Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

എന്താണു കോളം?

Posted on Categories ColumnLeave a comment on എന്താണു കോളം?

മനോരമയില്‍ കോളം? മാതൃഭൂമിയില്‍ കോളം? മീരയുടെ കോളം, ഹരികുമാറിന്‍റെ കോളം? മലയാളത്തില്‍ കോളം എഴുത്തുകാരുടെ നിര കൂറ്റിക്കൂടി വരുന്നു. എന്നാല്‍ ഇന്നും ഇതെന്താണെന്നു മനസ്സിലാക്കാത്ത ഒരു പറ്റം ആള്‍ക്കാര്‍ അല്ലെങ്കില്‍ , കര്‍ക്കശന്മാരായ എഡിറ്റര്‍മാര്‍ ഇന്നും ഉണ്ടോ…… ഉണ്ടാകാന്‍ വഴിയില്ല.

ഇന്ന് കോളം എന്നാല്‍ എന്താണെന്നറിയാത്തവര്‍ ഇല്ലാ എന്നു തന്നെ പറയാം.അല്ലെങ്കില്‍ ,മാതൃഭൂമിയോ, ഇന്ഡ്യാ റ്റുഡേ,അല്ലങ്കില്‍ ,വീക്കിലികളും പത്രങ്ങളും മാറി മാറി വായിക്കാന്‍,ഇഷ്ടപ്പെടുന്ന എത്രയോ പേരിന്നുണ്ട്. ഒരു വെസ്റ്റേണ്‍ കള്‍ച്ചറിന്‍റെ വഴിപിടിച്ചുള്ള പോക്കാണെങ്കിലും,ഒരു കപ്പു കാപ്പിയും ആയി ഒന്നു രണ്ടും നല്ല മാഗസില്‍ അല്ലെങ്കില്‍ വീക്കിലികളുമായി ,ഇടക്ക് റോഡിലേക്ക് കണ്ണോടിച്ചു കൊണ്ടുള്ള ഒരു വായനക്ക് അതിന്‍റെതായ ചില നല്ല വശങ്ങള്‍ കൂടിയുണ്ട്. സ്വന്തമായ ചിന്തകള്‍ക്ക് ചിറകുവെക്കാം,പിന്നെ ഇന്നത്തെ വഴിപോക്കരുടെ നടപ്പും എടുപ്പും, ചില ചിന്താ ശകലങ്ങൾ, വിഷയങ്ങള്‍ മനസ്സില്‍ എത്തിച്ചേരാം.മനസ്സ് എല്ലാം സൻകടങ്ങളും അവസാനിപ്പിച്ച ഒരു കുടഞ്ഞ് ഉണര്‍ന്നെഴുനേല്‍ക്കാം.

ഞാൻ സാഹിത്യമാണെന്ന മുൻവിധിയിൽ എഴുതാറില്ല,പ്രത്യേകിച്ചും കോളം.കോളം എഴുത്തുകാർക്കുള്ളതല്ല,വായനക്കാർക്കുള്ളതാണ് എന്ന് ഏതോ ബുദ്ധിജീവി പറഞ്ഞിട്ടുണ്ട് പോലും!!1‌. ബുദ്ധിജീവികൾക്ക്‌ കോളം ആവശ്യമില്ലല്ലോ?സാഹിത്യവുമായി അടുത്ത ബന്ധമില്ലാത്തവർക്കും വായിക്കാനും രസിക്കാനും കഴിയണം.എന്റെ കോളം ആ ലക്ഷ്യം നിറവേറ്റുന്നുണ്ടെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.
വലിയ ജാഡയൊന്നും എന്നിൽ നിന്ന്‌ പ്രതീക്ഷിക്കേണ്ട. സാഹിത്യവിഷയങ്ങൾപോലും ‘സാഹിത്യപര’മായല്ല എഴുതുന്നത്‌. സാഹിത്യം അതിന്റെ കൂടെയുള്ള ടോൺ ആവുകയേ ചെയ്യാവൂ. എന്തിലും സാഹിത്യപരമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിന്തകളെ പിൻതുടരാൻ പറ്റും. ഞാൻ എല്ലാ വിഷയങ്ങളോടും പ്രതികരിക്കാനാണ്‌ ശ്രമിക്കുന്നത്‌.”

അങ്ങനെ പലവശവും ആലോച്ചിച്ചു മനസ്സിലാക്കി ഞാനും ഒരു കോളം എന്ന ആശയത്തിലെത്തിച്ചേർന്നു. ഗൾഫ് മനോരമയയിൽ പ്രതീക്ഷക്കതീതമായി വേഗം തന്നെ,തുടങ്ങാൻ സാധിച്ചു.10 വർഷം മുൻപുള്ള ഗൾഫ് എഴുത്തുകാരി എന്നപരിചയമോ,സന്തോഷ് ജോർജ്ജിന്റെ റെക്കമെന്റേഷനോ,“അക്കരെ ഇക്കരെ“ഗൾഫ് മനോരമയിൽ 2010 ല് തുടങ്ങി.വീണ്ടും ആലോചിച്ചെത്തിയത്, എന്റെ ബൂലോകം ഏന്നപേജിൽ “കുറച്ചു സമയം ഒത്തിരി കാര്യം” ഷാജി മുള്ളുക്കാരന്റെ സഹായത്തോടെ തുടങ്ങി. പാവം എന്നെ ഒരു കൂന്നോളം, വലിയ പാരവാരത്തിനോളം സഹായിച്ചിട്ടുണ്ട്, അക്ഷരത്തെറ്റു തിരുത്താനും, വാചകങ്ങളുടെ ഘടന എന്നു വേണ്ട, ഒരായിരം നന്ദി ഷാജി.പിന്നെ മൈനയുടെ റെക്കമെന്റേഷനിൽ നാട്ടുപച്ചയിലും ഉണ്ട് ഒരു “മസ്കറ്റ് മണൽക്കാറ്റ്”. ജസ്റ്റിൻ ഒരു കോളം “കണ്ണകി” എന്ന് സൈകതത്തിലും തുടങ്ങാൻ അനുവദിച്ചു.“അദ്യ ലക്കത്തില്‍ ചെറുത് മതിയാകും, എന്ന് ഒരു ഉപദേശവും അന്നു തന്നു. കൂടെ‘പുനപ്രസിദ്ധീകരണത്തിനും കുഴപ്പമില്ലല്ലോ?? എന്ന എന്റെ ചോദ്യത്തിനു,“എല്ലാം, അല്ല,ചിലതെല്ലാം.പുനപ്രസിദ്ധീകരണം ആകാം. പക്ഷെ ഒരു പൊളിച്ചെഴുത്ത് നടത്തുക.വിഷയം ആണ് നോക്കേണ്ടത്, പൂനപ്രസ്ധീകരണം എന്നതിനെക്കാള്‍ ,വിഷയം പഴയതാകാം.അവതരണം പുതിയതായാല്‍ മതി‘ എന്നും തന്നിരുന്നു ഉപദേശം.
എന്‍റെ എഴുത്തിന്,എന്‍റേതായ ഒരു ശൈലിയുണ്ട് എന്ന് സ്വയം എന്നും വിശ്വസിച്ചിരുന്ന ഞാൻ പലരുടെയും അഭിപ്രായങ്ങളും മറ്റും മനസ്സിൽ കരുതിയിരുന്നു.പിന്നെ വിഷയം,കോളം എന്നത് ‘ഏതു വിഷയത്തിനും എന്‍റെ കാഴ്ചപ്പാട്‘അതാണ് സ്വായിയായ തത്വം. എഴുത്തുകാരിക്ക് സ്വാതന്ത്ര്യം ഉണ്ട്.നമ്മുടെ നാട്ടില്‍ ,പത്രത്തില്‍ ,ആജ്ചപതിപ്പുകളില്‍ ,കോളം എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലാക്കാതെയുള്ള പ്രതികരണവും ആണ് ,ചിലപ്പോള്‍ അതു വളരെ സങ്കടം ഉണ്ടാക്കും. ആഴ്ചപ്പതിപ്പുകള്‍ അവരവരുടെ ഇഷ്ട്ടങ്ങള്‍ക്കല്ലെ പ്രാധാന്യം കൊടുക്കുക,ഇപ്പൊ ധാരാളം കോളം എന്ന പേരില്‍ ഉണ്ട്.ശോഭാ ഡേ, കുഷ്വന്ത് സിംഗ് ഇവരെയൊക്കെ കോളം എഴുത്തുകാരാണ്.ഒരു വിഷയം പലര്‍ കൈകാര്യം ചെയ്യുമ്പോള്‍
എല്ലാവരും താന്താങ്ങളുടെ ചിന്താഗതിയാകും ഊന്നിപ്പറയുക.അത് കൊണ്ട് കോളം ഒരിക്കലും ഒരു പുനര്‍വായനയായി കാണാന്‍ പറ്റില്ല.നമ്മുടെ മലയാളികള്‍ക്കു മനസ്സിലാകാത്ത ഒരു ‘concept‘ ആണ് കോളം.സാഹിത്യം അറിയാവുന്നവര്‍ അങ്ങനെ പറയില്ല എന്നു കരുതുന്നു.എന്റെ എഴുത്തിനു ഞാൻ ഒരു സാഹിത്യവും,വാചാലതയും,ഈണവും ജാഡയും വരുത്താറില്ല, സാധാരണക്കാരന്റെ ഭാഷ അത്രമാത്രമെ വരാവൂ എന്ന ചിന്തയുണ്ട്.പിന്നെ ചിലയിടത്തെല്ലാം എന്റെ ഫീച്ചറുകളുടെ പുനപ്രസിദ്ധീകരങ്ങളും ഇല്ലാതില്ല.എന്നാൽ വായന ഇഷ്ടപ്പെടുന്നവർ വായിക്കുന്നു എന്ന ഞാനും കരുതുന്നു.ഒരു പേജിൽ എത്ര പേർ വായിക്കാനെത്തി എന്നതിനെക്കാൾ ,എന്റെ കോളം വായിക്കാനായി എത്തുന്നവരും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിന്റെ പേരിൽ എന്റെ ഫെയ്സ്ബുക്കിൽ ബലമായി ഞാൻ വായിപ്പിക്കുന്നവരും ഉണ്ട്. വളരെ ഇഷ്ടപ്പെട്ടു ഞാൻ ചെയ്യുന്ന ഒരു കാര്യം ആണ് ഈ കോളം എഴുത്ത്, സമയാസമയത്തു കൊടുക്കാൻ സാധിക്കാറില്ല എന്ന ഒരു സംന്കടം മാത്രം.വിഷയങ്ങളും ഞാൻ വിചാരിക്കുന്ന പ്രതികരണം അല്ലാതെ, ഒരു പ്രകോപനത്തിൽ അവസാനിക്കുമോ എന്നു പേടിച്ച്, മാറ്റി എഴുതാറും ഉണ്ട്.

ഒരു ഓറഞ്ചു റ്റാക്സിയുടെ ദു:ഖം

Posted on Categories ColumnLeave a comment on ഒരു ഓറഞ്ചു റ്റാക്സിയുടെ ദു:ഖം

‍എല്ലാ നിറങ്ങള്‍ക്കും കാണുമോ, ഈവക വിഷാദങ്ങള്‍, ഹേയ്‌, വഴിയില്ല.എങ്കിലും എന്റെ തലയിലൂടെ,ഈ നിറത്തിന്റെ പേരില്‍, റ്റക്സിയായി ജീവിക്കാ‍ന്‍ വിധിക്കപ്പെട്ട എന്റെ, നിലനില്‍പ്പിനു തന്നെ വെള്ളിടി വെട്ടിയവെട്ടിയ ദിവസം.ഇതിനു മുന്‍പായി ഒന്നു പറഞ്ഞോട്ടെ,എന്റെ ഈ ഓറഞ്ചു നിറത്തിന്റെ,ഒരു പഴയ കഥ.പഴയ കഥയും,പഴമ്പുരാണവും പറഞ്ഞു നിങ്ങളെ ഞാന്‍ മുഷുമിപ്പിക്കുകയല്ല, അതു പറഞ്ഞില്ലെങ്കി,പിന്നെ ഞാനീ പറയാന്‍ പോകുന്ന ഒരു കഥക്ക് പ്രസക്തി ഇല്ലതാകും.എങ്കിലും പറയാം, പക്ഷെ നിങ്ങള്‍ കേള്‍ക്കണം.

എനിക്കെല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം എന്നെ പൊന്നുപോലെ നോക്കണ എന്നൊന്നും ഞാന്‍ ആരെയും ചട്ടം കെട്ടിയിട്ടില്ല,എല്ലാ ശരീരഭാഗങ്ങളും ഒത്തൊരുമയോടെ പോയാല്‍, എനിക്കും എന്റെ ചേട്ടനും,ജിവിതം കുശാല്‍.പക്ഷെ,എന്റെ ചേട്ടന്റെ(ചോട്ടന്റെ) കരുതല്‍ എന്നെ എന്നും സുന്ദരിയാക്കി.മാലയും തൊങ്ങലും ചിന്തേരുകളും,എന്നെ ഒരു ‘പക്ക’ പക്കിസ്ഥാനി സുന്ദരിയാക്കി,ഇതൊരു പഡാന്റെ പെണ്ണാണെന്ന് ആരും പറയും.ഒരു കാശുമാലയോ രുദ്രാക്ഷമോ,ഒരു പൊന്നും കുരിശോ,കണ്ടാല്‍ തീരുമാനിച്ചോണം, ഒരു മലയാളി മങ്കയുടെ ആനച്ചന്ദം.ഒരു തമിഴകത്തിന്റെ വണ്ടിയാണെന്നുള്ളതിനു അടായാളത്തിന്റെ ആവശ്യമില്ല, ദൂരേന്നു കേള്‍ക്കാം,തമിഴ്‌ പാട്ട്‌ ‘ഗുണ്ടുമാങ്കാ,നേരം പാര്‍ത്തു , യാരുമില്ലാവന്ദാളെ’അല്ലെങ്കില്‍പ്പിന്നെ ഒരു ശിവാജിയുടെയൊ,രജനികാന്തിന്റെയൊ പോസ്റ്റര്‍ ഉണ്ടാവും പുറകിലെ ഗ്ലാസില്‍. ആരുടെയൊക്കെയോ, ജീവിതങ്ങള്‍ എന്റെ കയ്യിലൂടെ കടന്നു പോയി, ഒരാളുടെ അടുത്തിനിന്നു കൈമാറി പോകുമ്പോളും,എന്തോ ഒരു നഷ്ടബോധം തോന്നിയിരുന്നു.പക്ഷേ എന്റെ ജീവിതം കൊണ്ട്‌ ഉണ്ടാകുന്ന നല്ല നാളെയെപ്പറ്റി ആലോചിക്കുമ്പോല്‍,എന്തും നല്ലതിനു വേണ്ടിയാണല്ലൊ ഏന്ന ഒരു സമാധാനം,മാത്രം.ഓരോ കൈമാറിപ്പോകുമ്പൊഴും,എന്റെ മുഖത്തിനും രൂപത്തിനും അതിന്റെതായ മാറ്റം വന്നു.എങ്കിലും എന്നൊടൊപ്പം യാത്രചെയ്യുന്നവരുടെ,വയറ്റിപ്പിഴപ്പിന്റെ കദനകഥകള്‍ കേട്ടുകേട്ടു തഴമ്പിച്ച ചെവി.ഇപ്പൊ വണ്ടി ഓടിക്കുമ്പോഴും കേള്‍ക്കാം,പലരുടെയും കഥകള്‍.ഈ മൈക്കില്‍ക്കുടെ കേള്‍ക്കുന്ന മാതിരി.ഇതിനിടെ വണ്ടി ഓടിച്ചുകൊണ്ടു ‘മൊബീല്‍’ സംസാരം പാടില്ല എന്നുരു നിയമം,വന്നതില്‍പ്പിന്നെ,ചെവിയില്‍ കുത്തുന്ന കുന്ത്രാണ്ടം ഉണ്ടല്ലോ, ‘മൊബീലിന്റെ’ കൂടെ, എല്ലാവര്‍ക്കും(കണ്ടാല്‍ നൂക്കുകുത്തി ആണെന്നെ തോന്നു.നാട്ടില്‍ നിന്നു വിളിക്കുന്നവരോടുസംസാരിക്കുന്നതു കേള്‍ക്കുന്നതാണേറ്റവും സങ്കടം.പണത്തിന്റെയും കടത്തിന്റെയും മാത്രം കഥകള്‍.പെങ്ങളെ കെട്ടിക്കാനും,ചേച്ചിയുടെ പ്രസവം എടുക്കാനും, തലക്കാലത്തേക്ക്‌ എവിടുന്നെങ്കിലും ” മറിക്ക്‌” എന്നൊരു ഉപദേശവും , , കൂടെ’പലിശ ഞാന്‍ മാസം അയച്ചോളാം’എന്നൊരു ആശ്വാസവാക്കും.എന്നിരുന്നാലും എന്റെ കണ്ണൂനീരും സങ്കങ്ങളും ആരും തന്നെ കണ്ടില്ല.പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയതെല്ലല്ലാം എല്ലാവരും മറക്കും.അതുപോലെ എനിക്കും നിലം പതിക്കാനായി ഒരു പച്ച നിറം ഉടലെടുത്തു.സുന്ദരിയും സുശീലയും,സായിപ്പിന്റെ കോട്ടും സൂട്ടും “‘വാ’ എന്താ പവര്‍ പെണ്ണിന്റെ” പറയാതിരിക്കന്‍ വയ്യ. എല്ലാ വിധത്തിലും സര്‍വ്വ ഗുണസമ്പന്ന, കുടുമക്കാരി.
ഒന്നുവിരിയുമ്പോല്‍ ഒന്നു പൊഴിയണമല്ലോ?അതിനാല്‍ എറ്റെ എല്ല ശക്തിയും എടുത്തു ഞാന്‍ ഓടിനടന്നു,തുരുമ്പിച്ച്‌ ദേഹം,പെയിന്റടിച്ചും,ഒട്ടിച്ചും പറ്റിച്ചും,മോടിപിടിപ്പിക്കാന്‍ നോക്കിയിട്ടും ഈ പച്ചപ്പരിഷ്ക്കാരികളോട്‌, കിടപിടിക്കാന്‍ എനിക്കു പറ്റിയില്ല.കുറച്ചു നാളൊക്കെ ഓടിത്തളര്‍ന്നു,പിന്നെ ഒളിച്ചു നടന്നു.ആരും കാണാതെ ഇരുളിന്റെ മറവിലുമുള്ള, താല്‍ക്കാലം നീന്നുപിഴക്കാനുള്ള,സകല കളികളും,ഒട്ടു മുക്കാലും തീര്‍ന്നു എന്നുതന്നെ പറയാം.എല്ല വാതലുകളും അടഞ്ഞപ്പോഴും എന്റെ ചേട്ടന്മാരുടെ ഇറ്റുവീഴുന്ന കണ്ണുനീരും,സങ്കടങ്ങളുടെ,അവരുടെ അമ്മമാരുടെയും,ഭാര്യമാരുടെയും, പെങ്ങന്മാരുടെയും, പ്രാരബ്ധങ്ങള്‍ കേള്‍ക്കാന്‍ ആരും തന്നെയില്ലാതെയായി.അവരുടെ അവസാന പ്രതീക്ഷകളും നശിക്കുന്നതിന്റെ മുറവിളിയും ആരും കേട്ടില്ല.
നഗരം മോടിപിടിപ്പിച്ച്‌ ,പുരോഗമനാത്മകമായ വഴികളിലൂടെ ഈ രാജ്യം മുന്നേറിക്കൊണ്ടിരിക്കു-മ്പോള്‍ എന്തെങ്കിലും ഒക്കെ ചീഞ്ഞടിയണം,വളമായി. അതെന്റെ, ഈ ഓറഞ്ചു നിറമുള്ള സ്നേഹസ്വരൂപിയായ, മനസ്സും ശരീരവുമായിരിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല എന്റെ ചേട്ടന്മാര്‍.അവരൊക്കെ,എങ്ങോട്ടോ ഓടി ഒളിച്ചു,രക്ഷപ്പെട്ടുകാണും എന്ന പ്രതീക്ഷ, യാര്‍ഡിള്‍ വെറും തുരുമ്പു കഷണങ്ങളായി കിടക്കുന്ന,എന്റെ മനസ്സില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. കഷ്ടം.