Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

ഫാഷൻ പാഷൻ- സ്മിത ജേക്കബ്

Posted on Categories KanmashiLeave a comment on ഫാഷൻ പാഷൻ- സ്മിത ജേക്കബ്

IMG-20171106-WA0079
പ്രത്യേകിച്ചൊരു ഒബ്ജെക്റ്റീവ് ഒന്നുമില്ലായിരുന്ന ഒരാളായിരുന്നു ഞാൻ! പിന്നെ ഒരു പഴയ ഓർത്തഡോക്സ് ചിന്താഗതിക്കാരായ, ഒരു പാരബര്യകുടുംബത്തിൽ നിന്നും വരുന്ന ഒരാളായിരുന്നു ഞാൻ. എന്റെ 12ആം ക്ലാസ്സ് കഴിഞ്ഞാൻ എഞ്ചിനീയർ, ഡോക്ടർ നേഴ്സ് ഇതൊക്കെയായിരുന്നു എന്റെ മാതാപിതാക്കളുടെ ചിന്താഗതി. എന്റെ കൂടെ പഠിച്ചിരുന്ന ഒരാൾ എന്നൊട് ചോദിച്ചു ഇത്രനല്ല ക്രിയേറ്റീവ് ചിന്താഗതിയുള്ള നീ എന്തുകൊണ്ട് ഫാഷൻ ഡിസൈനിംഗ് പഠിച്ചുകൂട?അതായിരുന്നു എന്റെ ഇൻസ്പിരേഷൻ ചിന്തകൾക്ക് ചിറകു വിരിക്കാൻ കാരണം! എന്റെ 11 ആം ക്ലാസ്സിന്റെ സമയത്ത്, കൊട്ടാരക്കരയിൽ ആയിരുന്നു എന്റെ പഠനത്തിന്റെ ചിലഭാഗങ്ങൾ!എന്റെ ബെസ്റ്റ് കൂട്ടുകാരി നിസ്സാർ,അവൾക്കുവേണ്ടി ഞാൻ തുണിവാങ്ങി,സാധാരണ കാണാത്ത വിധത്തിലുള്ള ഒരു ഡ്രെസ്സ് ഉണ്ടാക്കി.എന്നാൽ അവരുടെ എല്ലാവരുടെയും പ്രതികരണം ആയിരുന്നു എന്നെ കത്തിച്ചത്, ഇംഗിനിഷിയേറ്റ് ചെയ്തത്,ഒരു സ്പാർക്ക് തന്നത്” എന്തുകൊണ്ട് ഫാഷൻ ഡിസൈനിംഗ് പാടില്ല”?. അവിടെനിന്നാണ് ഞാൻ ഫോക്കസ് ആയാത്,ഡിസൈനിംഗ് ആണ് എന്റെ ഒരു ഫോർട്ടെ’ എന്റെ ലക്ഷ്യം എന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു.

എന്നെക്കാളും പഠിക്കാൻ മിടുക്കരായിരുന്നു എന്റെ സഹോദരങ്ങളെല്ലാം! എന്റെ മാതാപിതാക്കൾ എന്നെ ഒരു ഡെന്റിസ്റ്റ് ആക്കാനായി കാശുകൊടുത്തു വിടാനിരിക്കയായിരുന്നു തീരുമാനം.എന്നാൽ എനിക്ക് ഫാഷൻ പഠിക്കണം എന്നുപറഞ്ഞപ്പോൾ അവരുടെ ആദ്യത്തെ പ്രതികരണം,“നിനക്ക് തയ്യക്കാരനാകാനാണോ താല്പര്യം? “ഒരിക്കലും കേൾക്കാത്ത ഒരു പാഠ്യപദ്ധതി കൂടെയായിരുന്നു അവർക്കത്! അതെ,തയ്യാക്കാർ ചെയ്യുന്നതെല്ലാം എനിക്ക് പഠിക്കണം,എന്നിരുന്നാലും ഫാഷൻ ഡിസൈനിംഗ് തന്നെയാണ് എന്റെ ഇഷ്ടം എന്ന് ഞാനെന്റെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി. എന്നാൽ എന്റെ അമ്മക്ക് ഞാൻ“ നിഫ്റ്റ്” ൽ ചേർന്ന് പഠിക്കുന്നതിനോട്,ഒരു ഡിപ്ലോമ എടുക്കുന്നതിനോട് താല്പര്യം ഇല്ലായിരിന്നു. ദൈവത്തിന്റെ കൃപയാൽ, മഡ്രാസിൽ ബി എസ്സി, റ്റെക്സ്റ്റ്ൽ ഡിസൈനിംഗ് പഠിക്കാനായി ചേർന്നു, ശേഷം അതിന്റെ തന്നെ പോസ്റ്റ് ഗ്രാജുവേഷനും കൂടി ചെയ്തു.

ഫാഷൻ പാഷൻ

തിരുവനന്ദപുരത്ത് സ്വന്തമായി ഒരു ഡിസൈൻ സ്റ്റുഡിയോ തുടങ്ങാനായി തീരുമാനിച്ച്,അവിടേക്ക് താമസം ആയി. മസ്കറ്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സ്മിതയുടെ ,തന്റെ സ്വന്തം ഡിസൈനിംഗ്’ നോടുള്ള ഒരു ആത്മാർത്ഥ കാഴ്ചപ്പാടിന്റെ ഭാഗം ആണ് ഈ ഒരു പറിച്ചു നടൽ! ജീവ സജീവ് എന്ന ഒരു പാർട്ണറോടൊപ്പം ആണ് സ്മിത തന്റെ ഡിസൈനിംഗ് ലൈൻ തുടങ്ങാൻ തീരുമാനി ച്ചിരിക്കുന്നത്.ഹാൻലൂം കൈത്തറി തുണിത്തരങ്ങൾക്ക് ഒരു പുതിയ മാനങ്ങൾ കൊടുത്തു കൊണ്ടുള്ള ഒരു ഡിസൈനിംഗ് ആണ് ഉദ്ദേശിക്കുന്നത്. ഇന്നത്തെ ഹാൻലൂം നെയ്ത്തുകാരുടെ കുട്ടികൾക്കും അവരുടെ ഈ നെയ്ത്തുരീതികൾ മുന്നൊട്ടു കൊണ്ടുപോകാനും,പുതിയ മേഘലകൾ കണ്ടെടുക്കാനും താല്പര്യം കുറഞ്ഞതുപോലെ! സാരി, സൽ വാർ മെറ്റീരിയൽ. നമ്മൾ വാങ്ങിക്കുന്ന തുണിക്ക്
എംബ്രോയിഡറി ചെയ്യുക, നമ്മുടെ തീരുമാനിങ്ങളനുസരിച്ച് സീസണുകളിൽ ഒരോരോ നിറങ്ങൾക്ക് പ്രത്യേകതകൾ നൽകി പ്രദർശിപ്പിക്കുക.പിന്നെ പലതരത്തിലുള്ള കട്ട്,അതായത് പലതരത്തിലുള്ള ഡിസംനിംഗിൽ, ലെഹംഗ, കുട്ടികൾക്കായും ,വെഡ്ഡിംഗ് ഗൌൺ എന്നിങ്ങനെയുള്ളവക്കെല്ലാം ഒരു പ്രത്യേക നിറങ്ങളും മറ്റും നൽകിയുള്ള ഒരു ഡിസംനിംഗ് ലൈൻ ആണ് ഉദ്ദേശിക്കുന്നത്.അതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം തുടങ്ങിക്കഴിഞ്ഞു,ഒരു സ്ഥലം വാടകക്കെടുത്ത്,നമ്മുക്കാവശ്യമുള്ള തുണിത്തരങ്ങൾ നേരിട്ട് നെയ്ത്തുകാരുടെ അടുത്തുനിന്നും വാങ്ങിവെച്ചുകഴിഞ്ഞു.

ഭാവപ്രചുരമായ ഒരു താല്പര്യവും എന്നും എനിക്കുണ്ടായിരുന്നു, എനിക്ക് എന്നോടു തന്നെയുള്ള ഒരു വിശ്വസവും വളരെ വലുതായിരുന്നു. അങ്ങനെയുള്ള ഒരു കഴിവ്,ഒരു സാധാരണ ഉടുപ്പിന്റെ ‘സ്പെഷ്യൽ’ ആക്കിയെടുക്കാനുള്ള ഒരു ശക്തി എന്റെയുള്ളിൽ ഉണ്ട് എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു.ഇതു രണ്ടും കൊണ്ട് എന്റെ സ്വപ്നങ്ങളിലേക്കെത്താം എന്ന് ,ഞാൻ സ്കൂൾ സമയം മുതൽ ഞാൻ വിശ്വസിച്ചുരിന്നു.ഇവിടെയെല്ലാം എന്റെ ദൈവം എന്റെ കൂടെയുണ്ടായിരുന്നു എന്നതുകൊണ്ട് മാത്രം ഞാൻ ആത്മവിശ്വാസ്ത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു.

ഡിസൈനിങ്

ഒരിക്കലും പ്രിയം പോകാത്ത മേഖലയാണ് ഫാഷന്റേത്. മനുഷ്യകുലം ഉള്ളിടത്തോളം കാലം പുതിയ ഫാഷനുകള് പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും. അല്പം കലാഭിരുചിയും ഭാവനയുമുള്ളവര്ക്ക് ഉചിത മാണ് ഫാഷന് ഡിസൈനിംഗ് രംഗം.ഓരോ കാലഘട്ടത്തിനുമനുസരിച്ചുള്ള വസ്ത്രസംവിധാനം ഒരുക്കാനുള്ള കഴിവാണ് ഈ കോഴ്സുകള് പഠിക്കുന്നതിലൂടെ ആര്ജിക്കുന്നത്.സൃഷ്ടിക്കുന്ന ഫാഷനുകള് ശ്രദ്ധേയമായിക്കഴിഞ്ഞാല് കരിയറില് വളരെ ഉയരാൻ സാധിക്കും.കേരളത്തില് തിരുവനന്തപുരമാണ് കേന്ദ്രം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും എം.ജി.സര്വകലാശാലയിലും ഫാഷന് ഡിസൈനിംഗ് കോഴ്സുകളുണ്ട്.

കുടുംബം

എന്റെ എല്ലാ ഡോക്ടൻ ജേക്കബ് രാജനുമാമായുള്ള വിവാഹത്തിനു ശേഷവും ,അദ്ദേഹം സ്വയം എന്നെ പ്രോത്സാഹിപ്പിച്ചു. എന്തായിരിക്കും, ഫാഷൻ ഡിസംനറും, ഒരു ഡോക്ടരും തമ്മിൽ ചേർന്നു പോകുമോ എന്ന് ചിന്താഗതിക്ക് അദ്ദേഹത്തിന്റെ മറുപറി” എന്താ ഫാഷൻ ഡിസൈനർ മനുഷ്യരല്ലെ? നീ നിന്റെ ചിറകുകൾ വിരിച്ചു പറന്നുയരൂ, ഞാൻ നിന്റെ കഴിവുകൾക്ക് ചുക്കാൻ പിടിക്കാൻ തയ്യാറാണ് ‘. ഇതാണ്, എന്റെ ഭർത്താവാണ് എന്റെ പ്രചോദനങ്ങൾക്ക് കാരണം. എന്റെ മകൾ ഇസ്സ് ജേക്കബിന്റെ കൂടെ ഇന്ന് ഞാൻ തിരുവനന്ദപുരത്ത് താമസിച്ച് എന്റെ ഡിസംനിംഗ് ലൈനിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നു.

വെറും പെണ്ണ്

Posted on Categories KanmashiLeave a comment on വെറും പെണ്ണ്

WhatsApp Image 2017-10-17 at 9.35.17 AM
സാധാരണദിവസം പോലെയുള്ള തുടക്കത്തിന്റെ ആദ്യപടി പത്രം വായന.തുടങ്ങുന്നതിനു മുൻപ് മനസ്സിൽ ഒരു പ്രാർത്ഥനെയുണ്ടായിരുന്നുള്ളു. കർത്താവെ‘ ഇന്നെങ്കിലും ബലാത്സംഗവും.സ്ത്രീപീടനവും, നിയസംഭയിലെ ഇറങ്ങിപ്പോക്കും മാത്രമായിരിക്കരുതെ.മുൻപേജ് വാർത്ത!പതിവുപടി തന്നെ ഇന്നും.വിശ്വാസങ്ങളനുസരിച്ച് ദൈവം സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.ആകാശം ഭൂമി, സൂര്യചന്ദ്രന്മാർ, താരാഗണങ്ങൾ തുടങ്ങിയവയെ ഓരോ ദിവസങ്ങളായി സൃഷ്ടിച്ച ശേഷം ആറാംദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചതായി ബൈബിൾ പഴയനിയമത്തിൽ പറയുന്നു. മണ്ണുകൊണ്ടു മനുഷ്യനെ മെനഞ്ഞുണ്ടാക്കിയ ദൈവം, മൂക്കിൽ ശ്വാസം ഊതി ജീവൻ നൽകി. സകല ജീവജാലങ്ങളുടെമേലും അവന് ആധിപത്യം നൽകി.മറ്റു ജീവജാലങ്ങളൊന്നും അവനു മതിയായ തുണയാവില്ല എന്നു മനസ്സിലായി. അതിനാൽ, ഹവ്വാ എന്ന സ്ത്രീയെ ദൈവം സൃഷ്ടിച്ചു. ആദാമിനെ ഒരു വാരിയെല്ല് ഊരിയെടുത്ത് അതിൽനിന്നാണ് ഹവ്വായെ സൃഷ്ടിച്ചതെന്നു ബൈബിൾ വിശദീകരിക്കുന്നു. പാതിശരീരം കൊണ്ട് മനുഷ്യനും സ്തീയും ഒന്നാണ് എന്ന് ദൈവം വ്യക്തമാക്കിയില്ലെ, ഇവിടെ!!

ആഷിഖ് അബു അദ്ദേഹത്തിന്റെ മലയാളസിനിമയിലൂടെ ശക്തമായി പ്രതികരിച്ചുകഴിഞ്ഞു കടുംനിറത്തിൽ, സ്തീകൾ പ്രതിസന്ധികൾ തരണംചെയ്യാൻ സമർത്ഥരാണ്.കഷമിച്ചും,സഹിച്ചും ജീവിക്കാൻ പഠിച്ച അതേമനോഭാവം, പ്രകോപിക്കപ്പെട്ടാൽ ശക്തമായി പ്രതികരിക്കും എന്ന് അടിവരയിടുന്ന ചിത്രമാണ് ‘22 ഫിമെയിൽ കോട്ടയം’.പ്രായോഗികബുദ്ധിയോടെ സത്യസന്ധമായി സ്വയം ജീവിച്ചുകാണിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതം.ഇതു സിനിമ,കഥമാത്രം,ഒരു വികാരപരവശമായ മനസ്സുമായി എല്ലാവരും സിനിമ കണ്ടിറങ്ങി. വേട്ടയാടപ്പെടുന്ന സ്ത്രീകളോട് ചെറുത്തു നിൽക്കാൻ ആഹ്വാനം ചെയ്യുന്ന സിനിമ. മലയാള സിനിമയിലെ സ്ഥിരം സ്ത്രീ സങ്കല്പം പൊളിച്ചെഴുതുന്നുണ്ട് ഈ സിനിമ. അവിടുന്നു തുടങ്ങുന്ന ജീവിതത്തിന്റെ പച്ചയായ കഥ.മനസ്സിൽ ഒരായിരം പ്രലോഭനങ്ങളും,വീരശൂരചിന്തകളും എല്ലാം ഒരുമിച്ചെത്തി, സിനിമാ ഡയലോഗുകൾ പോലെ!

വീറും വാശിയോടെ എല്ലാവരും ഫെയിസ് ബുക്കിലും, വാരികളിലും പത്രങ്ങളിലും, തകർത്ത് എഴുതി, റ്റി വി ചാനലുകൾ ഘോരഘോരം വാദിച്ചു. സോഷ്യൽ നെറ്റ്വർക്കുകൾ പുതിയതമുറയുടെ ചിന്താഗതിയും സ്വഭാവവും നിർവ്വീര്യമാക്കുന്നു എന്നു പറഞ്ഞവർ,ഒരു നിമിഷം ഉണർന്നു ചിന്തിച്ചു.ന്യൂ ഡെൽഹി സംഭവത്തിന്റെ രണ്ടാം ദിവസം പകൽ രാഷ്ടവും,രാഷ്ടനഗരവും,രാഷ്ട്രത്തലവന്മാരും കുടഞ്ഞെഴുനേറ്റു.സെക്കന്റുകളും മിനിറ്റുകളും വെച്ച്, ലക്ഷോഭലക്ഷം ആൾക്കാർ ജീവനോടുമല്ലിടുന്ന പെൺകുട്ടിക്കായി നിരത്തിലിറങ്ങി.കൂടെ ഗവണ്മെന്റും , സൈന്യവും,പോലീസും,ക്രൈസിസ് ഫോഴ്സും എന്നു വേണ്ട എല്ലാവരും കൊടുംതണുപ്പിലും വിയത്തു. ജനങ്ങളുടെ ഒത്തൊരുമക്ക് സോഷ്യൽനെറ്റ്വർക്ക് താങ്ങും തണലുമായി.

എന്തികൊണ്ടണ് സ്തീകൾ ബലാൽക്കാരത്തിനിടയാകുന്നത്? എന്തായിരക്കണം അവരുടെ പ്രതികരണം? വെറും ഒരു കുപ്പത്തൊട്ടിയായി, സമൂഹത്തിൽ നിന്നും,വീട്ടിൽ നിന്നും സുഹൃത്തുക്കിടയിൽ നിന്നു പോലും തിരസ്കരിക്കപ്പെടുന്ന ഇവർ ജീവിതത്തിൽ എന്തു ചെയ്യണം എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്?

പി ജെ ജെ ആന്റണി, കഥകൃത്തും,പത്രപ്രവർത്തകനും, എച്ച് ആർ അഡ്മിനിസ്റ്റ്രേറ്ററും ,പരിവർത്തകനും ആയ, ഇദ്ദേഹത്തിന്റെ വിദക്താഭിപ്രായത്തിൽ, സ്ത്രീകൾ സ്വയം മനസ്സിനെ ധൈര്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സുഹൃത്തുക്കൾക്കും,അടുത്തറിയാവുന്നവർക്കും, ‘ പ്രതാപ് ‘ എന്നറിയപ്പെടുന്ന ,മലയാളികളുടെ പ്രണയനായകൻ, സംവിധായകൻ, എഴുത്തുകാരൻ, പ്രൊഡ്യൂസർ, പ്രതാപ് പോത്തൻ,സ്ത്രീകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പല ദിശകളിലേക്ക് നമ്മുടെ ചിന്താഗതിയെ കൊണ്ടുപോകുന്നു. പല ഭാഷകളിലായി തൊണ്ണുറ്റി അഞ്ചിലേറെ സിനിമകളിൽ അഭിനയിച്ച പ്രതാപ് പോത്തൻ സ്ത്രീകളേക്കുറിച്ചുള്ള ചോദ്യങ്ങൾ ഒരു 100 കോടിയുടെ വിലകൽപ്പിക്കുന്നു. ബലാക്കാരങ്ങളും ,ഹീനകൃത്യങ്ങൾക്കും മനുഷ്യനുണ്ടായ കാലമുതൽക്കേയുണ്ട് എന്നു കരുതുന്നു.മനുഷ്യന്റെ ചിന്താഗതിക്ക് മാറ്റം വരാനുള്ള നമ്മുടെ പ്രതീക്ഷകൾ തികച്ചു അസ്ഥാനത്താണെന്ന് .സ്ത്രീകളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നും,എങ്ങനെ ജീവത്തോടൂ പ്രതീകരിക്കും എന്നതിനു,ശരിയായ ഉത്തരം ആരുക്കും തരാൻ സാധിക്കും എന്നു തോന്നുന്നില്ല.എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ദു:ഖപര്യവസായി സംഭവങ്ങൾക്ക് അടിമപ്പെട്ടുകിടക്കുന്നു. സഹകരിക്കാൻ മാനസ്സില്ലാത്തെ ഭാര്യയോടു ഭർത്താവു ചെയ്യുന്നതും ബലാൽക്കാരം അല്ലെ?

തന്നിലും ഉയർന്ന മാനസമ്മാനങ്ങൾ കൊടുത്താൽ കൈവിട്ടു പോകുന്നത് സ്വന്തം സ്ഥാനം ആണെന്ന അപകർഷാബോധം മാത്രമല്ലെ ഇത്? ജയാനൻ വിൻസെന്റ് , വിവിധ ഭാഷകളികെ സിനിമകളിലൂടെ,ഇന്ധ്യയിലെ അറിയപ്പെടുന്ന ഒരു മുൻ നിരസിനിമാറ്റോഗ്രാഫർ ആണ്.ഹിന്ദു ദിനപ്പത്രം അത്യഭൂതായ ക്യാമറ ചാതുര്യത്തെ മുൻനിർത്തി അദ്ദേഹത്തെ ഇൻഡ്യയുടെ “എയ്സ് ലെൻസ് മാൻ’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സിനിമാലോകം സ്ത്രീകൾക്ക് വളരെ സെയ്ഫ് ആണ്.എന്നാൽ കാസ്റ്റിം കൌച്ച് എന്നത് തികച്ചു വ്യത്യസ്ഥമായ ഒരു സംഗതിയാണ്.സ്ത്രീകളെ ദൈവമായി കണ്ട് പൂജിക്കുന്ന ഈ രാജ്യത്ത് ബലാക്കാരം ചെയ്യപ്പെടുന്ന സ്ത്രീ,ദൈവത്തിന്റെ പ്രതിരൂപം അല്ലാതായിത്തിരുമൊ?

എവിടെനിന്നുവരും താൽക്കിലികമായ പരിഹാരം? ഇന്നുവേണം പരിഹാരം, കോടതികയറിയിറങ്ങി, വർഷങ്ങൾ കഴിഞ്ഞാലും,മനസ്സും ചെരുപ്പും തേഞ്ഞുമാഞ്ഞ്, ജീവിതം തീരുന്ന കാലത്തല്ല!! ഒരു സീനിയ അഭിഭാഷകനായ ,ജോർജ്ജ് കോശിയുടെ അഭിപ്രായത്തിൽ Adv. George Koshy സ്തീകൾക്കായി ഗവണ്മെന്റ് പലതരം ദീർഘദർശിയായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശ്ഒരു വിക്റ്റിം കോംബൻസേഷൻ സ്കീം ‘കൊണ്ടുവന്നു കഴിഞ്ഞു. അതിൻപ്രകാരം,ഇത്തരം ഹിംസകൾക്ക് ഇരയാക്കപ്പെടുന്നവർക്കും അവരുടെ കുടുംബാഗംങ്ങൾക്കും വേണ്ടി സാബത്തിക സഹായങ്ങളും മറ്റു സഹായസഹകരണങ്ങളും ചെയ്തുകൊടുക്കുവാൻ വേണ്ടിയുള്ളതാണ് ഈ നിയമം. ഇത്തരം ആപത്തുകൾ നേരിട്ടവരുടെ കൂട്ടത്തിൽ,
ബലാസംഗം,ആസിഡ് ഒഴിച്ചുകത്തിക്കപ്പെട്ടവർ, ജോലിതേടിപ്പോയിചതിക്കപ്പെടുന്നവർ എല്ലാം തന്നെ ഉൾപ്പെടുന്നു.

രാജേശ്വരി അശോക് മസ്കറ്റിൽ ഒമാൻ എയറിൽ ജോലിചെയ്യുന്നു,അതുമാത്രമല്ല ഒരു ജേർണലിസ്റ്റായും ഇവർ ജോലിചെയ്തിട്ടുണ്ട്.ഇന്നത്തെ കാലത്തുപോലും, ബലാത്സംഗച്ചെയ്യപ്പെടുന്ന ഏതൊരു സ്ത്രീക്കും, കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ സഹായസഹകരണങ്ങളോ സഹായമോകിട്ടുന്നില്ല. സ്ത്രീകളുടെതല്ലാത്ത ഒരു തെറ്റിനുകാരണമായിം,വളരെ പൈശാചികമായ ഒരു മാനസികാവസ്ഥയിലുള്ള മനസ്സിനെ ശാന്തമായി,ദയയോടെ ഇടപെടുന്നതിനുപകരം, നികൃഷ്ടമായി ചോദ്യംചെയ്യപ്പെടുന്നു.ഇതൊന്നും സ്വന്തം ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നു കിട്ടുന്നില്ല എങ്കിൽ അവ സ്വയം കണ്ടെത്തി സധൈര്യം ,തലയുയർത്തി നടക്കാനുള്ള മാസസികാവസ്ഥ ഉണ്ടാക്കിയെടുക്കണം. ശരിയായ മരണം വരുന്നതുവരെ,ജീവിച്ചു മരിക്കുന്ന അവസ്ഥ… അതാണ് ബലാത്സംഗത്തിന്റെ അനുഭവത്തിൽ ഉണ്ടകുന്നത്.

ഒരു കുറുപ്പടി:-സൈക്കോളജിസ്റ്റും,പ്രൊഫസ്സറും,സ്ഥിരോത്സാഹിയായ ബ്ലോഗർ കൂടിയായ ഡോക്ടർ മത്തായി ഫെൻ പറയുന്നത്,ബലാത്സംഗത്തിന്റെ ഇരയുടെ മാനസികാവസ്ഥയിൽ ഒരു ഫിലോസഫിയും വിലപ്പോകില്ല. നമ്മളെ സ്നേഹിക്കുകയും മനസ്സിക്കുയും ചെയ്യുന്നവരുടെ കൂടെ ജീവിക്കുക,നമുക്ക് നമ്മളെ സ്വയം സ്നേഹിക്കാൻ തുടങ്ങുന്നിടം വരെ.സമൂഹത്തിന്റെ താറടിച്ച സദാചാരബോധം ,ഇത്തരം സ്ത്രീകളെ കളങ്കപ്പെട്ടവരും നികൃഷ്ടരുമായി വരച്ചുകാട്ടുന്നത്.ഒരു പക്ഷെ ഏതെങ്കിലും ഒരു കാലത്ത് ഈ സദാചാരബോധം കാറ്റിൽപ്പറത്തി തനിക്ക് സ്വയം സ്നേഹിക്കാൻ കഴിയുന്ന ആരെയും സ്വീകരിക്കാൻ അവർ തയ്യാറായെന്നു വരും.

ശിങ്കാരിമേളം- മസ്കറ്റിലെ പെണ്ണുങ്ങളെ കണ്ടുക്ക’

Posted on Categories KanmashiLeave a comment on ശിങ്കാരിമേളം- മസ്കറ്റിലെ പെണ്ണുങ്ങളെ കണ്ടുക്ക’

Oct 16 Shingarimelam

റേഡിയോ1152 AM ന്റെ ‘അംഗന” സ്ത്രീസംഘടനയുടെ യോഗത്തിന്റെ ഏറ്റവും നല്ല ഹൈലൈറ്റ് ആയിയിരുന്നു വിജി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഫ്യൂഷൻ ശിങ്കാരിമേളം. ഈ നൂതനപരീക്ഷണവുമായി മൂന്നുവർഷങ്ങൾക്ക് മുൻപ് എത്തിയ വിജിയും സംഘവും ഇന്ന് മസ്കറ്റിലെ സ്റ്റേജുകളിൽ ശ്രദ്ദേയരാണ്. മസ്കറ്റ് പഞ്ചവാദ്യമേള സംഘത്തിന്റെ ഭാഗമായ ഈ ശിങ്കാരി മേളക്കാർ ശ്രീ. തിച്ചൂർ സുരേന്ദ്രൻ ആണ് തങ്ങളുടെ ഗുരു എന്നും അഭിമാത്തൊടെ പറയുന്നു.
കേരളത്തിൽ പ്രചാരമുള്ള ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം. മറ്റു മേളങ്ങളെപ്പോലെ ശാസ്ത്രീയപരിവേഷമില്ലെങ്കിലും ഉൽസവങ്ങൾ, സ്വീകരണങ്ങൾ, ഘോഷയാത്രകൾ, പരസ്യം എന്നിവയിൽ വ്യാപകമായി കണ്ടുവരുന്നു. ചെണ്ടയുടെ ഇടന്തലക്കും വലന്തലക്കും പുറമേ, ഇലത്താളവുമാണ് ഈ മേളത്തിലുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ദ്രുതതാളത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതിനോടൊപ്പം, മേളക്കാർ പല രീതികളിൽ അണിനിരന്നും, ചെറിയ ചുവടുകൾ വച്ചും, കാണികളെ രസിപ്പിക്കുന്നു. ശിങ്കാരിമേളത്തിൽ ഒരു ശക്തമായി സ്ത്രീ സാന്നിദ്ധ്യം ഇന്ന് പരക്കെ കണ്ടുവരുന്നു. മറ്റു ചെണ്ടമേളങ്ങളിലാവശ്യമായതും ദീർഘമായ സാധനകൊണ്ട് സ്വായത്തമാക്കുന്നതുമായ ഉരുട്ടൽ പോലെയുള്ള വാദനരീതികൾ ആവശ്യമില്ലാത്തതിനാൽ വളരെപ്പെട്ടെന്ന് അഭ്യസിക്കാവുന്ന ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം.ഓണാഘോഷങ്ങൾ, ഉത്സവങ്ങൾ എന്നീ പരിപാടിയുടെ ഭാഗമായി വനിത ശിങ്കാരിമേളങ്ങളും മത്സരങ്ങളും ഇന്ന് ധാരാളം കണ്ടുവരുന്നുണ്ട്.

ഗുരുവായ തിച്ചൂർ സുരേന്ദ്രനോടൊപ്പം ആഴ്ചയിൽ 2 ദിവസം വൈകിട്ട് ഒരു മണിക്കൂർ നിരന്തരമായ അഭ്യാസത്തിലൂടെ തഴക്കം വന്നുതുടങ്ങി വിജിയുടെയും കൂട്ടുകാരുടെയും ശിങ്കാരിമേളത്തിനു! എന്നാൽ പ്രോഗ്രാം ഉള്ളപ്പോൾ, ദിവസവും ഒരു മണിക്കൂർ പ്രാക്ടീസ് ചെയ്യാറുണ്ട്. ചെണ്ടമേളത്തിൽ 200 ൽപ്പരം ശിഷ്യന്മാരുള്ള ശ്രീ സുരേന്ദ്രൻ ആശാന്റെ പ്രത്യേകതാൽപര്യത്താൽ വൈകിട്ട് ജോലികഴിഞ്ഞു വന്നശേഷം ആദ്യം ശിക്ഷണം നൽകുന്നത് ഈ സ്ത്രീ ശിങ്കാരിമേളക്കാർക്കാണ്. വിജിയുടെ ഭർത്താവ് കൂടിയാ‍യ ശ്രീ സുരേന്ദ്രനോട് പറഞ്ഞ് വളരെനാളത്തെ ആഗ്രഹത്തിനു ശേഷമാണ് ഇത്തരം ഒരു സ്ത്രീ ശിങ്കാരിമേളത്തിന്റെ ആശയം നടപ്പിലാക്കാൻ സാധിച്ചത് എന്നുകൂടി സ്ന്തോഷത്തോടെ വിജി പറഞ്ഞു. നിരന്തരമായ അഭ്യാസവും വഴക്കവും ആവശ്യമുള്ള ഒന്നാണ് ചെണ്ടമേളം, കൂടെ നല്ല ആരോഗ്യവും അത്യാവശ്യമാണ്. ഏകദേശം 11 കിലോയോളം ഭാരമുള്ള ഈ ചെണ്ട തോളിലേറ്റി കൊട്ടാനും അതിനൊപ്പം സ്വയം താ‍ളം ചവിട്ടി അൽപ്പമൊന്നാ‍ടി കൊട്ടാനും , നല്ല ആരോഗ്യം തന്നെ വേണം , തീർച്ച!

ഈ സ്ത്രീ ശിങ്കാരിമേളക്കാരിൽ ചിലർ മസ്കറ്റിൽ ജോലിചെയ്യുന്നവരും ആണ്. ജോലികഴിഞ്ഞ് വന്ന് വീട്ടുകാര്യങ്ങളും ഒക്കെ നോക്കി കൂടെ ദിവസവും വൈകിട്ട് പ്രാക്റ്റീസും ചെയ്തുകൊണ്ടിരിക്കുക എന്നത് ചെറിയകാര്യം അല്ല. നാടകം ,ഡാൻസ് എന്നിവയിൽ പ്രാവീണ്യം ഉള്ളവരാണ് ഈ സംഘത്തിലുള്ള മിക്കവരും. അവരുടെ താല്പര്യം മനസ്സിലാക്കി കുറെനാളത്തെ അഭ്യാസത്തിലൂടെ ഇന്ന് ഇവർക്കെല്ലാംതന്നെ നല്ല തഴക്കം വന്നിരിക്കുന്നു. ഭാവിപരിപാടികൾക്കൊപ്പം , പ്രത്യേകിച്ച് ഗൾഫ് രാജ്യത്ത് ശിങ്കാരിമേളം സ്ത്രീകൾക്കും ചെയ്യാം എന്നും മറ്റുള്ളവരെ അറിക്കുക എന്നതും വിജിയുടെയും റ്റീമിന്റെയും സദുദ്ദേശം ആണ്. മസ്കറ്റിൽ പഞ്ചവാദ്യക്കാരുണ്ടായിട്ട് ഏതാണ്ട് 15 വർഷത്തോളം ആയി. എന്നാൻ കഴിഞ്ഞ മൂന്നുവർഷമായി സ്ത്രീകളുടെ ശിങ്കാരിമേളം സംഘം രൂപപ്പെട്ടിട്ട്, എങ്കിലും ഇന്നും പലർക്കും അറിയില്ല എന്നു തന്നെയാണ് വിജി പറയുന്നത്! ആദ്യമൊക്കെ ദൂരേക്ക് പോകാനൊക്കെ പരിമിതികൾ ഉണ്ടായിരുന്നു, അതുകാരണം മസ്കറ്റ് മാത്രം കേന്ദ്രീകരിച്ചായിരുന്നു സ്റ്റേജ് ഷോകൾ ഏറ്റെടുത്തിരുന്നത്. എന്നാൽ ഇന്ന് ഒമാന്റെ തന്നെ പലഭാഗത്തായി പ്രോഗ്രാമിനു പോകാനും, ജി സി സി മുഴുവനും തങ്ങളുടെ ഈ സ്ത്രീ ശിങ്കാരിമേളത്തെക്കുറിച്ച് പ്രചരിപ്പിക്കാനും വിജിയും കൂട്ടുകാരും പ്രത്യേകതാല്പര്യം എടുത്തു തുടങ്ങി. ഇത്തരം പരിപാടികൾക്കും പ്രോഗ്രാമുകൾക്കുമായി പോകാനും മറ്റും കുടുംബത്തിന്റെ അനുവാദവും, പ്രചോദനവും ഈ സ്ത്രീകൾക്കുണ്ട് എന്ന കാര്യത്തിൽ സംശയമില്ല!
പ്രവാസി കൂട്ടായ്മയായ മസ്കറ്റ് മലയാളിയുടെ സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നാരിയം’ എന്ന പരിപാടിയിൽ ആണ് വിജിയും സംഘവും ഒമാനിലെ സ്ത്രീശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം നടത്തി തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു. വിജി സുരേന്ദ്രൻ, ശ്രീവിദ്യ രവീന്ദ്രൻ, നിഷ പ്രഭാകരൻ, സജിത വിജയകുമാർ, സുധ രഘുനാധ്, വിസ്മയ പ്രഭാകരൻ, വീണ കലേഷ്, ലത പ്രദീപ്, ശ്രയ വിജയകുമാർ എന്നീ ഒൻപതു സ്തീകളുടെ ശിങ്കാരിമേളം ആണ് ഇന്നുള്ളത്. ഈ കൂട്ടായ്മയ താല്പര്യമുള്ളവരെ ചേർത്ത് ഒന്നു കൂടി മേളക്കൊഴുപ്പോടെ ഒമാനിലെ സ്റ്റേജുകളിൽ തകർത്തു കൊട്ടിയാഘാ‍ഷിക്കാൻ വിജിയും സംഘവും തയ്യാറെടുക്കുന്നു.

ആശാൻ ശ്രീ. സുരേന്ദന്റെ അടിക്കുറിപ്പ്:‌- മേളം അവതരിപ്പിക്കുന്നതിന് കുറഞ്ഞത് മൂന്നുപേരങ്കിലും വേണം. സാധാരണയായി ഒമ്പതോ പതിനഞ്ചോ ഇരുപത്തിയൊന്നോ പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്. വടക്കൻ കേരളത്തിൽ പ്രചാരമുള്ള ചെട്ടിക്കൊട്ട് എന്ന വാദ്യകലയിൽ നിന്നാണ് ശിങ്കാരിമേളം ഉണ്ടായതെന്ന് പറയപ്പെടുന്നു. മറ്റു ചെണ്ടമേളങ്ങളിലാവശ്യമായതും ദീർഘമായ സാധനപോലെയുള്ള വാദനരീതികൾ ആവശ്യമില്ലാത്തതിനാൽ വളരെപ്പെട്ടെന്ന് അഭ്യസിക്കാവുന്ന ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം. ഓരോ സംഘങ്ങളും സ്വയം ആവിഷ്കരിച്ചെടുക്കുന്ന പല രീതികൾ ശിങ്കാരിമേളത്തിലുണ്ട്. പൊതുവേ പഞ്ചാരി താളത്തിലാണ് ഈ മേളങ്ങൾ ചിട്ടപ്പെടുത്താറുള്ളത് എന്ന് ശ്രീ. സുരേന്ദ്രൻ പറയുന്നു. മറ്റു ചെണ്ടമേളങ്ങളിലെപ്പോലെ താളത്തിന് കൃത്യമായ കാലനിയമങ്ങൾ ശിങ്കാരിമേളത്തിലില്ല.ഒരു പ്രത്യേക കാലത്തിൽ ആരംഭിച്ച്, മേളക്കാരന്റെ നിർദ്ദേശമനുസരിച്ച് ക്രമേണ താളം മുറൂകുകയാണ് ചെയ്യുക.