Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

തന്തൂരി മുട്ട മസാല

Posted on Format AsideCategories Food & HealthLeave a comment on തന്തൂരി മുട്ട മസാല


http://www.marunadanmalayali.com/column/salt-and-pepper/salt-and-pepper-87691

ആവശ്യമുള്ള സാധനങ്ങൾ

· മുട്ട – 3 ( പുഴുങ്ങിയത്)

ഗ്രേവി തയ്യാറാക്കാൻ

· തക്കാളി 2
· സവാള 2
· മുളകു പൊടി 1ടീ.സ്പൂൺ
· ബട്ടർ 2 ടേ.സ്പൂൺ
· വിന്നാഗിരി 1 ടേ.സ്പൂൺ
· പഞ്ചസാര 1 ടീ.സ്പൂൺ
· അണ്ടിപ്പരിപ്പ് 6
· കസ്തൂരി മേത്തി പൊടി 1 ടീ.സ്പൂൺ
· ക്രീം 3 ടേ.സ്പൂൺ
· എണ്ണ ¼ കപ്പ്

തയ്യാറാക്കുന്ന വിധം

അല്പം എണ്ണയിലേക്ക് സവാള ഇട്ട് വഴറ്റുക, കൂടെ 1 സ്പൂൺ ബട്ടറും ചേർക്കുക.
ഒന്നുനിറം മാറിത്തുടങ്ങുംബോൾ അതിലേക്ക് തക്കാളിയും,ഉപ്പും,മുളകുപൊടിയും ചേർത്തുവഴറ്റുക.അല്പസമയത്തിനു ശേഷം അതിലേക്ക് അണ്ടിപ്പരിപ്പും, വിന്നാഗിരിയും ചേർത്ത് വഴറ്റുക,തീ കെടുത്തി അല്പം തണുക്കാൻ അനുവദിക്കുക. ഇത് ഒരു മിക്സിയിൽ അടിച്ചെടുത്ത്,അരിച്ച് ഒരു കുഴിഞ്ഞ ചീനച്ചട്ടിയി ലേക്ക് ഒഴിക്കുക. അൽപം തിളവന്നു കഴിഞ്ഞാൽ അതിലേക്ക് പഞ്ചസാര,കസ്തൂരിമേത്തി പൊടി ഇവചേർത്തിളക്കുക. ശേഷം ഗ്രേവി ഒന്ന് കട്ടിയാകാൻ അനുവദിക്കുക.പുഴുങ്ങിയ മുട്ട മുറിക്കാതെ ,ചെറിയ വെട്ടുകൾ ഇട്ട് ഗ്രേവിയിലേക്ക് ഇട്ട് തിളക്കാൻ അനുവദിക്കുക.വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റി,മുകളീലൂടെ ക്രീം വട്ടത്തിൽ ഒഴിക്കുക,ബാക്കിയുള്ള ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടെ ഒത്തനടുക്കായി ചേർക്കുക. ഇളക്കേണ്ട ആവശ്യം ഇല്ല. ഒരു ഗാർണിഷ് ആയിട്ടാണ് ബട്ടർ ഒഴിക്കുന്നത്

കുറിപ്പ്: തന്തൂരി മസാല പുരട്ടിയും പച്ചക്കറികളും വറുത്തെടുക്കാം. മുട്ട, മീൻ എന്നിവയും ഇതുപോലെ ഗ്രിൽ ചെയ്തെടുത്ത് ഈ ഗ്രേവിയിലേക്ക് ചേർത്ത് തന്തൂരി കറികൾ തയ്യാറാക്കാം. അണ്ടിപ്പരിപ്പും, കസ്തൂരി മേത്തി, ബട്ടർ ,ക്രീം എന്നിവയാണ് തന്തൂരി മസാലയുടെ യഥാർത്ത രുചി ,ഇതൊക്കെയാണ് ഈ കറിയെ മറ്റ് കറിയിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. ചൂടോടെ നാൻ , ചപ്പാത്തി,തംന്തൂരി റൊട്ടി,അപ്പം,പത്തിരി എന്നിവയോടൊപ്പം കഴിക്കാം.വിളംബാൻ സമയത്ത് ബട്ടറും ക്രീമും ചേർത്ത് വെണം വിളമ്പാൻ!

രസവാല മസാല, പൂരി

Posted on Format AsideCategories Food & HealthLeave a comment on രസവാല മസാല, പൂരി


http://www.marunadanmalayali.com/column/salt-and-pepper/salt-and-pepper-86405

poorireceipepic1

പൂരി – ആവശ്യമുള്ള സാധനങ്ങൾ

പൂരി – ആവശ്യമുള്ള സാധനങ്ങൾ
· ഗോതബ് പൊടി- 2 കപ്പ്
· ഉപ്പ്-1/2 ടീ.സ്പൂൺ
· വെള്ളം- കുഴക്കാൻ
· എണ്ണ- വറുക്കാൻ

രസവാല മസാല – ആവശ്യമുള്ള സാധനങ്ങൾ

· ഉരുളക്കിഴങ്ങ്-2 വേവിച്ച് ,ഉടച്ചത്
· തക്കാളി-1 കൊത്തിയരിഞ്ഞത്
· പച്ചമുളക്-2 കൊത്തിയരിഞ്ഞത്

· കരിവേപ്പില-2 തണ്ട്

· ജീരകം-½ ടീ.സ്പൂൺ

· കടുക്-½ടീ.സ്പൂൺ

· ഉലുവ-¼ ടീ.സ്പൂൺ
· കായം-1നുള്ള്
· മഞ്ഞപ്പൊടി-¼ടീ.സ്പൂൺ
· മുളക്പൊടി½ ടീ.സ്പൂൺ
· ഗരം മസാല-1ടീ.സ്പൂൺ
· ഉപ്പ്- പാകത്തിന്
· എണ്ണ-2ടേ.സ്പൂൺ

അലങ്കരിക്കാൻ

· മല്ലിയില
· നാരങ്ങ കഷണങ്ങൾ

poorireceipepic2

പാകം ചെയ്യുന്ന വിധം

പൂരി

വെള്ളവും ഉപ്പും ഗോതംബ് പൊടിയും തരുതരുപ്പായി കുഴച്ച് ഉരുളയാക്കി അല്പനേരം നനഞ്ഞ തുണി ചുറ്റി,അടച്ചുവെക്കുക. ശേഷം നന്നായി ഇടിച്ചു കുഴച്ച്, തരി ഇല്ലാതെ മയപ്പെടുത്തി എടുക്കുക . നാരങ്ങ വലിപ്പത്തിലുള്ള ഒരുളകളാക്കി പരത്തി വെക്കുക. ഏണ്ണ ചൂടാക്കി അതിലേക്ക് ഒരോ പരത്തിയ പൂരിയും ഇട്ട് നടുക്ക് തവികൊണ്ട് പൂരി പതുക്കെ ഏണ്ണയിലേക്ക് താത്തു പിടിച്ചാൽ നന്നായി പൊങ്ങിവരും. രണ്ടു വശവും  അൽപ്പം ബ്രൗൺ നിറം ആകുന്നിടം വരെ വറുത്ത് ,ഒരു റ്റിഷ്യു പേപ്പറിലേക്ക് മാറ്റിവെക്കുക.

രസവാല മസാല

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചുവെക്കുക. ഒരു ഫ്രയിങ് പാനിൽ അല്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, കൂടെ ഉലുവയും ജീരകും ഇടുക, ഒന്നു ഇളക്കി വഴറ്റുക. ഒപ്പം കരിവേപ്പിലയും പച്ചമുളകും ഇട്ടു വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി ഇട്ട് ഇളക്കി അരിഞ്ഞുവെച്ചിരിക്കുന്ന റ്റൊമാറ്റൊയും ഇട്ട് വഴറ്റി ഉടക്കുക. റ്റൊമാറ്റൊ നന്നായി വഴറ്റി ഉടഞ്ഞു കഴിഞ്ഞാൽ ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കിച്ചേർക്കുക. അതിലേക്ക് അൽപം ഗരം മസാലയും ചേർത്തിളക്കി ആവശ്യത്തിനു വെള്ളം ചേർത്ത് ഒന്ന് തിളക്കാൻ അനുവദിക്കുക. തീ കെടുത്തി അരിഞ്ഞുവെച്ച മല്ലിയില ചേർത്തിളക്കി,ഉപ്പും മസാലയുളെ അളവ് രുചിച്ചു നോക്കി,വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.

ഒരു കുറിപ്പടി:-കൊത്തിഅരിഞ്ഞ ഇഞ്ചികൂടി ചേർത്തിളക്കി,വഴറ്റി മറ്റൊരു രുചിയിലും ഈ മസാല തയ്യാറാക്കാം.ഇതേ മസാലയിലേക്ക് പച്ചപട്ടാണീ(ഗ്രീൻപീസ്) വേവിച്ചു ചേർത്താൽ ചപ്പാത്തിക്കായിട്ടുള്ള ഒരു കറിയായും ഇതിനെ മാറ്റിയെടുക്കാം.

പത്തിരി

Posted on Format AsideCategories Food & HealthLeave a comment on പത്തിരി

http://www.marunadanmalayali.com/column/salt-and-pepper/pathiri-62739

ആവശ്യമുള്ളവ

· പത്തിരിപ്പൊടി – 1 കപ്പ്

· വെള്ളം – 2 ½ കപ്പ്

· ഉപ്പ് – പാകത്തിന്

· നെയ്യ്- 1 ടീ.സ്പൂൺ


തയ്യാറാക്കുന്നവിധം

ഒരു വലിയ വാവട്ടം ഉള്ള പാത്രത്തിൽ വെള്ളം അടുപ്പിൽ വെച്ച് ഉപ്പും നെയ്യും ചേർത്ത് തിളപ്പിക്കുക. തിളക്കുന്ന വെള്ളം ½ കപ്പ് മാറ്റിവെക്കുക. പത്തീരി പൊടി വെള്ളത്തിലേക്ക് ചേർത്ത്, തടി തവികൊണ്ട് ഇളക്കുക. തീ ഏറ്റവും നന്നയി കുറക്കണം. 5 മിനിറ്റ് ഇളക്കി പൊടിയും വെള്ളവും കുഴഞ്ഞ പരുവത്തിൽ തീ കെടുത്തുക. ചൂടായിരിക്കുന്ന മാവ്, പരന്ന അടുക്കൾ സ്ലാബിലോ പരന്ന പാത്രത്തിലോ നന്നായി ഇടിച്ചു വീണ്ടും കുഴക്കുക. ആവശ്യത്തിന് ഇടക്ക് മാറ്റിവെച്ചിരിക്കുന്ന ചൂടുവെള്ളം തളിച്ചു കൊടുക്കണം. ഏതാണ്ട് അരമണിക്കൂറോളം കുഴച്ച് ഉരുട്ടി എടുക്കുക. ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത്, ചപ്പാത്തിക്ക് പരത്തുന്നതുപോലെ പൊടി തൂകി കനംകുറച്ച് പരത്തിയെടുക്കുക. പരത്തിയ പത്തിരി അൽപം പൊടി രണ്ടു വശയും തുകി തട്ടിക്കുടഞ്ഞ് മറ്റൊരു പാത്രത്തിൽ നിരത്തിവെക്കുക. ഒട്ടിപ്പിടിക്കാതിരിക്കാനാണ്. പരത്തിയ പത്തിരി ചപ്പാത്തി പോലെതന്നെ ചുട്ടെടുക്കുക.

കുറിപ്പ്:- പത്തിരിപ്പൊടി കൊണ്ടുമാത്രമെ പത്തിരി ഉണ്ടാക്കിയാൽ സ്വാദും ഗുണവും, മയവും ഉണ്ടാകുകയുള്ളു. ചൂടുള്ളവെള്ളത്തിൽ തിളപ്പിച്ച്,കുഴച്ച്, ചൂടായിത്തന്നെ പരത്തി ഉണ്ടാക്കുകയും വേണം. സാധാരണയായി ചുട്ടെടുത്ത പത്തിരി വിളംബുബോൾ തേങ്ങാപ്പാലിൽ മുക്കിയാണ് വിളംബാറ്. ഇത്തരത്തിൽ പരത്തി ചുട്ടെടുക്കുന്ന പത്തിരി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ആവശ്യാനുസരണം ചൂടാക്കി, ചിക്കൻ കറി മട്ടൺ കറി എന്നിവക്കൊപ്പം കഴിക്കാവുന്നതാണ്.