്ചിരി. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിച്ച് ജീവിക്കുന്ന അനേകായിരം പ്രവാസികളില്‍ ഒരാളായിരുന്നു അവനും.“ദോഹയിലെ എഴുത്തുകാര്‍ക്ക്‌ നല്‍കുന്ന സമന്വയം സാഹിതീ പുരസ്കാരത്തിനു ഈ വര്‍ഷം അര്‍ഹയായ ഷീല റ്റോമിയുടെ ഓര്‍മ്മക്കുറിപ്പിന്റെ ഒരു ഭാഗമാണിത്.മികച്ച ബ്ലോഗ്‌ രചനകളെ പരിചയപ്പെടുത്തുന്ന ‘ഇരിപ്പിടം’ ബ്ലോഗില്‍ ഷീലയുടെ കഥയെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

“ഷീലാ ടോമിയുടെ കാടോടിക്കാറ്റ് ബ്ളോഗില്‍ മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം .ഒരു ഡാമിന്റെ, അതുയര്‍ത്തുന്ന സുരക്ഷിതത്വ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടതും വായിക്കപ്പെടുന്നതും. സമകാലിന യാഥാര്‍ത്ഥ്യങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന കഥ ഫാന്റസിയുടെ അതി നിഗൂഡത നിറഞ്ഞ അത്ഭുതങ്ങളിലേക്ക് സന്നിവേശിപ്പിച്ചവിഭ്രമാത്മകമായ ഒരു തലത്തില്‍ വായനക്കാരനെ കൊണ്ട് ചെന്നെത്തിക്കുന്നതിനൊപ്പം മൂന്നാം ലോക രാജ്യങ്ങില്‍ വേരൂന്നിയ മുതലാളിത്ത സങ്കല്‍പ്പങ്ങളില്‍ അധിഷ്ടിതമായ വികസന തന്ത്രങ്ങള്‍ക്കടിപ്പെട്ട് തട്ടകങ്ങളും ആവാസ വ്യവസ്ഥകളും തകര്‍ന്നു തരിപ്പണമാകുന്ന മണ്ണിന്റെ /കാടിന്റെ മക്കളുടെ ചിത്രം കൂടിയാകുന്നു ഷീല യുടെ തൂലിക വരച്ചിടുന്നത് .

ജലമെത്തിയ ഇടങ്ങളില്‍ തോട്ടങ്ങള്‍ തഴച്ചു വളര്‍ന്നു. കാടുകള്‍ വിട്ട് ചേരികളില്‍ കുടിയേറിയ കുട്ടികള്‍ ദാഹിച്ചു മരിച്ചുകൊണ്ടിരുന്നു. കഥകളും കവിതകളും പിറന്നു അവരെക്കുറിച്ച്… മുങ്ങിപ്പോയ മണ്ണിനേയും മനസ്സിനെയും മറന്ന് ആളുകള്‍ പിന്നെയും വോട്ടു ചെയ്തുകൊണ്ടുമിരുന്നു.

മനോഹരമായ പ്രയോഗങ്ങള്‍ കൊണ്ട് ജീവസ്സുറ്റതാണ് ഈ കഥ. ചില ഉദാഹരണങ്ങള്‍ :

(1) കീഴ്ക്കാംതൂക്കായ പാറകളില്‍ പിടിച്ചു കയറി വള്ളിക്കുടിലില്‍ ഒളിച്ചു അവളും മഞ്ഞും
(2) തുലാമാസം പോയതറിയാതെ മേഘങ്ങള്‍ വിങ്ങി നിന്നു മാനത്ത്‌. ..
(3) കിതക്കുകയാണ് അയാളും ഇരുട്ടും.

ഒരു കവിത വായിക്കുന്നത് പോലെയാണ് ഈ കഥയിലൂടെ സഞ്ചരിച്ചത് .അല്ല ഇതിലെ വാചകങ്ങള്‍ പലതും കവിതയുടെ സുന്ദര സ്പര്‍ശം ഉള്ളത് തന്നെയാണ് .

Samanwayam Sahithee Puraskaaram ഒരു surprise ആയിരുന്നോ? എന്താണ് ഈ പുരസ്കാരം?
തീര്‍ത്തും surprise ആയിരുന്നു. ദോഹയിലെ സാംസ്കാരിക കൂട്ടായ്മയായ സമന്വയം പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ്. ഈ വര്‍ഷം കഥക്കാണ് നല്‍കിയത്. ഇത് വരെ പബ്ലിഷ് ചെയ്യാത്ത കഥകളാണ് ക്ഷണിച്ചത്‌. ഈ വര്‍ഷം സി. രാധാകൃഷ്ണന്‍, കെ.ആര്‍ മീര, ബെന്യാമിന്‍ ഇവരായിരുന്നു ജൂറിയില്‍.

എപ്പോളാണ് എഴുതി തുടങ്ങിയത്?
സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എഴുതും. അന്ന്‍ കഥ, കവിത ഒക്കെയായി യുവജനോല്‍സവം സ്റ്റേറ്റ് ലെവലില്‍ ഒക്കെ പോയിരുന്നു. പിന്നെ എഞ്ചിനീയറിംഗ് പഠനത്തിലേക്ക്. പഠനത്തിനു ശേഷം ജോലിയിലെക്കും ജീവിതത്തിന്‍റെ തിരക്കിലേക്കും കടന്നപ്പോള്‍ എഴുത്തൊന്നും നടന്നില്ല. അക്ഷരങ്ങളെ തിരികെ പിടിക്കാനുള്ള ആഗ്രഹത്തില്‍ അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍..

ആദ്യം എഴുതി പ്രസിദ്ധീകരിച്ചത്?
മുന്‍നിര മാധ്യമങ്ങളില്‍ ഒന്നും എഴുതിയിട്ടില്ല. ഗള്‍ഫ്‌ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. അറേബ്യ, മാനസി, മയൂരി, പത്രങ്ങളുടെ ഗള്‍ഫ്‌ ഫീച്ചര്‍ .. അങ്ങനെ ഓരോ ഇടങ്ങളില്‍. പുഴ.com ല്‍ എഴുതാറുണ്ട്. പുഴ ഇറക്കിയ പുസ്തകത്തില്‍ കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുഴയുടെ കഥാ അവാര്‍ഡ്‌ കിട്ടിയിരുന്നു. അബുദാബി അരങ്ങ് സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പിന്നെ ദോഹ സംസ്കൃതിയുടെ കഥയരങ്ങ് 2012 ലും CAAK (confederation of alumni association) ദോഹ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും, പുരസ്കാരം ലഭിച്ചു. വര്‍ത്തമാനം ‘Writer’s Club‘ ലെ മെംബര്‍ ആണ്. കൂടാതെ FCC വനിതാ വേദിയിലും ഉണ്ട്.

ബ്ലോഗ്‌ എഴുതാറുണ്ടോ?
ഒരു ബ്ലോഗ്‌ ഇപ്പോള്‍ തുറന്നിട്ടെയുള്ളൂ… കാടോടിക്കാറ്റ്‌ Sheela Tomy കവിതകള്‍ ,കഥകള്‍ , വായന ധാരാളം ഉണ്ടോ? ഇന്നത്തെ വെര്‍ച്ചുവല്‍ ലോകത്തില്‍ ധാരാളം നല്ല എഴുത്തുകാര്‍ ഉണ്ട് എന്നത് നല്ലകാര്യം അല്ലെ?എഴുത്ത് കുറവാണെങ്കിലും ഞാന്‍ ഒരുപാട് വായിക്കും. എല്ലാം വായിക്കും കഥയും കവിതയും ലേഖനങ്ങളും.ഇന്റെര്‍നെറ്റിന്റെ വരവോടെ ധാരാളം എഴുത്തുകാര്‍ വന്നു. എല്ലാവര്‍ക്കും എഴുത്തുകളും,കലകളും പ്രദര്‍ശിപ്പാക്കാനുള്ള ഒരവസം കിട്ടി. ഒരുവിധത്തില്‍ എല്ലാവര്‍ക്കും ആത്മ പ്രകാശനത്തിനു അവസരം ലഭിക്കുന്നത് നല്ലതാ. ഒരുപാട് എഴുത്തുകാര്‍ ഉണ്ടാകുമ്പോള്‍ വായനക്കാര്‍ സെലെക്ടിവ് ആകും. വായനക്കാരെക്കാള്‍ എഴുത്തുകാര്‍ ഉണ്ടാവുന്നതും ഒരു പ്രശ്നമാണ്. എന്നാലും നല്ല എഴുത്ത്, അച്ചടിയോ, വെര്‍ച്വലോ എവിടെയാണെങ്കിലും നിലനില്‍ക്കും.

ഷീലയുടെ അവാര്‍ഡ് കിട്ടിയ കഥയെപ്പറ്റി പറയൂ?
അവാര്‍ഡ്‌ കിട്ടിയ കഥ- മെല്ക്വിയാടിസിന്‍റെ പ്രളയ പുസ്തകം. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌ ന്‍റെ പ്രശസ്തമായ ‘ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍’ എന്ന നോവലിലെ കഥാപാത്രമാണ് മേല്ക്വിയടിസ് എന്ന ജിപ്സി. ആ ജിപ്സിയിലൂടെ ഒരു ദേശത്തിന്‍റെ നാശതെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കു വെക്കുകയാണ് എന്‍റെ കഥയില്‍. മാജിക്ല്‍ റിയലിസത്തിന്‍റെ മനോഹരമായ ആവിഷ്കാരമായ മാര്‍ക്വിസിന്റെ നോവലിലെ മാകൊണ്ട നഗരത്തിന്‍റെ നാശത്തെ ഈ കഥാ പരിസരത്തിലേക്ക് കൊണ്ട് വരുവാന്‍ ഒരു ശ്രമം നടത്തിയതാണ് ഞാന്‍. ദേശത്തിന്‍റെ നാശത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്ന്‍ ഒരു പെണ്‍കുട്ടിയുടെ നാശത്തിലേക്ക് വളരുന്നു കഥ. ദേശവും സ്ത്രീയും ഒരേ നാണയത്തിന്‍റെ ഇരു പുറങ്ങള്‍ തന്നെയാണല്ലോ. അടുത്തിടെ വാര്‍ത്തയില്‍ നിറഞ്ഞ സൗമ്യയെ പോലെ ഒരു കുട്ടിയുടെ അന്ത്യവും കഥയിലുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്നം ആയിരുന്നു ത്രെഡ്. ഡാമിനെ കുറിച്ചു പഠിക്കാന്‍ പോകുന്ന ഇസബെല്ല എന്ന എഞ്ചിനീയറിംഗ് ബിരുദധാരിണിയെ കാത്തിരിക്കുന്ന വിചിത്രമായ ചില അനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചുരതിലൂടെയുള്ള യാത്രയില്‍ രാത്രിയില്‍ തങ്ങേണ്ടി വരുന്ന കുടിലിലെ മുത്തശ്ശിയിലൂടെ പ്രകൃതി മാതാവിന്‍റെ സ്വരമാണ് കേള്‍ക്കുന്നത്. അവിടെയാണ് മേല്ക്വിയാടിസ് കടന്നു വരുന്നതും. കഥയുടെ ഓടുവില്‍ മേല്ക്വിയാടിസ്നിന്റെ പൊടി മൂടിയ ദൂരദര്‍ശിനി മാത്രം ബാക്കിയാവുന്നു. സമകാലിക പ്രശ്നങ്ങളെ കാലദേശങ്ങളുടെ അതിര് കടത്തിക്കൊണ്ടു പോകുവാന്‍ ഒരു എളിയ ശ്രമം. ഒരു ജനതയെ അവരറിയാതെ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥ വൃന്ടത്തെയും ഒന്ന്‍ പരിഹസിക്കുകയും ചെയ്യുന്നുണ്ട് കഥ. കൂട്ടത്തില്‍ നാടിന്റെ ശാപമായ കര്‍ഷക ആത്മഹത്യയെക്കുരിച്ചു കൂടി പറയാതെ പറയുന്നു ഇസബെല്ലയുടെ അപ്പനിലൂടെ. .

ഷീലയുടെ വീട്, നാട്, കുടുംബം?

എന്റെ നാട് വയനാട്ടിലെ മാനന്തവാടി. മാതാപിതാക്കള്‍ അധ്യാപകര്‍ ആയിരുന്നു. ഭര്‍ത്താവ് ടോമിയും നാട്ടുകാരന്‍ തന്നെ. ദോഹയിലെ ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കള്‍ ഉണ്ട്. മിലന്‍, മാനസി, ജോണ്‍.

ഇഷ്ടപ്പെട്ട നിറം, ഭക്ഷണം, റ്റിവി പ്രോഗ്രാം, ഇഷ്ടപ്പെട്ട ഇടവേള വിനോദം?

ഇതെന്തിനാ ഇങ്ങനെ ഒരു ചോദ്യം?എങ്കിലും പറയാം.ഇളം നീലയും ഇളം ചുവപ്പും ഇഷ്ടം.ഭക്ഷണം നാടന്‍ ഭക്ഷണത്തോട് പ്രിയം.ടിവി പ്രോഗ്രാമില്‍ അന്വേഷണാത്മക ന്യൂസ്‌ റിപ്പോര്‍ട്ടുകള്‍ എന്തുതന്നെയായാലും താത്പര്യം തന്നെ.വിനോദം പാട്ട് കേള്‍ക്കും.. ഒരുപാട്.

പഠിച്ചിരുന്ന കോളേജ് സുഹൃത്തുക്കള്‍ , ഇന്നും അവരുമായി കൂട്ടുകൂടാറുണ്ടോ?
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്‌.കൂട്ടുകാര്‍ ഒരുപാടുണ്ട്.ആശയ വിനിമയം കുറവാണെങ്കിലും എല്ലാരും മനസ്സിലുണ്ട്. കൂടെയുണ്ടെന്ന തോന്നലോടെ.

ഷീല എന്ന എഴുത്തുകാരി

ഷീലയുടെ പ്രിയസുഹൃത്തുക്കള്,അവരുടെ കഥകളും ബ്ലോഗുകളും എഴുത്തുകളെ പറ്റിയുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്ക്‍ാ‍ന്‍അത്യുത്സാഹം തന്നെ കാട്ടി എന്നു പറയാം.കഥകളെ കടുത്ത മൂല്യനിര്ണ്ണയത്തിനോ വലിയ അപഗ്രഥനത്തിനോ വിധേയമാക്കാനല്ല, മറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്ക , അവരുടെ അനുവാദത്തോടെ,ഷീലയുടെ കഥയെയും കഥാപാത്രങ്ങളെയും സ്ഥിരം വായനയിലൂടെ അടുത്തറിഞ്ഞവരാണ്‍. കുഞ്ചൂസ് “ഭാവസാന്ദ്രമായ വരികള്‍ കൊണ്ടും ഒഴുക്കുള്ള ആഖ്യാന ശൈലി കൊണ്ടും പരിശുദ്ധമായ ജീവിതമുഹൂര്‍ത്തങ്ങളെ വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍ കഴിവുള്ള കഥാകാരിയാണ് ഷീല ടോമി.“ഷീലയുടെ പുരസ്കാരങ്ങളുടെ മത്സരത്തിലെ ഒരു ജഡ്ജിയായിരുന്ന്“ആടുജീവിതം”എന്നസിനിമയായിപരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തക്ത്തിന്റ കഥാകൃത്തും കൂടിയായ ബെന്യാമിന്റെഅഭിപ്രായത്തില്‍….ഷീലയുടെ സമ്മാനാർഹമായ കഥയെക്കുറിച്ച് – സമകാലിക സംഭവങ്ങളെ മികച്ച രീതിയിൽ കഥയിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ആ കഥയുടെ മികവായി ഞാൻ കാണുന്നത്. നിശ്ചയമായും ഷീലയിൽ ഭാവിയിലെ ഒരു മികച്ച എഴുത്തുകാരിയെ കാണുന്നു.. – ബെന്യാമിൻ

ഷീല റ്റോമി എന്ന സ്ത്രീജന്മം

ലിയോ സോഡിയാക് സിംബലില്‍ ആഗസ്റ്റ് 17 ജനിച്ച ഷീല റ്റോമി എന്ന മാനന്തവാടിക്കാരി . LIC of India യില്‍ ജോലി ആരംഭിച്ച് പി കെ എഫ് അബുദാബിയിലും പിന്നെ Ernst & Young ,ദോഹയിലും ജോലി ചെയ്തു. ഇതിനിടയില്‍ ജര്‍ണലിസവും പഠിച്ചു. പത്രങ്ങളില്‍ ഫീച്ചര്‍ എഴുതുകയും ചെയ്യുന്നുണ്ട്.

ഒരു ഏപ്പിലോഗ്

എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരനുവേണ്ടി സമപ്പിച്ച് ഓര്‍മ്മക്കുറിപ്പുകളും ,അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന വാക്കുകളുടെ ഹൃദയസ്പന്ദനം വായനക്കാര്‍ക്ക് ഷീലയുടെ കഥകളില്‍ നിന്നു വായിച്ചെടുക്കുമല്ലോ എന്ന വിശ്വാ‍സം തിര്‍ത്തും ഉണ്ട്.ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് ജീവിതങ്ങളുടെ കഥകള്‍ക്കായി നമുക്കിനിയും കാത്തിരിക്കാം.

മസ്കറ്റ്-മാമലനാട്ടിലെ രുചിയുടെ മാലപ്പടക്കം

Posted on Categories Kanyaka MagazineLeave a comment on മസ്കറ്റ്-മാമലനാട്ടിലെ രുചിയുടെ മാലപ്പടക്കം

പച്ചിലകളുടെതണലും,പച്ചപുതച്ചു നിലക്കുന്ന വലിയ മലനിരകളും അവക്കിടയിൽ ഒതുങ്ങി പറ്റിച്ചേർന്നു കിടക്കുന്ന,ലോകപ്രസിദ്ധമായ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട് ഒമാനിൽ.പല ഡിസ്ട്രിക്റ്റുകളായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്റെ കയ്യൊപ്പിന്റെ തന്നെ പ്രധാനഭാഗമാണ് ഇവിടുത്തെ വൈവിധ്യമാർന്ന, അതിവിശിഷ്ടമായ ഭക്ഷണരീതിയും ആതിഥേയത്വവും. കഴിഞ്ഞ 8 വർഷമായി ലോകത്തെ ഏറ്റവും നല്ല ഹോട്ടലിനുള്ള ‘Best Hotel ”അവർഡ് കിട്ടുന്നത്,മസ്കറ്റിലുള്ള ബാർ അൽ ജൈസ ഹോട്ടലിനാണ്. അത്യാധുനികതയിൽ,അടങ്ങിയ ഈ ഹോട്ടലിൽ ഇൻഡ്യൻ ഭക്ഷണം ഒരു പ്രത്യേക വിഭാഗം തന്നെയാണ്.അൽ ബുസ്താൻ പാലസ് നിർമ്മിച്ചതു തന്നെ ജി സി സി, മീറ്റിംഗിനു വേണ്ടിയാണ്, സകലവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി GCC മീറ്റിംഗിനു വേണ്ടി 200 ഏക്കറിനുള്ളിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ഹോട്ടൽ.250 മുറികളടങ്ങുന്ന ഈ ഹോട്ടലിലെ ഇൻഡ്യൻ ബുഫെ,അതിവിഷിഷ്ടമാണ്.

ഏറ്റവുമധികം അനൌപചാരികതയും,ഔപചാരികമായും ഉള്ള എല്ലാത്തരം മീറ്റിംഗ് വിരുന്നുകളും മറ്റും നടക്കുന്ന, ഇൻഡ്യൻ മാനേജ്മെന്റിന്റെ കീഴിൻ നടക്കുന്ന റെസ്റ്റോറന്റാണ് മുംതാസ്സ് മഹാൾ. എല്ലാ നല്ല കംബനികളുടെയും ബിസിനസ്സ് മീറ്റിംഗുകളും, വിരുന്നുകൾക്കും എല്ലാവരുടെ ആദ്യത്തെ
റെസ്റ്റോറന്റിന്റെ പേരു പറയുന്നത് എപ്പോഴും മുംതാസ് മഹാളിന്റെ തന്നെയാണ്.കഴിഞ്ഞ 5 വർഷം ആയി, മസ്കറ്റിലെ ഏറ്റവും ‘ബെസ്റ്റ് റെസ്റ്റോറെൻഡ് അവാർഡ് കരസ്ഥമാക്കുന്ന, മനോഹരമായ കുന്നിൻ ചെരുവിൽ നീലാകാശത്തിന്റെ നീലിമയിൽ മുങ്ങിക്കിടക്കുന്ന മുംതാസ്സ് മഹാൾ.ഇൻഡ്യക്കാരും മലയാളികളും വെയിറ്റർമാരായും,മാനേജ്മെന്റ് ലെവലിലും ഉള്ള ആൾക്കാരുടെ താത്പര്യവും ആദിത്യമര്യാദയുടെ കീഴ്വഴക്കങ്ങളും വളരെ നല്ല രീതിയിൽ നമുക്കിവിടെ കാണാം.
ജീൻസ് ഗ്രിൽ-സുൽത്താൻ സെന്റർ പ്രത്യേകത മിഡിൽ ഈസ്റ്റേൺ ഏഷ്യൻ ആഹാരത്തിന്റെ ഒരു ഫ്യൂഷൻ ഇവിടെ ലഭ്യമാണ്.എല്ലാ വെള്ളിയാഴ്ചയും,ദോശ,ഇഡ്ഡലി, പലതരം ഓം പ്ലേറ്റ്,എല്ലാത്തരം നോർത്ത് ഇൻഡ്യൻ ആഹാരങ്ങൾ,കൂടെ എല്ലാത്തരം,ഇംഗ്ലീഷ് ആഹാരങ്ങളും ചൂടായി ബുഫേ സ്റ്റൈലായിഒരുക്കിവെച്ചിരിക്കും.ഓം ലെറ്റ്,ഗീ റോസ്റ്റ് ദോശ എന്നിവ,അപ്പോൾ തന്നെ തവയിൽ നമ്മുടെ മുന്നിൽത്തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു.എല്ലാത്തരം ഇൻഡ്യാക്കാർക്കൊപ്പം തന്നെ,എല്ലാ ജാതിമതസ്ഥരും, രാജ്യക്കാരും പതിവായി‘ബ്രഞ്ച് ‘നായി,വെള്ളീയാഴ്ച രാവിലെ പതിവായി എത്തുന്ന സ്ഥലമാണിത്.

സ്പൈസി വില്ലേജ് ഇവിടുത്തെ ഏറ്റവും പഴയത് എന്നു വിശേഷിപ്പിക്കാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ്.ഒമാനിൽ എല്ലാ വില്ലേജുകളിലും ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.വലിയ ഓഫ്ഫിസുകൾക്ക് മെസ്സുകൾ,സ്ഥിരമായി വരുന്ന മീറ്റിംഗുകൾ,ബെർത്ത് ഡേ ആഘോഷങ്ങൾ എന്നിങ്ങനെ,പല തരം പാർട്ടികൾക്ക് എന്നും വേദിയാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ് സ്പൈസി വില്ലേജ്. റൂവിയുലുള്ള വുഡ്ലാൻഡ്സ് എന്ന റെസ്റ്റോറന്റ് എല്ലാ രാജ്യക്കാരുടെയും പ്രിയപ്പെട്ട ഒരു സ്ഥലം ആണ്. ഇൻഡ്യയിലെ എല്ലാത്തരം വിഭവങ്ങളും ഇവിടെ കിട്ടും എന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്. ബുക്കിംഗ് ഇല്ലാതെ ഇവിടെ റ്റേബിൾ കിട്ടാൻ പ്രയാസം ആണ്.ഒമാൻ കാണാനെത്തുന്നു വിരുന്നു കാർക്കും മറ്റും മിക്ക ഹോട്ടലുകാരുടെയും വിസിറ്റേഴ്സ് മെനുവിൽ പ്രത്യേകമായി നിർദ്ദേശിച്ചിരുക്കുന്ന പേരുകളിൽ ഒന്നാണ് വുഡ്ലാൻഡ്സ്.ഇവിടുത്തെ ബീഫ് ഉലർത്തിയത്-കേരളസ്റ്റൈൽ, ചിക്കൻ ചെട്ടിനാട് കറി,ചില പ്രത്യേക കേരള വിഭവങ്ങൾ വളരെ പ്രസിദ്ധമാണ്. പ്രത്യേകമായി,കേരളം തമിഴ്നാട്,എന്നി വേണ്ടി മാത്രം ഇവിടെആഹാരത്തിനു വരുന്നവർ ഉണ്ട്.

അപ്പ്റ്റൌൺ സമ്മർകണ്ഡ്,ഗുജറാത്ത് ഭോജൻ ശാലയിൽ ഗുജറത്തി സ്റ്റൈലിലുള്ള എല്ലാത്തരം വിഭവങ്ങളും സുലഭമാണ്. വളരെ ലളിതവും എന്നാൽ രുചിയുടെ കാര്യത്തിൽ അങ്ങേയറ്റം സുഷ്മതയും, കൃത്യമായ രുചി വൈദധ്യവും പാലിക്കപ്പെടുന്നു. മസ്കറ്റിന്റെ ഒരു ഷോപ്പിങ് സ്ഥാപനങ്ങളുടെ അരികിലായിട്ടാണ് അപ്പ് റ്റൌൺ എന്നത് ,ഇവിടെക്ക് ആഹാരത്തിനായി എത്തിന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നത് ഒരു ശ്രദ്ധേയമായ കാര്യമാണ്.

വീനസ് റെസ്റ്റോറന്റ് എല്ലാവരുടെയും ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്നു വിളിക്കാവുന്ന,ചെറിയ ഭക്ഷണ ശാലയാണ്.എല്ലാത്തരം ദോശ,ഇഡ്ഡലി,ഉപ്പുമാവ്,പാവ് ബാജി,പൂരി മസാല എന്നു വേണ്ട എല്ലാത്തരം സൌത്ത് ഇൻഡ്യൻ ഭക്ഷണം ലഭിക്കുന്നതിനാൽ എല്ലാവരുടെയും,വെള്ളിയാഴ്ച കാലത്തെ പ്രഭാതം മിക്കാപ്പോഴും ഇവിടെത്തന്നെയാണ്.ഉച്ചയൂണിനും,താലി മീത്സിനും ആയി ധാരാ‍ളം
പേർ സ്ഥിരമായി ഇവിടെ എത്താറുണ്ട്.ഇവിടെ അമ്പലത്തിൽ പോയി വരുന്ന എല്ലാ ചൊവ്വാഴ്ചകളിലും, വെജിറ്റേറിയൻ ഭക്ഷണത്തിനായി എത്തുന്ന വിജേഷും ഷബ്നവും,മകനും,ഒരു ദിവസം പോലും മറ്റൊരു റെസ്റ്റോറന്റിനെപ്പറ്റി ആലോചിക്കാറെ ഇല്ല.തനിയെ താമസിക്കുന്നവരും, പ്രത്യേകിച്ച് ബാച്ചിലർമാരും അത്യധികം ഇഷ്ടപ്പെടുന്ന ഒരു റെസ്റ്റോറെന്റ് ആണ് വീനസ്. സന്ധ്യക്കു ശേഷംമാത്രം തുറന്നു പ്രവർത്തിക്കുന്ന കബാബുകൾക്കായി ഒരു പ്രത്യേക വിഭാഗം
തന്നെയുണ്ട്.

ശരവണഭവൻ വാക്കുകൊണ്ടും,ആഹാരം കൊണ്ടും തനി തമിഴ് ഭക്ഷണങ്ങൾ മാത്രം ഉള്ള വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണിത്.മസ്കറ്റിലെ റൂവിയിൽ,ഇൻഡ്യാക്കാർ തിങ്ങിപ്പാർക്കുന്ന ഏരിയായിലാണ് ശരവണഭവൻ.ഗൾഫിൽ മാത്രമല്ല,അമേരിക്ക,ഇംഗ്ലൺഡ് എന്നിവിടങ്ങളിൽ ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.റൂവിലെ ഒട്ടുമുക്കാൽ ജനങ്ങളുടെയും ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്,6 മണിക്കുള്ള ഭക്ഷണം, ഡിന്നർ എന്നിവക്ക്,ഇത്തിരി ദൂരെ നിന്നും പോലും ഇവിടെ എത്തുന്നവർ ധാരാളം ആണ്. ഓഫീസ്സ് വിട്ട് വീട്ടിലേക്കു പോകും വഴി ഒരു ‘സ്നാക്ക്’ എന്ന പേരിൽ,പൂരി/മസാല, ബട്ടൂര/ചെന,ദോശ വട എന്നീ വിഭവങ്ങൾക്കായി ഇവിടെത്തെന്നെ,എത്ര കണ്ട് തിരക്കിലും എത്തുന്നവർ ഉണ്ട്.ഏറ്റവും അധികം
ആൾക്കാരെത്തുന്നത്,ഉച്ചക്കുള്ള പലതരം താലി മീൽസിനു വേണ്ടിയാണ്.ഓർഡർ ചെയ്ത് മിനിട്ടുകൾക്കകം,എത്തുന്ന ഇവിടുത്തെ ഭക്ഷണം രുചിയിലും,ഭാവത്തിലും,വൃത്തിയിലും, ഏതൊരു വീട്ടിലും കിട്ടുന്നു ഭക്ഷണത്തിനോടു കിടപിടിക്കുന്നതാണ്.


കാമത്ത്
എന്നതും ഒരു ഗുജറാത്തി ചെയിൽ ഇൻഡ്യൻ റെസ്റ്റോറന്റിന്റെ ഭാഗമാണ്. വിവിധ രുചിരസം പകരുന്ന ഫലൂഡ,ബർഫി,പേട,ഗുലാബ് ജാമുന്‍ എന്നിങ്ങനെ എല്ലാ മധുര പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഇതിനു പുറമെ,ദോശ,ഇഡ്ഡലി,വട,പലതരം ചപ്പാത്തി, റോട്ടി,എല്ലാത്തരം വെജിറ്റബിൾ കറികൾ,പനീർ ടിക്ക,വെജിറ്റബിൾ റ്റിക്ക,എന്നിങ്ങനെ,എല്ലാത്തരം വെജിറ്റേറിയൻ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.വളരെ സഹൃദയരായ വെയിറ്റർമാരുള്ള കാമത്തിന്റെ എല്ലാവരുടെയും
പ്രിയപ്പെട്ട ബ്രാഞ്ചാണ് റെക്സ് റോഡിലുള്ളത്. തമിഴ്,ബ്രാഹ്മിൺ വിഭാഗത്തിൽ‌പ്പെട്ടവരായ,ബാലാജിയുടെയും ശോഭയും കുടുംബവും റൂവിലുള്ള അംബലത്തിൽ പോയി വരുന്ന വഴി ഭക്ഷണം കഴിക്കാനായി സ്ഥിരമായി കയറുന്ന ഇടമാണ് കാമത്ത്.

റൂവി ഹൈസ്റ്റ്ടീറ്റിലെ പഞ്ചാബി ഡാബ എല്ലാത്തരം പഞ്ചാബി ആഹാരങ്ങളും ലഭിക്കുന്ന ഒരു റെസ്റ്റോറന്റ് ആണ്.പലതരത്തിലുള്ള ലെസ്സി,ഇവിടുത്തെ ഒരു സ്പെഷ്യൽ പാനീയമാണ്. ചിക്കൻ തന്തൂരികൾ,പല വലുപ്പത്തിലും രുചിയിലൂം ലഭ്യമാണ്. തന്തൂരി റോട്ടി, പഴയരീതിയുലുള്ള തന്തൂർ ചൂളയിൽത്തന്നെ ചുട്ടെടുക്കുന്നു.എല്ലാത്തരം നോർത്തിൻഡ്യൻ താലി മീൽസും ഇവിടെ സുലഭമായി
ലഭിക്കുന്നു.ഡാബയിലെ എല്ലാവർക്കു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് ലെസ്സി ഇവിടെ ചേർക്കുന്നു.

സ്വീറ്റ് ലെസ്സി

1. തൈര്- ½ കപ്പ്
2. പഞ്ചസാര – 4 റ്റേബിൾ സ്പൂൺ
3. പെരുംജീരകം- 1 റ്റീസ് സ്പൂൺ,പൊടിച്ചത്,
4. റോസ്സ് എസ്സൻസ്- 1/4 റ്റീസ് സ്പൂൺ,
5. എസ്സ് കഷണങ്ങൾ ആവശ്യത്തിന്
6. പുതിന ഇല – 2 അലങ്കരിക്കാൻ

പുതിന ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ഒരു മിക്സിയിൽ അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, പുതിന ഇല മുകളിൽ വെച്ച് അലങ്കാരിക്കുക.

റാമീ ഗ്രൂപ്പ് ഹോട്ടലിൽ ഉള്ള ഒരു റെസ്റ്റോറന്റുകളീൽ ഒന്നാണ് ,കേരനാട്. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ബുഫേകൾ, എല്ലാ ആഴ്ചവട്ടങ്ങളിലും വാരാന്ത്യങ്ങളിലും ലഭ്യമാണ്. ബുഫേ ലഞ്ചും ഡിന്നറും എല്ലാം തന്നെ,കേരളത്തിന്റെ തനതായ ഭക്ഷണം ഉൾപ്പെടുത്തിയുള്ളവ മാത്രം ആണ്.ബുഫെയിൽ,അവിയൽ സാംബാർ, തോരൻ മെഴുക്കു പുരട്ടി,മീൻ കറി,മീൻ വറുത്തത്,പ്രഥമൻ, എന്നിവയാണ്, കൂടെ ചില ദിവസങ്ങളിൽ ഡിന്നർ അയിറ്റംസിന്റെ കൂടെ കോഴിപൊരിച്ചത്, കോഴി വറുത്തരച്ച കറി, താറാവ് കറി,കൊഞ്ച് ഫ്രൈ,കൊഞ്ച്തേങ്ങാ അരച്ചു കറി,എന്നിവ, എല്ലാ ബുധൻ വ്യാഴം,വെള്ളി ദിവസങ്ങളിൽ ലഭ്യമാണ്.അവിടെപ്പോയി ആഹാരം കഴിക്കുന്നവരും, അഥികളായി വരുന്നവരെയും,ഇവിടെ കൊണ്ടുവരാൻ താത്പര്യം കാണിക്കുന്ന ധാരാളം മലയാളികൾ ഉണ്ട്.കേരളത്തനിമയുള്ള ആഹാരങ്ങൾക്കായി,സ്ഥിരമായി ഇവിടെ എത്തുന്നവർ ധാരാളമാണ്.ആഹാരം മാത്രമല്ല,എല്ലാവിധ സജ്ജീകരണങ്ങളും,വെയിറ്റർ ആയ സ്ത്രീകളുടെ സെറ്റും മുണ്ടും വേഷങ്ങളും എല്ലാം തന്നെ,കേരളത്തെ പ്രധിനിധാനം ചെയ്യുന്നവയാണ്. ഇവിടുത്തെ പ്രധാന ഷെഫുകളിൽ ഒരാളായ വാസുദേവവന്റെ അഭിപ്രായത്തിൽ ,കോഴി പൊരിച്ചത് ഇവിടുത്തെ ഏറ്റവും നല്ലവിഭവങ്ങളിൽ ഒന്നാണ്,

കോഴി പൊരിച്ചത്

ചേരുവകൾ

1. കോഴിയിറച്ചി- 1 കിലോ
2. ചുവന്നുള്ളി -200 ഗ്രാം
3. വെളുത്തുള്ളി- 8 അല്ലി
4. ഇഞ്ചി -1 കഷണം
5. മഞ്ഞള്‍പ്പൊടി -½ ടീസ്പൂണ്‍
6. മല്ലിപ്പൊടി -3 ടേബിള്‍ സ്പൂണ്‍
7. ഉണക്കമുളക് -10 എണ്ണം
8. കുരുമുളക് -½ ടീ സ്പൂണ്‍
9. കറിവേപ്പില- 2 തണ്ട്
10. വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍

അലങ്കരിക്കാൻ
1. മുട്ട -ഒന്ന്
2. ഇഞ്ചി- കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്, അതില്‍ ചുവന്നുള്ളിഅരിഞ്ഞത്,പച്ചമുളക്,കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി,ഉപ്പ്, പാകത്തിനു വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക.വെന്തു കഴിയുമ്പോൾ ഇതിലേക്ക്, വറ്റൽമുളക് പൊടിയും,ഗരം മസാലയും ചേർത്തിളക്കുക.നന്നായി
ഇളക്കി, വെള്ളം വറ്റാൻ തുടങ്ങുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയുംചേര്‍ത്ത് ഇളക്കി മൂപ്പിച്ച്,വാങ്ങുക. വിളമ്പാനുള്ള പ്ലേറ്റിലേക്ക്മാറ്റി വെക്കുക. മുട്ട ചിക്കിപ്പൊരിച്ച്, അതിലേക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞതും ചേർത്ത്, വറുത്ത ചിക്കന്റെ മുകളിലേക്ക് അലങ്കാരത്തിനായി ഇടുക.

ദാർസൈറ്റിലുള്ള ബോളിവുഡ് ചാട്ട് എന്ന പേരിൽ വളരെപ്പെട്ടെന്നു പേരെടുത്തു മറ്റൊരു വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണ് ബോളിവുഡ് ചാട്ട്. എല്ലത്തരംചാട്ട് ,പാനിപൂരി,ബേൽ‌പ്പൂരി, ദഹി വട,പല നിറത്തിലും രുചിയിലും ഉള്ള ദോശകൾ,എല്ലാത്തരം പഴങ്ങൾ കൊണ്ടുള്ള കോക്റ്റൈലുകൾ, ഐസ്ക്രീംഇട്ടുണ്ടാക്കുന്ന ഫ്രൂട്ട്ഷെയ്ക്കുകൾ എന്നിവക്കായി എല്ലാ ജാതി മതസ്ഥരും ഇവിടെ വരാറുണ്ട്. ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത,ഇവിടെത്തെരംഗാലങ്കാരങ്ങളാണ്. ഇൻഡ്യയിലുള്ള എല്ലാ സിനിമാ നടന്മാരുടെയും നടികളുടെയും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്, ഇവിടുത്തെ എല്ലാ ഭിത്തികളും. ബോളിവുഡ് എന്ന വാക്കിനെ പ്രതിനിധാനം ചെയ്യുന്ന വിധത്തിൽ,ആശയവിനിമയം
നടത്തുന്നവയാണീ ഉചിതമായ ചുവരുകൾ ചിത്രങ്ങൾ.

മസ്കറ്റ് ഡാർസിസ് കിച്ചൺ എന്നത് ചൈനീസും, മറ്റു ഏഷ്യൻ വിഭവങ്ങൾ കിട്ടൂന്ന, ഇൻഡ്യക്കാരി നടത്തുന്ന റെസ്റ്റോറെന്റ് ആണ്.സമുദ്രതീരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ റെസ്റ്റോറന്റ് എല്ലാവർക്കുംവളരെ ഇഷ്ടവുമാണ്,പ്രസിദ്ധവുമാണ്. കടലിന്റെ തിരമലകളും കാറ്റും ഈ
സ്ഥലത്തിന്റെ ആകർഷണികത വർദ്ധിപ്പിക്കുന്നു. എല്ലാ സ്റ്റാഫും വളരെ വിന്യയത്തോടെയുള്ള പെരുമാറ്റം ആണ്. ഇവിടുത്തെ വിലവിവരപ്പട്ടികളും വളരെ പരിമിതവും,ന്യായമായവയും ആണ്.
റ്റൈയ്സ്റ്റ് ഓഫ് ഇൻഡ്യ എല്ലാത്തരം രുചികളുടെ ഒരു സമ്മിശ്രണം ആണ് ഈ ഇൻഡ്യൻ റെസ്റ്റോറന്റിൽ.കാബാബുകളുടെ ഒരു നീണ്ട പട്ടിക തന്നെ ഇവിടെ ലഭ്യമാണ്.ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വിശിഷ്ടമായ ഇൻഡ്യൻ ഭക്ഷണങ്ങളുടെ നീണ്ട പട്ടിക ലഭ്യമാണ്.പലതരം റോട്ടികൾ,ബട്ടർ പോറോട്ട,ബട്ടർ നാ‍ൻ,സാദാ ചപ്പാത്തി(റോട്ടി).എല്ലാത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു വിഭവമാണ് കൊഞ്ചു കൊണ്ടുള്ള ഈ ചെട്ടിനാട് വിഭവം. അധികം എരിവും,മസാലയും ഇല്ലാത്ത എന്നാൽ വളരെ രുചികരമായ ഈ കൊഞ്ച് കറി.

ജിങ്ക ചെട്ടിനാട്( ചെട്ടിനാട് കൊഞ്ച്)

ചേരുവകൾ
1. കൊഞ്ച് – 1/2 കിലോ
2. തേങ്ങാപാൽ- 300 മില്ലി (കുറുകിയ ഒന്നാം പാല്)
3. പച്ചമുളക് 6 (നെടുകെ പിളർന്നത്)
4. ഇഞ്ചി-ഒരു ഇടത്തരം കഷണം (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
5. സവാള ഒരെണ്ണം (വലുത് – കൊത്തിയരിഞ്ഞത്)
6. തേങ്ങപ്പീര- ¼ കപ്പ്
7. വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
8. കടുക് -1 ടീസ്പൂണ്‍
9. ഉലുവ -1 ടീസ്പൂണ്‍
10. മഞ്ഞള്പ്പൊടി- 1 ടീസ്പൂണ്‍
11. കറിവേപ്പില -3 കതുപ്പ്
12. കുരുമുളക് -1 ടീസ്പൂണ്‍
13. മല്ലിയില -ഒരു പിടി
പാകം ചെയ്യുന്ന വിധം

കൊഞ്ച് ഇത്തിരി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പകുതിവേവിക്കുക. മിക്സിയിലിട്ട് ഇഞ്ചിയും സവാളയും മുളകും, തേങ്ങാപ്പീരയുംകുറച്ച് വെള്ളമൊഴിച്ച് അടിച്ച് പേസ്റ്റാക്കിയെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുപൊട്ടിക്കുക. അതിലേക്ക് ഉലുവയും കറിവേപ്പിലയുമിട്ട് നന്നായി ഇളക്കുക. അതിലേക്ക് മിക്സിയിലിട്ട് അടിച്ച പേസ്റ്റ്ചേർത്തിളക്കി, അടുപ്പിന്റെ തീ കുറച്ച് വച്ച് 5 മിനിട്ട് വേവിക്കുക. 5 മിനിട്ട് കഴിഞ്ഞ് അതിലേക്ക് മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കുക. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൊഞ്ച് ഇടുക. കൊഞ്ച് വെന്തുവരുമ്പോൾ അതിൽ തേങ്ങാപാൾ ഒഴിച്ച് ഒരു മിനിട്ട് നേരം നന്നായി ഇളക്കിയതിനു ശേഷം,മല്ലിയില, നീളത്തിലരിഞ്ഞ ഇഞ്ചി ഇവ മുകളിൽ അലങ്കരിച്ച് വിളമ്പുക.

ഗസിത്ത് റാം,പലതരം മധുരപലഹാരങ്ങൾക്കും വളരെ പ്രസിദ്ധമാണ്.എല്ലാ ആഘോഷങ്ങൾക്കും മറ്റുമായി എല്ലാവരും മധുരപലഹാരങ്ങൾ വാങ്ങാനായി എത്തുന്ന സ്ഥാപനമാണ് ഗസിത്ത്റാം. ദീപാവലി,ഈദ് ആഘോഷങ്ങൾക്കു മുന്നോടിയായി ഒന്നു രണ്ടു ദിവസത്തേക്ക് ഈ കട മുടക്കം ആയിരിക്കും,അത്രമാത്രം ഡിമാൻഡ് ഓഡർ തീർത്തു കൊടുക്കാൻ മാത്രംഉണ്ട്.എല്ലാ കമ്പനികളുടെയും മൊത്താമായ ദീപാവലി സ്വീറ്റ് പാക്കറ്റുകളുടെ ഓർഡർ ഇവിടെ നേരത്തെ തന്നെ കൊടുത്തിരിക്കും.
ഇൻഡ്യക്കാർ മാത്രമല്ല , എല്ലാവരും ഇവിടെ മധുരപലഹാരങ്ങൾ വാങ്ങാനായി എത്താറുണ്ട്. ഒരു ഉത്തരേൻഡ്യൻ മധുരപലഹാരക്കട എന്നതിനു പുറമെ, കച്ചോരി,ചാട്ട്, മിക്സ്ചർ,എന്നി വക സേവറികളും ഇവിടെ ലഭ്യമാണ്.

ചെറിയ ജീവിതങ്ങൾ,വലിയ മുറിവുകള്‍

Posted on Categories Kanyaka MagazineLeave a comment on ചെറിയ ജീവിതങ്ങൾ,വലിയ മുറിവുകള്‍

ഒരാഴ്ചയായി നാട്ടിലെ വീട്ടിൽ ഗ്യാസ്പൊട്ടിത്തെറിച്ച് 7 വയസ്സുകാരി മകൾ മരിച്ചു എന്നറിയിച്ചു, എന്നിട്ടും നാട്ടിൽ പോകാൻ അനുവാദം കിട്ടിയത് ഇന്ന്. അതും എംബസ്സിയും മറ്റും ഇടപെട്ട്, പല സംഘടനകളുടെയും ശുപാർശക്കു ശേഷം, കണ്ണൂർകാരി, ഇന്ന് നാട്ടിലേക്ക് യാത്രയായി. ഒമാനിൽ 6 വർഷമായി ജോലിക്കുനിന്നിരുന്ന,തിരുവന്തപുരകാരി സഹായം തേടുന്നു,നാട്ടിലേക്കു തിരികെപ്പോകാൻ. അറബിയുടെ ആട്ടും തുപ്പും അടിയും, ഉപദ്രവവും സഹിക്കാതെ ര്ക്ഷപെട്ടോടീ എബംസിയിൽ എത്തിച്ചു, ഏതോ റ്റാക്സിക്കാർ.ശരീരമാസകളം പൊള്ളലേറ്റും, മുറീഞ്ഞു, ഇഴഞ്ഞു നീങ്ങി ഒരു സ്ത്രീയെ ആരൊക്കെയോ കൂടി സൌദി ഇൻഡ്യൻ എംബസിയി എത്തിച്ചു,പ്ക്ഷെ സ്പോൺസർ വരാനൊ, ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനൊ തയ്യാറായില്ല.ഇങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങൾ ധാരാളം, അറിഞ്ഞും അറിയാതെയും പോകുന്ന, ഇങ്ങയറ്റം പെൺ വാണിഭത്തിന്റെ ഒരുറ്റം വരെ നീണ്ടെത്തുന്ന കണ്ണികൾ. ആരുടെയൊക്കെയോ കാരുണ്യത്തിൽ ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിച്ചേരുന്നു മണലാരണ്യം.ഇതൊക്കെത്തന്നെ ഒരു വലിയ പ്രസ്നത്തിന്റെ ഒരു കണ്ണിമാത്രെം, അറിഞ്ഞിട്ടു അറിയാതെ പോകുന്ന, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കപ്പെടുന്ന, ചെറിയ ജീവിതങ്ങൾ.

തിരുവനന്തപുരത്ത് ചെങ്കല്‍ച്ചൂളകളില്ലാതെ,ബസ്സ് സ്റ്റാന്റുകളില്ലാതെ, ട്രെയിന്‍കംമ്പാര്‍ട്ടുമെന്റുകളുമില്ലാതെ,ജീവിക്കാൻ വേണ്ടി, അന്യന്റെ എച്ചിൽ കഴുകി ജീവിക്കുന്ന “കദാമ്മ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വീട്ടുവേലക്കാർ ഉണ്ട് ഗള്‍ഫിൽ. വീട്ടുടമസ്ഥൻ തുടങ്ങി,മക്കളൾ വഴി, ആ വീട്ടിലെ ഡ്രൈവര്‍മാർ വരെ കയറി ഇങ്ങുന്ന ശരീരവും പേറി, ശ്വാസം വിടാൻ ഇടയില്ലാത്ത വീട്ടു പണിയും,പിന്നെ നക്കപ്പീച്ച ആഹാരം,കൂടിയാൽ 3 മണിക്കുർ ഉറക്കം!നാട്ടിലുള്ള കുടുംബത്തിനു വേണ്ടി എന്ന ഒറ്റ വാക്കിൽ എല്ലാം ഒതുക്കിക്കെട്ടി ജീവിക്കുന്നാ നമ്മുടെ നാട്ടിലെ ഈ സ്ത്രീകൾ.

“പണമില്ലായ്മയാണ് എല്ലാ തിന്മകളുടേയും ഉത്ഭവം” –ബര്‍ണാഡ് ഷാ. ഗൾഫ് എന്ന മാസ്മര വലയത്തിൽ കുടുങ്ങി ജീവിതം കരുപ്പിടിപ്പിക്കാനായി ഇറങ്ങുന്നവരുടെ നിരക്കിന് ഇന്നും കുറവും ഇല്ല എന്നുതന്നെ പറയാം.ഒരായിരംറ്റി.വി വാർത്തകളും, പത്രവാർത്ത്കളും, നേരിട്ടു തന്നെ കേട്ടിട്ടുള്ള കദനകഥകളും ഒന്നും തന്നെ ഈആവേശത്തിനൊരു കുറവും വരുത്തിയിട്ടില്ല.ചില ഒറ്റപ്പെട്ട കേസുകള്‍ വെച്ച് പൊതുവെ ഒരു ധാരണയിൽ എത്തുന്നത് ശരിയല്ല.അടിസ്ഥാനപ്രശ്നം വേറെയാണ്,തൊഴിലില്ലായ്മ,പണത്തിന്റെ ആവശ്യ്കത,കുടുംബത്തിന്റെ പ്രാരാബ്ധം, ഇതെല്ലാം വിദേശത്ത് പോയി ജീവിച്ച് ജോലി ചെയ്യുക എന്ന തീരുമാനത്തിലെത്തിച്ചേരുന്നു.

ഒരു മുഖവുര

80% വിസ ഉള്ളാവരിൽ,20% പേർക്ക് പേപ്പറുകൾ ഇല്ലത്തവരുമാണ്,ബാക്കി 20% മാത്രം നേരായ വഴിയിൽ വന്ന് ഇവിടെ അല്ലലില്ലാതെ കഴിയുന്നു.എംബസിയുടെ കാര്യം ഇനിമുതൽ കര്‍ക്കശമാണ്. പക്ഷെ ഇന്നെ വരെയുള്ളവരുടെ കാര്യത്തിൽ ഒരു പോക്കുവരവോ,കണക്കോ ഇല്ല.നിയമപരമായി നമ്മൾ പോകുമ്പോൾ എല്ലാം തന്നെ പ്രശ്നങ്ങൾ ആണ്.നല്ല രീതിയിൽ വരുന്ന സ്ത്രീകൾക്കുമാത്രം ഇതു ബാധിക്കയുള്ളു.സ്ത്രീകൾ വിചാരിച്ചാൽ തിരികെ നാട്ടിൽ എത്തിച്ചേരാം എന്നൊരു ഭാഗം കൂടിയുണ്ട്.വയനാട്ടിൽ നിന്നുള്ള ഒരു ഏജെന്റിന്റെ കൂടെ ദുബായിലീക്കു പോകാനുള്ള കരാറുണ്ടാക്കി, പെൺവാണിഭം ആണെന്നറിഞ്ഞു–കൊണ്ടുതന്നെയാണ്,ഗൾഫിൽ പോകാൻ തീരുമാനിച്ചത് എന്നാണ് സുശീലപറയുന്നത്.

നാട്ടിലെ കൂലിപ്പണിക്കെന്ന പോലെ മണിക്കുറു കണക്കിനു പേശി വാങ്ങാന്‍ ഇവർ ഒരു ധക്ഷ്യണ്യവും കാണിക്കാറില്ല.എന്നിട്ടും,അതേ പോലെ ഇവരെ ജോലിക്കാരികൾ കളിപ്പിച്ചു പോകുന്നവരും, മോഷണം നടത്തുന്നവരും ധാരാളമാണ്.ശരീരക്ഷീണം,അസുഖം,എന്നി നമ്പറുകൾ അടിച്ച്, ഗള്‍ഫ് കണ്ട് മടങ്ങാൻ വരുന്നവരാണ് ഇവരിൽ ചില സ്റ്തീകൾ.3മാസം കൂടുമ്പോൾ പോലും നാട്ടിലേക്ക് കാശയക്കനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ്, മിക്കവരും.ഒരു വർഷം പോലും ആകാതെ നാട്ടിലേക്കു പോകേണ്ടി വന്നൽ, പ്രാരാബ്ധത്തിന്റെ പേരും പറഞ്ഞ്, Rs.35000/-വരെ കടം മേടിച്ചിട്ട് നാട്ടില്‍ പോകുന്നവരുണ്ട്,എന്നെങ്കിലും നമ്മൾ തന്നെ, ഇവരെ നാട്ടില്‍ നിന്നു കൊണ്ടുവരും എന്ന ഊഹത്തിൾ ആണ് ഇതൊക്കെ.

ഒരു ഹൌസ് വൈഫിന്റെ വിമര്‍ശനം.

ഇതിനൊക്കെ ഒരു മറുവശം കൂടിയൊക്കെയുണ്ട്. വീടുകളിൽ നില്‍ക്കുമ്പോൾ ഇവർ കത്തിച്ചും പൊട്ടിച്ചും കളയുന്ന സാധനങ്ങള്‍ക്കു കണക്കില്ല.മിക്സി,പാത്രങ്ങൾ എന്നു വേണ്ട,നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്.ഇതിനൊക്കെ ആരാണുത്തരവാദി? എന്നാൽ ഇതിനൊക്കെ പുറമെ,ജോലിചെയ്യുന്ന വീടുകളിൾ ഇവർ കാട്ടിക്കൂട്ടുന്ന ദുരിതങ്ങളും മറ്റു അറിയാതെ പോകുന്നു എന്ന മറുവശം കൂടിയുണ്ട് .

സർക്കാരിന്റെ നിലാപാട്

ഗൾഫിൽ എന്നല്ല,ഇൻഡ്യയിൽ നിന്നു വീട്ടുജോലിക്കായി പോകുന്ന എല്ലാ സ്ത്രീകളുടെ കാര്യം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവിടെയെത്തുന്ന ഒട്ടുമിക്ക ജോലിക്കാരികള്‍ക്ക്,എംബസിയും മറ്റും നല്‍കുന്ന നിയമപരമായ സഹായം കൊണ്ട് ആര്‍ക്കാണ് പ്രയോജനം?അല്ലെങ്കിൽ എംബസികൾ എന്തു സഹായം ആണ് ഈ സ്ത്രീകൾക്ക് നൽകുന്നത്? ഒന്നും തന്നെയില്ല എന്നു തീർത്തും പറയാവുന്ന് ഒരു സാഹ്ചര്യത്തിലേക്ക് എത്തി നിൽക്കുകയാണ് നാം.പ്രത്യേകിച്ച് മന്ത്രിമാരും മറ്റും വന്ന് ഉണ്ടക്കിയ പുതിയ നിയമ സംഹിതകൾ ഒക്കെത്തന്നെ ഇവരെയൊക്കെ രക്ഷിക്കാനും സംരക്ഷിക്കാനു മാണെന്നാണ് വെപ്പ്.നാട്ടിൽ നിന്നും വരുന്ന മന്ത്രിമാരേയും എമ്മെല്ലേമാരേയും എഴുന്നെള്ളിച്ചു, തീറ്റിച്ചു,പടമെടുത്തു,നടക്കുന്നതിനിടയിൽ ഈ പ്രശ്നപരിഹാരങ്ങൾ അല്ലെങ്കിൽ അവയെ സംബ്ന്ധിക്കുന്ന സംസാരങ്ങളും, പരാതിക്കാരെ കാണുക എന്നിവ,പരാതിക്കലസുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

സാധാരണക്കാരായ മനുഷ്യാരുടെ സാമാന്യബോധത്തിനതീതമായ കുതിരപ്പന്തയങ്ങൾപോലെയാണ്. പല സര്‍ക്കാർവക പരിപാടികളും,ഒത്താലൊത്തു പോയാൽ പോയി.വിദേശത്ത് എത്തിച്ചേരുന്ന ഇന്ത്യക്കാരായ പണക്കാര്‍ക്ക് പല പദവികളും അവാര്‍ഡുകളും കൊടുത്തോളൂ‘,എന്നു കരുതി വിദേശത്തു ഇത്തരം ജോലിചെയ്യുന്ന, ഇന്ത്യക്കാരായ് പാവപ്പെട്ടവരുടെ മുഖത്ത് തുപ്പണമെന്നില്ലല്ലോ! അവരൊഴുക്കിയ വിയര്‍പ്പിന്റെ നീരിൽ ഒരു നാലഞ്ച് മന്ത്രിമാരുടെ വീടുകളെങ്കിലും മുങ്ങിപ്പോവും. പാവപ്പെട്ടവരായ,പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കു നേരെ സര്‍‍ക്കാർ കണ്ണടക്കുന്നാ ഒരു സമീപനം ആണ് ഇന്നും നിലനിൽക്കുന്നത്.പിന്നെ അത്യാസന്നാനിലയിൽ എത്തിച്ചേരുന്ന ഏതെങ്കിലും ഒരു ജോലിക്കാരിയെ എംബസിക്കു കൈമാറിയാൽ,ആ പേരും പറ്ഞ്ഞ് ഒരാഴ്ചത്തേക്ക് റ്റി വി ചാനലുകാർ വഴി,മന്ത്രിമാർ നടത്തുന്ന അശ്രാന്ത പരിശ്ര്മങ്ങളുടെ ഒരു എഴുന്നെള്ളിപ്പും ഘോഷയാത്രയും. സർക്കാരിന്റെ വക ചിലവിനുള്ള കാശും നഷ്ടപരിഹാരവും, മന്ത്രിയുടെ കോളിനോസ് പുഞ്ചിരിയോടേ നൽകപ്പെടുന്നു.

ഒരു ഹൌസ്മെയിഡിന്റെ തിരച്ചിൽ

ജോലിക്കുടുതലും കുഞ്ഞുങ്ങളുടെ വളരെ നാളത്തെ കരച്ചിലും, ബേബി സിറ്ററുടെ അടുത്തു നിന്നു, കൊണ്ടുവരുന്ന വിട്ടുമാറാത്ത പനിയും ചുമയും, പല കുടുംബങ്ങളേയും,”housemaid” എന്ന പരിഹാരത്തിൽ എത്തിച്ചേരാൻ നിര്‍ബന്ധിതരാക്കുന്നു. നാട്ടിൽ ഒരു ഫോൺ വിളിയുടെ ഭാഗമായി,അമ്മയോ അമ്മായിയമ്മയൊ ഒരു പരിചയക്കാരിയെ തപ്പിയെടുക്കുന്നു. അവളെയും കൂട്ടി അമ്മയിയപ്പന്‍ ബോംബെക്ക് വണ്ടി കയറുന്നു.വളര നാളത്ത അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകിട്ടുന്ന ഏജന്റു പറഞ്ഞ അഡ്രസ്സിൽ എത്തിക്കൂന്നു. രണ്ടു ദിവസത്ത മെഡിക്കൽ ടെസ്റ്റുകള്‍ക്കു ശേഷം ദയനീയമായി പരാജയപ്പെട്ട നാട്ടുകാരിയെയും കൂട്ടി അമ്മയിഅപ്പൻ തിരികെ നാട്ടിലേക്ക്.കൂടെ മൂന്നു ദിവസം പാവത്തിന് ആരോഗ്യത്തെയും ഗള്‍ഫ് നാടുകളിലെ കൃത്യനിഷ്ടമായ ജോലികളെപ്പറ്റിയും, മൂന്നു ദിവസത്തെ ജോലിക്കാരിയുടെ കത്തി.

അടുത്താ പരീക്ഷണം

അത്യുത്സാഹിയായ ഒരു ഏജന്റ് മുഖേന നമ്മൾ കുറെ അധികം പേരെ,അവരുടെ വിഷയവിവരട്ടിക പാസ്പ്പോർട്ട് കോപ്പികൾ എന്നിവ അടക്കം നമ്മുടെ മുന്നിലെത്തുന്നു. കണ്ടുമുട്ടുന്നു,പരിചയപ്പെടുന്നു,ഇവരിൽ നമ്മുക്ക് ഇഷ്ടപ്പെടുന്നവരുടെ,മെഡിക്കൽ ശരിയാകണം എന്നില്ല.പിന്നെ നമ്മുടെ അടുത്ത വീട്ടിലെയോ പരിചയത്തിലോ ഉള്ള ആരുടെടെയെങ്കിലും, മെഡിക്കൽ ഒരിക്കലും ഈ ഏജന്റ്മാരുടെ അടുത്ത് ‘approve’ ആകുകയില്ല. അതിനു പകരമായിട്ടാണ് യാതൊരു പരിചയവും ഇല്ലാത്ത ഏതൊ ഒരു നാട്ടുകാരിയെ നമ്മുടെ വീട്ടിൽ കുട്ടികളെ നോക്കാനും വീടു സംരക്ഷിക്കാനുമായി നാം ‘approve’ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതു കൊള്ളാവുന്ന ഒരുത്തിയായാൽ നമ്മുടെയും കുഞ്ഞുങ്ങളുടെയും മുന്‍ജന്മസുകൃതം,അല്ലെങ്കിൽ അതുങ്ങളുടെ കാര്യം ‘കട്ടപ്പൊഹ’.

അങ്ങനെ ഒരു‘വാസന്തി’ നമ്മുടെ വീട്ടിൽ എത്തിച്ചേരുന്നു.എയര്‍പ്പോര്‍ട്ടിൽ വെച്ച് മാത്രം ആദ്യമായി,സ്വന്തം കാശുമുടക്കി (ഏതാണ്ട് 6000 ദിഹ്റാം) കൊണ്ടുവന്ന ജോലിക്കാരികളെ കണ്ടുമുട്ടുന്ന, ഭാഗ്യവാന്മാരും ഇല്ലാതില്ല. ഒന്നു ‘climetize‘ ചെയ്യാന്‍ രണ്ടു ദിവസം, ചൂട്,ആവി, പരവേശം.നാട്ടിൽ നിന്നു വന്നു കഴിഞ്ഞുള്ള ‘adjustment time‘ കഴിഞ്ഞു കഴിയുമ്പോൾ വീട്ടുകാരെ ‘miss’ ചെയ്യുന്ന ഒരു ഭാഗം തുടങ്ങുന്നു.അടച്ചു മൂടി ഫ്ലാറ്റിൽ, മനുഷ്യസഹവാസം ഇല്ലാതെ പകൽ മുഴുവൻ ഇരിക്കുന്നതിന്റെ ‘depression’.ഇതും കഴിയുമ്പോൾ ഇതൊക്കെ ആലോചിച്ചു കൂട്ടിയതിന്റെ ‘headache’.പിന്നെ ജോലി എപ്പോൾ ചെയ്യും?ഇതിനൊക്കെ ഒരു മറുവശം കൂടിയുണ്ട്,അതുംകൂടി ഇതിന്റെ കൂടെ പറയട്ടെ!മിക്സി, പ്ലേറ്റുകൾ എന്നിങ്ങനെ ഒരൊ ദിവസവും പൊട്ടിച്ചും, കത്തിച്ചും ചീത്തയാക്കുന്നതിനു ഒരു കണക്കും കാര്യങ്ങളും ഇല്ല.ഇതിനൊക്കെ ആര് ഉത്തരവാദി? വിസ, താമസിക്കനുള്ള സ്ഥലം കൊടുത്തു എന്ന ഒരൊറ്റ ഉത്തരവാദിത്വത്തിന്റെ,പേരിൽ വീട്ടു ജോലികൾ എല്ലാം തന്നെ ചെയ്യും.

ഹൌസ്മെയ്ഡ് എന്ന വാക്കിന്റെ ദുരുപയോഗം

ഇന്ന് ഗൾഫ് നാടുകളിൽ നടക്കുന്ന ഒട്ടുമുക്കാലും പെൺ വാണിഭത്തിന്റെ ഏതെങ്കിലും ഒരറ്റം ചെന്നെത്തുന്നത്,ഒരു 10 ഹൌസ്മെയ്ഡ് വിസ തരപ്പെടുത്തിയ ഏതെങ്കിലും ഒരു ഏജെറ്റിന്റെ അടുത്തയിരിക്കും. 10 സ്ത്രികളെ ഒരുമിച്ച് ഗൾഫിൽ എത്തിച്ചാൽ 1 വർഷം കൊണ്ട് നല്ല ലാഭം കൊയ്യുന്ന ചേട്ട്ന്മാർ ധാരാളം.ബോബെ,ചെന്നാ‍യ്,കോൽക്കത്ത,കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഏജന്റ്മാർ വഴി എത്തുന്ന സ്ത്രീകളുടെ എണ്ണം ഏറേയാ‍ണ്.

ഹൌസ് മെയ്ഡിന്റെ വിസ്താരം

വയനാട്ടിൽ നിന്നുള്ള ഒരു ഏജെന്റിന്റെ കൂടെ വിശ്വസിച്ച് ബോബെയിലോ,മദ്രാസിലോ എത്തുന്ന ഒരോ സ്ത്രീകൾക്കും,ഭാഗ്യം ഉണ്ടായാൽ ഒരു നല്ല വീട്ടുകാരുടെ കൂടെ എത്തിച്ചേരാം.ദുബായിലും, ഒട്ടു മിക്ക ഗൾഫ് നാടുകളിലും പെൺവാണഭത്തിന്റെ വിവരങ്ങളും മറ്റും അറിഞ്ഞോണ്ടു തന്നെ ഈ ജോലിക്ക് ഇറങ്ങിത്തിരിക്കൂന്നവരും ഉണ്ട്. പക്ഷെ ഇവിടെ വന്നു കഴിയുമ്പോൾ സ്വായം മാസസികാവസ്ഥക്കു മാറ്റം വരുത്തി,കുടുംബത്തെ ഓർത്ത്,എന്തും വരട്ടെ എന്നു കരുതി, എല്ല്ലാം സഹിക്കാൻ തയ്യാറാകുന്നവരും ഉണ്ട്. ഏതെങ്കിലും അറബിവീട്ടിൽ ജോലിക്കായി നിൽക്കുന്നവർക്ക് ഈ വക കാര്യ്ങ്ങൾ ഒന്നും നടപ്പില്ല.വന്നു കേറുന്ന ദിവസംതന്നെ എയർപ്പോട്ടിൽ സ്പോൺസറുടെ മന്തൂപ്പിന്റെ ഗുണദോഷവും, പിന്നെ ഭാഷ അറിയാതെ നിൽക്കുന്നതിന്റെ അദ്ധാളീപ്പും ഒന്നും വകവെക്കാതെയുള്ള ഉപദേശമാണ് മുറി ഇംഗ്ലീഷിൽ.പിന്നെ വരുന്നത് ഒരു മലയാളി ഡ്രൈവർ കം മംദൂപ്പ് ആണെങ്കിൽ ഭാഗ്യം. പേടിപ്പിക്കാലിന്റെ ആക്കം വളരെ പരിതാപകരമായിരിക്കും.“നോക്കിയും കണ്ടും നിന്നാൽ ഞാനും സഹായിക്കാം”എന്നൊരു വാഗ്ദാനവും കൂടിയുണ്ടാകും.ആ വാഗ്ദാന സമ്മതത്തിനു പിന്നീടു വളരെ അധികം ‘പിഴ’ നൽകേണ്ടി വരും.പിന്നെ വീടിന്റെ സ്ഥിതിഗതികളും ഇവിടുത്തെ ആൾക്കാരെപ്പറ്റിയും ഒരു വിവരണം. അക്കൂട്ടത്തിൽ ആരെയൊക്കെ ‘നോക്കിയും കണ്ടും’ നിൽക്കണം,വീട്ടിലെ കുട്ടികളെയും, ആണുങ്ങളെയും,സ്ത്രീകളും മറ്റും അടങ്ങുന്ന എല്ലാവരെപ്പറ്റിയും.

ഒരു അറബി വീട്ടിലെ തുടക്കം

ചെന്നുകയറി ഒരു പരിചയപ്പെടലിന്റെ മുഹൂർത്തം കഴിഞ്ഞു കഴിഞ്ഞാൽ ഉടൻ തന്നെ ജോലിയും തുടങ്ങും. പെട്ടിയും തുണിയും വെക്കാനുള്ള മുറി ,മറ്റു ഫിലിപ്പീനോ,ശ്രീലങ്കൻ,നേപ്പളീ, ജോലിക്കാർ കാണിച്ചു കൊടുക്കും.അറബിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ചും,ചിലപ്പോൾ ഒരു പോർട്ടോ ക്യാബിൻ മുറിയായിരിക്കും,അല്ലെങ്കിൽ ഒരു കട്ടിലിൽ മറ്റൊരു ജോലിക്കാരിയുടെ കൂടെ സ്ഥലപരിമിതി കാരണം ഷെയർ’ ചെയ്യേണ്ടി വരും.ജോലി രാവിലെ 5 മണി മുതൽ രാത്രി 1 മണിവരെയുണ്ടാകും.ആഹാരത്തിനു ഒരു പഞ്ഞവുമില്ല,കഴിക്കാൻ ഇഷ്ടം പോലെയുണ്ട്, അതിനു ഒരു കുറവും ഇല്ലാ.പക്ഷെ വിശ്രമം കമ്മിയായിരിക്കും,ആഹാരം കഴിക്കാനിരിക്കുന്ന സമയം മാത്രം എവിടെയെങ്കിലും ഒന്നിരിക്കാം.കുളിച്ച് കഴിച്ച് രാത്രി 1 മണിയോടെ കിടന്നാൽ,5 മണിക്ക് എഴുനേറ്റേ പറ്റൂ.രാവിലത്തെ ചായ,കാപ്പി,ഓരോ മുറിയുടെ മണിയടി അനുസരിച്ചു,മുറികളിൽ എത്തിക്കണം.ഈദ്,റംസാൻ,എന്നീ വിശേഷദിവസങ്ങാളിൽ പറയുകയും വേണ്ട.ദിവസം മുഴുവനും ജോലിയും തുടക്കലും തൂക്കലും,നാലഞ്ചു കാറും വണ്ടിയും കഴുകിത്തുടക്കണം.വൈകിട്ടു 5 മണിക്കു മുൻപ് നോമ്പു തുറക്കാനുള്ള എല്ലാ വിഭവങ്ങളും ഉണ്ടാക്കണം.പിന്നെ7 മണിക്ക്,എല്ലാ ചേർന്നുള്ള വിഭവസ്മൃദ്ധമായ ഒരു തീന്മേശയായിരിക്കണം.ചിലവീടുകളിലെ സ്ത്രീകൾ നേരത്തെ തന്നെ എന്തൊക്കെ വേണമെന്ന് പറയും. ഈദിന്റെ സമയം എല്ലാ ജോലിക്കാർക്കും സന്തോഷമുള്ള ഒരു സമയമാണ്. ജോലി നടക്കുന്നതിനിടയിൽ കൊണ്ടുക്കൊടുക്കുന്ന ചായുടെയും, അടുക്കളയിൽ വന്നു കഴിച്ചു പോകുന്ന ഭക്ഷണത്തിനിടയിൽ,കാശായും തുണികളായും മറ്റും ധാരാളം സമ്മാനങ്ങൾ വീട്ടുജോലിക്കർക്കു കൊടുക്കണം എന്നുണ്ട്.ഏർപ്പോർട്ടിൽ വെച്ചു ,നമ്മുടെ പ്രാരാബ്ദവും സുരക്ഷയും വാഗ്ദാനം ചെയ്ത ഡ്രൈവറുടെ ഒരിക്കലും തീരാത്ത ഉപദേസവും, കഴുകന്റെ നോട്ടവും ചിലപ്പോൾ ഉപദ്രവങ്ങളും ദിവസംപടി കൂടിക്കൊണ്ടിരിക്കും.നാട്ടിലാണെങ്കിൽ, മുറ്റമടിക്കുന്നതിനിടയിൽ ചൂലിന്റെ കെട്ടൊന്നു മുറിക്കിക്കെട്ടുന്ന ഭാവത്തിൽ ഒന്നു വിരട്ടാം,ഇവിടെ അതും പറ്റില്ലല്ലോ!സഹിച്ചു സഹിച്ചു സഹികെട്ട്,താടിക്കിട്ട് നല്ല തട്ടുവച്ചു കൊടുക്കുന്നവരും, നിവൃത്തികേടുകൊണ്ട് എന്തും ഏതു സഹിക്കുന്നവരും ഇല്ലാതില്ല.

പടി പടിയായ പരിചയം

ഇന്നാത്തെക്കാലത്ത്, ഈ ജോലിക്കാരകൾ ‘സർവൈവൽ’ എന്ന തന്ത്രം പഠിച്ചു.ഇന്ന് പഴയകാലം പോയി എന്നുതന്നെ പറയാം.ജീവിക്കാൻ ഒരോ സ്ത്രീയും പഠിച്ചു,വർഷങ്ങളായി കാണുന്ന പത്രവാർത്തകളും,റ്റി.വി യും മറ്റും, ഈ സ്വ്യരക്ഷക്കുള്ള വഴി കണ്ടെത്താൻ സഹായക്കുന്നു. ഓരോ നാട്ടിൽ നിന്ന് ഏതെങ്കിലും സ്പോണ്‍സറുടെ വിസയിൽ ഇവിടെയെത്തുന്നവർ,ഒരു അറബി വീട്ടിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ എല്ലാത്തിനും ഒരു ചിട്ടയായി. ഒട്ടു മുക്കാൽ സ്ത്രീകളും അവരവരുടെ കാര്യ്ങ്ങൾ സ്വ്ന്തമായി ത്തന്നെ തീരുമാനിക്കാൻ തുടങ്ങുന്നു. ഇതിനിടെ എവിടെയെങ്കിലും വെച്ച്, ഒരു നാഥനെ കണ്ടെത്തുന്നു, താമസസൌകര്യം അതുവഴി ശരിയായാൽ പിന്നെ ജീവിതം കുശാൽ. ഒറ്റെക്കും പെട്ടെക്കുമായി താ‍മസിക്കുന്ന ഒരു പാപ്പാ‍നെ കിട്ടിയൽ താ‍മസം അവിടെയക്കും,അവരുടെ ജോലികൾ മുഴുവനും ചെയ്ത്,ആഹാരവും പാകം ചെയ്യുന്നു, ഇത് ഒരു വഴി. കുടുംബമായി താമസിക്കുന്നവരുടെ കൂടെയും താമസിച്ച്, അവർ ജോലിക്കു പൊകുന്ന സമയത്ത്, അവരുടെ അനുവാദത്തോടെ മറ്റു രണ്ടു മൂന്നു വീടുകളിൽക്കൂടി ജോലി ചെയ്യുന്നു,ഇത് മറ്റൊരു വഴി.പുറത്തു കടകളിൽ കാണുന്നവരുമായുള്ള സംസാരത്തിനിടെ അല്ലെങ്കിൽ വീട്ടിലെ ഡ്രൈവറുടെ തന്നെ പരിചയക്കാരനെ പരിചയപ്പെടുന്നു.അവർ തമ്മിൽ ഒരു കരാറിലെത്തുന്നു. 5000 ദിഹ്രാം, അല്ലെങ്കിൽ 650 ഒമാനി റിയാലോളം കൊടുത്ത് അറബിയുടെ കയ്യിൽ നിന്നും വിസയും പാസ്പോര്‍ട്ടും സ്വന്തം പേരിലോ അല്ലെങ്കിൽ വിശ്വാസമുള്ള മറ്റാരുടെയെങ്കിലും പേരിലാക്കുന്നു.പക്ഷെ വിസയും പാസ്പോര്‍ട്ടും സ്വന്തം കയ്ക്കലാക്കുന്നു. ഇതിനിടെ ഒരു താ‍മസ സൌകര്യവും എര്‍പ്പാടാക്കും ഇവർ.ഇതും അല്ലെങ്കിൽ മറ്റൊരു പുഷന്റെ കൂടെ boyfriend’ എന്ന ചെല്ലപ്പേരോടു കൂടിയ ഒരാളുണ്ടാകും കൂട്ടിന്. ഇതിനിടെ എപ്പൊഴെങ്കിലും നടന്നു പോകുന്നവഴിയിൽ പോലീസ് പിടി കൂടിയാൽ ഒരു ചോദ്യമുണ്ടായാൽ അതിനു തക്കമറുപടി റെഡിമണിയായി വരും”കടയിൽ പോയതാ സാധനം മേടിക്കാൻ“, കൂടെ മടിയില്ലാതെ ലേബര്‍കാര്‍ഡും കാണിക്കും.അത്രതന്നെ. ഇതിൽ കൂടുതൽ അന്വേഷണം ഒന്നും ഇല്ല, ഇവിടുത്തെ പോലീസിന്.

ഒരു പാപ്പാനെ കിട്ടിക്കഴിഞ്ഞാൽ പിന്നെ ജീവിതം സ്വസ്ഥം. പിന്നങ്ങൊട്ടുള്ള കലാകേളികൾ വിവരണാവഹം അല്ല. ജീവിക്കനുള്ള ഒരു വഴി ഉണ്ടാക്കുക എന്ന ‘സഹതാപാർഹമായ‘ വാചക്കസർത്തിലൂടെ ആരെയും വീഴിക്കാൻ പോന്ന ഈ സാമർഥ്യ്ക്കാരി, ഒരു 3,4 വീടുകളിൽ പാർട്ട് റ്റൈം പണീ ഒപ്പിക്കും. പിന്നെ ഒരു മൊബൈൽ ,അതു വഴി സകല വാർത്താവിനിമയവും നടത്തും. മിക്കവാറും മിസ്സ്ഡ് കോളുകളായിരിക്കും.‘സ്വന്തം വരുമാനവും ചിലപ്പം നിയന്ത്രിക്കണമല്ലൊ! അതിനല്ലെ നമ്മളിവടെ വന്നു കഷ്ടപ്പെടുന്നത്‘, എന്ന ഒരു സെന്റി ഡയലോഗ് കാച്ചും ഇതിന്റെ കൂടെ.നാട്ടിൽ ഒരു വാക്ക് ഇംഗ്ലീഷ് പോലും സംസാരിക്കാത്തവർ, മുറി ഇംഗ്ലീഷും, നല്ല വൃത്തിയായി അറബിയും സംസാരിക്കും.നല്ല സാമർത്ഥ്യത്തോടെ,ഓരോ കാശം മിച്ചം വെച്ച്,നല്ല രീതിയിൽ ജീവിതം കരുപ്പിടിപ്പിക്കുന്നവർ ധാരളമായി ഒമാനിലും,യു,ഇ യിലും കാണാം.വിസ എന്ന വലിയ കടമ്പക്ക്,ഒരു പരിധിവരെ,കടും പിടുത്തങ്ങൾ നടക്കാത്ത രണ്ടു രാജ്യങ്ങളാണീവ.

നിയമത്തിന്റെ വഴി

നിങ്ങൾ നിയമപരമായി വരുമ്പോൾ മാത്രമാണ് പൊതുമാപ്പും നിയമനടപടികളും പോക്കുവരവും ബാദ്ധ്യതയാകുന്നത്.ആർക്കും എപ്പോൾ വേണമെന്നും, എടുത്തുപയോഗിക്കനായിട്ട് ഉണ്ടാക്കിയിരിക്കുന്ന എംബസിയും, സ്പോൺസറും വിസയും ഉള്ളവർക്ക് മാത്രമാണ് ഇവിടെ പ്രശ്നങ്ങളുടെ നൂലാമാലകൾ. ജീവിതം വഴിമുട്ടിനിൽക്കുന്നു എന്നു കരുതുന്ന ഒരു നല്ല ശതമാനം ആൾക്കാരും ഈ നേർവഴി സ്വീകരിക്കറില്ല. സമൂഹത്തിന്റെയും ഗവൺമെന്റിന്റെയും മിഥ്യാബോധം മാത്രമാണിത്.പട്ടിണികൊണ്ട്, നിവൃത്തികേട്, പണത്തിന്റെ കുറവ് മറ്റും അനുഭവിച്ചു മടുത്തു കിടക്കുന്നവരായിരിക്കും ഇതിൽ ഒട്ടുമുക്കാലും സ്ത്രീകൾ.അല്ലങ്കിൽ വന്നധികം തികയാത്തവരും പെട്ടെന്നുള്ള അടച്ചും മൂടിയുമുള്ള ഗൾഫ് ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനവാത്തവരുമായിരിക്കും.മാദ്ധ്യാമങ്ങളിലും റ്റി വിയിലും മറ്റും നാം കാണുന്നാ വസ്തുതകൾ,ഒരു പരിധിവരെമാത്രാമെ സത്യമുള്ളൂ ഇവക്കെല്ലാം ഒരു മറുപുറം കൂടിയുണ്ട്.

പരിഹാരം!എങ്ങനെ? ആര്?എവിടെ?

ഒറ്റക്ക് തടുക്കാൻ കഴിയാത്ത ചില സാഹചര്യങ്ങൾ നേരിടുമ്പോൾ,സഹായത്തിനായി ഗവണ്മെന്റ്, കാര്യാലയങ്ങൾ എന്നിവക്ക് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് പരാതി നൽകാം.പത്രങ്ങളിലും, റ്റീവിയിലും മറ്റ് മീഡിയ വഴിയും,ജനങ്ങളെ കൂടുതൽ ജാഗ്രരൂപർ ആക്കുക്ക എന്നതാണു മറ്റൊരു വഴി.രാജ്യത്തെ എല്ലാ പത്രങ്ങള്‍ക്കും ക്ലിപ്പുകളും,ചിത്രങ്ങളും വിവരങ്ങളുടെ രൂപരേഖ നൽകുക, അതുവഴി 100 ൽ 10 പേരെയങ്കിലും രക്ഷിക്കാൻ സാധിച്ചാൽ അത്രയെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്യാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യം. അത്രമാത്രം, അതുകഴിഞ്ഞാൽ,വീണ്ടും അതേ പടി കഥകൾ, സ്ത്രീ പീഡനങ്ങൾ, നിയമം കിട്ടാതെ ജയിൽ വാസവും, നൂറു കുറ്റങ്ങളുമായി അടുത്ത ഒരു മന്ത്രിയുടെ വിരുന്നിനായി,റ്റി.വി ചാനലുകാരുടെ Exclusive വാരത്തക്കായി കാത്തിരിക്കുന്ന ജീവിതങ്ങൾ ഏഴുകടലിനപ്പുറം.