Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

Rashmy Rachel Alcido- ചിത്രകലയിലെ ആശയാവിഷ്കരണം

Posted on Categories KanmashiLeave a comment on Rashmy Rachel Alcido- ചിത്രകലയിലെ ആശയാവിഷ്കരണം

img_20161012_141023
Rashmy Rachel Alcido- ചിത്രകലയിലെ ആശയാവിഷ്കരണം
ഒരുപാട് മനസ്സുകൾ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ള ഒരു രംഗമാണ് ചിത്രകല. ഇവിടെ എന്ത് പരീക്ഷണമാണ് നടന്നിട്ടുള്ളതെന്ന ചോദ്യം രശ്മിക്ക് അപ്രസക്തമാണ്. ചിത്രഭാഷ അതിരുകള്ക്ക തീതമാണെന്ന് ഏതാണ്ട് രശ്മി റേച്ചൽ അൽസിഡോ തന്റെ പ്രേരകശക്തികളായ വിവിധ നിറങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞു .
മൂന്നു മക്കളിൽ രണ്ടാമത്തെ സ്ഥാനം,1985-ൽ ഡെൽഹിയിൽ ജനിച്ചു. സ്കൂളും, ബാല്യവും മറ്റും ഡെൽഹിയിലും ,ദുബായിലുമായിരുന്നു.ബാംഗ്ലൂർ ചിത്രകലാ പരിഷത്തിൽ ആർട്ട്സ് കോളേജിൽ ആയിരുന്നു പഠിച്ചത്. Bangalore ൽ നിന്ന് ചിത്രകല പഠിച്ചു. ആദ്യകാല ചിത്രങ്ങളിൽ തന്റെ മനസ്സിന്റെ താളങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും, പ്രത്യേകിച്ച് മുഖങ്ങൾ വെറും ഒരു പൊയ്മുഖങ്ങൾ മാത്രം! വളഞ്ഞുപുളഞ്ഞ തിരമാലകളും,താളത്തിലുള്ള വരകളും, എരിയുന്ന ജ്വലകളും, കഥകളിമുഖങ്ങളും, രശ്മിയുടെ ചിത്രങ്ങൾക്ക് വിഷയങ്ങളായി.
ചിത്രരചനാശൈലി
തുടക്കത്തിൽ രശ്മി പെയിന്റ് കോരി ഒഴിക്കുന്നത് അടക്കം, പലതരം ശൈലികൾ തന്റെ കാൻ‌വാസുകളിൽ ഒന്നായി ഉപയോഗിച്ചു. ചെറുപ്രാ‍യത്തിൽ ആദ്യം നിറം എന്ന മീഡിയം ഓയിൽ പെയിന്റിലാണ് ,ആ ചെറിയ പ്രായത്തിൽ ഓയിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. കൈവിരലുകളും, ബ്രഷുകളും മാത്രമല്ല, ശരീരത്ത്തിന്റെ ഏതൊരു ഭാഗം കൊണ്ടും പെയ്റ്റിംഗ് ചെയ്യാം എന്ന് ഏതാണ്ടൊരു കോളേജ് സമയം മുതൽ രശ്മിയുടെ വ്യത്യസ്ഥമായ ഒരു ‘style ‘ ആയിത്തീർന്നു. പെയിന്റിനു പകരം കരി ഉപയോഗിക്കുന്നതും മറ്റൊരു അതുല്യമായ വ്യത്യസ്ഥതയായിരുന്നു. അതിനായി എവിടെയൊക്കെ പോകുമോ അവിടുന്നെല്ലാം natural coal ശേഖരിച്ചു വക്കുമായിരുന്നു. ഇത്തരം ഒരു ശൈലിയിലൂടെ പ്രകൃതിയുമായി ഒരു സംബർക്കം തന്നെ ഉടലെടുത്തു! അതിലൂടെ പ്രകൃയിലുള്ള ഇലകളും,പൂക്കളും ,കല്ലുകളും മറ്റൂമുള്ള ചിത്രങ്ങളായി പുനരാവിഷ്ക്കരിക്കപ്പെട്ടു. തന്റെ മനസ്സിന്റെ ചിന്തകളുടെയും ,ഭാവങ്ങളുംടെയും ശക്തമായ പ്രതിഫലനമാണ് തന്റെ ചിത്രങ്ങൾ എന്ന് രശ്മി ഉറപ്പിച്ചു പറയുന്നു. തന്റെ മനസ്സും ശരീരവും ശാന്തമായിരിക്കൂന്നത് നിറങ്ങളുമായുള്ള സംബർക്കത്തിലൂടെയും, ആണെന്നും, ഒരു കവിയുടെയോ , കാഥാകൃത്തിന്റെ മനസ്സിന്റെ അതെ വികാരം തന്നെയാണ് ചിത്രരചനയിലൂടെയും, ആർട്ടിസ്റ്റ് ഒരു പേപ്പറിൽ പെൻസിൽ കൊണ്ട് കോറിയിടുന്ന വരാകളിലൂടെയും അവരുടെ expression ആണെന്നുള്ളത് ഒരു തിരിച്ചറിവാണ്! കാൻ‌വാസുകൾ നിലത്ത് വിരിച്ച് ചിത്രം വരക്കുന്നതിൽ തനിക്ക് ഒരു comfort zone ഉണ്ടെന്ന് രശ്മി പറഞ്ഞു!

എക്സിബിഷൻസ്

2007 College of Fine arts ൽ നിന്ന് ഡിഗ്രി കിട്ടിയതിനു ശേഷം, ഏതാണ്ട് 4 എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രസക്തമായത്, ആദ്യത്തെതാണ്, début show! അതിന്റെ Patron നും chief guest ആയി വരുകയും ഉൽഘാടനം നടത്തുകയും ചെയ്തത്,His holy highness sri Wadiyar of Mysore ആയിരുന്നു. അദ്ദേഹം തന്നെ ആദ്യത്തെ പെയിറ്റിംഗ് വാങ്ങിക്കുകയും ചെയ്തത്, ഒരു ഐശ്വര്യപൂർണ്ണമായ തുടക്കം ആയിത്തീർന്നു. മൂന്നു വർഷത്തിനു ശേഷം, Art Gallery of Rukukum, Bangalore ൽ നടത്തിയ എക്സിബിഷന്റെ നിറം Black & White ആയിരുന്നു ,കരി മാത്രം ഉപയോഗിച്ചു ചെയ്ത ചിത്രങ്ങൾ മാത്രമായിരുന്നു അവിടെ പ്രദർശിപ്പിച്ചത്! അടുത്ത എക്സിബിഷൻ ഒരു ‘women centric’ വിഷയം ആയിരുന്നതിനാൽ വളരെ പ്രശസ്തരായ 5 സ്ത്രീകൾ ആണ് ,തിരുവനന്ദപുരം Russian Embassy യിൽ അതിന്റെ ഉൽഘാടനം നടത്തിയത്. അന്ന് അതേ സമയം ഒരമ്മയാവാൻ തയ്യാറെടുക്കയായിരുന്ന രശ്മി , സത്രീ വിഷയം ആയി തിരഞ്ഞെടുത്തത്തിന്റെ കരണവും ഒരുപക്ഷെ അതായിരിക്കാം! അടുത്ത എക്സിബിഷൻ ദുബായിൽ വെച്ചാണ് നടത്തിയത്.
Frame’lessness

തന്റെ ചിത്രങ്ങളെയും,ചിന്തകളെയും ,ഭാവങ്ങളെയും ഒരു canvas, frame എന്ന ചട്ടക്കൂട്ടിൽ ഒതുക്കി നിർത്താതെ ഒരു വിശാലമായ പ്രതിഫലനത്തിലേക്ക് എത്തിച്ചിരിക്കയാണ് രശ്മി. ഒരു ഹൊട്ടലിന്റെ ഒരു main foyer wall, Villas, resorts, കമ്മിഷൻ ജോലികൾ interior companies നു വേണ്ടി ,വീടുകൾക്കായി, ചിലർ പറയുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയും ചിത്രങ്ങൾ വരക്കാം എന്ന് രശ്മി , വ്യക്തമായി ഉദാഹരണസഹിതം കാണിച്ചു തരുന്നു. ഇതിനൊപ്പം customized theme ചിത്രങ്ങൾ എന്നിവ, ആവശ്യക്കാരുടെ ഐഡിയയും,ഇഷ്ടങ്ങളും നിറങ്ങളും ചോദിച്ചു മനസ്സിലാക്കി അതനുസരിച്ച് ചിത്രങ്ങൾ വരച്ച്കൊടുക്കുകയും ചെയ്യുന്നു.

കുടുംബം
നമ്മുടെ ജീവിതം ഒരു ക്യാൻവാസ് പോലെ നിറങ്ങളാൽ നിറഞ്ഞിരിക്കുന്നവയാണ് എന്ന് തന്റെ ജീവിതം കൊണ്ട് തന്നെ രശ്മി വരച്ചു കാട്ടുന്നു.ഒരു ഇറ്റാലിയൻ പ്രണയത്തിന്റെ നിറങ്ങളിൽ ചാലിച്ചെഴുതിയ ജീവിതപങ്കാളിയായ ആസാദ് അൽസിഡോയെ വിവാഹം കഴിച്ച് ,മകൻ യുസെഫ്നൊപ്പം ഗോവയിൽ ആണ് രശ്മി താമസിക്കുന്നത്.ഇന്ന് ഏതാണ്ട് ഒരു ഫാം ജീവിതത്തിന്റെ പടിവാതിലിൽ തയ്യാറെടുപ്പുകൾ നടത്തുകയാണ് രശ്മിയും ആസ്സാദും! Dr. ജയൻ , റൂബി ജോർജ്ജിന്റെയും രണ്ടാമത്തെ മകളാണ് രശ്മി. റോഷ്നി ലോറ മൂത്ത സഹോദരിയും ,റോണിക്ക സൂസൻ ഇളയ സഹോദരിയും ആണ്. ഈ മൂന്നു സഹോദരിമാരുടെയും പേരുകളുടെ അക്ഷരങ്ങൾ ചേർത്തുള്ള “RASULA” എന്നൊരു ബ്രാൻഡ് തയ്യാറാക്കുന്ന തിരിക്കിലും ആണ് രശ്മിയും സഹോദരിമാരും.

കണ്ണകി പിറന്ന നാട്ടിലെ ഒറ്റച്ചിലബ്-ജയലളിത

Posted on Categories KanmashiLeave a comment on കണ്ണകി പിറന്ന നാട്ടിലെ ഒറ്റച്ചിലബ്-ജയലളിത

അമ്മു എന്നു വീട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന ജയലളിത മൂന്നാം വയസു മുതൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. 1948 ൽ ഫെബ്രുവരി 24 ന് തമിഴ് നാട്ടിൽ നിന്നും മൈസൂരിൽ താമസമാക്കിയ അയ്യങ്കാർ എന്നശ്രേഷ്ഠകുടുംബത്തിൽ ആണ് ജയലളിതയുടെ ജനനം. സ്കൂളിൽ കോമളവല്ലി എന്നപേരാണ് നൽകിയത്. Church Park Convent സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസവും, Bishop Cotton Hill Girls ഹൈസ്കൂളിൽ നിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ജൂലി എന്ന വളര്‍ത്തുപട്ടിയെ ജീവനുതുല്യം സ്നേഹിച്ച ജയലളിത.
സ്കൂളിൽ മികച്ച വിദ്യാർത്ഥിനി ആയിരുന്നതിനാൽ മുന്നോട്ടുള്ള പഠനത്തിനായി സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. കുട്ടിക്കാലം മുതലേ മോഹിനിയാട്ടവും കഥക്കും മണിപൂരിയുമൊക്കെ നല്ലരീതിയിൽ അഭ്യസിക്കയുണ്ടായി. ശാസ്ത്രീയ സംഗീതത്തിലും പിയാനോ വായനയിലും ജയലളിത തന്റെ കഴിവ് തെളിയിച്ചിരുന്നു. പത്താം ക്ലാസിൽ മികച്ച വിദ്യാർഥിയായി ജയലളിത തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമത്തിൽ ബിരുദം നേടണമെന്നായിരുന്നു ആഗ്രഹമെങ്കിലും അമ്മ വേദാവതിയുടെ നിർബന്ധപ്രകാരം പതിനഞ്ചാം വയസിൽ ജയലളിത അഭിനയരംഗത്തേക്കു കടന്നുവന്നു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഇഷ്ടക്കാരിയാണ് ജയലളിത തന്റെ എല്ലാ യാത്രകളിൽ എപ്പോഴും പുസ്തകങ്ങളെ കൂടെകൂട്ടാൻ മറന്നില്ല! വായനക്കാരി മാത്രമല്ല നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു ജയലളിത. തമിഴിൽ നന്നായി എഴുതിയിരുന്ന ജയലളിത പല മാഗസിനുകളിലും “തായ് ” എന്ന പേരിൽ എഴുതിയിരുന്നു.

ആദ്യമായി അഭിനയിച്ച ചിത്രത്തിന് A സർട്ടിഫിക്കറ്റ് ലഭിക്കുംബോൾ, ജയലളിതക്ക് അന്ന് 15 വയസ്സു മാത്രം പ്രായമുണ്ടായിരുന്നുള്ളൂ . പ്രായപൂർത്തിയാകാതിരുന്ന ജയലളിതക്ക്, സ്വന്തം ചിത്രം കാണാൻ കഴിഞ്ഞില്ല. പക്ഷേ ചിത്രം100 ദിവസവത്തിലധികം തിയ്യേറ്ററുകളിൽ തകർത്തോടി. എല്ലാ അർഥത്തിൽ ഒരു താരം ഉദിക്കുകയായിരുന്നു അന്ന്. അധികം വൈകാതെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക എന്ന പദവിയും ജയലളിതയെത്തേടിയെത്തി! 85 ചിത്രങ്ങളിൽ 80 എണ്ണവും സൂപ്പർ ഹിറ്റുകളായിരുന്നു എന്നത്, ഒരു അതിശയോക്തിയും അല്ല! ഒരു ഇംഗ്ലീഷ് സിനിമയിലും ജയലളിത അഭിനയിച്ചിട്ടുണ്ട്. 1966 ല്‍ റിലീസ് ചെയ്ത ‘എഴുത്ത് ‘ എന്നര്‍ത്ഥമുള്ള Epistle എന്ന ഈ ചിത്രത്തിനുവേണ്ടിയായിരുന്നു ജയലളിത ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതും! ഇന്ത്യയുടെ മുൻ രാഷ്ട്രപതി വി വി ഗിരിയുടെ മകൻ ശങ്കർ ഗിരി ആയിരുന്നു Epistle” സംവിധാനം ചെയ്തത്.1966 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ പ്രതികരണം ഒന്നും ലഭിച്ചില്ല. എന്നാൽ ജയലളിത താരമായതിന് ശേഷം ഈ സിനിമ വീണ്ടും റിലീസ് ചെയ്തിരുന്നു.

അഴിമതിക്കേസുകളിലേക്ക് മുങ്ങിത്താഴുമ്പോഴും പാവങ്ങളോടുള്ള സമീപമനായിരുന്നു ജയലളിതയെ തമിഴ്‌നാടിന്റെ പ്രിയങ്കരിയായ ‘അമ്മ’ യാക്കിയത്. വീട്,TV, Laptop,തുടങ്ങിയ സാധാരണക്കാരുടെ സ്വപ്‌നങ്ങൾ സാക്ഷാല്‍ക്കരിച്ച് കൊടുത്തുകൊണ്ടാണ് അവരുമായ ജയലളിത അടുത്തത്! ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിൾക്ക് മുൻ തൂക്കം നൽകിക്കൊണ്ടാണ് അവർ തന്റെ ഭരണത്തിന്റെ സാമ്രാജ്യം പടുത്തുയർത്തിയത്. തന്റെ രാഷ്ടീയതത്വസംഹിതകൾ , സാധാരണക്കാർക്ക് വേണ്ടിയുള്ളതു മാത്രമാണെന്നുള്ള വിശ്വാസം അത്രക്ക് ആഴത്തിൽ വേരോടിയതും ഈയൊരു പ്രാഗത്ഭ്യം ഒന്നുകൊണ്ടു മാത്രമാണ്‌. ക്ഷേമപദ്ധതികളുടെ മലവെള്ളപ്പാച്ചിൽ വെറും ഒരു political strategy മാത്രമായിരുന്നില്ല,മറിച്ച് സത്യസന്ധമായി അവരുടെ ഈ നയം,ജയലളിതയുടെ യശസ്സിനെ തമിഴകമാകെ വ്യാപിക്കാൻ എന്നും സഹായിച്ചിരുന്നു. ഭക്ഷണവും, വസ്ത്രവും, വിദ്യാഭ്യാസവും, കിടപ്പാടവും അടിസ്ഥാന ജനവിഭാഗങ്ങൾക്ക്‌ നിർല്ലോഭം നൽകുമ്പോൾ അവർ എന്നും ഉത്സുകയായിരുന്നു. അമ്മകാന്റീൻ, അമ്മവെള്ളം, അമ്മലാപ്ടോപ്പ്‌ തുടങ്ങി അമ്മബ്രാൻഡുകൾ വഴി സാധാരണക്കാരന്റെ സ്വപ്നങ്ങളെ അവർ മാതൃഭാവത്തോടെ താലോലിച്ചു.

ആ കരുതൽ അനുഭവിച്ച ജനങ്ങളാണ് അവർക്ക് വേണ്ടി ഇക്കഴിഞ്ഞാ മാസങ്ങളിൽ വാവിട്ട്‌ നിലവിളിച്ചത്‌. മുൻമുഖ്യമന്ത്രി MGR തുടക്കമിട്ട “പെൺകുട്ടികളുടെ പോഷകാഹാര ലഭ്യത, വിദ്യാഭ്യാസം” എന്നിവക്ക് പദ്ധതികൾ പ്രാധാന്യം നിലനിർത്താനും, തുടർന്നുകൊണ്ടു പോകാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏറ്റവുമധികം പെൺഭ്രൂണഹത്യ നടക്കുന്ന സംസ്ഥാനത്തു നിന്ന് ഈ സാമൂഹ്യവിപത്തിനെ തുടച്ചുമാറ്റാൻ ജയലളിത കാണിച്ച ഉത്സാഹം അവരിലെ സ്ത്രീഭരണാധികാരിയുടെ കയ്യൊപ്പായി തീർത്തും എടുത്തുപറയാം. പെൺകുട്ടിക്ക്‌ ജന്മം നൽകുന്നവർക്ക്‌ അൻപതിനായിരം രൂപ, പ്രസവാനന്തരം മാതാവിനും, കുട്ടിക്കുമുള്ള സമ്മാനങ്ങളുടെ കിറ്റ്‌, അനാഥക്കുഞ്ഞുങ്ങൾക്കുള്ള സംരക്ഷണപദ്ധതി തുടങ്ങി സ്തീകൾക്കായി, പെൺകുട്ടികൾക്കായും അവർ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ നിരവധിയാണ്‌. ജയലളീതയും ജനപക്ഷ നിലപാട്‌ സാധാരക്കാരെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നു.

സിനിമയിലെ സഹപ്രവർത്തകരെ വളരെയധികം സ്നേഹിച്ചിരുന്ന ജയലളിത, മലയാളത്തിന്റെ സുകുമാരിയുടെ പ്രിയപ്പെട്ട മകളായിരുന്നു.” പഴയ ബന്ധങ്ങളുടെ ഊഷ്മളത എന്നും നിലനിർത്തിയിരുന്നു ജയലളിത എന്നു സുകുമാരി പറയുന്നു! ജയലളീത അന്ന് നടിയെന്ന നിലയിലും,ഇന്ന് മുഖ്യമന്ത്രി എന്ന നിലയിലുമുള്ള അവരുടെ കാര്യപ്രാപ്തിയും ബുദ്ധിശക്തിയും തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് “ഓർമ്മകളുടെ വെള്ളിത്തിര” എന്ന പുസ്തകത്തിൽ സുകുമാരി രേഖപ്പെടുത്തിയിട്ടുണ്ട്.

നൃത്തവും അഭിനയവും കൊണ്ടു മാത്രമല്ല, ഗായികയായും നല്ലൊരു സ്ഥാനം നേടിയെടുത്തിരുന്നു അവർ! ശാസ്ത്രീയ സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന ജയലളിത, ചില സിനിമകളിൽ പാടി അഭിനയിക്കുകയും ചെയ്തു. എം.എസ്. വിശ്വനാഥനും ,കെ.വി. മഹാദേവും, കുന്നക്കുടി വൈദ്യനാഥനും അടക്കമുള്ള പ്രശസ്തരായ സംഗീതജ്ഞരുടെ ഈണങ്ങൾക്കൊപ്പമായിരുന്നു ആ പാട്ടുകൾ എന്നുകൂടി ഓർക്കണം. എസ്.പി.ബാലസുബ്രഹ്മണ്യം, പി.സുശീല തുടങ്ങിയ ഗായകർക്കൊപ്പവും അവർ പാടിയിട്ടുണ്ട്. MGR നിർമ്മിച്ച അടിമൈപ്പെൺ’ എന്ന ചിത്രത്തിലെ പാട്ടുപാടിയാണ് ജയലളിത ആദ്യമായി പിന്നണി ഗായികയായത്. വാലി എഴുതി കെ.വി.മഹാദേവൻ ഈണമിട്ട ‘അമ്മ എൻട്രാൽ അൻപ് ‘ എന്ന പാട്ടായിരുന്നു അത്! സൂര്യകാന്തി, അൻപേ തേടി, വൈരം, ഉന്നൈ സുട്രും ഉലകത്തിൽ, തിരുമാംഗല്യം എന്നീ ചിത്രങ്ങളിലെ പാട്ടുകൾ ജയലളീതയുടെ എക്കാലത്തേയും മികച്ച പാട്ടുകൾ ചിലതു മാത്രമാണ്. സിനിമാഗാനങ്ങൾ മാത്രമല്ല, കുന്നക്കുടി വൈദ്യനാഥന്റെ ഭക്തിഗാനങ്ങളിളൂം ജയലളിതയുടെ സ്വരം ശ്രുതിമധുരമാക്കിത്തീർത്തു.
ഇന്ത്യകണ്ട ശക്തരായ വനിതാസാരഥികളിൽ ജയലളിതയുടെ സ്ഥാനം എണ്ണപ്പെട്ടതു തന്നെ! എന്നും സാധാരണക്കാർക്കൊപ്പം നിൽക്കുക മാത്രമല്ല, രാജ്യത്തിന്റെ federalism ഉം മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിൽ ജയലളിത കാണിച്ച രാഷ്ട്രീയശ്രദ്ധ പ്രശംസനീയം തന്നെ. അവരുടെ ജീവിതം പലവട്ടം വായിച്ചിട്ടും മനസ്സിലാകാത്തൊരു പുസ്തകം പോലെ സങ്കീർണവുമാണ്. ജയലളിതയുടെ ജീവിതരേഖകൾ രാഷ്ട്രീയ വിദ്യാർഥികൾ പഠനവിഷയമാക്കേണ്ടതുണ്ട്‌, എന്തുകൊണ്ടെന്നാൽ ജയ എന്ന ഏകവചനം തമിഴ്‌നാട്‌ രാഷ്ട്രീയം കീഴടക്കിയ വിസ്മയചരിത്രസത്യങ്ങൾ ലോകം അറിയണം.

Rani Vinod – സംഗീതത്തിന്റെ സാധകം

Posted on Categories KanmashiLeave a comment on Rani Vinod – സംഗീതത്തിന്റെ സാധകം

img_20161012_141023
Rani Vinod – സംഗീതത്തിന്റെ സാധകം
പാലക്കാട്ടു മണിയയ്യരുടെ ശിഷ്യനായ, മൃദംഗ വിദ്വാൻ മാവേലിക്കര വേലുക്കുട്ടൻ നായരുടെ മകൾ ,റാണിക്ക് പാരബര്യവരമോഴിയായിക്കിട്ടിയതാണ് സംഗീതം .ഗുരുകുല സംബ്ര്യദായത്തിലൂടെ മൃദംഗം പഠിക്കാനായി വേലുക്കുട്ടൻ നായർ പാലക്കാട് എത്തുന്നത്. ആ പാരബ്യര്യകഴിവുകൾക്കൊപ്പം, വീട്ടിൽ പ്രശസ്തരായ, നെയ്യാറ്റിൻകര വാസുദേവൻ, എം ജി രാധാകൃഷ്ണൻ, നാദസ്വരവിദ്വാൻ ജയശങ്കർ, കുമാരകെരവർമ്മ, പ്രഭാകരവർമ്മ, തിശ്ശുർ വി രാമചന്ദൻ, ഇങ്ങനെയുള്ള സംഗീതവിദ്വാന്മാരെ കാണാനും, കേൾക്കാനും അവരുടെ കൂടെ ഒന്നിച്ചിരുന്നു പാടുക എന്നതൊക്കെ ഒരു നിത്യചര്യായായിരുന്നു റാണി കൊച്ചുകുട്ടിയായിരിക്കുംബോൾ. ഇവരൊക്കച്ചേർന്ന് ഒത്തൊരുമിക്കുംബോൾ അവർ ചിട്ടപ്പെടുത്തുന്ന ഒരു പുതിയരാഗം, അതിനായി അവർ രൂപപ്പെടുത്തിയെടുക്കുന്ന വരികൾ ഇതൊക്കെ റാണിയുടെ കുട്ടിക്കാലത്തെ ദിനചര്യകളുടെ ഭാഗം ആയിരുന്നു.
പാട്ട് കേൾക്കുക ,പാട്ട് കൂടെപ്പാടുക, പാട്ടുമായിട്ടുള്ള നിത്യസംസർഗ്ഗത്തിന്റെ ഭാഗമായി അഛൻ , മൂളുന്ന ഓരോ രാഗങ്ങളും എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കൃത്യമായി ഏതാണ് 3 വയസ്സുമുതൽ റാണിക്ക് പറയാൻ സാധിച്ചിരുന്നു. ആദ്യത്തെ സ്റ്റേജ് performance നടത്തിയത് , 2 ആം ക്ലാസ്സിൽ പഠിക്കുംബോൾ സ്കൂളിലെ യുവജനോത്സവത്തിനായിരുന്നു. ആദ്യത്തെ ഗുരുവാ‍രാണ് എന്നു ചോദിച്ചപ്പോൾ റാണി അത്യത്സാഹത്തൊടെ പറഞ്ഞു , എന്റെ മൂത്തചേച്ചി, ഇന്ന് അംഗ്രികൾച്ചറൽ ഓഫ്ഫിസ്സറായി ജോലിചെയ്യുന്ന ചേച്ചി! “തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി ” എന്ന് ചേച്ചി പഠിപ്പിച്ച പാട്ടിന്റെ പ്രാക്ടീസിനിടയിൽ ആ പാട്ട് ചിട്ടപ്പെടുത്തിയ ദേവരാജൻ മാഷിനെ ,ആളറിയാതെ പാടിക്കേൾപ്പിക്കുകയും, അദ്ദേഹം തന്നെ, നീ പാടും നിനക്കുതന്നെ സമ്മാനം കിട്ടും, എന്നുള്ള അനുഗ്രത്തോടെ തന്നെ പാട്ടിന്റെ ആദ്യത്തെ സമ്മാനവും ആ വർഷം യുവജനോത്സവത്തിനു റാണിക്ക് കിട്ടുകയുണ്ടായി. “അഛന്റെ ഒപ്പം പല കച്ചേരികൾക്ക് പോയുള്ള പരിചയവും , പല പ്രശസ്തരുടെയും സംഗീതം കാതുകളിലും മനസ്സിലും പതിയാനായി കിട്ടിയ അനുഭവസംബത്ത് ഒരുപക്ഷെ എന്റെ ഏറ്റവും വലിയ സംഗീത വിദ്ധ്യാഭ്യാസമായിരുന്നേക്കാം”. സ്കൂൾ വിദ്ധ്യാഭാസത്തിനു ശേഷം, സ്വാതിതിരുനാൾ സംഗീതകോളേജിലായിരുന്നു കോളേജ് വിദ്ധ്യാഭ്യാസം. അവിടെ പല സംഗീതഭൂഷണ വിദ്വാന്മാരും,പലതരം demo performanceകൾ നടക്കുന്നത് കാണാനും കേൾക്കാനും ധാരാളം അവസരങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. കോളേജിൽ 8 വർഷം പഠിച്ച് , ഗാനപ്രവീണ പാസ്സായതിനു ശേഷം ആയിരുന്നു വിവാഹം. പ്രേമ വിവാഹം ആയിരുന്നു, ചേച്ചിയുടെ ഭർത്താവിന്റെ സഹോദരൻ ആണ് വിനോദ്! വയലിൻ ആർട്ടിസ്റ്റും, നല്ലൊരു കലാസ്വാദകനും ആയ അദ്ദേഹം ആണ് ഇന്നും റാണിയുടെ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് .കൂടാതെ വിനോദ് നല്ലൊരു കഥാകൃത്തും, നാടകരചയിതാവും ആണ്. റാണിയുടെ പ്രചോദനങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് ഏറെയാണെന്ന് തീർത്തും പറയാം.
റാണിക്ക് മൂന്ന് ആങ്ങളമാരും , മൂന്ന് ചേച്ചിമാരും ഉണ്ട്, നല്ലരീതിയിൽ സംഗീതരംഗത്ത് നിറഞ്ഞു നിൽക്കുന്നവരാണ് ഈ 6 പേരും! ബാബു നാരായണൻ, ഓൾ ഇൻഡ്യ റേഡിയോയിൽ വയലിൻ ആർട്ടിസ്റ്റ് , ഒരു ചേച്ചി രാജലക്ഷ്മി, സംഗീതകോളേജിൽ പ്രൊഫസ്സർ ആണ്, വീണയിലാണ് ചേച്ചിയുടെ സംഗീത പാണ്ണ്ടിത്യം.
മസ്കറ്റിലെ ജീവിതത്തെക്കുറിച്ചു റാണി മനസ്സ് തുറന്നു!, ഞങ്ങൾക്ക് രണ്ട് കുട്ടികൾ , പ്രണവും മാധവും , രണ്ടു പേരും നന്നായി പാടും. ഇവിടെ വന്നതിനു ശേഷം റാണീ ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ്, മലയാളി സംഘടന എന്നി പല സ്റ്റേജ് പെർഫോമൻസുകൾ ചെയ്യാൻ ക്ഷണിക്കുകയും അതുവഴി , നല്ല പ്രോത്സാഹനങ്ങൾ കിട്ടിത്തുടങ്ങി. എന്നാൽ കുട്ടികൾ, കുടുംബം എന്നയുടെ ആദ്യപടികളിൽ കുറച്ചുനാൾ മാറിനിൽക്കേണ്ടി വന്നത്, സംഗീതത്തിന്റെ ലോകത്ത്നിന്ന് ഒരു വലിയ അകൽച്ച ഉണ്ടാക്കി. സിനിമകൾക്കു പാടാനുള്ള പല അവസരങ്ങളും ഒഴിവാക്കേണ്ടി വന്നു. എന്നാൽ പിന്നീട് ഇതിനെല്ലാം പതിന്മടങ്ങ് അവസരങ്ങൾ കിട്ടാനും, വീണ്ടും രമേഷ് നാരായണൻ മാസ്റ്ററുടെ അടുത്ത് പതിവായി സാധകം ചെയ്യാനും, പഠിക്കാനും പോകുന്നതിനാൽ ,നമ്മുടെ ഉച്ചാരണവും, സംഗീതത്തിന്റെ നേരായ ശ്വാസോച്ഛാസരിതിയും ഇന്നും നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു.
ഗൾഫ് എന്നൊരു ലോകം സംഗീതത്തെ സ്നേഹിക്കുന്നുണ്ടൊ എന്നൊരു ചോദ്യം , റാണിക്ക് ഒരു നിമിഷത്തെ മൌനത്തിൽ എത്തിച്ചു എന്നു തോന്നുന്നു! അവസരങ്ങൾ ഉണ്ട് എന്നാലും, ഇവിടത്തെ സ്റ്റേജ് പ്രോഗ്രാമുകൾക്കായി സാധാരണ, നാട്ടിൽ നിന്നുള്ള പാട്ടുകാരെയും ,ആർട്ടിസ്റ്റുകളെയും മറ്റും ആണ് കൊണ്ടുവരാറ്. ഇവിടെത്തെ സേറ്റേജ് പ്രോഗ്രാമുകൾ ഒരു നോസ്റ്റാൽജിയ തന്നെയാണ്, പ്രത്യേകിച്ച്, എന്റെ മനസ്സിലെ വലിയ സ്വപ്നം ആണ് ഇവിടുത്തെ ആംഫി തിയറ്ററിലും, ഓപ്പൺ തീയറ്ററിലും മറ്റും പാടുക എന്നുള്ളത്! ഇവിടുത്തെ പ്രത്യേകത quality of sound ആണ്. ഇപ്പൊൾ എനിക്കും ചെറിയ ചാൻസ് ഒകെ വന്നുതുടങ്ങിയിട്ടുണ്ട്, സ്റ്റേജിലും പിന്നെ ആൽബങ്ങളിലും മറ്റും പാടാനായി അവസരങ്ങൾ ലഭിക്കുന്നുണ്ട്
ഇന്നത്തെ കുട്ടികൾ നന്നായി പാടുന്നു, പെട്ടെന്നു പഠിക്കുകയും grasp ചെയ്യുന്നു, എന്നാൽ അർത്ഥം മനസ്സിലാക്കി പാടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലെ! . അർത്ഥം മനസ്സിലാക്കി പാടുംബോഴാണ് , പാട്ടിന്റെ ആശയവും ഈണവും ചേർന്ന് ഒരു നല്ല feel പാട്ടിനുണ്ടാകുന്നത്. അവിടെ മാത്രം, എളുപ്പം പഠിച്ചു പോകുന്ന പാട്ടുകളിൽ ഇന്നത്തെക്കുട്ടികൾ മറന്നു പോകുന്നത് ആ feel ന്റെ അഭാവം മാത്രം! എന്നാൽ പഴയ പാട്ടുകൾ ഇന്നത്തെ മത്സരങ്ങൾക്ക് പഠിച്ച് പാടാനായി അവർ കാണിക്കുന്ന ഉത്സാഹത്തെക്കുറിച്ച് പറയാതെ വയ്യ. ഒരു സ്റ്റേജ് ഷോക്ക് ഒക്കെ, അടിപൊളി പട്ടുകൾ പാടാനാണ് ഇന്നത്തെ ജനറേഷൻ കുട്ടികൾക്ക് താല്പര്യം. അതുകേൾക്കാനും ഇന്നത്തെ സഹൃദയർക്കും,കേൾവിക്കാർക്കും താൽപര്യവും ആണ്.
സ്റ്റേജ് ഷോകൾക്ക് പോകാനായി , വൈകാരിക ബുദ്ധിമുട്ടുകൾ ഒരു സ്ത്രീ എന്ന നിലയിൽ ഒന്നുംതന്നെ ഇതുവരെ ഉണ്ടായിട്ടില്ല ! എന്റെ കുടുംബത്തിന്റെയും ഭർത്താവിന്റെയും പൂർണ്ണ പിന്തുണ എനിക്കെന്നും ഉണ്ട്, അതില്ലാതെ ആർക്കും മൂന്നോട്ട്, വിജയിക്കാനാവില്ല. ഭർത്താവും മക്കളും ഒരുപോലെ സഹകരിച്ചാൽ മാത്രമെ , സംഗീതം പോലെയുള്ള നിത്യം സാധകവും, പ്രാക്ടീസും ആവശ്യമുള്ള കലകളിൽ നമുക്ക് മുന്നേറാൻ സാധിക്കയുള്ളു. വീട്ടിൽ ഞാൻ ഒരു മിക്സി ഓൺ ചെയ്യുബോൾ ആ മിക്സിയുടെ ശ്രുതിയിൽ പാടി practice ചെയ്യാൻ ശ്രമിക്കുന്നു!. 3 മണിക്കുറിലെ flight യാത്രസമയം പോലും പാടാൻ ശ്രമിക്കുന്നു, പലശ്രുതികളിൽ!. ശ്രുതിബോക്സ് വീട്ടിലുള്ളവർ രാവിലെതന്നെ അത് ഇട്ട് വീടിനും നമുക്കും ഒരു positive energy ലഭിക്കുന്നു. പിന്ന മസ്കറ്റിന്റെ പ്രത്യേക ഇവിടെ ധാരാളം ഒക്കെസ്റ്ട്രക്കാരും, സംഗീതവും, സംഗീത ഉപകരണങ്ങളിൽ വൈദക്ത്യം ഉള്ളവർ ധാരാളം ആണ്.
അതുപോലെ എന്റെ ഭർത്താവ് വിനോദ് നായർ പി ബി, ചെയ്ത നാടകം, അതിലൂടെ ഒരു പ്രൊഫഷണൽ സിംഗറിന്റെ ഒരു ചാൻസ് എനിക്ക് തന്നത് ,Dr.ശ്രീവത്സൻ ജെ മേനോൻ ആണ്. അതിന്റെ വരികൾ എഴിതിയത്, റഫീക് അഹമ്മദ് ആണ്. കൂടെ എനിക്ക് മറക്കാൻ പറ്റാത്ത, എന്നെന്നും എവിടെയും എടുത്തു പറയുന്ന ഗുരുനാഥന്മാരുണ്ട്, വർക്കല സി എസ് ജയറാം, പാൽക്കുളങ്ങര അംബികാദേവി, ജി സീതാലക്ഷ്മി റ്റീച്ചർ. ഇവർക്കുള്ള പ്രത്യേകത, മൂന്നുപേരും ചെമ്മാംകുടിയുടെ ശിഷ്യരാണ് എന്നുള്ളതാണ്! എല്ലാ ഗുരുക്കാളെയും സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് റാണി തന്നെ സംഗീതജീവിതത്തിന്റെ എടുകൾക്ക് അടിവരയിട്ടു.