Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

ഗീത ഏബ്രഹാം ജോസ്- ഇക്കാലത്തെ മഹിള

Posted on Categories KanmashiLeave a comment on ഗീത ഏബ്രഹാം ജോസ്- ഇക്കാലത്തെ മഹിള

img_20161012_141023

ഗീത ഏബ്രഹാം ജോസ്- ഇക്കാലത്തെ മഹിള

വീട്ടമ്മ അഥവാ housewife എന്നു കേട്ടാൽ നമ്മുടെ മനസ്സിൽ ഇക്കാലത്ത് അത്ര മതിപ്പില്ല. “ആ…“നെറ്റി ചുളിച്ച ഒരു സ്വാഗതം ആയിരിക്കും കിട്ടുക. ഇത് ബുദ്ധി ഹീനത അല്ലേ? തികച്ചും അഭ്യസ്ത വിദ്യരായ വീട്ടമ്മമാർ ധാരാളമുള്ള ഒരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഇതിനെ ഒരു കാരണമായി ഊന്നി പറയാവുന്നത് വിവാഹം വരെ പെണ്കുട്ടികളെ പഠിപ്പിക്കുക എന്ന നമ്മുടെ ചിന്താഗതി തന്നെയാണ്. ഒരു സര്വെ കേരളത്തിൽ ഇപ്പോൾ നടത്തിയാല് 8% കൂടുതൽ ബിരുദാനന്തര ബിരുദധാരികകൾ ആണെന്നു മനസ്സിലാക്കാൻ സാധിക്കും. ജോലി തേടി ആണ് ഇന്നത്തെ പെൺകുട്ടികൾ പോകുന്നത്. എല്ലാം നല്ലതിന് തന്നെ, കാരണം, സ്ത്രീകൾ അഭ്യസ്തവിദ്യർ അല്ലെങ്കിൽ നമ്മുടെ ഇപ്പോഴത്തെ ത്രിതല പഞ്ചായത്തിന്റെ കാര്യം എന്താകുമായിരിന്നു? പറഞ്ഞുവന്നത്, വീട്ടമ്മമാർ അഭ്യസ്ത വിധ്യരാണെങ്കിലും സമൂഹം അവരെ കാണുന്നത് അങ്ങനെയല്ല. ഈ സ്ഥിതിവിശേം മാറണമെങ്കില് അഥവാ മാറ്റണമെങ്കിൽ അവരുടെ വൈവിധ്യമാര്ന്ന കലാ വിരുതുകളും പാണ്ഡിത്യവും നമ്മൾ അംഗീകരിച്ചാൽ മാത്രമേ സാധിക്കൂ.ലോകത്തിന്റെ ഈ ഗൾഫ് ഭാഗത്തു നിന്നും ഉദാഹാരണത്തിനായി ഒരു മലയാളി സ്ത്രീയെക്കുറിച്ച് എടുത്തു പറയട്ടെ.

പേര് – ഗീത ഏബ്രഹാം ജോസ്,
താമസം- ദുബായ്
വിദ്യാഭ്യാസം- M Tech ,Electronics’/ Communication
ജോലി – എഞ്ചിനീയര്,Institute of Applied Science Tech
എഴുത്തുകാരി- നോവൽ “By the River Pampa I stood‘
ബ്ലോഗ്- http://auroragirl.blogspot.com/,

ധാരാളം വായിക്കുന്ന, ജീവിതത്തിൽ മറ്റെന്തിനെക്കാളും വായനക്കും,പുസ്തകങ്ങൾക്ക് വില കല്പ്പിക്കുന്ന,ഒരു ജീവിതം കൊണ്ട്,വലിയ വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ചു തീര്ക്കാൻ സമയം മതിയാവില്ല എന്നു കരുതുന്ന ഗീത. ജീവിതത്തിനെ പെന്ഷെൻ കാലത്ത്,പ്രകൃതിയോടു ചേര്ന്നു കിടക്കുന്ന ഒരു വീടും,സ്നേഹമുള്ള വീട്ടുകാരും, പുസ്തകങ്ങളെയും വായിച്ചു ജീവിക്കുന്ന സ്വപ്നം കണ്ടിരിക്കുന്ന ഗീത ജോസ്.ഏതൊരു സത്യവിരുദ്ധമായ കാര്യങ്ങളോടും ഉടനടി പ്രതികരിക്കുന്ന ഗീത,ഗള്ഫ് നാടുകളിൽ ചിലയിടങ്ങളിലെങ്കിലും സ്ത്രീകളോട് ഒരു വിവേചന മനോഭാവം വച്ചു പുലര്ത്തുന്നു എന്നു തീര്ത്തും വിശ്വസിക്കുന്നു.എന്നാല് സ്തീകളെ ഉയര്ന്ന വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കുന്ന ഗള്ഫ് രാജ്യങ്ങളും ഇല്ലാതില്ല.പ്രവസികളായിട്ടുള്ള എല്ലാ സ്ത്രീകളൂം തന്നെ പുരുഷന്മാരൊടു ചേര്ന്ന്, ഇന്ന് ബാങ്കിലും, ഹോസ്പിറ്റലുകളിലും, യൂണിവേഴ്സിറ്റികളീലും, സ്കൂളുകളിലും, ഓഫ്ഫിസുകളിലും ജോലി ചെയ്യൂന്നു.
കേരളത്തില് അധികം താമസിച്ചിട്ടില്ലാത്തെ ഗീതയുടെ കുട്ടിക്കാലം ഹൈദ്രബാദില് ആയിരുന്നു. വായനയിലും മറ്റും താല്പര്യം കാണിച്ചിരുന്ന ഗീതയെ വളരെ ചെറുപ്രായത്തില്ത്തന്നെ കവിത എഴുതാനും മറ്റും ഗീതയുടെ അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു.മഴത്തുള്ളികളാകുന്ന വെള്ളിത്തുള്ളികള് ജനാലയില് വന്നു ചിന്നിച്ചിതറുന്നതിനെക്കുറിച്ച് എഴുതുന്നതൊക്കെ, ഗീത ഇന്നും ഓര്ക്കുന്നു.1995 ആണ് ഗീത “By the River Pampa I stood”എന്ന നോവല് എഴുതിയത്. വര്ഷങ്ങള്ക്കു മുൻപ്,സ്വന്തം ജീവിതത്തിന്റെ തിരക്കഥ അല്ല,മറിച്ച് അതിലെ ചില സംഭവങ്ങള് തന്റെ പഴയ തലമുറയിലുള്ളവരുടെ കഥകളിലും വര്ത്തമാനങ്ങളില് നിന്നും,ജീവിതത്തിലും സംഭവിച്ചിരുന്നവ കഥാരൂപത്തില് ആയി എഴുതി.”എന്റെ കാഴ്ചപ്പാടില് ഒരോ മനുഷ്യനും ഓര്മ്മകളുടെ വലിയ ഖജനാവ് ആണ്,കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങള്ക്കും ധാരാളം കഥകള് പറയാനും ഓര്ത്തിരിക്കാനും ഉണ്ടാവും.ഈ കാഥകള് കേട്ടിരിക്കാന് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ആണ്.”ഗീതയുടെ ബുക്കില്,നാം കേട്ടുമറന്ന പല കഥകളുടെ ഛായയും ഉണ്ടാവാം.സ്വന്തം ചിന്താശകലങ്ങളില് ഈ യാഥാര്ത്ഥ്യം കൂടിക്കലര്ത്തുമ്പോള് ഗീതയുടെ കഥക്ക് ചിറകുകള് വെക്കുന്നു.ഗീതയുടെ നോവലിന്റെ കഥയും ഇതുപോലെ സിറിയന് ക്രിസ്ത്യന് കുടുംബങ്ങളുടെ പശ്ചാത്തലത്തില് നിന്നാണ് എടുത്തിട്ടുള്ളത്. ഇതിലെ രീതികളും ആഘോഷങ്ങളും,ജീവിതവും ഗീതക്ക് ഏറ്റവും പരിചിതമായവയാണ്.ഈ കഥയെഴുതി വന്നപ്പോള് അതിന്റെ ഒഴുക്കിന്,ഒരു താളവും ലയവും കണ്ടെത്താന് സാധിച്ചതും,ചിരപരിചിതമായ ജീവിതത്തിലുള്ള കഥകള് ഇതില് ഇഴുകിച്ചേര്ന്നതുകൊണ്ടാണ് എന്ന് ഗീത വിശ്വസിക്കുന്നു

എല്ലാത്തരം ഭക്ഷണങ്ങളെയും ഇഷ്ടപ്പെടുന്ന ഗീതക്ക്, കേരളത്തനിമയുള്ള ഭക്ഷണത്തോട് ഒരു പ്രത്യേക ഇഷ്ടം ഇല്ലാതില്ല. കഥകളും കവിതകളെയും ആരാധിക്കുന്ന ഗീത കോളേജില് സയന്സിനോടും, കണക്കിനോടും ഉള്ള താല്പര്യത്താല് ഇലക്ട്ര്രോണിക്സ് /കമ്മ്യൂണിക്കേഷനില് എംഞ്ചിനീയറിഗ് പഠിച്ചു,കൂടെ മദ്രാസിൽ നിന്നും IIT യും എടുത്തിട്ടുണ്ട്. ധാരാളം കൂട്ടുകാരുള്ള ഗീത, മാനസികമായി നമ്മുടെ ചിന്താഗതികളും അഭിപ്രായവുമായി ചേര്ന്നു പോകുന്നവരുമായി കൂടുതല് ഇടപഴകാന് ഇഷ്ടപ്പേടുന്നു.കൂട്ടുകാര് എന്ന വാക്കിനു ഗീത പറയുന്ന അര്ത്ഥം,സത്യസന്ധത, തുറന്നമനസ്സുള്ള, പെരുമാറ്റം, കാപട്യമില്ലാത്ത, രണ്ടുമുഖങ്ങള് ഇല്ലാത്ത,ആത്മാര്ത്ഥതയുള്ളവരെ തിരിച്ചറിയാവുന്ന ഒരു മനസ്സ്.ജോലിചെയ്യുന്ന മാതാപിതാക്കള്ക്ക്, കൃമാനുസൃതിമായ ദിവസവും രീതികളും ഉണ്ടാവും, അതുമനസ്സിലാക്കി പെരുമാറാനും എന്നാല് ഏറ്റവും കൂടുതല് സമയം തന്റെ മകള്ക്കായി ചിലവിടാനും ഗീത ശ്രദ്ധിക്കാറുണ്ട്.

നിൻ തുംബു കെട്ടിയിട്ട ചുരുൾ മുടിയിൽ

Posted on Categories KanmashiLeave a comment on നിൻ തുംബു കെട്ടിയിട്ട ചുരുൾ മുടിയിൽ

തലമുടി ഒരു പ്രതിഭാസമാണു്.സ്വന്തം തലയിൽ വളരുന്ന മുടി വെട്ടാനും വളര്‍ത്താനും സ്വാതന്ത്ര്യമുള്ള, മുണ്ഡനം ചെയ്തതലയിലും സൌന്ദര്യം കാണാൻ കഴിവുള്ള ഒരു സമൂഹം ഇന്നും നമ്മുക്കുണ്ട് എന്നത് ഒരു പ്രത്യാശമാത്രമല്ല. സ്ത്രീയുടെ സൌന്ദര്യത്തെപ്പറ്റി പാടിപുകഴ്ത്തുന്ന എല്ലാ കഥകളിലും കവിതകളിലും ഏറ്റവും പ്രാധാന്യമുള്ളൊരു ഭാഗമാണ് കാർക്കൂന്തലിനെപ്പറ്റിയുള്ള വർണ്ണന. അതോടൊപ്പം പേടിപ്പെടുത്തുന്ന യക്ഷിക്കഥകളിലെ ഭയത്തിന്റെ ആക്കം കുട്ടുന്നത്, അഴിഞ്ഞുല കേശഭാരം ആണ്. തല മുണ്ഡനം ചെയ്യൂന്നത് ഭക്തിയുടെ പ്രതീകമായും കണക്കാക്കപ്പെടുന്നു.
എന്റെ കേശഭാരം എന്നും എനിക്ക് ആശയായി,
നീണ്ടമുടിയിഴകളിൽ വിരലോടിക്കനുള്ള ആഗ്രഹം,
എന്നന്നേക്കുമായി മനസ്സിന്റെ കോണിലൊളിപ്പിച്ചു.
മുടിയിഴക്കഷണങ്ങൾ സ്വപ്നങ്ങൾ മാത്രമായി ,
അത്യാവേശത്തോടെ ഞാൻ സ്നേഹിച്ചോമനിച്ച,
കാർക്കൂന്തലുകൾ മണ്ണിരകളായി ഏതോലോകത്ത്!

മനുഷ്യനിലും,മൃഗങ്ങളിലും മാത്രം കാണപ്പെടുന്ന, പ്രോട്ടിനിന്റെ പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്ക് സ്വീകരിക്കപ്പെട്ടത്. പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ വ്യത്യതസ്വഭാവം ഉണ്ട്. മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും ആയുസ്സ് ആറ് വർഷവുമാണ് മെലനിൻ മുടിക്കു കറുപ്പ്‌ നിറം നൽകുന്നു. മനുഷ്യരിൽ ഒരു മാസത്തിൽ അര ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല. പുരുഷന്റെ മുടിയുടെ ജീവിതകാലം മൂന്നു മുതൽ അഞ്ചുകൊല്ലം വരെയും സ്ത്രീകളിൽ ഇത് ഏഴുകൊല്ലം വരെയുമാണ്. കൺപീലികളുടെ ആയുസ് ആറുമാസമാണ്.

മുടി പൊഴിയുമ്പോഴോ, നരയ്‌ക്കുമ്പോഴോ മറ്റ്‌ തലമുടി പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴോ അല്ല മുടിയുടെ സംരക്ഷണത്തേക്കുറിച്ച്‌ ചിന്തിക്കേണ്ടത്‌. ജനനം മുതല്‍ തന്നെ ശരീര ആരോഗ്യസംരക്ഷണത്തോടൊപ്പം മുടിയുടെ സംരക്ഷണവും തുടങ്ങണം. ചെമ്പരത്തിപ്പൂ,മുട്ട,നാരങ്ങ,തേങ്ങാപ്പാല്‍,കറ്റാർ വാഴ,മയിലാഞ്ചി എന്നിവയെല്ലാം തലമുടി വളരാനായി, തലയിൽ തേച്ചുപിടിപ്പിക്കുകയും, എണ്ണ കാച്ചിതേക്കുകയും ചെയ്യാം. ആയുര്‍വേദശാസ്‌ത്രം നിഷ്ക്കർഷിക്കുന്നത് തലമുടിയുടെ സംരക്ഷണത്തിൽ തലയിൽ എണ്ണ തേയ്‌ക്കുന്നതാണ്‌ ഏറ്റവും പ്രധാനം. അതോടൊപ്പം ആഹാരക്രമം, ആഹാരസാധനങ്ങൾ, കുളി, ഉറക്കം, മാനസികാരോഗ്യം എന്നിവയ്‌ക്കും പ്രാധാന്യമുണ്ട്‌. നാം കഴിക്കുന്ന വിവിധതരം ആഹാരസാധനങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്നാണ് ആയുര്‍വേദശാസ്‌ത്രം പറയുന്നത് . അതിൽ അസ്‌ഥിക്ക്‌ പരിണാമമുണ്ടാകുമ്പോൾ ഉപോല്‌പന്നമായി ഉണ്ടാകുന്നവയാണ്‌ നഖങ്ങളും മുടിയും. അതുകൊണ്ട്‌ തന്നെ രോഗനിര്‍ണയത്തില്‍ മുടിയുടെ ആരോഗ്യവും പരിശോധനാവിഷയമാകുന്നു.
മുടിയുടെ നിറം, ബലം, അളവ്‌, വളര്‍ച്ച എന്നിവയിലാണ്ടുകുന്ന വ്യത്യാസങ്ങൾ പോഷകക്കുറവ്‌ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ ശക്‌തിക്കുറവ്‌ എന്നിവ കൊണ്ടാകാം.പാല്‍, മുട്ട, എണ്ണകൾ, എള്ള്‌, അണ്ടിപ്പരിപ്പ്‌, കടല, ചെറുപയര്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ആഹാരംപോലെ തന്നെ പ്രധാനമാണ്‌ വിശ്രമവും ഉറക്കവും. ഇവയും ചിട്ടയായി ക്രമമായി ശരീരത്തിനു ലഭിക്കണം. രാവിലെ നേരത്തെ ഉറക്കമുണരുന്നതും രാത്രി നേരത്തെ ഉറങ്ങുന്നതും ആരോഗ്യത്തിന്‌ മാത്രമല്ല മുടിയുടെ വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും നല്ലതാണ്‌. കുളിക്കുന്നത്‌ ഒരേ സമയത്താകുന്നതാണ്‌ നല്ലത്‌. ആരോഗ്യമുള്ളവര്‍ക്ക്‌ രണ്ടു നേരവും കുളിക്കാം. രാവിലെ നേരത്തെ കുളിക്കുന്നതാണ്‌ തലമുടിയുടേയും ശരീരത്തിന്റേയും ആരോഗ്യത്തിനും നല്ലത്‌.കുളിക്കുമ്പോള്‍ നിര്‍ബന്ധമായും തലയില്‍ എണ്ണതേച്ച ശേഷം കുളിക്കണം. പ്രത്യേകിച്ചും രാവിലെ കുളിക്കുമ്പോള്‍. എണ്ണതേച്ചു കുളിക്കുന്നത്‌ ചെറിയ പ്രായത്തിലെ ശീലിക്കുന്നതാണ്‌ ആരോഗ്യപ്രദം.

ശരീരത്തിന്റെ ഏറ്റവും പ്രധാനഭാഗം തലയാണ്‌ ,ഒരു ചെടിക്ക്‌ വേരുകൾ എന്നപോലെ. അതുകൊണ്ട്‌ തലയില്‍ തേയ്‌ക്കുന്ന എണ്ണ ശരീരത്തിനു മുഴുവനും ആരോഗ്യദായകമാകുന്നു. എണ്ണ തേച്ചശേഷം സോപ്പ്‌, ഷാംപൂ എന്നിവ ഉപയോഗിച്ച്‌ എണ്ണ പൂര്‍ണമായും കഴുകി കളയുന്നതും മുടിക്ക്‌ ഹാനികരമാണ്‌. ദിവസവും തേയ്‌ക്കുമ്പോള്‍ കുറഞ്ഞ അവില്‍ തേച്ചാല്‍ മതി. സോപ്പിനും ഷാംപൂവിനും പകരം 15 ദിവസത്തില്‍ ഒരിക്കല്‍ താളിതേച്ചു എണ്ണയും അഴുക്കും നീക്കം ചെയ്യാവുന്നതാണ്‌. അതിനായി ചെമ്പരത്തിയില, കടലമാവ്‌, പയര്‍പൊടി, കഞ്ഞിവെള്ളം എന്നിവ ഉപയോഗിക്കാം.

മുടിയുടെ ആരോഗ്യത്തിനായി കുളിക്കുന്നത്‌ ഒരേ സമയത്താകണം. നട്ടുച്ചയ്‌ക്കും ജോലി, കളി, ആഹാരം കഴിച്ചുകഴിഞ്ഞ ഉടനെ എന്നീ അവസരങ്ങളില്‍ ആകരുത്‌. കുളികഴിഞ്ഞ്‌ തലമുടി ഉണങ്ങുന്നതിനു മുന്‍പ്‌ കെട്ടിവയ്‌ക്കരുത്‌ ഉണങ്ങിയശേഷം നന്നായി ചീകി മുറുക്കി കെട്ടിവയ്‌ക്കുന്നതാണ്‌ തലമുടി വളരാന്‍ നല്ലത്‌. ഫാനിന്റെ കാറ്റില്‍ തലമുടി ഉണക്കരുത്‌. സാമ്പ്രാണിക്കട്ട, കുന്തിരിക്കം എന്നിവയുടെ പുക മാസത്തിൽ ഒരിക്കല്‍ തലമുടിയില്‍ ഏല്‌പിക്കുന്നതും നല്ലതാണ്‌. പിച്ചിപ്പൂവ്‌, താഴംപൂവ്‌, മുല്ലപ്പൂവ്‌, കൊഴുന്ന്‌, തുളസിയില എന്നിവ തലമുടി ഉണങ്ങിയശേഷം തലയിൽ വയ്‌ക്കുക. ആരോഗ്യമുള്ള മനസും ശരീരവും എന്നതാണ്‌ കേശസംരക്ഷണത്തിൽ ഏറ്റവും പ്രധാനം.

ഇതെല്ലാം ആരോഗ്യം, ഘടനകൾ എന്നാൽ ഇതിനെല്ലാം അപ്പുറത്തായി മനസ്സിന്റെ ആരോഗ്യത്തിലും, പ്രതിഫലനത്തിലും ഒരു നല്ലഭാഗം തലമുടിക്കുണ്ട്. ക്യാൻസർ പോലെയുള്ള രോഗങ്ങളിൽ തലമുടി പാടെ പൊഴിഞ്ഞു പോകുന്നു. ഒരു അടയാളമായി അവശേഷിക്കുന്നു. പലതരത്തിലുള്ള ത്വക്ക് രോഗങ്ങളിലും തലമുടി വട്ടത്തിൽ പൊഴിഞ്ഞു പോകുന്നു. സാധാരണയല്ലാത്ത മാനസിക സമ്മർദ്ദം ഉള്ളവരിലും തലമുടി കൊഴിഞ്ഞു പോകാറുണ്ട്. അലോപ്പൊത്തിയെക്കാളേറെ ആയുർവേദത്തിൽ തലമുടിക്കായി ധാരാളം മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. കവികൾ പാടിപുഴ്ത്തുന്നു സൌന്ദര്യങ്ങളിലെല്ലാം, മുടിയെക്കുറിച്ച് വിവരണങ്ങൾ കാണുന്നു. ഇന്ന് ധാരാളം സ്ത്രീകൾ അവരുടെ തലമുടി മുറിച്ച് നൽകുന്നു, ക്യാൻസർ പോലെയുള്ള രോഗികൾക്ക് വിഗ് ഉണ്ടാക്കുന്നതിനായി. പലവിധത്തിൽ ഇന്ന് നമ്മുക്ക് തലമുടിയെ വർണ്ണിക്കാനും ആരാധിക്കാനും സാധിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റത്തിനൊത്ത് തലമുടി മുറിക്കുന്നവരും ധാരാളം, എന്നിരുന്നാലും സൌന്ദര്യത്തിന്റെ ഭാഗമായിത്തന്നെ മുടിയെ അന്നും ഇന്നും വാഴ്ത്തപ്പെടുന്നു.
ഒരു മുടിയിഴ : തലമുടി എന്ന പ്രതിഭാസം അലങ്കാരമാണ് സ്ത്രീക്ക് അതുപോലെ ആ പ്രതിഭാസത്തിനു കോട്ടം തട്ടിയാൽ സൌന്ദര്യത്തോടൊപ്പം ആരോഗ്യവും പോയി എന്നു തന്നെയാണ് വിശ്വാസം. പേഴ്സിസ് കംബാട്ട എന്ന മോഡൽ ഈ സൌദര്യത്തിന്റെ നിഖണ്ഡു മാറ്റി എഴുതിയ്രിരുന്നു. മോഡൽ, സിനിമാനടി, കഥകൃത്ത് എന്നീവ അവരുടെ സ്ഥാനമാനങ്ങൾ ,ഒപ്പം സ്റ്റാർ ട്രെക്ക് സിനിമയുടെ ഒരു പ്രധാന അഭിനേത്രിയും ആയിരുന്നു. സിനിമയിലെ ഒരു കഥാപാത്രത്തിനു വേണ്ടി തല മുണ്ഡനം ചെയ്ത കഥാപാത്രങ്ങൾ ധാരാളം അതിൽ പ്രമുഖർ ശബാനാ ആസ്മി , നന്ദിതബോസ എന്നിവരാണ്. എങ്കിലും ഇന്നും തുംബു കെട്ടിയ ചുരുൾമുടി സൌന്ദര്യം തന്നെയാണ്.

സുരഭി ലക്ഷ്മി- 2016 ലെ മികച്ച ദേശിയ നടി

Posted on Categories KanmashiLeave a comment on സുരഭി ലക്ഷ്മി- 2016 ലെ മികച്ച ദേശിയ നടി

img_20161012_141023

സുരഭി ലക്ഷ്മി- 2016 ലെ മികച്ച ദേശിയ നടി

ശബാന ആസ്മി, സീമ ബിശ്വാസ്, സ്മിത പാട്ടീല്‍, കങ്കണ റനൗത്ത് എന്നീ ദേശീയ അവാര്‍ഡ് ജേതാക്കളുടെ പേരിനൊപ്പമാണ് സുരഭി ലക്ഷ്മിയുടെ പേരും ഇനി ചേര്‍ത്തുവായിക്കാനാവുക. കാരണം ഇവരെല്ലാം തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രതിഭ തെളിയിച്ചവരാണ്. മലയാളത്തിലെ ഒരു ചലച്ചിത്ര/ടെലിവിഷൻ/നാടക അഭിനേത്രിയായ സുരഭി 2016 ലെ മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവർ ഇപ്പോൾ മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായി വേഷമിടുന്നുണ്ട്. യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലെ മികച്ച നടിയ്ക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്കാരം ലഭിച്ചു. അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

മീഡിയ വൺ ചാനലിന്റെ ഹാസ്യപരമ്പരയാണ് എം 80 മൂസ. നാട്ടിൽ മീൻ കച്ചവടം ചെയ്യുന്ന മൂസയുടെ ഭാര്യ പാത്തുമ്മയായി അഭിനയിച്ച സുരഭി ലക്ഷ്മി എന്ന കഥാപാത്രത്തത്തിന് കേരളക്കരയിൽ മാത്രമല്ലെ ആരാധകർ! കഥാപാത്രങ്ങളുടെ കോഴിക്കോടിൻറെ നാടൻ സംസാര ഭാഷ അവതരണം എന്നതാണ് പരിപാടിയുടെ പ്രധാന ആകർഷകത്വം. അതെ, ”കോയിക്കോട്ടെ പെണ്ണുങ്ങളെ കണ്ട്ക്കോ” എന്ന എപ്പിസോഡ് ഇറങ്ങിയതോടെ ഈ കഥാപാത്രങ്ങൾ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും എല്ലാം ഹിറ്റായി. മലബാഎ ഭാഷ ഇങ്ങനെ സംസാരിക്കുന്ന ഒരു സീരിയൽ വേറെയില്ല. ഏതെങ്കിലും സിനിമയിലോ സീരിയലിലോ ഏതെങ്കിലും ഒരു കഥാപാത്രമോ മറ്റോ വന്നാലായി. എം 80 മൂസ എന്ന സീരിയലിനെ ഇപ്പോൾ ജനങ്ങൾ വിളിക്കുന്നത് ‘പാത്തൂന്റെ സീരിയൽ‘ എന്നാണ്. പാത്തുവിന്റെ ഭാഷ, കഥാപാത്രത്തിന്റെ ലാളിത്യം, നിഷ്കളങ്കത, അതുകൊണ്ടുതന്നെയാണ് പാത്തു എന്ന സുരഭിയെ മലയാളികൾ ഏറ്റെടുത്തത് പ്രത്യേകിച്ചും പ്രവാസികളായ ആളുകൾ.

സുരഭി ലക്ഷ്മി വാണിജ്യസിനിമകളുടെ ഭാഗമാണോ അതോ സമാന്തര സിനിമകളുടെ ഭാഗമാണോ എന്ന ചോദ്യത്തിനുത്തരം ഇല്ല!. കഴിഞ്ഞ പന്ത്രണ്ട് വര്ഷമായി അവര് സിനിമയുടെ ഭാഗമായുണ്ട്. അഭിനയ പാടവം ഉണ്ടായിട്ടും നായികയായില്ല. പക്ഷെ മുന്നിര നായികമാര്ക്കൊന്നും കിട്ടാത്ത ഭാഗ്യം സുരഭി നേടി, പ്രധാനകഥാപാത്രമായി ആദ്യമായി അഭിനയിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയപുരസ്കാരം. നടിയെന്ന നിലയിൽ, കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്താൻ സുരഭിയെ പ്രാപ്തയാക്കിയത് നാടകത്തിന്റെ തട്ടകമാണ്. ഭരതനാട്യത്തില് ബിരുദം ഒന്നാം റാങ്കോടെ പാസായ കലാകാരിയാണ് സുരഭി. തിയേറ്റര്‍ പഠനം , രണ്ടാമത്തെ ഓപ്ഷനായിരുന്നു. പിന്നെ നടന വഴിയില്‍ നിന്ന് നാടക വഴിയിലേക്ക് മനസ്സും ശരീരവും ഒരേപോലെ ചലിച്ചു. അഭിനയത്തില് നാടകം നല്കുന്ന സ്വാതന്ത്ര്യം പൂര്ണമായി ആസ്വദിച്ച് സ്വയം നവീകരിക്കുകയാണ് സുരഭി ലക്ഷ്മി.
മീഡിയ വണ്ണിലെ ‘എം80 മൂസ’യിലും ‘മിന്നാമിനുങ്ങി’ലും പ്രാദേശികത അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഭാഷയിലും പെരുമാറ്റത്തിലും അത് പ്രകടമാവുകയും വേണം.
കഥാപാത്രങ്ങളിലേക്കൂള്ള വഴി
തിയേറ്റര് തന്നെയാണ് ഇതിന് പ്രധാനഘടകം. ഒരു കഥാപാത്രത്തെ വെറുതെ അവതരിപ്പിക്കുകയല്ല. ഗൗരവത്തോടെ കാണണം എന്ന കാഴ്ചപ്പാട് മാറ്റിയത് തിയേറ്റര് പഠനമാണ്. ആ പരിശീലനം കിട്ടിയില്ലായിരുന്നെങ്കില് കഥാപാത്രമാവുന്നതിന് വേണ്ടി കൂടുതല് പ്രയത്നിക്കണം എന്ന ചിന്ത മനസ്സിലും ,ശരീരത്തിലും വരില്ല എന്ന് സുരഭി തീർത്തും പറയുന്നു. അനില് തോമസ് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങിൽ തിരുവനന്തപുരം ഭാഷാ ശൈലിയാണ് ഉപയോഗിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വകലാശാലയിൽ പഠിക്കുമ്പോള് ഹോസ്റ്റല് മേട്രണായ മീന തിരുവനന്തപുരം സ്വദേശിയായിരുന്നു. മീന മേട്രന്റെ ഒരു “ ഓറ” ആ കഥാപാത്രത്തിന് വേണ്ടി ഞാൻ സ്വീകരിച്ചത്, ഒരിക്കലും അനുകരണമല്ല. കോഴിക്കോടന് ഭാഷയിലുള്ള പാത്തുവിനെ മറികടിക്കണം എന്ന ഒരു ചിന്തയും അതിൽ ഉണ്ടായിരുന്നു. എന്റെ സിനിമാ ജീവിതത്തില് മിന്നാമിനുങ്ങ് ഒരു നല്ല സിനിമയായിരിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.
നൃത്തം
നൃത്തം ഉപേക്ഷിച്ചതല്ല. നൃത്തത്തിനപ്പുറം നാടകത്തിനൊരു പഠനം ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. കാലടിയിൽ എത്തുന്നതിന് മുമ്പ് സ്കൂൾ ഓഫ് ഡ്രാമയെപ്പറ്റി കേട്ടിട്ടില്ലായിരുന്നു. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് നൃത്തം എടുത്തത്. പക്ഷെ അഭിനയം പ്രത്യേകമായി പഠിക്കാം എന്ന് പിന്നീടാണറിഞ്ഞത്.. നൃത്തത്തിന്റെ താളവും ഒക്കെ കൃത്യമായി ഞാന് നാടകത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. എട്ട് വര്ഷമായി നൃത്തം ചെയ്തിട്ട്. ഭരതനാട്യ ബിരുദം ഒന്നാം റാങ്കോടെ സുരബി പാസായിട്ടുണ്ട്.
നാടകം
ബോംബെ ടൈലേഴ്സ് സംവിധാനം ചെയ്ത വിനോദ് കുമാറിന്റെ തന്നെ യക്ഷിക്കഥകളും നാട്ടുവര്ത്തമാനങ്ങളും എന്ന നാടകത്തിൽ ഞാൻ നാടകത്തിന് വരട്ടെയെന്ന് ചോദിച്ചു! അങ്ങനെ 10 ദിവസം, മറ്റെല്ലാ പരിപാടികളും ഒഴിവാക്കി ഈ നാടകത്തിനുവേണ്ടി സമയം കണ്ടെത്തി. ഫോണ് കോളുകള് പോലും വേണ്ടെന്നുവച്ചു. ഉച്ചയ്ക്ക് തുടങ്ങി പുലര്ച്ചവരെ പരിശീലനം. ഒരു കല്യാണമണ്ഡപത്തിലായിരുന്നു റിഹേഴ്സല്. ഇടപ്പള്ളി അതീതി സ്കൂള് ഓഫ് പെര്ഫോമന്സ് ആണ് ബോംബെ ടൈലേഴ്സ് രംഗത്തെത്തിച്ചത്. നാടകം സിനിമ പോലെയല്ല. നാടകത്തിലെ ഓരോ രംഗവും എല്ലാവരും ചേര്ന്നാണ് വിപുലപ്പെടുത്തുന്നത്. ഓരോ സീനിനും അനുസൃതമായ സംഗീതം ഏതെന്ന് പരിശോധിക്കണം. ചമയം ഏതാവണം എന്ന് നിശ്ചയിക്കണം. അങ്ങനെ നിരവധി കാര്യങ്ങള് റിഹേഴ്സലിനൊപ്പം തന്നെ ചെയ്യണം. നാല്പതോളം പേരാണ് അതില് അഭിനയിച്ചത്. നാടകം എന്നത് വല്ലാത്തൊരു ശക്തിയാണ് തരുന്നത്. അതൊരു കൂട്ടായ്മയാണ്. സിനിമ എന്നത് പലതായി ചിതറിക്കിടക്കുകയാണ്. സിനിമ എന്നത് ഒരുപാട് ടേക്കുകളിലൂടെ കടന്നുപോകുമ്പോൾ നാടകം ഒറ്റ ടേക്കാണ്. എല്ലാവരും ഒരേ മനസ്സോടെ നിന്നെങ്കില് മാത്രമേ നാടകം ഒറ്റ ടേക്കില് ശരിയാവൂ. ‘യക്ഷിക്കഥകളും നാട്ടുവര്ത്തമാനങ്ങളും’ ഒന്നൂടെ ചെയ്യണം എന്നുണ്ട്. അധ്യാപകന് രമേഷ് വര്മ സാറിനൊപ്പം ബെര്ടോള്ഡ് ബ്രഹ്ത്തിന്റെ ‘സെത്സ്വാനിലെ നല്ല സ്ത്രീ’ എന്ന നാടകം ഉണ്ട്. ചെറിയ വേഷമാണെങ്കിലും പ്രാധാന്യം ഉണ്ടാവണമെന്നേ ആഗ്രഹിക്കുന്നുള്ളു.എല്ലാ കലാകാരന്മാര്ക്കും അവസരം കിട്ടണമെന്നാണ് സുരഭിയുടെ ആഗ്രഹം.
കുടുംബം
അച്ഛന് കെ.പി. ആണ്ടി ഞാന് പ്ലസ് ടുവിന് പഠിക്കുമ്പോള് മരിച്ചു. അദ്ദേഹം നല്ലൊരു കലാസ്വാദകനായിരുന്നു. മൂന്നര വയസ്സില് എന്നെ സ്റ്റേജിലേക്ക് ആദ്യമായി കയറ്റിയത് അച്ഛനാണ്. അമ്മ രാധ. നൃത്തവും നര്മ്മവും എല്ലാം അമ്മയില് നിന്നാവാം കിട്ടിയത്. സഹോദരങ്ങളും കലാകാരന്മാര് ആയിരുന്നെങ്കിലും അവരുടെയെല്ലാം ആഗ്രഹങ്ങള് പൂര്ത്തീകരിച്ചത് എന്നിലൂടെയാണ്. ഓരോ ഘട്ടത്തിലും പ്രോത്സാഹിപ്പിച്ചത് ഇവരെല്ലാമാണ്. സുബിത സന്തോഷ്, സുമിത അഖില്, സുധീഷ് എന്നിവരാണ് സഹോദരങ്ങള്. എന്റെ അമ്മാവനേയും നാട്ടുകാരേയും ആരേയും മാറ്റിനിര്ത്താനാവില്ല. ഇവരെല്ലാവരുമാണ് എന്നിലെ കലാകാരിയെ പ്രോത്സാഹിപ്പിച്ചത്.
മലയാള സിനിമകൾ
ഇരുവഴി തിരിയുന്നിടം – 2015,മിന്നാമിനുങ്ങ് – 2016,തിരക്കഥ, ഗുൽമോഹർ എന്നിവയാണ് സുരഭിയുടെ മലയാള സിനിമകൾ
അടിവര
കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും, തിയേറ്റർ ആർട്സിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഛായാഗ്രാഹകൻ വിപിൻ സുധാകറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.