Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

Talk with Subaida-March 2012/Kanyaka(Mangalam)

Posted on Categories Kanyaka MagazineLeave a comment on Talk with Subaida-March 2012/Kanyaka(Mangalam)

ഏതൊരു ഇന്‍ഡ്യന്‍ സംസ്ഥങ്ങളെപ്പോലെ കേരളത്തിന്‍ തനതായ ഒരു കമനീയ ചാരുതയുണ്ട് .ഇവിടെ എത്തുന്ന ഏതൊരു സഞ്ചാരിയുടെ മനസ്സിലും തിരികെ എത്താനായി ഒരു ആകര്‍ഷണശക്തിക്ക് അവ ഇടം നല്‍കുന്നു.അത്രമാത്രം കേരളത്തെക്കുറിച്ച് ,അതിന്റെ സസ്യശ്യാമളകോമളമായ പ്രകൃതിഭംഗിയക്കുറിച്ച് ഡോക്യുമെന്റ് ട്രികള്‍ എത്രയെടുത്താലും തീരാത്തതുപോലെ വീണ്ടൂം വീണ്ടൂം സൌദര്യം ഉത്ഭവിക്കുന്നു.‘God’s own Country’ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന കേരളത്തില്‍ കണ്ടാലും കേട്ടാലും തിരാത്തത്ര നദീതീരങ്ങളും ,തീരപ്രദേശങ്ങളും ,തെങ്ങും തെങ്ങോലകളും നിറഞ്ഞു നില്‍ക്കുന്നു. “A Walk with Subaida’ എന്ന ഏഷ്യാനെറ്റിലെ പരിപാടി കാണുന്ന ഏതൊരു കാഴ്ചക്കാരനും ഒന്നടങ്ങം സമ്മതിക്കുന്ന കാര്യം ആണ്‍ കേരളത്തിന്റെ കണക്കില്ലാത്ത പൈതൃകമായ കലാസംസ്കാര സംബത്തുകളും, കരകൌശലവസ്തുക്കളും, വാസ്തുശില്‍പ്പങ്ങള്യും കുറിച്ച നാം ഇതുവരെകാണാത്ത ഒരു വലിയ ഭണ്ടാരം ഇന്നും ധാരാളമായുണ്ടെന്നു മനസ്സിലാക്കിത്തരുന്നു. ഇത്രമാത്രം ചുറുചുറുക്കുള്ള ഒരു അവതാരക കൂടിയാകുംബോള്‍ 350 ഓളം എപ്പിസോഡൂകള്‍ പൂര്‍ത്തിയാക്കിയ ആ പ്രോഗ്രാമിന്റെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിച്ചതുമാത്രമല്ല് കാഴ്ചക്കാരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.

‘A Walk with Subaida’ യുറെ അവതരണശൈലിയും റ്റീം വര്‍ക്കും

ഈ പ്രോഗ്രാമിന്റെ സദുദ്ദേസം കേരളത്തിന്റെ പാരബര്യാ രീതികളും ജീവിതവും,വളരെ നവ്യമായ രീതിയില്‍ അവതരിപ്പിക്കുക എന്നതുതന്നെയാണ്‍.ലളിതമായ ശൈലിയിലൂടെ,സംസാരത്തിലൂടെ,കേരളത്തെക്കുറിച്ച്, കൂടുതല്‍ പഠിക്കുക.കേരളത്തിലെ മലയാളത്തിലുള്ള ആദ്യത്തെ സഞ്ചാരസാഹിത്യ വിവരണം ഇതു തന്നെയാണെന്നു തീരുത്തും പറയാം.എന്നാല്‍ ഇവിടെ,പ്രതിപാദിക്കുന്നാ മിക്കവിഷയങ്ങളും പരിചയപ്പെടുത്തു സംസകാരങ്ങളും,അധികം ആര്‍ക്കും തന്നെ അറിയപ്പെടാത്തവയും,എന്നാല്‍ വളരെ പ്രസ്ക്തവും , പ്രതിഭാവഹങ്ങളും ആണ്‍.ഈ പ്രോഗ്രാമിന്റെ റ്റീം അവരുടെ വിചാരവിവരണ ശൈലികൊണ്ട് തങ്ങളുടെ ആത്മാര്‍ഥതന്റെ പൂര്‍ണ്ണമായി പ്രതിഫലിപ്പിച്ച്രിക്കുന്നു. “ഞാന്‍ കേരളത്തെ അറിയുകയായിരുന്നു ,സുബൈദ സ്വയം വിശേഷിപ്പിക്കുന്നു. ഓരോ നാടിനും,കാടിനും,മേടിനും,നാട്ടുകാര്‍ക്കും അവരുടേതായ കഥകള്‍,നെല്ലിയാം പതിയിലെ മാണപ്പാറ, ആലപ്പുഴ തീരപ്രദേശം എല്ലാം ഇതിന്‍ ഉത്തമ ഉദാഹരണങ്ങള്‍ ആണ്‍.

‘A Walk with Subaida’ യുറെ അവതരണശൈലിയും റ്റീം വര്‍ക്കും

റ്റിവി, വിഷ്വൽ മീഡിയ എന്ന ആകർഷകമായ ഒരു ലോകത്തിന്റെ ഭാഗമായിരിക്കെ, സുബൈദ അതിൽ എങ്ങിനെ സ്വയം ഒരു ‘സ്റ്റൈൽ‘ ഉണ്ടാക്കിയെടുത്തു? TV ,visual media is the equation and answer to a glamour world, there you have definitely established a style of your own?? how and was it intentional??

“സ്വയം, എന്റെ സ്വന്തം ഇഷ്ടത്തിൽ എന്തെൻകിലും ചെയ്യണം എന്ന് ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. അന്നേരത്തെ ഒരാവേശത്തിനു ഞാൻ ചെയ്ത ചില എപ്പിസോഡുകൾ ശ്രീ. റ്റി. എൻ. ഗോപകുമാറിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി.വർഷങ്ങൾക്കു ശേഷം“കേരളത്തിലെ സപ്തവിസ്മയങ്ങൾ“ എന്ന റ്റിവി പ്രോഗ്രാമിന്റെ 7 എപ്പിസോഡുകൾ ചെയ്യുന്നതിന് അവസരം ഉണ്ടായി.ഭാഗ്യം എന്നു പറയട്ടെ,ഏഷ്യനെറ്റിന്റെ വൈസ് പ്രസിഡെന്റ് ശ്രീ.രാജൻ,എന്റെ പഴയ എപ്പിസൊഡുകൾ കാണുകയും,ഇന്നത്തെ ഈ ‘walk with Subaida’ അവതരിപ്പിക്കാനായി ക്ഷണിക്കുകയും ചെയ്തു. “ഗ്ലാമർ‘ എന്ന വിഷ്വൽ മീഡിയയുടെ ആകർഷകത്വം എന്റെ മനസ്സിൽ ഉണ്ടായിട്ടേ ഇല്ല എന്നുതന്നെ പറയാം.അന്നും ഇന്നും യാത്രകൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു,അത് ജോലിയുടെയും ഈ പ്രോഗ്രാമിന്റെയും ഭാഗമായപ്പോൾ കൂടുതൽ സന്തോഷത്തോടെ ചെയ്യുന്നു.ആദ്യമൊക്കെ മുഴുനീളൻ എപ്പിസോഡുകൾ ചെയ്യുന്നതിന്റെ ഒരു ത്രിൽ‘ ഉണ്ടായിരുന്നു,ഇന്ന് അതൊരു വലിയ ഉത്തരവാദിത്വം ആണ്.അത്രമാത്രം ജനങ്ങളും എന്റെ പ്രേക്ഷകരും എന്നെ അംഗീകരിച്ചുകഴിഞ്ഞു എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇന്നുവരെയുള്ള തന്റെ ജീവിതത്തിൽ തീരുമാനിച്ചുറപ്പിച്ച് ഒന്നും തന്നെ നടന്നില്ല എന്നും,എല്ലാം ന‌ടക്കേണ്ട സമയത്തു,ദൈവം നടത്തിത്തരുംഎന്നു സുബൈദ തീർത്തും വിശ്വസിക്കുന്നു.ആഹൃഹിച്ചതെല്ലാം തന്നെ, തന്റെ ആവശ്യങ്ങള്‍ മാത്രമല്ല,ദൈവം തീരുമാനിച്ചൂറപ്പിച്ച സമയത്തു തന്നെ എല്ലാം സംഭവിക്കുന്നു. അള്ളാഹു അലൈ ഉസല്ലത്തിന്റെ കൃപാകടാക്ഷങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന സുബൈദ, 5 നേരത്തെ നിസ്കാരം ഒരു ദിവസം പോലും മുടക്കിയിട്ടില്ല എന്നു,കേൾക്കുന്നവർ വിശ്വസിച്ചാലും ഇല്ലെൻകിലും സത്യം തന്നെ എന്നു തീർത്തു പറയുന്നു.

ഈ എപ്പിസോഡൂകളിൽ കാണുന്ന വിശദമായ വിവരങ്ങൾ നേരത്തെ തീരുമാനിക്കുന്ന ഒരു സ്ക്രിപ്റ്റ് ആണോ അതോ സ്വയം പറയുന്നതോ? ഇംഗ്ലീഷും മലയാളവും കൂടിച്ചെർന്ന ഈ വിവരണങ്ങൾ സ്വന്തം സ്റ്റൈൽ ആണോ?The way you vibe with words and your narrations are pree-typed or the use of English and Malayalam was your own idea?

പ്രോഗ്രാമുകളിൽ കാണുന്നു എല്ലാ വാചകങ്ങളും വിവരണവും യാദൃശ്ചികമായുള്ള, പരപ്രേരണയില്ലാതെ സ്വമേധയായുള്ളവയാണ്.ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലത്തെക്കുറിച്ചു വിവരിക്കുംബോൾ ഈ വാചകക്കസർത്ത് വിലപ്പോകില്ല,അവിടെ മുൻകൂറായി എന്റെ ‘ഹോം വർക്ക്’ നേരത്തെ നന്നായി പഠിച്ചിരിക്കണം.സ്ഥലത്തെപ്പറ്റിയും അതിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും എനിക്കും പറഞ്ഞു തരാൻ കഴിവുള്ളവരെ തേടി കണ്ടുപിടിച്ച് അവരുമായി ചർച്ചകളും,മറ്റു വിവരങ്ങളും ശേഖരിച്ച്,വിവരിക്കാനുള്ള ഒരു മാതൃക ഉണ്ടാക്കിയെടുക്കുന്നു.എന്റെ സ്വദവേയുള്ള വിവരണ ശൈലിയിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.എന്റെ എപ്പിസോഡുകൾ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്,അപ്പോഴെല്ലാം എനിക്കു തോന്നാറുണ്ട് ,“ഞാ ഇത് അവതരിപ്പിക്കുകയല്ല മറിച്ച് അതിൽ ഔചിത്യപൂർവ്വം പെരുമാറുകയാണ് എന്ന്….. (ഒരിത്തി അഹങ്കാരം ഉണ്ടോ!!!) എന്നാൽ അതാണു സത്യം.“

ഭക്ഷണം ,കല,സംസ്കാരം, വ്യക്തികൾ എന്നിങ്ങനെ വൈവിദ്ധ്യമുള്ള പലതരം വിഷയങ്ങൾ നിങ്ങളുടെ ഓരോ എപ്പൊസോഡുകളിലും കാണാം….ഈ വിവിധതരം വിഷയങ്ങളുടെ തിരഞ്ഞെടുപ്പിൽ താങ്കളുടെ പങ്ക് എന്താണ്? Food, culture, people, art anything and everything is being done in your programs, you are part of the selection of subjects?

എല്ലാ എപ്പിസോഡുകളുടേയും വിഷയവിവരങ്ങൾ ശേകരിക്കുന്നതിനു പ്രത്യേകം നിയമിക്കപ്പെട്ട ഒരു ഗവേഷകൻ ഉണ്ട്.എന്നിരുന്നാലും എന്റേതയ അഭിപ്രായങ്ങൾ പറയാനും,അവസരോചിതമായ വ്യത്യാസങ്ങൾ വരുത്താനും എനിക്കും പൂർണ്ണ സ്വാത്രന്ത്ര്യം ഉണ്ട്.പിന്നെ ഞങ്ങൾ തന്നെ പരിചയപ്പെടുന്ന വ്യക്തികളുടെ പുതിയ ആശയങ്ങളും,അഭിപ്രായങ്ങളും വഴി പല നല്ല എപ്പിസോഡുകളും ചെയ്യാൻ സാധിച്ചിട്ടുണ്ട്.

സുബൈദയും അഭിപ്രായത്തില്‍ റ്റിവി പ്രോഗ്രാമുകൾ എങ്ങനിയായിരിക്കണം?Whats your own idea of TV programs?
സത്യത്തിനോടു കൂടുതൽ അടുത്തു നിൽക്കുന്ന അല്ലെൻകിൽ പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം റ്റി വി.ജീവിതത്തിൽ മനുഷ്യന്റെ മനസ്സും,വികാരങ്ങളും,വിചാരങ്ങളെയും ഉത്തേജിപ്പിക്കുന്ന,ജീവസ്സുറ്റ കാര്യങ്ങൾ പങ്കുവെക്കുന്നവയാവണം റ്റി വി യിലെ എല്ലാ പ്രോഗാമുകളും.വ്യാജമായ മിഥ്യാബോധങ്ങളെ ജനിപ്പിക്കുന്ന വിഷയങ്ങളോട് എനിക്ക് താല്പര്യം ഇല്ല.

Where, who and whats your bag-round??സുബൈദയുടെ കുടുംബത്തിന്റെ വേരുകള്‍?
കൊച്ചിനഗരത്തില്‍ ജനിച്ചു വളര്‍ന്നു, അഛന്‍ ഒരു സിവില്‍ എഞ്ചിനീയര്‍ ആയിരുന്നു അമ്മ BSNL ല്‍ ജോലിചെയ്തിരുന്നു.ഒരു സഹോദരനും രണ്ടു സഹോദരിമാരും ഉണ്ട്.ഒരു സഹോദരി IAS ആണ്, ബാംഗ്ലൂറില്‍. ഞന്‍ കൊച്ചിയൂണിവേഴ്സിറ്റിയില്‍ നിന്നും Oceonography യില്‍ Msc ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് റിയദില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലിചെയ്യുന്നു.

ഒരു പ്രത്യേക വസ്തു, ഏതു ഷൂറ്റിംഗിനും കൂടെയുണ്ടാവന്നത്??The one best, precious thing you would always carry while you go on shoot??
പ്രത്യേകം എടുത്തു പറയത്തക്കതായി ഒന്നും തന്നെയില്ല,എനിക്ക് ഒഴിച്ചു കൂടാൻ വയ്യാത്തത് എന്നു പറയാൻ എന്റെ മൊബൈൽ ഫോൺ“ കാരണം,എന്നും എവിടെയും എന്റെ മക്കളുമായുള്ള എന്റെ സംബർക്കം , സംസാരം എന്നും ഉണ്ടായിരിക്കാൻ വേണ്ടി മാത്രം.

ഇസ്ടപ്പെട്ട പാട്ടുകാർ , പാട്ടുകൾ, നിറം, ഐസ്ക്രീമം?Your favorite music,color and flavor of ice cream?

ആഷാ ബോസ്ലെ,ലതാ മം ഗേഷ്കർ,മുഹമ്മദ് റാഫി എന്നിവരാണ് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാർ, അവരുടെ എല്ലാ പാട്ടുകളും എന്നും കേൾക്കാൻ ഇഷ്ടമാണ്.എന്നാൻ ഇവരുടെ തന്നെ അത്ര താല്പര്യം തോന്നാത്ത പാട്ടുകളും ഇല്ലാതില്ല.തൂവെള്ളയാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിറം. ഐസ്ക്രീം അത്ര വലിയ ഇഷ്ടം എന്നില്ല, എന്നാൽ ബാസ്കിൻ റോബിൻസിന്റെ ഹണി നട്ട് ക്രഞ്ച്, പ്രലൈയിൻ എന്നീ ഫ്ലേവറുകള്‍ വളരെ ഇഷ്ടമാണ്.

ഒരൊറ്റ വാക്കിൽ സ്വയം വിവരിച്ചാൽ എന്തു പറയും? one single sentence please describe yourself?
ഹ ഹ ഹ(ഒരു ചിരി)തീർത്തും കലർപ്പില്ലാത്ത ഒരു വ്യക്തി,വിശ്വസിക്കാവുന്നവൾ,എന്നാൽ സാധാരണക്കാരന്റെ എല്ലാവിധ ചാപല്യങ്ങളും അടങ്ങിയ ഒരു മനസ്സിന്റെ ഉടമ.2011ലെ മികച്ച കോംപിയര്‍/ആങ്കര്‍ അവാര്‍ഡ്,“എ വാക്ക് വിത്ത് സുബൈദ“ എന്ന ഏഷ്യാനെറ്റ് പ്രോഗ്രാമിന്,

സുബൈദക്കായിരുന്നു. നടന്നു നടന്ന് സുബൈദ കേരളത്തിന്റെ പ്രകൃതിഭംഗിയും സംസ്‌കാരവും പ്രേക്ഷകര്‍ക്കു മുന്നില്‍ മുടങ്ങാതെ, മറക്ക്തെ ഇന്നും എത്തിക്കുന്നു.

അജിത് നായർ-നിലാവ്/Kanyaka(Mangalam)Nov 2010

Posted on Categories Kanyaka MagazineLeave a comment on അജിത് നായർ-നിലാവ്/Kanyaka(Mangalam)Nov 2010

പ്രവാസി സ്തീക്കായി ഒരു മലയാളം സിനിമ-നിലാവ്

ഒറ്റപ്പെടല്‍ മരണമാണ്‍ ,അതു പ്രവാസത്തിലാകുമ്പോള്‍ അവസാനിക്കാത്ത മരണമാകുന്നു. തൊണ്ടയില്‍ കുടുങ്ങിയ നിലവിളിപോലെ നിരന്തരമായ വേദനയുടെ വിങ്ങല്.എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികള്‍ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ് ജീവിക്കുന്ന കുടുംബാംഗങ്ങള്‍ , ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം .ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകള്‍ കഥകളായും കവിതകളായും, ആത്മകഥകളും, വിവരണങ്ങളും ഹൃസ്വചിത്രങ്ങളായും ധാരാളംപേര്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഗാര്‍ഷം എന്ന സിനിമയിലും, പരദേശിയും അറബിക്കഥകളിലും പറഞ്ഞുപോയ പ്രവാസ വേദനകള്‍ വീണ്ടും മലയാളത്തില്‍ ഒരുങ്ങുകയാണ്‍. അജിത് നായര്‍ ഒരുക്കിയ നിലാവ് പ്രവാസ ജീവിതത്തീന്റെ സ്ത്രീപക്ഷ കാഴ്ചയാണ്‍ എന്നു പറയാം, പക്ഷെ കഥ പറയുന്നത് പുരുഷന്റെ പ്രവാസ വഴികളിലൂടെ തന്നെ.

15 വര്‍ഷമായി ബഹറിനില്‍ ജീവിക്കുന്ന അജിത് നായര്‍ കഥ,തിരക്കഥ,സംവിധാനംനിര്‍വ്വഹിക്കുകയും പ്രവാസദേശത്ത് ചിത്രീകരിച്ച്,അഭിനേതാക്കളും ഏറെക്കുറെ പ്രവാസികള്‍ തന്നെയായുള്ള ഒരു മുഴുനീള മലയാള സിനിമയാണ് ‘നിലാവ് ‘എന്നതും ഒരു പ്രത്യേകതയാണ്.ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അസ്പഷ്ടവികാരങ്ങള്‍ തിരയടിക്കുന്ന മനസ്സുകളെക്കുറിച്ച് മൂടുപടമില്ലാതെ വര്‍ണ്ണിക്കുന്നതായാണ് ഈ കഥയില്‍ ഉടനീളം നമ്മള്‍ കാണുന്നത് .തീഷ്ണമായ മാനസിക വിക്ഷോഭങ്ങള്‍ ഇളക്കിവിട്ട് നമ്മുടെ മനസ്സിന്റെ മൃദുവായ തന്ത്രികളില്‍ എങ്ങോ സ്പര്‍ശിക്കുന്ന ഈ കഥ,അജിത് നായര്‍ എന്ന കഥാകൃത്തിനെ തികച്ചും വ്യത്യസ്ഥമാക്കുന്നു.തികച്ചും അപരിചിതരായിരുന്ന ലക്ഷ്മിയുടെയും ഹരിയുടെയും കഥയിലൂടെ പ്രവാസജീവിതത്തിന്റെ ഏകാന്തതകളും,തകര്‍ന്നുവീഴുന്ന സ്വപ്നങ്ങളും തന്മയത്വമായി വരച്ചുകാട്ടുന്നു അജിത്. കരയില്‍ പിടിച്ചിട്ട മത്സ്യം ജീവവായു തിരയും പോലെ ശൂന്യതയില്‍ സ്വയം ഇല്ലാതാകുന്ന ജീവിതങ്ങള്‍ .അപരിചിതമാവുന്ന സ്വന്തം മനസ്സും ശരീരവുമായി നിരന്തരം സംഘര്‍ഷത്തില്‍ അകപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ ശ്മശാന ഭൂമിയാണ്‌ ഗള്‍ഫ്‌ .പുരുഷന്റെ ഭൌതികമായ ആധികളും , വ്യഥകളും മാത്രമെ പ്രവാസജീവിതത്തിന്റെ പ്രമേയയങ്ങളായി രചനകളിലും,കഥകളിലും,സിനിമയിലും മറ്റൂം ആവിഷ്ക്കരിക്കപ്പെടാറുള്ളൂ. സ്തീയെ ആസ്പദമാക്കി ഗള്‍ഫില്‍ നീന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രമേയം സിനിമയാകുന്നത് .

ഒരു യാ‍ഥാസ്ഥികമായ ചുറ്റുപാടില്‍ നിന്നും ബഹറിനില്‍ എത്തുന്ന ഹരി, ഒരു ഇന്റീരിയര്‍ ഡിസൈന്‍ കംബനിയില്‍ ജോലി ചെയ്യുന്നു.ഭര്‍ത്താവും കുടുംബവുമായി കഴിയുന്ന ലക്ഷ്മി, ധാരാളം പണം, സൌകര്യങ്ങള്‍ , സ്നേഹമുള്ള എന്നാല്‍ ജോലിത്തിരക്കുള്ള ഭര്‍ത്താവ്, ഇതിനിടയില്‍ ഒറ്റപ്പെട്ടുപോകുന് ലക്ഷ്മി. മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന . ലക്ഷ്മിയുടെ മരണപ്പെട്ട മാതാപിതാക്കളുടെ അടുത്ത് ചിത്രം വരക്കാനിടയായ ഹരി ആ പരിചയത്തിന്റെ പേരില്‍ ,അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകള്‍ ആണ് കഥാതന്തു.പരസ്പരം മനസ്സുകളെ തൊട്ടറിയാന്‍ കഴിയുന്ന അപൂര്‍വ്വസൌഹൃദം എന്തെന്നു വരച്ചുകാട്ടുന്നു നിലാവിലൂടെ അജിത്‌ എന്ന കഥാകൃത്ത്. ഏകാന്തവാസത്തിനിടയില്‍ കണ്ടുമുട്ടുന്ന ഇരുവരുടെയും മനസ്സുകള്‍ തേടുന്ന വികാരങ്ങള്‍ക്ക്, വിശ്വാസങ്ങള്‍ക്ക്, കാഴ്ചപ്പാടുകള്‍ക്ക്, അവര്‍ കണ്ടെത്തുന്ന സ്നേഹത്തിന്റെ നങ്കൂരമാണ് ‘നിലാവിന്‍’ ഇതിവൃത്തം.
ലക്ഷ്മിയുടെയും ഹരിയുടെയും ജീവിതത്തിലേക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് നാം എതിനോക്കുംപോള്‍ ഒരിടത്ത് ഒരു നിലാവുണ്ടായിരുന്നു. മഞ്ഞിന്റെ മുകളില്‍ കൂടുകൂട്ടിയ നനുത്ത നിലാവ്,രാത്രിയെ പുണര്‍ന്നു അതു അങ്ങനെ പടര്‍ന്നു പന്തലിച്ചു കിടന്നു.അതിനു കീഴെ അവള്‍ നിശബ്ദമായി തേങ്ങി, അവനും അതില്‍ കൂടുകൂട്ടാന്‍ കടല്‍ കടന്നു എത്തി.പിന്നെ പെയ്തത് നിലാമഴയായിരുന്നു അവര്‍ക്ക് ചുറ്റും.ദൂരെ നിന്നു ആടിതളര്‍ന്ന ഊഞ്ഞാലും ഓളങ്ങള്‍ നിലച്ച കുളവും അവര്‍ക്കിടെ എത്തി നോക്കി.മറവിയുടെ ഇരുളില്‍ ചെമ്പകപ്പൂക്കളായ് അവര്‍ നടന്നു.ഇതു സ്വപ്നമാണോ? എന്ത് ശക്തിയാണിതില്‍?.മഴ,നിലാവ്, ഓളങ്ങള്‍ ,ഊഞ്ഞാല്‍,നനുത്ത മഞ്ഞ് ഇതൊക്കെ എങ്ങനെയാണു ഇതില്‍ ചാലിച്ചത് ? ഞാന്‍ എന്ത് കൊണ്ടു ഇങ്ങനെയൊന്നു ഇതു വരെ കണ്ടില്ല?എന്ത് കൊണ്ടു ആരും ഉണ്ടാക്കിയില്ല.?നിലാവിന് മാത്രം അറിയാം അത്!!.പാടം നനഞ്ഞു കിടന്നപ്പോള്‍ ഒരു പുല്ലാമ്പായി ഞാന്‍ എന്തെ അവിടെ എത്തിയില്ല?.വെറുതെ ആടുന്ന ഊഞ്ഞാലില്‍ കൃഷ്ണമണികള്‍ ആട്ടാന്‍ ഞാന്‍ എന്തെ അവിടെ എത്തിച്ചേര്‍ന്നില്ല?ആ നിലാവില്‍ എനിക്കെന്തേ ഒഴുകാന്‍ കഴിഞ്ഞില്ലാ ?സന്ധ്യ ഉണരുമ്പോള്‍ ലക്ഷ്മീ, ഇവിടെ എനിക്ക് നിന്നെ കാണാന്‍ കഴിയുന്നു.നിന്റെ കണ്മഷികള്‍ ഞാന്‍ അടര്‍ത്തി എടുതോട്ടെ? കറുത്തൊരു പൊട്ടു കുത്താന്‍ , നിന്റെ മൌനത്തില്‍ എന്നെപ്പോലെ അനേകം സ്ത്രീകള്‍ അലിഞ്ഞൂവോ ? നിന്റെ മനസ്സും ശരീരവും ഞങ്ങള്‍ ആവഹിക്കട്ടെ. മനസ്സിലെ ഓണത്തുംബികളെ ഞങ്ങള്‍ മുരടനയ്ക്കട്ടെ. ലക്ഷീ,നീ എന്തെ ഇത്ര വൈകി മനസ്സ് പകുത്ത നീ എങ്ങോട്ടെക്കാണ് പോകുന്നത് .നിനക്കറിയാം ആ നാലു ചുവരുകളിലെക്കല്ല നീ പോകേണ്ടത് എന്ന്.മറന്നു വച്ച പോലെ നീ നിന്റെ മനം എന്തിനാണ് അറിഞ്ഞു കൊണ്ടു അവിടെ ഉപേക്ഷിച്ചത് ?നിനക്ക് പറയാന്‍ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും“ എന്ന് അജിത്ത് അര്‍ത്ഥോക്തിയില്‍ പറഞ്ഞു നിര്‍ത്തുന്നു.

അജിത്തിന്റെ കാഴ്ചപ്പാടില്‍ ”നിലാവ് എന്ന സിനിമ പൂര്‍ണ്ണമായും ബഹറിനില്‍ ഷൂട്ട് ചെയ്തത് പ്രവാസ ജീവിതത്തിന്റെ ഭാഗമായ കഥയായതുകൊണ്ട് മാത്രമല്ല,മറ്റാരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു രീതി അവലംബിക്കുക എന്ന സസുദ്ദേശത്തോടും കൂടിയാണ്.പിന്നെ ഞാന്‍ ജീവിച്ച,എനിക്കേറ്റവും പരിചയമുള്ള സ്ഥലം ആണ് ബഹറിന്‍ ,ഓരോ മുക്കും മൂലയും ചിരപരിചിതം.ആദ്യമായി ഗള്‍ഫില്‍ നിര്‍മ്മിക്കുന്ന ഒരു മുഴുനീളചലച്ചിത്രം കൂടിയാണ് നിലാവ് എന്നതും ഒരു പ്രത്യേകതയാണ് .ഇതിലെ മിക്ക സ്ഥലങ്ങളും ഇവിടെയുള്ളവര്‍ക്ക് മനസ്സിലാകും. പൂര്‍ണ്ണമയും ബഹറിനില്‍ത്തന്നെയാണ് ഇതിന്റെ ചിത്രീകരണം നടന്നിട്ടുള്ളത്. മനാമ, സല്‍മാനിയ, ഗുദൈബിയ,സെല്ലാക്ക്എന്നിസ്ഥലങ്ങള്‍ ആണ് കൂടുതലും ചിത്രത്തില്‍ കാണാന്‍ സാധിക്കുക‘..ഈ ചിത്രത്തിന്റെ കഥക്കു പ്രചോദനം,എന്റെ മനസ്സ് കാടുകയറിയ ചില ചിന്തകളുടെ പര്യവസാനം ആണ് ഇതിനു ആരോടും സാമ്യമോ,ഛായയോ ഒന്നും തന്നെയില്ല.വെറും കാല്‍പ്പനികമായ ഒരു കഥ മാത്രം.ഇവിടെ ജീവിക്കുന്ന ഒരുപറ്റം അവിവാഹിതരായ ചെറുപ്പക്കാരുടെ മനസ്സും അവരുടെ വ്യഥകളും വരച്ചുകാട്ടാനുള്ള ശ്രമം മാത്രം.ഈ സിനിമയുടെ പിന്നണിപ്രവര്‍ത്തകരെ അജിത്ത് തന്നെ പരിചയപ്പെടുത്തുന്നു.ന്യൂ സ്കൈ പ്രൊഡക്ഷന്റെ ബാനറില്‍ ഹരിദാസ് പ്രൊഡ്യൂസ് ചെയ്താതാണ് നിലാവ്.

അജിത്ത് നായരുടെ തന്നെയാണ് കഥയും തിരക്കഥയും,സംവിധാനംവും .ചില പാട്ടുകള്‍ ഒഴികെ മറ്റുള്ള എല്ലാ സീനുകളും ബഹറിനില്‍ത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.എല്ലാ അഭിനേതാക്കളും പുതുമുഖങ്ങള്‍ ആണ് ‍.ഇതിലെ മുഖ്യകഥാപാത്രങ്ങളായി ഹരിദാസും സുനിതയുമാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ചന്ദ്രദാസ്,രമേഷ്,പ്രശാന്ത്, സുരെഷ് കരുണാകരന്‍, അനില, ഡോക്ടര്‍ ബാബു,രജിത് ,ശശി,സംഗീത,സേതു, നിവേദ്യ , ഷംസ് എന്നിവര്‍ ബഹറിനില്‍ തന്നെയുള്ളവരാണ് .നിലാവിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ,ചിത്രത്തിന്റെ നിര്‍മാണം .ന്യൂ സ്കൈ പ്രൊഡക്ഷന്‍, കഥ,ഗാനരചന, സംവിധാനം അജിത്‌ നായര്‍ ,സംഗീതം റജി ഗോപിനാഥ് ,പാട്ടുകള്‍ ആലാപിച്ചിരിക്കുന്നത്

കെ.എസ്. ചിത്രയും ജി .വേണുഗോപാലുമാണ്‍.ചായഗ്രഹണം ഉണ്ണി,എഡിറ്റിംഗ് നിഖില്‍ വേണു, കലാസംവിധാനം സോണി സിജോ .ഷെരീഫ്‌ ഷാജി പ്രൊഡക്ഷന്‍ കണ്ട്രോളര്‍എന്നിവരാണ്‌ .

കേരളത്തില്‍ വയനാട്ടിലെ കല്‍പ്പറ്റ സ്വദേശിയാണ്‍ അജിത്ത്.ഭാര്യ സിന്ധുവിനോടും കുട്ടികളോടും കൂടി ബഹറിനില്‍ താമസമാക്കിയിരിക്കുന്നു. അല്‍ ബയാന്‍ മീഡിയ ഗ്രൂപ്‌ പ്രൊഡക്ഷന്‍ വിഭാഹത്തിലാണ് അജിത് ജോലിചെയ്യുന്നത്.ഇതു കൂടാതെ ഒരു റേഡിയോ സ്ക്രിപ്റ്റ് എഴുത്തുകാരനായിട്ടും,നല്ലൊരു കഥകൃത്തായും, സംവിധായകനുമായിഅജിത്ത് കൂട്ടുകാര്‍ക്കിടയിലും അറിയപ്പേടുന്നു.അജിത്തിന്റെ ബഹുമതികള്‍ .WMC Toastmasters Club, ബെഹറിന്‍ സംഘടിപ്പിച്ച ഫിലിംഫെസ്റ്റിവലില്‍ അജിത്തിന്റെ “Outfits, Dreams“എന്നീ രണ്ടു ഹൃസ്വചിത്രങ്ങള്‍ക്ക് അഞ്ചോളം അവാര്‍ഡ്‌ കിട്ടുകയുണ്ടായി. ഒക്ടോബറില്‍ കേരളത്തിലുടനീളം റിലീസ് പെയ്യാന്‍ പോവുന്ന ‘നിലാവ്’ ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള സിനിമ ആണ്.

Women of Today-Kanyaka(Mangalam)May 2011

Posted on Categories Kanyaka MagazineLeave a comment on Women of Today-Kanyaka(Mangalam)May 2011

താലിയിലൊതുങ്ങാത്ത പ്രതിഭകള്‍

വീട്ടമ്മ അഥവാ ഹൌസ്വൈഫ് എന്നു കേട്ടാല്‍ നമ്മുടെ മനസ്സില്‍ അത്ര മതിപ്പില്ല. “ആ…“നെറ്റി ചുളിച്ച ഒരു സ്വാഗതം ആയിരിക്കും കിട്ടുക. ഇത് ബുദ്ധി ഹീനത അല്ലേ?

തികച്ചും അഭ്യസ്ത വിദ്യരായ വീട്ടമ്മമാര്‍ ധാരാളമുള്ള ഒരു കാലത്താണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. ഇതിനെ ഒരു കാരണമായി ഊന്നി പറയാവുന്നത് വിവാഹം വരെ പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന നമ്മുടെ ചിന്താഗതി തന്നെയാണ്. ഒരു സര്‍വെ കേരളത്തില്‍ ഇപ്പോള്‍ നടത്തിയാല്‍ 8% കൂടുതല്‍ ബിരുദാനന്തര ബിരുദധാരികളായ് സ്ത്രീകള്‍ ആണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ജോലി തേടി ആണ്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ പോകുന്നത്. എല്ലാം നല്ലതിന് തന്നെ,

കാരണം, സ്ത്രീകള്‍ അഭ്യസ്തവിദ്യര്‍ അല്ലെങ്കില്‍ നമ്മുടെ ഇപ്പോഴത്തെ ത്രിതല പഞ്ചായത്തിന്റെ കാര്യം എന്താകുമായിരിന്നു? പറഞ്ഞുവന്നത്, വീട്ടമ്മമാര്‍ അഭ്യസ്ത വിധ്യരാണെങ്കിലും സമൂഹം അവരെ കാണുന്നത് അങ്ങനെയല്ല. ഈ സ്ഥിതിവിശേം മാറണമെങ്കില്‍ അഥവാ മാറ്റണമെങ്കില്‍ അവരുടെ വൈവിധ്യമാര്‍ന്ന കലാ വിരുതുകളും പാണ്ഡിത്യവും നമ്മള്‍ അംഗീകരിച്ചാല്‍ മാത്രമേ സാധിക്കൂ.ലോകത്തിന്റെ പല ഭാഗത്തു നിന്നും എണ്ണിപ്പെറുക്കിയെടുത്ത ചില വീട്ടമ്മമാരെ ഉദാഹാരണത്തിനായി എടുത്തു പരയട്ടെ.

 

പേര്‍– സൂസന്‍ അലെക്സാണ്ടര്‍

താമസം –തിരുവനന്തപുരം (ഖത്തര്‍ )

ജോലി-ചിത്രരചന

വിദ്യാഭ്യാസം- Msc സയന്‍സ്

സ്ഥാനം –വീട്ടമ്മ

മനസ്സു സംസാരിക്കുന്ന വാക്കുകളെ,അതു വേദനിപ്പിക്കുന്നവയായാലും സന്തോഷിപ്പിക്കുന്നവയായായാലും, ആ ചിന്തകളെ നിറങ്ങളില്‍ കോര്‍ത്തിണക്കുന്ന ചിത്രകാരി.ഊമയും ബധിരനുമായ ചിത്രകാരനും സംസാരിക്കാന്‍ സാധിക്കും എന്നു വിശ്വസിക്കുന്ന തന്റെ വാക്കുകള്‍ വിവരക്കേടാണോ‘എന്നു സ്വയം ചേദിക്കുന്നു സൂസന്‍! വര്‍ഷങ്ങളായി ഖത്തറില്‍ താമസമാക്കിയിരുന്ന സൂസന്റെ കുടുംബം,കുട്ടികളുടെ പഠിത്തം,എന്നിവക്കായി തിരുവനന്തപുരത്ത് തിരിച്ചെത്തി.കോട്ടയം സി എം എസ്സ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൂസന്‍ ഒരു സൈന്‍സ് ഗ്രാജുവേറ്റാണ്‍.വീ‍ട്ടിലിരുന്നുകൊണ്ടു തന്നെ ചിത്രങ്ങളും പോര്‍ട്രേറ്റുകളും മറ്റും ചെയ്തു കൊടുക്കുന്നു.ഒരു ചിത്രം വരക്കുമ്പോള്‍ നമ്മുടെ സ്വന്തം സര്‍ഗ്ഗത്മഗതയേക്കാളേറെ,മനസ്സില്‍ നിന്ന് എന്തിനെയോ വിശ്ശേദിപ്പിക്കാനുള്ള വെമ്പല്‍,അത് വളരെ അധികം സൂസന്റെ ചിത്രങ്ങളില്‍ പ്രകടമാണ്‍.എന്റെ ഒരു ചിത്രത്തില്‍ മരിച്ചുപോയ അമ്മയുടെ സ്നേഹം ഞാന്‍ പൂര്‍ണ്ണമായും നിറച്ചു,അമ്മയുടെ അഭാവം അവിടെവെച്ച് എനിക്ക് മനസ്സിലായി.മരണം ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്നു വരില്ല,സ്വന്തബന്ധങ്ങളെ വിട്ടുകൊടുക്കാന്‍ പ്രയാസം തോന്നുമ്പോള്‍ ചിത്രരചന അവക്ക് ഒരു നല്ല മാധ്യമം ആണ്‍.

ചിത്രങ്ങള്‍ വരക്കുന്നത് ഒരു വികാരം ആണോ?ഒരു നിമിഷത്തെ മൌനം പോലെ സുസന്‍ പറഞ്ഞു, ആലോചിച്ചിട്ടില്ല “എന്താണ്‍ എന്ന്!അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്കു കഴിയാത്തതും ഇതേ വികാരങ്ങള്‍ ഓരൊ ചിത്രത്തിലും കുത്തിനിറക്കുന്നതുകൊണ്ടാവാം,എന്റ് ചിത്രങ്ങള്‍ വ്യത്യസ്ഥമാവുന്നത്.വിചാരങ്ങളുടെ,വികാരങ്ങളുടെ ഭംഗിയാണെനിക്ക് നിറങ്ങളില്‍ ചാലിക്കാനിഷ്ടം. വഴിയില്‍ ഞാന്‍ കണ്ട പാവപ്പെട്ട പിച്ചക്ക്‍ാ‍രിയായ ഒരു സ്ത്രീ അവരുടെ കണ്ണിലെ തിളക്കം ഞാന്‍ കണ്ടു.ജീവിതത്തില്‍ ധാരാളം കഷ്ടപ്പാടുകള്‍ അവരനുഭവിച്ച ആ കണ്ണിന്റെ തിളക്കം എന്റെ നിറങ്ങള്‍ ഒപ്പിയെടുത്തു.

 

പേര്‍ –മിനി ബിനൊയ്

വിനോദം – ക്രോസ്സ്റ്റിച്ചിംഗ്, എബ്രോയിഡറി, പാചകം

സ്ഥാനം- വീട്ടമ്മ

വിദ്ഭ്യാസം- Bsc സയന്‍സ്

ബ്ലോഗ്- Minis Treasure-trove

കൊച്ചു കളിപ്പാട്ടങ്ങളും,മണ്ണുകൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കുന്നതും,ചിത്രം വരക്കലും വെറും വിനോദത്തിനും,കുട്ടിത്തത്തിന്റെ മാത്രം ഭാഗമായിരുന്നു മിനി ബിനോയ്ക്ക്. പാവാടപ്രായത്തില്‍ അതേ താല്പര്യം ഫാബ്രിക് പെയിറ്റിംഗിലേക്കും, എംബ്രൊയിഡറിയിലേക്കും,ഹാന്റിക്രാഫ്റ്റിലേക്കും മാറി. കല്യാണം,കുട്ടികല്‍ എന്നിവയാല്‍ കുറച്ചു നാളത്തെ ഇടവേള എന്റെ വിരലുകളുടെ‘നൈപുണ്യത്തെ തടഞ്ഞു നിര്‍ത്തിയുല്ല.എന്റെ കുട്ടികള്‍ക്കാവശ്യമുള്ള എല്ലാ കുഞ്ഞുടുപ്പുകളും, നാപ്പികളും, കുട്ടിപ്പുതപ്പുകളും,അവരുടെ കുഞ്ഞുപാവകളിപ്പാട്ടങ്ങള്‍,എല്ലാം തന്നെ ഞാന്‍ നേരത്തെ തന്നെ തയ്യാറക്കി. പ്രസവത്തിനു മുന്‍പായി തയ്യാറെടുപ്പുകള്‍ പാടില്ല എന്ന് പലരുടെ വിമര്‍ശനങ്ങള്‍ക്ക് ഒട്ടും ചെവികൊടുത്തില്ല. എങ്കിലും കുട്ടികളും കുടുംബവുമായുള്ള ജീവിതരീതികളുടെ 24/7 എന്നുള്ള സമയപരിധി കാരണം കുറെ വര്‍ഷത്തേക്ക് എന്റെ വിരലുകളുടെ ചലനം ഒരു നിദ്രാവസ്ഥയിലേക്കും നീങ്ങി.

ഇവീടെ മസ്കറ്റില്‍ തന്നെയുള്ള ഫിലിപ്പിനി കൂട്ടുകാരിയുടെ സഹായവും പ്രോത്സാഹനവും കാരണം ഞാന്‍ ക്രോസ്റ്റിച്ചിന്റെയും എംബ്രോയിഡറിയുടെ ലോകത്തെക്ക് വീണ്ടും എത്തി.അങ്ങനെ എന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ സഹകരണത്തൊടെ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഞാന്‍ തയ്യലില്‍ പല വലിയ ചിത്രങ്ങാള്‍ നെയ്തെടുക്കുന്നു.എന്റെ തയ്യല്‍ ചിത്രങ്ങള്‍ വീടിടിന്റെ എല്ല്ലാ ചുമരുകളും നിറഞ്ഞിരിക്കുന്നു.എന്റെ വീട്ടില്‍ കടകളില്‍ നിന്നു വാങ്ങിയ ഒരു ചിത്രം പോലും ഇല്ല.ഇന്ന് കുട്ടികളും മറ്റും വലുതായി അവരുടെ ലോകത്തെക്ക് ഒതുങ്ങിയപ്പോള്‍ എനിക്കിന്ന് ധാരാളം സമയം വീണ്ടും കിട്ടൂന്നു,കൂടുതല്‍ ശ്രദ്ധയോടെ എംബ്ര്രോയീഡറീയീലെക്ക് തിരിയാന്‍.ഒരു ചോദ്യത്തിനുത്തരം പോലെ എനിക്കു പറയാനുള്ളത്,“നമ്മുടെ സമയം ഇതുപോലെയുള്ള ചെറിയ കൈവേലകളിലേക്ക് തിരിച്ചാല്‍ സമയവും നമ്മുടെ മനസ്സിന്റെ ശാന്തതയും സംയമനവും വര്‍ദ്ധിക്കും എന്നതിനു സംശയ് ഇല്ല“.നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരു കലാകാരി ഒളിഞ്ഞിരിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു,താല്പര്യവും പ്രോത്സ്‍ാഹനവും കൊണ്ട് ഇതെല്ലാം വികസിപ്പിച്ചെടുക്ക്‍ാ‍വുന്നതെയുള്ളു.നമ്മുടെ ഇടവേളകള്‍ നാം എങ്ങിന്റെ ചിലവാക്കുന്നു എന്നതില്‍,നമ്മുടെ കൂട്ടുകാരും കുടുംബവും പ്രോത്സാഹനത്തിന്റെ കാര്യത്തില്‍ ഒരു നല്ല പങ്കു വഹിക്കുന്നു

രണ്ടു രണ്ടര മീറ്റര്‍ വീതിയും നീളവും ഉള്ള വലിയ ക്രോസ്റ്റിച്ചിന്റെ ഡിസൈനും അതിനുള്ള അളവും മറ്റും പല ഇന്റെര്‍നെറ്റ് വെബ്സൈറ്റുകളില്‍ നിന്ന് മിനി വാങ്ങിക്കുന്നു.ഇതിനാവശ്യമുള്ള നൂലും മറ്റും മസ്കറ്റിലുള്ള കടകളില്‍ നിന്നും വാങ്ങാം.ഒരു ക്രോസ്റ്റിച്ചിന്റെ ഡിസൈന്‍ തീര്‍ക്ക്നായി ചിലപ്പോള്‍ രണ്ടു രണ്ടര വര്‍ഷ് എടുക്ക്‍ാറുണ്ട്.ഡോക്ടര്‍ മര്‍ക്കോസിന്റെ ഭാര്യ്യും മൂന്നു കുട്ടികളുടെ അമ്മയുമാണ്‍ മിനി.പല കൂട്ടുകാരുടെയും സഹകരണത്താല്‍ മിനിക്ക് സ്വന്താമായി ബ്ലൊഗും ഉണ്ട്

 

പേര്‍–നീമാ റ്റൈറ്റസ്

താമസം –മസ്കറ്റ്,ഒമാന്‍

ജോലി- വീട്ടമ്മ,

വിനോദം– തയ്യല്‍ ,എംബ്രോയിഡറി,ക്വില്‍റ്റിംഗ്

വിദ്യാഭ്യാസം- എംജിനീയര്‍

ബ്ലോഗ് – Made to Treasure

കംപ്യൂട്ടര്‍ ഇഞ്ചിനീയര്‍ ആയ് നീമ എന്തു കൊണ്ടാണ്‍ തയ്യല്‍,ചിത്രരചന,പാചകം എന്നിവയിലേക്ക് തിരിഞ്ഞത്?ഒരുദിവസം പോലും ഞാന്‍ ഒരു എഞ്ചിനീയര്‍ ആയി ജോലി ചെയ്തിട്ടില്ല,എനിക്ക് ഒരു B.tech ഡിഗ്രീ ഉണ്ട് എങ്കിലും. പഠിത്തത്തിന്റെ കൂടെത്തന്നെ കല്യാണം പിന്നെ ദുബായില്‍ ജീവിതവും തുടങ്ങി. കംപ്യൂട്ട്ര് എന്റെ ഒരു വലിയ ആവേശം ആയിരുന്നെങ്കിലും പുതിയതായി കോളേജ് പഠിച്ചിറങ്ങിയ, ജോലിയില്‍ അധികം പാഠവമില്ലാത്തെ ഒരാളിനു ജോലി നല്കാന്‍ ആരും തയ്യാറായില്ല. ജോലി അന്വേഷിക്ക്നായി ഞാന്‍ കംപ്യൂട്ടര്‍ പരതി എങ്കിലൂം എന്റെ ശ്രദ്ധ പതിഞ്ഞത്,തയ്യലിന്റെ പലതരം മേഘലകളിലേക്ക്ണ്‍.തയ്യലിന്റെ വിവിധതരം രീതികലും മറ്റും ഞ്ന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ പഠിച്ചു.എന്നോ ഞാന്‍ മറന്ന,സ്കൂളിലും മറ്റും ധാരാളം ചെയ്തിരുന്ന ഒരു ഹോബികൂടെ ആയിരുന്നു, എംബ്രോയിഡറി.എന്റെ ഈ കഴിവിനെ പൂര്‍വ്വാധികം താല്പര്യ്ത്തൊട ഭര്‍ത്താവ് പ്രോത്സാഹിക്ക്‍ാ‍റുണ്ട്. ആവശ്യമുള്ള സാധനങ്ങള്‍ കടകളില്‍ നിന്ന് അന്വേഷിച്ച് കണ്ടുപിടിക്ക്നും വാങ്ങാനും,പിന്നെ പല ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്ന് ഇന്റെര്‍നെറ്റ് വഴി വാങ്ങാനും മറ്റൂം സഹായിക്കുന്നു എന്ന് നീമ പറയുന്നു.

മനസ്സില്‍ കുത്തിനിറച്ചിരുന്ന എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങള്‍ ആയിട്ടില്ല എങ്കിലും ചിലതെങ്കിലും ചെയ്യാന്‍ സാധിച്ചു എന്നതില്‍ സന്തോഷം ഉണ്ട്.ഉറക്കത്തില്‍പ്പോലും എന്റെ സ്വപ്നങ്ങളുടെ ചവിട്ടുപടിയായി ഞാന്‍ കാണുന്നു. ദിവസ്ത്തിന്റെ ഏതെങ്കിലും ഇത്തിരിനേരം എന്റേതു മാത്രമായ ഒരു ‘എനിക്ക്’എന്നൊരു സമയം ‘കണ്ടെത്താറുണ്ട്.24 മണിക്കൂറില്‍ 6 മുതല്‍ 8 മണിക്കൂറെങ്കിലും ഞാന്‍ എന്റെ എംബ്രോയിഡറി തയ്യലുകള്‍ക്കായി ചിലവാക്കുന്നു.ഒരു ഉപദേശം മറ്റുള്ളവര്‍ക്കായി എന്ത് എന്നുള്ള ചോദ്യത്തിനുത്തരം ആയി നീമ പറയുന്നു’,നമ്മുടെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങളേയും ആവേശത്തോടെ പിന്‍തുടരണം.ഇക്കാര്യത്തില്‍ നാം അങ്ങേയറ്റം സ്വാര്‍ത്ഥരാവുന്നതില്‍ ഒരു തെറ്റും ഇല്ല.ആരുടെയും താത്പര്യങ്ങളെ കുറ്റപ്പെടുത്താന്‍ നമുക്ക് അവകാശം ഇല്ല. എംബ്രീയിഡറി ചെയ്യുന്നത് വെറും സമയവും പണവും നഷ്ടപ്പെടുത്തുക മാത്രം ആണെന്നു പലരും എന്നെ കുറ്റപ്പെടുത്താറുണ്ട്.ഇത്തരം വിമര്‍ശനങ്ങള്‍ക്കു നേരെ നിങ്ങളുടെ ചെവി കൊട്ടിഅടക്കുക. മനസ്സിനും,നമ്മുടെ ബുദ്ധിക്കും ചേരുന്ന ഇത്തരം താല്പര്യങ്ങലെ ആത്മാര്‍ഥതയോടെ പിന്‍ന്തുടരണം. മനസ്സിന്റെ സന്തൊഷത്തിനു അത് ഏറെ പ്രയോജനം ചെയ്യും.തയ്യല്‍ വിവരമില്ലാത്തവര്‍ക്കുള്ളതാണ്‍ എന്നുളള വര്‍ത്തമാനങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുക. ഇനിയും പല പുതിയ രീതികളും തയ്യലില്‍ പഠിക്ക്‍ാ‍നുണ്ട്.

 

പേര്‍-നസ്നീന് അംജത്

വിദ്യാഭ്യാസം- BCom

സ്ഥലം- മസ്കറ്റ്

ജോലി- ഫിനാന്‍സ്

ഹോബി- ഡിസൈനര്‍/എക്സിബിഷന്‍ ,വിന്റേജ് ഫ്യൂഷന്‍ സര്‍വാര്‍,സാരി‍

സുന്ദരികള്‍ ,സുന്ദരങ്ങളായ വസ്ത്രങ്ങള്‍ മെനെഞ്ഞെടുത്താല്‍ അതിസുന്ദരമായിരിക്കും എന്നതിനു ഉത്തമ ഉദാഹരണമാണ് നസ്ലീന്റെ എക്സിബിഷന്‍ കം സെയിലില്‍ ഉള്ള സാരികളും സല്‍വാര്‍കമ്മിസുകളും. ഇന്‍ഡ്യയുടെ പലഭാഗത്തു നിന്നും നസ്ലീന്‍ തന്നെ തിരഞ്ഞെടുക്കുന്ന തുണികളും മറ്റും ചേര്‍ത്തു നെയ്തെടുക്കുന്ന സുന്ദരമായ വസ്ത്രങ്ങളുടെ ശേഖരം.വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍,സീസണ്‍ അനുസരിച്ചു തീരുമാനിക്കുന്ന നസ്ലീനിന്റെ സെയിലൊനായി, കാത്തിരിക്കുന്ന സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്, അതില്‍ മിക്കവരും പിന്നെ നസ്ലീന്റെ നല്ല സുഹൃത്തുക്കളും ആയിത്തീരാറുണ്ട്.

“റീന്‍ & ആല്‍ഷ് ബൊറ്റീക് ഡിസൈന്‍സ്” നസ്ലീന്റെ ബുധ്ധിയില്‍ ഉദിച്ച ഒരു സുന്ദരമാ‍യ ഒരു പദ്ധതിയാണ്‍.തന്റെ മക്കളുടെ പേരുകള്‍ വെട്ടിച്ചുരുക്കി നസ്ലിന്‍ തന്നെ സ്വരൂപിച്ചെടുത്തപേരാണ്‍ റീന്‍ & ആത്ഷ്.ഒരു ലേബലില്‍ സ്വന്തമായി തിരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളും,അവയുടെ വരവു ചിലവുകളും, വില്‍പ്പന വിവരങ്ങളും മറ്റും നസ്ലീന്റെ വര്‍ഷങ്ങളിലൂടെയുള്ള പരിചയസംബന്നമായ കഴിവിലൂടെ കാണാം. തന്റെ അടുത്ത സുഹൃത്തുക്കളുടെ സഹായം ധാരാളം ഉണ്ട്,ഈ സംരംഭങ്ങളക്ക്.തുണിത്തരങ്ങളുടെയും ,ഡിസൈനുകളുടെ മികവും ,വൈവിദ്ധ്യങ്ങളും ഓരോ തവണയും വ്യത്യസ്ഥതപുലര്‍ത്താന്‍ നസ്ലീന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തുണിത്തരങ്ങളുടെ കൂടെ,മിക്സ് ആന്‍ഡ് മാച്ച്’ എന്ന പുതിയ ഫാഷന്‍ ട്രെന്‍ഡ് ആശത്തിന്റെ ഭാഗമായി പ്രത്യേകമായി ദുപ്പട്ടകളും,സല്‍വാറുകളും പ്രത്യേകമായും സെയിലിനായി തയ്യാറാക്കാറുണ്ട്. വീടിന്റെ അലങ്കാരത്തിന്റെ ഭാഗമായി, ദിവാന്‍ കവറുകള്‍,കുഷ്യന്‍ കവറുകള്‍, വേഷങ്ങള്‍ക്ക് ആവശ്യമായ മാലകളും മാലകള്‍ വളകള്‍ എന്നിവയും വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്ത് കൊണ്ടു വരാറുണ്ട് നസ്ലീന്‍.

 

പേര് – ശോഭ മേനോന്‍

താമസം- ഫിലാഡല്‍ഫിയ, പെന്‍സല്‍വേനിയ

വിദ്യാഭ്യാസം- MFA (Masters in Fine Arts)

ജോലി— ഫ്രീലാന്‍സര്‍ ഗ്രാഫിക് ഡിസൈന്‍/വെബ് ഡെവലപ്മെന്റ്

ഹോബീസ്- ചിത്രരചന,ഫോട്ടോഗ്രാഫി

ബ്ലോഗ്- Chaaya

വെബ് സൈറ്റ് – Shobha Menon

കാല്‍പ്പനികകഥകളിലും ഐതിഹങ്ങളിലും കാണുന്ന കഥാപാത്രങ്ങളുടെ വികാരങ്ങളെ എണ്ണഛായ ചിത്രങ്ങളില്‍ പ്രതിഫലിപ്പിന്നതാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട രചനാരീതി“ശോഭ മേനോന്‍ .മരണം എന്നത് ശോഭയുടെ ചിത്രങ്ങളില്‍ തുടര്‍ന്നു കാണുന്നു.മരണം പല ചിന്തകളുടെയും വികാരങ്ങളുടെയും അവസാനമാണ്, അല്ലാതെ അതു ജീവിതത്തീന്റെ അവസാനം അല്ല.ശോഭയുടെ സ്വന്തം രചനകള്‍ ഛായചിത്രങ്ങള്‍ അല്ല , അവയെല്ലാം പലതരം ഭാവങ്ങളുടെ പ്രതിഫലനം മാത്രം ആണ്.ശോഭയുടെ‘പഹാഡി പാട്ടുകാരി’എന്ന ഡിജിറ്റല്‍ ചിത്രം വളരെയേറെ ശ്രദ്ധപിടിച്ചുപറ്റിയതും, നിരൂപകരുടെ കണ്ണില്‍ ഏറ്റവും മികവുറ്റതും ആണ്.“ടെക്ണോളജി നമ്മെ വഴിതിരിച്ചു വിടുന്നില്ല,പകരം എന്റെ ചിത്രങ്ങളില്‍ ഡിജിറ്റല്‍ ടെക്ണോളജി ഉപയോഗിക്കുന്നതു വഴി എനിക്ക് അവതരണശൈലി കുറച്ചുകൂടി വ്യത്യസ്ഥമാക്കാന്‍ സാധിക്കുന്നു എന്നു പറയാം‘എന്നു ശോഭ വിവരിക്കുന്നു.

നിറങ്ങളെ സ്നേഹിക്കുന്ന,കറുത്ത നിറത്തെ നിറങ്ങളുടെ രാജാവായി ചിത്രീകരിക്കുന്ന ചിത്രകാരി.“ഓറഞ്ചും മഞ്ഞയും ശരല്‍ക്കാലത്തെ പ്രതിഫലിപ്പിക്കുന്നു. പച്ച പരവതാനി വിരിച്ച മേച്ചില്‍പ്പുറങ്ങള്‍,ആകാശത്തിന്റെ ശാന്തമായ നീലിമ,നിറങ്ങളുടെ നിറമായ തുബപ്പൂവില്‍ നിറഞ്ഞുനില്‍ക്കുന്ന തൂവെള്ളനിറം,ഭൂമിയുടെ ചുവപ്പു നിറം, ഇങ്ങനെ പോകുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട നിറങ്ങള്‍“.ഒന്നിനെയും എന്റെ പ്രിയപ്പെട്ട നിറം എന്നാല്ല, എല്ലാം എന്റെ നിറങ്ങള്‍ എന്നാണ് ഞാന്‍ വിളീക്കാറ്‘ശോഭ അര്‍ദ്ധൊക്തിയില്‍ നിര്‍ത്തി.ചിത്രരചന അല്ലാതെ ഇഷ്ടപ്പെടുന്നത് ഗ്രാഫിക്സ് ആണെന്ന് ശോഭ അവകാശപ്പെടുന്നു. ശോഭ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ പുറത്തും,ഇന്‍ഡ്യയുടെ പലഭാഗത്തും എക്സിബിഷനുകളും ,പ്രദര്‍ശനങ്ങളും നടത്താറുണ്ട്. “I have slogged and slogged…but SO MUCH MORE TO Go.”

 

പേര്-ശോഭാ ബാലചന്ദ്രൻ

താമസം- Chennai

വിദ്യാഭ്യാസം- MA ഫിലോസഫി

ജോലി- ഫാഷന്‍ എന്റര്‍പ്രൂണര്‍

ഒരു സ്ത്രീ എന്ന നിലയില്‍ ‘ഞാന്‍ എന്റെ ജീവിതത്തെത്തന്നെ കരക്കടുപ്പിച്ചു‘ എന്നു സധൈര്യം പറയാന്‍ ചങ്കൂറ്റം കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍.ദയയും,സ്നേഹവും കാണിച്ചാല്‍ നമ്മെ മുതലെടുക്കാന്‍ ധാരാളം ആള്‍ക്കാരുണ്ടാകും എന്നു തീര്‍ത്തു പറയുന്ന ശോഭാ ബാലചന്ദര്‍.“ഒരു സ്ത്രീയായ,അമ്മയായ, ഭാര്യയായ എനിക്ക് സ്വയം സാംബത്തിക ഭദ്രത വേണം എന്നുണ്ടാ‍യിരുന്നു,പിന്നെ ഒരു സ്നേഹമുള്ള, സാധാരണ വീട്ടമ്മയില്‍ കവിഞ്ഞ് എനിക്ക് എന്റെ കുട്ടികള്‍ക്കും കുടുംബത്തിനുമായി എന്തെങ്കിലും ചെയ്യണം എന്ന് പണ്ടേ സ്വയം തീരുമാനിച്ചിരുന്നു. ഇതിനെല്ലാം പുറമെ,ഇക്കാര്യങ്ങള്‍ എല്ലാം കൊണ്ടുതന്നെ എന്റെ ഭര്‍ത്താവ് എന്നെ ബഹുമാനിനിക്കണം എന്നൊരു കൊച്ചു പിടിവാശിയും ഉണ്ടായിരുന്നു“.ഞാന്‍ ഇവയെല്ലാം നേടി എന്ന് എനിക്കു സധൈര്യം എവിടെയും പറയാം.ഇതെല്ലാം ചെയ്തെടുക്കാനായി ഞാന്‍ ധാരാളം കഷ്ടപ്പാടുകളും, സമയപരിധികളും ,ചില സുഖസൌകര്യങ്ങളും വിട്ടുകളയേണ്ടി വന്നു എങ്കിലും,ഇന്ന് അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ട്,തിരിഞ്ഞു നോക്കുബോള്‍ എന്നു ശോഭ പറയുന്നു,“എല്ലാ സ്ത്രീകളുടെയും മനസ്സില്‍ സ്വന്തം ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.അതു നമ്മളെപ്പറ്റി മറ്റുള്ളവര്‍ക്ക് നല്ല അഭിപ്രായവും ധാരണയും ഉണ്ടാക്കാന്‍ സഹായിക്കുന്നു.നമ്മളെ കുടുംബത്തിലൊ,സുഹൃത്തുക്കള്‍ക്കിടയിലോ ഉപയോഗിക്കാനോ, നിസ്സരമായി തള്ളിനീക്കാനൊ സമ്മതിക്കാതിരിക്കുക.ഞാനെന്താണ്,എന്റെ ശക്തി എന്താണെന്നോ,പരിധികള്‍ എന്തെന്നും വ്യക്തമായ ഒരു ധാരണ നമ്മുക്ക് നമ്മെപ്പറ്റിത്തന്നെ ഇതിനുവേണ്ടി ഉണ്ടായിരിക്കണം.“

ശോഭ ഫാഷന്‍ ഇന്‍ഡസ്റ്റ്രിയില്‍,എന്റെര്‍പ്രൂണര്‍ എന്ന പേരില്‍ സ്വന്തമായ ഒരു ശൈലിയും പേരും സംബാദിച്ചിട്ടുണ്ട്.‘എന്റെ സഥലത വളരെ പതുക്കെയായിരുന്നു,എന്നാല്‍ ഞാന്‍ എവിടം വരെ എത്തിച്ചേരണം എന്ന വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു.എന്റെ കഷ്ടപ്പാടും,സത്യസന്ധതയും പിന്നെ ദൈവാനുഗ്രഹവും ആണ് എന്നെ വിജയത്തിലെത്താന്‍ ഏറ്റവും സഹായിച്ച മൂന്നു കാര്യങ്ങള്‍ . ശോഭയുടെ കാഴ്ചപ്പാടില്‍,സത്യസന്ധമല്ലാത്ത ഏതൊരു പ്രയത്നവും,കിഴുത്ത വീണ ഒരു മണ്‍കുടത്തില്‍ നിറക്കുന്ന വെള്ളം പോലെയാണ്.എന്റെ ജോലിയും കാര്യങ്ങളും100% എന്റെ തൊഴിലാളികളെയും അവരുടെ കാര്യക്ഷമതയെയും അപേക്ഷിച്ചാണിരിക്കുന്നത്.നെയ്ത്തു ജോലിക്കാര്‍, ചിത്രത്തുന്നലുകാര്‍, വസ്ത്രം കളര്‍ ചെയ്യുന്നവര്‍,സീക്വെന്‍സ് എംബ്രൊയിഡറിക്കാര്‍ എന്നിങ്ങനെ പോകുന്നു. തുണികളും അതിനോടു ചേര്‍ന്നുള്ള ജോലികള്‍ ചെയ്യുന്ന ആള്‍ക്കാരുടെ നീണ്ട പട്ടിക.തുണികളുടെ സപ്ലൈ ചിലപ്പോള്‍ സമയപരിധിയും,പലതരം നിഷ്കര്‍ഷകളും നിര്‍ദ്ദേശങ്ങളും കൂടിച്ചേര്‍ന്നവയായിരിക്കും.ഇവയെല്ലാം കൂടിച്ചേര്‍ന്ന് കൃത്യസമയത്ത്,ലക്ഷക്കണക്കിനു മീറ്റര്‍ തുണിയാണ് പല മാര്‍ക്കറ്റിലും,ഡിസൈനേഴ്സിനും, ഫാഷന്‍ ഹൌസുകളിലും എത്തിക്കേണ്ടത്.ഇത്തരം ജോലികള്‍ക്കാവശ്യമുള്ള ധാരാളം ക്ഷമയും, കാര്യശേഷിയും ശോഭയുടെ ഏറ്റവും നല്ല സവിശേഷതകളില്‍ ഒന്നാണ്‍.

 

പേര്–അശ്വതിരവി തോമസ്

സ്ഥലം- മസ്കറ്റ്

വിദ്യാഭ്യാസം-BA സയന്‍സ്

ഇഷ്ടവിനോദം- കൊസ്റ്റ്യൂം ജുവലറി

സ്ഥാനം- വീട്ടമ്മ

കല്ല്യാണമോ അല്ലാത്തെ എന്തെങ്കിലും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ,ഇന്നത്തെ സ്വര്‍ണ്ണത്തിന്റെ വിലയും നിരക്കും കാരണം, സ്വര്‍ണ്ണക്കടയിലേക്ക് ഒന്നു എത്തിനോക്കാന്‍ സാധാരണ ജനം തീര്‍ച്ചയായും മടിക്കും.എന്നാല്‍ പലതരം മുത്തുകളും,സീക്വന്‍സുകളും മറ്റും വെച്ച് നമ്മുടെ സ്വന്തം കലാവാസനകള്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു നല്ല ആദായകരമായ ഒരു ഹോബിയാണ് കോസ്റ്റ്യൂം ജുവലറി മെയിക്കിംഗ്.പലതരം മുത്തുകളും,കല്ലുകളും ധാരാളമായി ലഭിക്കുന്ന് ഒമാനില്‍ അശ്വതി കണ്ടുപിടിച്ച വളരെ സുന്ദരമായ ഒരു ഹോബിയാണിത്.

അശ്വതിയുടെ ഡിസൈനുകള്‍ തന്നെയാണ്‍ അതിനു ഉത്തമ ഉദാഹരണങ്ങള്‍. പ്രത്യേകിച്ച് എന്തെങ്കിലും വിശേഷങ്ങള്‍ ഒന്നുംതന്നെ ഇതിന്‍ മുന്നോടിയായി പറയാന്‍ അശ്വതിക്കില്ല.സ്വന്തം കൂട്ടുകാരുടെ സാരികള്‍ക്കു ചേരുന്ന കല്ലുകളും മുത്തുകളും ചേര്‍ത്ത് മാലകളും കമ്മലുകളും ഉണ്ടാക്കി.അതു കണ്ട് അവരുടെ കൂട്ടുകാരെത്തി. ഇന്ന് ഏതൊരു പ്രൊഫഷണല്‍ ചെയ്യുന്ന ആഭരങ്ങളോടൂ കീടപീടീക്കത്തക്ക ഡിസൈനും ഭംഗിയും ഉണ്ട് അശ്വതിയുടെ ആഭരണശേഖരത്തിന്‍. സുഹൃത്തുക്കളുടെയും ,പള്ളികളുടെ സേവികാസംഘം മീറ്റിംഗുകള്‍, കോളേജ് അലൂമിമികളുടെ മീറ്റിഗുകളിലും മറ്റും അശ്വതി തന്റെ ആഭരണങ്ങളുടെ പ്രദര്‍ശനം നടത്താറുണ്ട്. പിന്നെ കൂട്ടുകാരുടെ കയ്യിലുള്ള മുത്തുകളും കല്ലുകളും മറ്റും അശ്വതിയെക്കൊണ്ട് അവര്‍ ഡിസൈന്‍ ചെയ്യിപ്പിക്കാറുണ്ട്.

 

പേര് – ഗീത ഏബ്രഹാം ജോസ്,

താമസം- ദുബായ്

വിദ്യാഭ്യാസം- M Tech (ഇലക്ട്ര്രോണിക്സ് /കമ്യൂണിക്കേഷന്‍)

ജോലി – എഞ്ചിനീയര്‍,ഇന്‍സ്റ്റിട്യൂട്ട് അപ്ലൈഡ് സയന്‍സ് ടെക്

നേട്ടം- നോവല്‍ “By the River Pampa I stood‘

ബ്ലോഗ്- Auroragirl

ധാരാളം വായിക്കുന്ന,ജീവിതത്തില്‍ മറ്റെന്തിനെക്കാളും വായനക്കും,പുസ്തകങ്ങള്‍ വില കല്‍പ്പിക്കുന്ന,ഒരു ജീവിതം കൊണ്ട്,വലിയ വലിയ എഴുത്തുകാരുടെ പുസ്തകങ്ങല്‍ വായിച്ചു തീര്‍ക്കാന്‍ സമയം മതിയാവില്ല എന്നു കരുതുന്ന ഗീത.ജീവിതത്തിനെ പെന്‍ഷെന്‍ കാലത്ത്,പ്രകൃതിയോടു ചേര്‍ന്നു കിടക്കുന്ന ഒരു വീടും,സ്നേഹമുള്ള വീട്ടുകാരും, പുസ്തകങ്ങളെയും വായിച്ചു ജീവിക്കുന്ന സ്വപ്നം കണ്ടിരിക്കുന്ന ഗീത ജോസ്.ഏതൊരു സത്യവിരുദ്ധമായ കാര്യങ്ങളോടും ഉടനടി പ്രതികരിക്കുന്ന ഗീത,ഗള്‍ഫ് നാടുകളില്‍ ചിലയിടങ്ങളിലെങ്കിലും സ്ത്രീകളോട് ഒരു വിവേചന മനോഭാവം വച്ചു പുലര്‍ത്തുന്നു എന്നു തീര്‍ത്തും വിശ്വസിക്കുന്നു.എന്നാല്‍ സ്തീകളെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങളും ഇല്ലാതില്ല. പ്രവസികളായിട്ടുള്ള എല്ലാ സ്ത്രീകളൂം തന്നെ പുരുഷന്മാരൊടു ചേര്‍ന്ന്, ഇന്ന് ബാങ്കിലും, ഹോസ്പിറ്റലുകളിലും, യൂണിവേഴ്സിറ്റികളീലും, സ്കൂളുകളിലും, ഓഫ്ഫിസുകളിലും ജോലി ചെയ്യൂന്നു.

കേരളത്തില്‍ അധികം താമസിച്ചിട്ടില്ലാത്തെ ഗീതയുടെ കുട്ടിക്കാലം ഹൈദ്രബാദില്‍ ആയിരുന്നു. വായനയിലും മറ്റും താല്പര്യം കാണിച്ചിരുന്ന ഗീതയെ വളരെ ചെറുപ്രായത്തില്‍ത്തന്നെ കവിത എഴുതാനും മറ്റും ഗീതയുടെ അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു.മഴത്തുള്ളികളാകുന്ന വെള്ളിത്തുള്ളികള്‍ ജനാലയില്‍ വന്നു ചിന്നിച്ചിതറുന്നതിനെക്കുറിച്ച് എഴുതുന്നതൊക്കെ, ഗീത ഇന്നും ഓര്‍ക്കുന്നു.1995 ആണ് ഗീത “By the River Pampa I stood”എന്ന നോവല്‍ എഴുതിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ്,സ്വന്തം ജീവിതത്തിന്റെ തിരക്കഥ അല്ല,മറിച്ച് അതിലെ ചില സംഭവങ്ങള്‍ തന്റെ പഴയ തലമുറയിലുള്ളവരുടെ കഥകളിലും വര്‍ത്തമാനങ്ങളില്‍ നിന്നും,ജീവിതത്തിലും സംഭവിച്ചിരുന്നവ കഥാരൂപത്തില്‍ ആയി എഴുതി.”എന്റെ കാഴ്ചപ്പാടില്‍ ഒരോ മനുഷ്യനും ഓര്‍മ്മകളുടെ വലിയ ഖജനാവ് ആണ്,കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങള്‍ക്കും ധാരാളം കഥകള്‍ പറയാനും ഓര്‍ത്തിരിക്കാനും ഉണ്ടാവും.ഈ കാഥകള്‍ കേട്ടിരിക്കാന്‍ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ആണ്.”ഗീതയുടെ ബുക്കില്‍,നാം കേട്ടുമറന്ന പല കഥകളുടെ ഛായയും ഉണ്ടാവാം.സ്വന്തം ചിന്താശകലങ്ങളില്‍ ഈ യാഥാര്‍ത്ഥ്യം കൂടിക്കലര്‍ത്തുമ്പോള്‍ ഗീതയുടെ കഥക്ക് ചിറകുകള്‍ വെക്കുന്നു.ഗീതയുടെ നോവലിന്റെ കഥയും ഇതുപോലെ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നാണ് എടുത്തിട്ടുള്ളത്. ഇതിലെ രീതികളും ആഘോഷങ്ങളും,ജീവിതവും ഗീതക്ക് ഏറ്റവും പരിചിതമായവയാണ്‍.ഈ കഥയെഴുതി വന്നപ്പോള്‍ അതിന്റെ ഒഴുക്കിന്‍,ഒരു താളവും ലയവും കണ്ടെത്താന്‍ സാധിച്ചതും,ചിരപരിചിതമായ ജീവിതത്തിലുള്ള കഥകള്‍ ഇതില്‍ ഇഴുകിച്ചേര്‍ന്നതുകൊണ്ടാണ് എന്ന് ഗീത വിശ്വസിക്കുന്നു

എല്ലാത്തരം ഭക്ഷണങ്ങളെയും ഇഷ്ടപ്പെടുന്ന ഗീതക്ക്, കേരളത്തനിമയുള്ള ഭക്ഷണത്തോട് ഒരു പ്രത്യേക ഇഷ്ടം ഇല്ലാതില്ല. കഥകളും കവിതകളെയും ആരാധിക്കുന്ന ഗീത കോളേജില്‍ സയന്‍സിനോടും,കണക്കിനോടും ഉള്ള താല്പര്യത്താല്‍ ഇലക്ട്ര്രോണിക്സ് /കമ്മ്യൂണിക്കേഷനില്‍ എംഞ്ചിനീയറിഗ് പഠിച്ചു,കൂടെ മഡ്രാസില്‍ നിന്നും IIT യും എടുത്തിട്ടുണ്ട്. ധാരാളം കൂട്ടുകാരുള്ള ഗീത, മാനസികമായി നമ്മുടെ ചിന്താഗതികളും അഭിപ്രായവുമായി ചേര്‍ന്നു പോകുന്നവരുമായി കൂടുതല്‍ ഇടപഴകാന്‍ ഇഷ്ടപ്പേടുന്നു.കൂട്ടുകാര്‍ എന്ന വാക്കിനു ഗീത പറയുന്ന അര്‍ത്ഥം,സത്യസന്ധത, തുറന്നമനസ്സുള്ള, പെരുമാറ്റം,കാപട്യമില്ലാത്ത,രണ്ടുമുഖങ്ങള്‍ ഇല്ലാത്ത,ആത്മാര്‍ത്ഥതയുള്ളവരെ തിരിച്ചറിയാവുന്ന ഒരു മനസ്സ്.ജോലിചെയ്യുന്ന മാതാപിതാക്കള്‍ക്ക്,കൃമാനുസൃതിമായ ദിവസവും രീതികളും ഉണ്ടാവും, അതുമനസ്സിലാക്കി പെരുമാറാനും എന്നാല്‍ ഏറ്റവും കൂടുതല്‍ സമയം തന്റെ മകള്‍ക്കായി ചിലവിടാനും ഗീത ശ്രദ്ധിക്കാറുണ്ട്.

 

പേര്‍ -നിര്‍മ്മല തോമസ്

താമസം- കാനഡ,ഹാമില്‍റ്റേണ്‍,ഓറിയോ

വിദ്യാഭ്യാസം- ഐ റ്റി. പ്രോഗ്രാമര്‍ /അനാലിസ്റ്റ്

ഇഷ്ടവിനൊദം- എഴുത്ത്,രചന

നേട്ടം-3 ബുക്ക് രചനകള്‍

ബ്ലോഗ്- Nirmalat

ഒരു കംപ്യൂട്ടര്‍ അനാലിസ്റ്റ് ആയ നിര്‍മ്മല,മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന സ്വപ്നങ്ങളും പൂര്‍ത്തികറ്റിക്കാന്‍ ,സത്യങ്ങളാക്കാന്‍ സ്വന്തം ജോലിയോടും വിദ്യാഭ്യാസത്തിനോടും കാണിച്ച അതേ ആത്മാര്‍ത്ഥതയും വിശ്വാസവും കാണിച്ചു.സാംബത്തിക ഭദ്രതയും മറ്റും ഏതൊരു പ്രൊഫഷന്റെ കൂടും നമുക്ക് കിട്ടുന്നവയാണ്. എഴുത്തും രചനയും എന്നും നിര്‍മ്മലയുടെ ആദ്യ പ്രണയം തന്നെയായിരുന്നു.മലയാളം കഥകളും,രചനകളും മറ്റും ഒരിക്കലും ഒരു തുടക്കക്കാര്‍ക്ക് സാബത്തിക നേട്ടങ്ങള്‍ ഒന്നുംതന്നെ തരുന്നില്ല.നിര്‍മ്മലയുടെ കാഴ്ചപ്പാടില്‍ ‘നൃത്തക്കാരെയും ഗായകരെയും പോലെ മറ്റു കലാകാരന്മാരുമായി താരതമ്യപ്പെടുത്തുംബോള്‍,എഴുത്ത് തരുന്ന സ്വാതന്ത്ര്യം,വികാരഭാവങ്ങളുടെ വെളിപ്പെടുത്തല്‍ വളരെയേറെയാണ്‍.നമ്മുടെ മനസ്സിനെ പൂര്‍ണ്ണമായും മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാണിക്കപ്പെടുന്നു എന്നൊരു കാര്യം ഇതിന്റെ കൂടെത്തെന്നെ പ്രകടമാണ്”

ഒരു സ്ത്രീ എന്ന നിലയില്‍ എന്നിലുള്ള പ്രതീക്ഷകള്‍,എന്തുചെയ്തുതീര്‍ക്കണം എന്റെ ജീവിതം കൊണ്ട് എനിക്ക് അറിയില്ല,എന്റെ കുട്ടികള്‍ക്കാണ് എന്റെ ജീവിതത്തില്‍ മുന്‍ഗണന.അവര്‍ എന്റെ പ്രതീക്ഷക്കൊപ്പം അല്ലെങ്കില്‍ അതിനും മുകളിലായി, നല്ല രണ്ടു വ്യക്തികളായി മാറിക്കഴിഞ്ഞു. മാര്‍ക്കസ് ഓറേലിയസ് പറഞ്ഞതുപോലെ’ മകനായ നിങ്ങളുടെ തെറ്റുകള്‍ ,അഛനായ എന്റെ പരാജയങ്ങള്‍ ആവാം എന്നു നിര്‍മ്മല കൂട്ടിച്ചേര്‍ക്കുന്നു ഇവിടെ.ജീവിതത്തിന്റെ മറ്റെല്ലാ തലത്തിലും , ഒരു സ്തീ എന്നും തരംതിരിക്കപ്പെടാതെ,സ്വയം ഒരു മനുഷ്യജന്മമായി കാണാന്‍ നിര്‍മ്മല ആഗ്രഹിക്കുന്നു.

സ്വപ്നങ്ങള്‍ക്ക് ജീവിതത്തില്‍ വേണ്ടത്ര സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന സങ്കടം ഇല്ലാതില്ല്. ജോലി,കുട്ടികള്‍ കുടുംബം ഇതെല്ലാം മിക്കവാറും സമയവും സംയംനവും തീര്‍ത്തെടുക്കുന്നു. ഒരാഴ്ച സമയത്തിനുള്ളില്‍ 10 മണിക്കൂര്‍ അതില്‍ക്കൂടുതല്‍ ബ്ലൊഗിനും,വായനക്കും എഴുത്തുനുമായി മാറ്റിവെക്കാനാവുന്നില്ല.നമ്മുക്കേറ്റവും കൂടുതല്‍ പ്രചോദനവും, പ്രേത്സാഹനവും കുടുംബത്തില്‍ നിന്നും, പ്രത്യേകിച്ച് ഭര്‍ത്താവില്‍ നിന്നും വരണം. മനസ്സിന്‍ അതുതരുന്ന ശക്തിയും, മനോധൈര്യവും വളരെ വലുതാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ്,നിര്‍മ്മല.കൂട്ടുകാരുടെയും നമ്മുക്ക് അടുപ്പം ഉള്ളവരുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും നമ്മെ ചിലപ്പോള്‍ വളരെ വേദനിപ്പിക്കാറുണ്ട്,അതേ മനോഭാവത്തെ, ഒരു വിമര്‍ശങ്ങളായിക്കണ്ട് കൂടുതല്‍ ശക്തിയോടെ മുന്നോട്ടു നീങ്ങാന്‍,ഭര്‍ത്താവ് എന്നെ പ്രേരിപ്പിക്കാറുണ്ട്, നിര്‍മ്മല്‍ പറഞ്ഞു നിര്‍ത്തി. സ്തീകളോട് പ്രത്യേകിച്ച് എന്തെങ്കിലും പറയാനുണ്ടോ, എന്ന ചോദ്യത്തിനുത്തരം ഉടനടി എത്തി!സ്വയം ബഹുമാനിച്ചാല്‍ മാത്രമെ നമുക്ക് മറ്റുള്ളവരെ മനസ്സിലാക്കാനും ബഹുമാനിക്കാനും സാധിക്കയുള്ളു.‘എന്ത് എന്നും എന്തിനു വേണ്ടി’എന്നും ആരോടും എവിടെയും ചോദിക്കാനുള്ള ധൈര്യം കാണിക്കുക.എല്ലാ ഭയത്തിനെയും സ്വയം അഭിമുഖീകരിക്കാന്‍ ശ്രമിക്കുക.നമ്മുടെ ഉദ്യമങ്ങളും,പരിശ്രമങ്ങളും ജയങ്ങളും പരാജയങ്ങളും നിറഞ്ഞതാവാം, പരാജയങ്ങള്‍ വരുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ പരാജിതയാണ് എന്നല്ല, സധൈര്യം മുന്നോട്ടു പോകാനായി മനസ്സിനെ പാകപ്പെടുത്തുക.കേരളത്തില്‍ സ്ത്രീകള്‍ പറഞ്ഞു കേള്‍ക്കുന്നത്,സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മാറ്റി നിര്‍ത്തി,മറ്റുള്ളവര്‍ക്കും കുടുംബത്തിനുമായി ജീവിതം ജീവിച്ചു തീര്‍ക്കുക എന്നാണ്.

നിര്‍മ്മലയുടെ സ്വന്തം അവലോകനത്തില്‍ എഴുത്തിനെക്കുറിച്ചും പ്രസിദ്ധീകരിച്ച പുസ്തകങ്ങളെക്കുറിച്ചു ഏറ്റവും സംതൃപ്തയാണ്.ഇവിടെ തലതൊട്ടപ്പന്മാരും,മെന്റര്‍മാരും ഒന്നും തന്നെയില്ല.എഴുത്തിന്റെ ലോകത്തിലെ പ്രസിദ്ധരെയും,പേരടുത്തവരെയും മറ്റും അത്രപരിചയം പോര എനിക്ക്,എന്നിട്ടും എല്ലാവരും അംഗീകരിക്കുകയും, വായനക്കു ശേഷം ധാ‍രാളം പ്രശംസിക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ 3 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കയും,ചില അവാര്‍ഢുകളും മറ്റും നേടാനും സാധിച്ചു എനിക്ക്.ഒരോ കാര്യങ്ങള്‍ക്കു മുന്‍ തൂക്കം കൊടുക്കേണ്ടി വന്നതിന്റെ ഭാഗമായി, എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കാന്‍ സാധിക്കുന്നില്ല.എന്നെങ്കിലും ഗൌരമായ എഴുത്തിലേക്ക് ഞാന്‍ തിരിച്ചു വരും’

 

പേര്‍ – ലക്ഷ്മി നായര്‍

വിദ്യഭ്യസം- MA

ജോലി – ഫാഷന്‍ ഡിസൈനര്‍ /ബൊടിക്ക്

താമസം- ഫ്രാങ്ക്ലിന്‍ ,ന്യൂ ജേഴ്സി

സൌന്ദര്യം എന്ന വാക്കിനു രണ്ടാമതൊരു അര്‍ത്ഥം,ഉണ്ടെങ്കില്‍ ആരും ഒന്നു തിരിഞ്ഞു നോക്കിപ്പോകുന്ന സൌന്ദ്ര്യം അതാണ് ഒറ്റവാക്കില്‍ ലക്ഷ്മീ നായര്‍ എന്ന വ്യക്തി.ആരുടെയും ഭംഗിയായ വസ്ത്ര ധാരണം എന്നും എന്റെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു,സ്വന്തമായി എനിക്ക് ഒരു ആത്മധൈര്യം ഉണ്ടായിരുന്നു എനിക്ക് എന്റെതായ ഒരു വ്യക്തിത്വം ഈ കാര്യത്തില്‍ ഉണ്ടെന്ന്.ഒരു ഡിസൈനറുടെ, ആഭരണങ്ങളുടെ ഡിസൈനര്‍ക്ക് സ്വന്തം ശൈലിയും കഴിവും മനസ്സിലാക്കാനും അതിനെക്കുറിച്ചു കൂടുതല്‍ ആശയപരമായ,എന്റെതായ ഉപദേശങ്ങള്‍ കൊടുക്കാന്‍ സാധിക്കും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നതിനാല്‍,എന്റെ ഈവഴി ഞാന്‍ സധൈര്യം തിരഞ്ഞെടുത്തു.ന്യൂജേഴ്സിയില്‍ 2002 മുതല്‍ ഞാന്‍ വളരെ സമ്മതിധായകമായ ബിസ്സിനസ്സ് നടത്തിവരുന്നു.ആഴ്ചയില്‍ 6 ദിവസം,എട്ടു മുതല്‍ പത്തു മണിക്കൂറാണ് ലക്ഷ്മിയുടെ സാധാരണയായ ജോലി സമയം.എന്റെ കുടുബാഗംങ്ങള്‍ക്കുള്ള സമയത്തിനു യാതൊരു കുറവും വരാതെയാണ് ലക്ഷ്മിയുടെ ജോലികള്‍ നടക്കുന്നത്. മനസ്സിരുത്തി, ജീവിത്തില്‍ പലതു നേടിയെടുക്കാനായി നാം ശ്രമിച്ചാല്‍,സ്തീകള്‍ക്ക് പറ്റാത്തതും കിടപിടിക്കത്തക്കതായ ഒന്നും തന്നെയില്ല എന്നു പൂര്‍ണ്‍നമായി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ എന്നു ലക്ഷ്മി തീര്‍ത്തു പറയുന്നു.