Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

Neena Panakakl- അമേരിക്കൻ സാഹിത്യകാരി

Posted on Categories KanmashiLeave a comment on Neena Panakakl- അമേരിക്കൻ സാഹിത്യകാരി

img_20161012_141023
Neena Panakakl- അമേരിക്കൻ സാഹിത്യകാരി
സാഹിത്യ സെമിനാർ അവാര്ഡ്ി കമ്മിറ്റിയിലെ അംഗം ,ഫൊക്കാന കണ്വഎന്ഷപൻ മലയാളി അസോസിയേഷന്‍ , മേള എന്നീ സംഘടനകളുടെ അംഗവും പ്രതിനിധിയും ആണ് നീനാ പനക്കൽ. കൂടാതെ അമേരിക്കന്‍ മലയാളികളുടെ ഇടയിലെ പ്രഗൽഭയായ ഒരു സാഹിത്യകാരി എന്നനിലയിൽ നീന ലഘുപ്രഭാഷണങ്ങൾ ചർച്ചകൾ എന്നിവകളിൽ അമേരിക്കൻ മലയാളികൾക്കിടെയിലെ സജീവ സാന്നിന്ധ്യമാണ്. സ്വദേശം തിരുവനന്ദപുരം ആണ് എങ്കിലും കാലകാലങ്ങളായി നീൻ അമേരിക്കയിൽ താമസം ആണ്
നീനയുടെ,നോവലുകൾ ചെറുകഥകൾ എന്നിവയിൽ പ്രമുഘമായവ, 1)സൻമനസ്സുള്ളവർക്ക് സമാധാനം2) ഒരു വിഷാദഗാനം പോലെ 3)മഴയുടെ സംഗീതം 4)സ്വപ്നാടനം 5)ഇലത്തുംപിലെ തുഷാരബിന്ദുവായി 6)മല്ലിക എന്നിവയാണ്. നിരവധി പുരസ്കാരങ്ങൾ നീനയുടെ പുസ്തകങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
കഥകൾ എഴുതുന്നവരെക്കുറിച്ചുള്ള നീനയുടെ അഭിപ്രായം ചോദിച്ചപ്പോൾ , ഉത്സാഹത്തോടെ പറഞ്ഞു. കഥകൾക്കായി സമയം കിട്ടിത്തുടങ്ങിയത് അമേരിക്കയിൽ വന്നതിനു ശേഷമാണ്. എന്റെ മൂന്ന് ചെറുകഥാ സമാഹാരങ്ങളും രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചുകഴിഞ്ഞു. മൂന്നാമത്തെ നോവൽ ഡി സി ബുക്ക്സ് തന്നെ പ്രസിദ്ധികരിച്ചു. കൂടെ മറ്റൊരു നോവലിന്റെ പണിപ്പുരയിലാണ് ഞാനിപ്പോൾ.
‘മോഡേൺ കഥകൾ ‘ കുറച്ചുക്കുടി വിശദാംശങ്ങളിലേക്കു പോകുന്നില്ലെ , ബന്ധങ്ങളെക്കുറിച്ച്, ശാരീരികബന്ധങ്ങളെക്കുറിച്ച് കുറച്ചുകൂടി ആധികാരികമായി സംസാരിക്കുന്നില്ലെ എന്ന് നീന സംശയിക്കുന്നു! എല്ലാത്തരം എഴുത്തുകാരയും എനിക്ക് ബഹുമാനം ഉണ്ട്,എന്നാലും ഇന്നത്തെ എഴുത്തുകാർക്ക് തുറന്ന,വിശാലമായ നിലയിൽ കഥകൾ മെനെഞ്ഞെടുക്കാൻ ഒരു വെംബൽ കാണിക്കുന്നില്ലെ എന്നൊരു സംശയവും ഇല്ലാതില്ല!
സഭ്യതയുടെ മൂടുപടം ആധുനിക ചിന്താഗതിയാണോ, അതോ മാറ്റത്തിന്റെ സ്വഭാവം ആണോ എന്നും നീന സംശയിക്കുന്നു. തുറന്ന,വിശാലമായ കഥകളോട് വായക്കാർക്ക് പ്രതിഷേധം ഇല്ല എന്നതാണ് സത്യം. അല്പം മസാലയും, കന്യസ്ത്രീകഥകളും മറ്റും ആസ്വദിച്ചു വായിക്കാൻ ധാരാളം ആൾക്കാരുണ്ട്, എങ്കിലും ഇന്നും അത്തരം കഥകൾ വായിക്കാനും എനിക്ക് സങ്കോചം ഇല്ലാതില്ല.
ഇന്റെർനെറ്റും,ഫെയ്സ് ബുക്കും,ഒക്കെ വന്നതിന്റെ ഭാഗമായി, വായനക്കാരുമായി സംസാരിക്കാനും, അഭിപ്രായങ്ങൾ അറിയാനും, നന്നായി എഴുതാനും സാധിക്കുന്നുണ്ടോ എന്ന് നീന സ്വയം ചോദിക്കുന്നു! ഫെയ്സ് ബുക്കും എല്ലാത്തരം സോഷ്യൽ നെറ്റ് വർക്കുകളോട് ഒരു വിരോധവും ഇല്ല, എങ്കിലും എനിക്കു പരിചയം ഉള്ള എന്റെ സുഹൃത്തുക്കളുടെ പേജുകളിൽ മാത്രമെ അഭിപ്രായം പറയാരും എഴുതാറും ഉള്ളൂ. എന്റെ കഥക്ല് ഒന്നും തന്നെ ഞാൻ ഫെയിസ്ബുക്കിൽ പ്രസിദ്ധീകരിക്കാറില്ല, എങ്ങനെയെന്നറിയില്ല എന്നതും ഒരു സത്യം തന്നെയാണ്.
എങ്ങിനെയാണ് കഥകൾക്കു തുടക്കം ഇടുന്നത്, മനസ്സിലോ , കടലാസ്സിലോ? മനസ്സിൽ ഒരു കഥവന്നാൽ ഞാൻ അത് കടലാസിലേക്ക് എഴുതുകയും ,വീണ്ടും വീണ്ടും തിരുത്തി എഴുതിയതിനു ശേഷമെ പ്രസിദ്ധീകരിക്കാനായി നൽകാറുള്ളു. കഥകളിൽ കൂട്ടുകാരും, ബന്ധങ്ങളും, കഥാപാത്രങ്ങൾ ആകാറുണ്ട് എന്ന് നീന തീർത്തും പറയുന്നു. എഴുതുന്ന കഥകളിൽ സുഹൃത്തുക്കളുടെ പരാമർശം ഇല്ലാതില്ല, തുറന്ന് എഴുതാറില്ല എങ്കിലും വളരെ ചെറിയതോതിൽ ,അംശങ്ങളായി വന്നു ചേരാറുണ്ട്. കഥകൾ എഴുതാൻ കഥകൃത്തിനു പ്രായം ഒരു കാരണം അല്ലെ, മറിച്ച്,കഥാകൃത്തിന്റെ പ്രായം കഥകൾക്ക് ഒരു വിലങ്ങുതടിയാവാറില്ല.പുതിയ കഥാകാരികളോട് ഒന്നേ പറയാനുള്ളു, മനസ്സിലുള്ള കഥകൾ എഴുതുന്നതിൽ ഒരു ഭയത്തിന്റെയും ആവശ്യം ഇല്ല.വിമർശനങ്ങളെ സ്വയം കരുത്തുറ്റ പ്രചോദനങ്ങളാക്കുക.
ഒരു നല്ല സുഹൃത്തും അമ്മയും ഭാര്യയും, കൂടെതെ സാഹചര്യങ്ങളോട്, കാലഘട്ടത്തോട് ചേർന്നിരുന്നുകൊണ്ട് കഥകൾ രചിക്കുന്നതിൽ നീന ഇന്നുവരെ വൈദഘ്യം പ്രകടിപ്പിച്ചുകഴിഞ്ഞു. മലയാളനാട്ടുകാരി എന്നതിലുപരി മലയാള ഭാഷയെ വളരെ അടുത്തറിഞ്ഞിട്ടുള്ള ഒരാൾ എന്നനിലയിൽ പലർക്കും നീന ഇന്ന് പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞു.

നിമി സുനിൽകുമാർ- Food Blogger, Dietician , Foodbook Author

Posted on Categories KanmashiLeave a comment on നിമി സുനിൽകുമാർ- Food Blogger, Dietician , Foodbook Author

img_20161012_141023

നിമി സുനിൽകുമാർ- Food Blogger, Dietician , Foodbook Author

കുക്ക് ബുക്കുകളുടെ Oscars എന്നറിയപ്പെടുന്ന ‘Gourmand World Cook Book Award നായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയാണ് നിമി സുനിൽകുമാർ. 187 രാജ്യങ്ങളിൽ നിന്നുള്ളവരുമായിട്ടാ‍യിരുന്നു, ഈ പൂങ്കുന്നം സ്വദേശി നിമിയുടെ ‘Lip smacking dishes of Kerala ‘ എന്ന പുസ്തകത്തിന്റെ മത്സരം. ചൈനയിൽ നടന്ന ഫൈനലിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെയും മലയാളത്തിന്റെയും സാന്നിധ്യമായ നിമി എഴുത്തിനോടൊപ്പംതന്നെ ഒരു ഫുഡ്‌ബ്ലോഗറും കൂടിയാണ്. പലഹാരങ്ങളെക്കുറിച്ചെഴുതിയ ‘4 O’ clock temptations of Kerala’എന്ന പുസ്തകം, ” Best Indian cook book in world” ആയി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി . ഈ പുരസ്കാരം ഗോർമോണ്ട് വേൾഡ് കൂക്ക്ബുക്ക് അവാർഡിന്റെ സ്ഥാപകനായ എഡ്വേർഡ് ക്വാൺഡ്രോയുടെ കരങ്ങളിൽ നിന്നും അതു ഏറ്റുവാങ്ങാനുള്ള ഭാഗ്യവും നിമിക്ക് ലഭിച്ചു. ‘4 O’ clock എന്ന പുസ്തകം ഫ്രാങ്ക്ഫർട്ട് World Book Fair ൽ ആയിരുന്നു ആദ്യത്തെ എക്സിബിഷൺ നടന്നതു.നമ്മുടെ കേരളത്തിനെ പ്രധിനിധീകരിച്ച്, നിമിയുടെ പുസ്തകങ്ങൾ ഇക്കൊല്ലത്തെ Frankfurt Book Fair ലും ഉണ്ടായിരുന്നു.

എന്നാൽ തന്റെ പാചകം എന്ന വികാരത്തെ ആയുധമാക്കി നിമ്മി ലോകത്തിന് മുന്നിൽ കേരളത്തിലെ എണ്ണമറ്റ ഭക്ഷണ വിഭവസമൃതിയെ തന്റെ ബുക്കിലൂടെയും ബ്ലോഗുകളിലൂടെയും കൂടാതെ വിദേശികൾക്കായുള്ള പാചക ക്ലാസ്സുകളിലൂടെയും എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അടുക്കളയിൽ മാത്രം ഒതുങ്ങാതെ പാചകത്തിന് കൈയ്യെത്തിപ്പിടിക്കാൻ കഴിയുന്ന എല്ലാ മേഖലകളിലും ഈ പാചകറാണിയുടെ കരസ്പർശങ്ങൾ സമ്പൂർണ്ണമാക്കിയിട്ടുണ്ട്. മുന്നാറിലെ ഈ ക്ലാസ്സുകൾ പ്രമുഖ ട്രാവൽ സൈറ്റുകളായ ട്രിപ് അഡ്വൈസർ, ദി ലോൺലി പ്ലാനറ്റ് എന്നിവരുടെയും ഫേസ്ബുക്കിന്റേയും അംഗീകാരം നേടിയിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളത്തിൽ തൃശ്ശൂർകാരിയായ നിമിയുടെ കഴിവിനെ തിരിച്ചറിഞ്ഞത് മൂന്നാറിൽ ഹോട്ടൽ ബിസിനെസ്സ് നടത്തുന്ന സ്വന്തം ഭർത്താവായ സുനിൽ കുമാർ തന്നെയാണ്.
ദീർഘവീക്ഷണത്തോടെയായിരുന്നൊ പാചകത്തിന്റെ പുസ്തകത്തിന്റെ തുടക്കം:-ഒരിക്കലും അല്ല ! എഴുത്തുകാരി എന്നൊരു സ്വപ്നം മനസ്സിൽ ഉണ്ടായിരുന്നു എന്നും ,കാരണം ഞാൻ എന്നും ഒരു പുസ്തകപ്പുഴുവായിരുന്നു. പക്ഷെ ഒരിക്കലും പാചകവും അതുമായി ബന്ധപ്പെട്ട ഒരു career നു തുടക്കം കുറിക്കും എന്നു ചിന്തിച്ചിട്ടേയില്ല.
ഇന്ന് ഒരു സ്കൂളിന്റെ dietitian:- അതെ , Tata High range School , മൂന്നാറിലെ dietitian, കുട്ടികൾക്ക് ഒരു പാചക റ്റീച്ചർ കൂടിയാണ് ഞാൻ. എന്റെ മൂത്ത മകൻ പഠിക്കുന്ന സകൂളാണ് അത്, അവിടെ എന്നെ പാചകത്തെ കൂറിച്ചുള്ള ഒരു workshop നടത്താനും, കൂടെ ഒരു Food Festival നടത്താനായി ക്ഷണിച്ചു. അതിനുശേഷം അവരെനിക്ക് സ്കൂളിലെ മെസ്സ് നടത്തുക എന്നൊരു സംരംഭത്തിനായി ക്ഷണിച്ചു, കാരണം ഞാൻ ഒരു Nutrition course പഠിച്ചിരുന്നു, പാചകത്തോടുള്ള എന്റെ ഇഷ്ടത്തിന്റെ ഭാഗമായി!
സ്കൂളിന്റെയും, വീട്ടിലെ ദിനചര്യകൾ -:എന്റെ ഒരു ദിവസം, വീട്ടിലെ പാചകത്തിനു ശേഷം കുട്ടികളുമായി ബസ്സിൽ 8 30 സ്കൂളിലേക്ക് തിരിക്കുന്നു. സ്കൂളീലെ dietitian/ Nutrition എന്ന നിലയിൽ 950 കുട്ടികളുടെ ആഹാരം എന്റെ ചുമതലയാണ്. സ്കൂളിൽ പാചകത്തിനായി എന്നെ സഹായിക്കുന്നവർ , സ്കൂളിന്റെ സ്റ്റാഫ് തന്നെയാണ്, chefs അല്ല! ഞാൻ അവരെ വളരെ ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാൻ പരിശീലിപ്പിച്ചുകഴിഞ്ഞു. ഒരാഴ്ച മുൻപേ ഒരു menu തയ്യാറാക്കുന്നു. 2 മണിവരെയുള്ള സ്കൂൾ ജോലിക്കു ശേഷം ഞാൻ വീട്ടിലെത്തുന്നു. 3 മണിമുതൽ പല foreigners നും ആവശ്യക്കാർക്കുമായി ഞാൻ Cooking class നടത്തുന്നു. പിന്നെ കുട്ടികളുടെ homework, രാത്രിയിലെ ഭക്ഷണം, blogging, email മറുപടികൾ എന്നിവയുമായി സമയം പോകുന്നത് അറിയില്ല. വളരെ താമസിച്ച് ഒരുറക്കം, നാളത്തേക്ക് ഉണരാനായി.
2 പുസ്തകങ്ങൾ Oscar of Books അവാർഡുകൾ കരസ്ഥമാക്കി,അവയുടെ രീതി,എഴുത്ത്,plan:- എനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ രണ്ടു പുസ്തകങ്ങളും, ചിത്രങ്ങൾ, design എല്ലാംതന്നെ ഞാൻ സ്വയം ചെയ്തതാണ്. ഒരു അവാർഡ് കിട്ടുക എന്നുള്ളത് ഞാനെന്ന വ്യക്തിയുടെ പ്രയത്നങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. പക്ഷെ ഒരാവർഡ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
വായനക്കാരുടെ പ്രതികരണം:-എല്ലാവരുടെയും പ്രതികരണങ്ങൾ വളരെ സന്തോഷം തരുന്ന, പ്രോത്സാഹജനകമായവയായിരുന്നു.
പാചകവുമായി ബന്ധപ്പെട്ട സംരംഭങ്ങളിലേക്ക് താല്പര്യം കാണിക്കുന്നവരോടുള്ള ഉപദേശം:-എന്തു താല്പര്യങ്ങളെയും പിന്തുടർന്നാലും പൂർണ്ണആത്മാർഥത ഹൃദയത്തിലുണ്ടാവണം .ഇതേ ആത്മാർത്ഥയാണ് നമ്മുക്ക് വരുന്ന എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ സഹായിക്കുന്നതും. പ്രത്യേകിച്ച്, പാചകം ഒരു കലയാണ്, നമ്മൾ അതിലേക്ക് ഇടുന്ന ഓരോ ingredient, നമ്മുടെ ഹൃദത്തിൽ നിന്നുമാണെങ്കിൽ അതിന്റെ ഒരു രുചിയും ദൈവികമായ magic ആയിത്തീ‍രും
ഇന്നത്തെ generation കുട്ടികളോട് ഒരു career നെക്കുറിച്ച് :-എന്റെ ആത്മാർത്ഥമായ വാക്കുകൾ ആണിത്, നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കി തിരഞ്ഞെടുക്കുക. മനസ്സും താല്പര്യവും അതിനായി ഉപയോഗപ്പെടുത്തുക, അല്ലാതെ ആരെയും സന്തോഷിപ്പിക്കാനായി സ്വന്തം പാഠ്യവിഷയങ്ങൾ,ജോലി ഇവ തിരഞ്ഞെടുക്കാതിരിക്കുക.
എഴുത്ത്,പാചകം,വസ്ത്രനിർമ്മാണം എന്നീവ സ്ത്രീകൾ സധൈര്യം തിരഞ്ഞെടുക്കുന്നു, സമൂഹത്തിൽ ഒരു വ്യത്യസ്ഥ ഉണ്ടാകുന്നുണ്ടോ:-സമയത്തിനനുശൃതമായി പല സ്ത്രീകളും ഇന്ന് അവരവരുടെ താല്പര്യങ്ങളും, fortes കണ്ടേത്തുന്നു. ഒരു homemaker എന്നൊരു സ്ഥനപ്പേരിൽ നിന്നും ഉയർത്തെഴുനേൽക്കുന്നു ഇന്ന് സ്ത്രീകൾ!
നമ്മുടെ ചൂണ്ടുവിരലിന്റെ അറ്റത്താണോ ലോകം:-ഇത് നമ്മുടെ വളർച്ചിലേക്ക് , പ്രതികരണങ്ങളിലേക്ക് അത് വിരൽചൂണ്ടുന്നു.
നിമ്മിയുടെ കുടുംബം, മാതാപിതാക്കൾ:-എന്റെ നാട് തൃശ്ശൂർ ആണ്. എന്റെ അഛൻ Abudhabi എഞ്ചീനിയർ ആയിരുന്നു, അമ്മ ഒരു സ്കൂൾ റ്റീച്ചറും. എന്റെ അനിയൻ software engineer. വിവാഹത്തിനു ശേഷം ഞാൻ മൂന്നാറിൽ ഭർത്താവിനൊപ്പം, സ്ഥിരതാമസം ആയി. ഞങ്ങൾക്ക് 11 , 8 വയസ്സുള്ള രണ്ടാൺകുട്ടികൾ ഉണ്ട്.
കൂട്ടുകാൾ, സിനിമകൾ, പാട്ടുകൾ :-എനിക്ക് എത്ര നല്ല കൂട്ടുകാർ ഉണ്ടെന്നതിനെക്കാൾ , എന്റെ എല്ലാ കൂട്ടുകാരും എന്നെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവരാണ്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ Mrs.Doubtfire and Julie and Julia എന്നിവയണ്. എനിക്ക് melodies ആയിട്ടുള്ള പാട്ടുകൾ ഇഷ്ടമാണ്.

സംഗീത ശ്രീനിവാസന്റെ “ ആസിഡ്”

Posted on Categories KanmashiLeave a comment on സംഗീത ശ്രീനിവാസന്റെ “ ആസിഡ്”

img_20161012_141023

http://www.manoramaonline.com/news/columns/akkare-ikkare/acid.html

സംഗീത ശ്രീനിവാസന്റെ “ ആസിഡ്”
ഓർമകളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെയും കലഹത്തിന്റയും കഥ പറയുന്ന സംഗീത ശ്രീനിവാസ്ന്റെ 5 ആമത്തെ നോവൽ“ ആസിഡ്” എന്ന തലക്കെട്ടോടെ ,ഈ എഴുത്തുകാരിയ എന്റെ വായനക്കാർക്ക് പരിചയപ്പെടുത്തട്ടെ! ഡി സി അന്താരാഷ്ടപുസ്തകമേളയിൽ സംഗീത ശ്രീനിവാസന്റെ നോവൽ പ്രസിദ്ധീകരിച്ചുകൊണ്ട് മധുപാൽ“ ആസിഡ്” എന്ന നോവലിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കു,Quote “പുതിയ തലമുറയുടെ പ്രശ്‌നങ്ങളും ബന്ധങ്ങളുടെ രീതിയും നമുക്ക് അപരിചിതമാണ് “! നോവലിസ്റ്റ് ലതാ ലക്സ്മി പുസ്തകം , മധുപാലിൽ നിന്ന് ഏറ്റുവാങ്ങിയത് പുസ്തകപ്രകാശനം നടത്തിയത്.
അടക്കത്തിന്റെയല്ല, പടക്കത്തിന്റെ കഥയാണ് , ആസിഡ് .ആഖ്യാനത്തിൽ ,ഹാ‍സ്യത്തിന്റെ പടക്കം പൊട്ടിക്കുകയാണ് ലേഖിക, പുതിയ തലമുറയുടെ ബന്ധങ്ങളെയും രീതികളെയും ,ന്യൂജെൻ ഭാഷയുടെ സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ നോവൽ, പുതുതലമുറലോകത്തിന്റെ ആസക്തികളെ തുറന്നാവിഷ്‌കരിച്ച നോവൽ
എന്നിങ്ങനെ ഒട്ടനവധി കണ്ണുമീഴിക്കുന്ന, പല ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഈ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ആസിഡ്’ എന്ന പുസ്തകത്തിലൂടെ സംഗീത.
1. ആസിഡ് എന്ന താങ്കളുടെ പുസ്തകം, മറ്റുള്ള പുസ്തങ്ങളെക്കുറിച്ചു പറയൂ?
ആസിഡ് എന്റെ 5 ആമത്തെ പുസ്തകം ആണ്, ആദ്യത്തെത്, short stories ഇംഗ്ലീഷിൽ, രണ്ട് മലയാളം നോവൽ, പിന്നീട് രണ്ട് ബാലസാഹിത്യകൃതികൾ. എഴുത്ത് എഴുതാനുള്ള മനസ്സിന്റെ സന്തോഷത്തിനും രസത്തിനും വേണ്ടിയാണ്, എഴുതിത്തുടങ്ങിയത്, മനസ്സിന്റെ purgation” എന്നൊക്കെ പറയാം.
2. സംഗീതയുടെ പുസ്തകങ്ങളും രീതിയും, ഭാഷയും മാധവിക്കുട്ടിയോടും സാറ ജോസെഫിനോടും താരതമ്യപ്പെടുത്തിക്കഴിഞ്ഞു , എങ്ങെനെ എന്തുകൊണ്ട്?
താരതമ്യങ്ങൾ നടത്തുന്നത് വായനക്കാരെല്ലെ? സാറാ ജോസഫിന്റെയും, മാധവിക്കുട്ടിയുടെയും അനുഭവങ്ങളുടെയും , പരിചയങ്ങളുടെയും അടുത്തുപോലും ഞാൻ എത്തിയിട്ടില്ല. ഞാനൊരു തുടക്കം മാത്രം, തുടരുമോ എന്നുപോലും നിശ്ചയം ഇല്ല! എഴുതുംബോൾ എനിക്ക് എന്റെ പങ്ക് സന്തോഷം കിട്ടുന്നുണ്ട്, അതുമാത്രം!
3. മയക്കുമരുന്ന്/ സ്വവർഗ്ഗാനുരാഗം എന്നിവ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തലമുറയുടെ ജീവിതരീതിയായി മാറിക്കഴിഞ്ഞോ?
മയക്കുമരുന്നും, lesbianism എല്ലാം പണ്ടും ഉണ്ടായിരുന്നു, ഇക്കാലത്ത് അത് കൂടുതൽ ഏടുത്തു പറയപ്പെടുന്നു എന്നു മാത്രം. ലഹരിയുടെ ഉപയോഗം കൂടിവരുന്നത് വേദനാജനകം തന്നെ. ചോദ്യത്തിൽ തന്നെ ഇതു രണ്ടും കൂട്ടിക്കലർത്തിയതുതന്നെ ശരിയായില്ല!! ലെസ്ബിയനിസം ഒരു sexual choice ആണ്, എന്നാൽ മയക്കുമരുന്ന് ശരീരത്തെ ദോഷമായി ബാധിക്കുന്നു. ഞാൻ lesbian പ്രണയങ്ങൾക്കെതിരല്ല, ലഹരിയെ അതിശക്തമായി എതിർക്കാൻ ആഗ്രഹിക്കുന്നുതാനും!
4. എന്തിനാണ് സംഗീത ഈ രണ്ടുകാര്യങ്ങളും ,ഈ തലമുറയുടെ ഭാഗമായി വീണ്ടും പറഞ്ഞ ഉറപ്പിക്കാൻ ശ്രമിക്കുന്നത്?
ഞാൻ അങ്ങനെ ഒരു മുദ്രകുത്തൽ നടത്തിയിട്ടുണ്ടോ? ഓരോ എഴുത്തുകരും അവരുടെ കാലഘട്ടത്തിന്റെ അനുഭവങ്ങളും കാഴ്ചകളും ആണ് എഴുതുന്നത്. ചിത്രകാരന്മാർ ചരിത്രം രേഖപ്പെടുത്തുന്നതുപോലെ. മാധവക്കുട്ടിയും നമുക്ക് അതിശക്തമായ മനോഹരമായ lesbian കൂട്ടുകെട്ടുകൾ തന്നിട്ടുണ്ട്. ഇതെല്ലം ചില രേഖപ്പെടുത്തുലുകൾ മാത്രമാണ്.
5. അപരകാന്തി എന്ന പുസ്തകം ഒരു സിനിയാകാൻ തയ്യാറെടുക്കുന്നു, എന്താണതിന്റെ കഥാ തന്തു?
അപരകാന്തി മനസ്സിന്റെ അലച്ചിലുകളെ പകർത്തിവെക്കാനുള്ള ഒരു ചെറിയ ശ്രമം ആണ്. ഒരു ചെറുപ്പക്കാരന്റെ deluded ആയിട്ടുള്ള മനോവിഭ്രാന്തികൾ എന്ന് പറയാം. സിനിമയാക്കാനുള്ള ശ്രമം മധുപാലിന്റെതാണ്.
6. മാധവിക്കുട്ടി ,സാറാ ജോസെഫ് , സുഹതകുമാരി എന്നീവരുടെ കാലഘട്ടം ഏതു തരത്തിലുള്ളതായിരുന്നു. ?
സാഹിത്യത്തിലായാലും സമൂഹത്തിലായാലും കാഴ്ചപ്പാടുകളിലായാലും വിപ്ലാപ്മകമായുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ആ കാലഘട്ടത്തിന്റെ ഗോൾഡൻ ഏജ് എന്നൊക്കെ കാണാവുന്നതാണ്. അന്ന് ഏറെയില്ലായിരുന്നു, ഉണ്ടായിരുന്നവർ അതിശക്തരായിരുന്നു
7. സംഗീത എന്ന മകൾ, സുഹൃത്ത്, സ്ത്രീ ആരാണ്?
ഓരോ ദിവസവും ഒരു നല്ല വ്യക്തിയായി മാറാൻ ഞാൻ ശ്രമിക്കാറുണ്ട്, തീർച്ചയായും!
8. എഴുത്തുകാരി എന്നൊരു മേൽ വിലാസം ഇല്ലായിരുന്നെങ്കിൽ ആരായേനെ?
നല്ലൊരു പാട്ടുകാരി നല്ലൊരു മനുഷ്യജീവി ആയിത്തിരുമായിരുന്നു ഞാ‍ൻ എന്നു സംഗീത തീർത്തു പറയുന്നു.
അവസാനവാക്ക്
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ മകളാണ് സംഗീത ശ്രീനിവാസൻ. ആസിഡ് എഴുത്തനുഭവത്തെക്കുറിച്ച്, സംഗീത എവിടെയൊ പറഞ്ഞത്, ഇവിടെകൂട്ടിച്ചേർക്കട്ടെ……. ആസിഡ് എഴുതുമ്പോൾ ഒരു ലെസ്ബിയൻ പ്രണയകഥ എന്ന ആശയം എന്റെ മനസ്സിലില്ലായിരുന്നു! ഇപ്പോഴും ഇല്ല. ഏതുതരം ബന്ധങ്ങളിൽ നിന്നും ഉണ്ടാകാവുന്ന ഒരു മാനസികാവസ്ഥയാണ് ഞാൻ അന്വേഷിച്ചത്. സ്ത്രീ സ്ത്രീ പ്രണയങ്ങളും, സ്ത്രീപുരുഷ പ്രണയങ്ങളും, പുരുഷപുരുഷ പ്രണയങ്ങളും എല്ലാം പ്രണയങ്ങൾ തന്നെ. പ്രണയം സുന്ദരമായ ഒരു പദമാണ്. ഭൂമിയുടെ ഭാഷ സ്‌നേഹമായിത്തീരട്ടെ എന്ന പ്രാർത്ഥനയാണ് എനിക്കുള്ളത് . ഇനിയും നമുക്ക് മനസ്സിലാകാത്ത, സ്വീകരിക്കാൻ തായ്യാറില്ലാത്ത , ചിന്തകളെ കഥകളിലൂടെ നമ്മുടെ മനസ്സുകളിലേക്ക് വീണ്ടും കൊണ്ടുവരാനായി, പുതിയ പ്രതീക്ഷകളിലേക്ക് നയിക്കാനായി സംഗീതയുടെ ചിന്താശകലങ്ങൾ ചിറകുവിരിച്ചു പറക്കട്ടെ.