Feb-14-15-9വായനാശീലം ഉള്ള ഏതൊരു പ്രവാസിയും വായിച്ച് ആസ്വദിച്ചു ബെന്യാമിന്റെ“ആടുജീവിതം”. അതേ എഴുത്തുകാരൻ എവിടോ എഴുതിതായി വായിച്ചിട്ടുണ്ട് ,“മലയാളിയെ ഗള്‍ഫില്‍നിന്ന് ആരും പറഞ്ഞുവിടുകയല്ല,പകരം അവൻ അവിടം, “സ്വയം” ഉപേക്ഷിച്ചുപോരുന്ന സാഹചര്യമാണ് ഉണ്ടാവാൻ പോകുന്നത് “. സൗദിഅറേബ്യ ,ഒമാൻ,ഐക്യ അറബ് എമിറേറ്റ് , കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവയാണു ഗൾഫ് രാജ്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ആറു പെട്രോൾ ഉല്പാദക രാജ്യങ്ങൾ പലതുകൊണ്ടും മലയാളിക്ക് സവിശേഷമാണ്, ദു:ഖവും, സന്തോഷവും, വിഷമവും, വിശേഷവും പരസ്പരം പങ്കിട്ടുകൊണ്ട് ചിരിച്ചും, പരിഹസിച്ചും, ഉല്ലസിച്ചും, മാഞ്ഞുപോകുന്ന കുറെ ജീവിതങ്ങൾ! ജീവിതത്തിന്റെ വർഷങ്ങൾ പാസ്പോർട്ടിലെ അക്കങ്ങൾ മാത്രം, ഇന്ധനം തീരാറാവുന്നു, എങ്കിലും എരിവെയിലിന്റെ ചൂടിനൊരു കുറവും ഇല്ല, നിയോൺ ലൈറ്റുകൾ മങ്ങിത്തെളിയുന്നു. ചോരയുടെ ദുർഗ്ഗന്ധം ഒരു സ്ഥിരം വാർത്തയാകുന്നു.
പലതരം ജീവിതങ്ങളുടെ കഥകൾ എവിടെയും സുലഭമാണ്,ബ്ലോഗിൽ, പുസ്തകങ്ങളിൽ, കവിതാസമാFeb 14 15- 9ഹാരങ്ങളിൽ, സിനിമകളിൽ, എന്നാൽ ഗൾഫ് ബാച്ചിലർ, എന്നതിലേക്കാരും അത്ര ശ്രദ്ധതിരിച്ചിട്ടില്ല എന്നു തോന്നുന്നു. അങ്ങനെയൊരു അന്വേഷണത്തിൽ ഒരുചെറിയ que പറഞ്ഞു തരുന്നതുപോലെ മീഡിയയിൽ സജീവമായ വിനോദ് പണിക്കർ പറഞ്ഞു എന്താണ് ബാച്ചിലർ ‘ എന്ന്!! “ബാച്ചിലർ എന്നാൽ അവിവാഹിതൻ എന്ന അര്‍ത്ഥമല്ല. ഗൾഫിൽ സ്വന്തം കുടുംബം കൂടെ ഇല്ലാത്തവൻ എന്നാണ് അർഥം. ഗൾഫിലെ ജിവിതത്തിൽ ഒരുപക്ഷെ നാനാജാതി മതസ്ഥരുടെ ഒരു വലിയ കൂട്ടായ്മ ആണ് ബാച്ചിലർ കോട്ടകൾ അല്ലെങ്കിൽ അക്കൊമിടെഷൻ ! ബാച്ചിലർ താമസസ്ഥലങ്ങളുടെയെല്ലാം ഒരു സ്റ്റാന്‍ഡേര്‍ഡ് പ്രൊഫൈൽ ആണ് നിരയൊപ്പിച്ചിട്ടിരിക്കുന്ന ഡോർമെട്രി കട്ടിലുകളിൾ ഒരു കമ്പിളിക്കുള്ളിൽ പാതിദേഹം വച്ച് പുസ്തകവായനയിലും ,ഫോൺ വിളിയിലും, സോഷ്യൻ മീഡിയയിലും ഒക്കെ വ്യാപരിക്കുന്ന, ചിലപ്പോൾ എന്തോ സ്വപ്നത്തിന്റെ ആലോചനയിൽ ഒരേദൃഷ്ടി പതിപ്പിച്ച് മുഴുകിയിരിക്കുന്ന വിവിധ രൂപങ്ങൾ, ഒരര്‍ഥത്തിൽ പറഞ്ഞാൽ നാടുകടത്തപ്പെട്ടവന്റെ ദുഃഖത്തിനു അറുതി വരുത്തുന്നതാണ്‌ ഗൾഫിലെ ബാച്ചിലർ താമസയിടങ്ങൾ.“
അങ്ങെനെയുള്ള ചിൽ NRI ബാച്ചിലർമാരുടെ, ഒരു നീണ്ട പട്ടിയതന്നെയുണ്ട് ഗൾഫിൽ, സോഷ്യൽ സൈറ്റുകളിൽ, സാമൂഹ്യസേവനരംഗത്ത്, സ്വന്തം കാശുമുടക്കി ഒരുനേരത്തെ ആഹാരെമെങ്കിലും മറ്റൊരാൾക്ക് നൽകാൻ മറക്കാത്തവർ! ആരുടെയും ഉപദേശത്തിനു കാത്തുനിൽക്കാതെ, കാലിനടിയിൽ നിന്നു മണ്ണുമാറിപ്പോകുന്നതു കാത്തുനിൽക്കാതെ, ഉള്ളത് ഓണം പോലെ ജീവിക്കുന്നവരും, എന്നാൽ ഇതുതന്നെ ജീവിതം എന്ന അഹങ്കാരത്തിന്റെ പിടിയിൽ ജീവിക്കുന്നവരും അടങ്ങുന്ന ഒരു പറ്റം മനുഷ്യർ! അവരുടെ കഥകൾ അവർതന്നെ എഴുതിത്തുടങ്ങി, അവർതന്നെ സിനിമകളാക്കിത്തുടങ്ങി, അവരുടെ വർണ്ണച്ചിത്രങ്ങൾ മുഴുനീളൻ ക്യാൻവാസുകളിൽ നിറങ്ങളായി, കവിഞ്ഞൊഴുകി എകിസിബിഷനുകളാകുന്നു. കവിതയും, കഥകളും ചിത്രങ്ങളും എന്നുവേണ്ട പാചകപുസ്തകങ്ങൾ പോലും ഇന്ന് NRI ബാച്ചിലർമാരെഴുതുന്നു. അങ്ങനെയുള്ളവരുടെ അനുഭവസാക്ഷ്യങ്ങൾ ഒന്നു ക്രോഡീകരിച്ചതിന്റെ പരിണിതഭലമാണ്, പത്മകുമാറും, സതീഷും, അരുൺദാസും, സെയ്ഫും എല്ലാവരും ഈ പേജുകളിലൂടെ മനസ്സു തുറക്കുന്നത്.
അരുൺ ദാസിന്റെ പ്രവാസ ജീവിതത്തിൽ ലാഭങ്ങളും നഷ്ടങ്ങളും ഒരു തുലാസിൽ തൂക്കിയാൽ ‘ഭാരക്കൂടുതൽ’എന്ന ഒറ്റവാക്ക് വിവരണത്തിൽ വന്നു നിൽക്കുന്നു. ലാഭങ്ങളുടെ തുലാസിന്റെ ഭാരം മാത്രം മുതുകിലേറ്റി ജീവിക്കാൻ പഠിക്കുന്നു. പിന്നെ സന്തോഷം തരുന്നത്, പാചകം ചെയ്യുവാൻ പഠിച്ചു എന്നുള്ളതും, പലവിധ സംസ്കാരത്തിൽ പെട്ടവരെ ബഹുമാനിക്കാൻ, പെരുമാറുവാൻ പഠിച്ചു എന്നുള്ളത് പിന്തള്ളുവാൻ പറ്റുകയുമില്ല. നഷ്ടങ്ങളുടെ പട്ടികയിലെ ഏറ്റവും പ്രധാനം ദിവസം പ്രതി കാണാൻ സാധിക്കാത്ത മക്കളുടെ വളർച്ച, അവരുടെ കിന്നാരങ്ങൾ,അവരോടോത്തുള്ള ഓരോ നിമിഷങ്ങൾ! പ്രഭാതത്തിലെ ക്ഷേത്ര ദർശനം, കാപ്പി കുടിച്ചു കൊണ്ടുള്ള പത്രപാരായണം, എന്റെ പ്രിയപ്പെട്ട ഇഡ്ഡലിയും ചമ്മന്തിയും, രാത്രിയിലെ കഞ്ഞിയും പയറും!. ബാക്കി എന്ത് ആഹാരവും ഗൾഫിൽ ഒപ്പിച്ചെടുക്കാം, വന്നിട്ട് ഇതുവരെ കിട്ടാതെ പോയ ഒരു സൌഭാഗ്യം,നല്ല കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും പയറും, അങ്ങനെ അവസാനമില്ലാത്ത നഷ്ടങ്ങളുടെ നീണ്ടപട്ടിക !മനസ്സ് പകച്ച നിമിഷങ്ങളായിരുന്നു , “ഒരു പുരുഷന്റെയും,സ്ത്രീയുടെയും ഉത്തരവാദിത്വം ഞാൻ ചെയ്യേണ്ടി വരുന്നു എന്ന തിർച്ചറിവ് ! പ്രവാസ ജീവിതം ആഘോഷങ്ങളെ വെറുക്കുവാൻ പഠിപ്പിച്ചു എന്നുള്ളതാണ് ഏറ്റവും വേദന തന്നത്. ഓണം ,വിഷു ക്രിസ്തുമസ്സ്, റംസാൻ എല്ലാം എല്ലാവരും ആഘോഷിക്കുമ്പോൾ, ഒറ്റക്കിരുന്നു വിഷമിക്കുവാനെ കഴിയൂ, ഒരു മനസമാധാനത്തിനു വേണ്ടി ഹോട്ടലിൽ നിന്നും സദ്യ കഴിക്കാം. പക്ഷെ കുട്ടികൾക്കും ഭാര്യക്കും വേണ്ടി, അവരുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, ഭാവി എന്നിവക്കു വേണ്ടി, എന്റെ ഇന്നിന്റെ നഷ്ടങ്ങളെ മറക്കുവാൻ സഹായിക്കുന്നു.
ഇവക്കിടയിൽ ജോലിയുടെ നിബന്ധനകൾ, ശംബളത്തിന്റെ കുറവ്, ജീവിതം സുഗമമാക്കാനുള്ള ഉപാധി, കുട്ടികളുടെ നല്ല വിദ്ധ്യാഭ്യാസം, അഛനമ്മമാരുടെ ഉത്തവാദിത്വം, ഇവകാരണം സമയം വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ഗള്‍ഫിലെ ‘ബാച്ചിലർ‘ ജീവിതത്തെ ആഘോഷമാക്കുകന്നവരിൽ ഇത്തരം ചിലരെ നാം പാടെ മറന്നു പോയിരിക്കുന്നു! വർഷങ്ങളുടെ ചൂടും, എസികൾ വലിച്ചെടുക്കുന്ന ശരീരത്തിലെ ഊഷ്മളതയും ഇല്ലാതാക്കി, ജീവിതത്തിന്റെ routine’ തന്നെ വ്യത്യസ്ഥമാക്കി, 24 മണിക്കൂറിൽ16 മണിക്കൂറും നിർബന്ധമായി ജോലിചെയ്യാൻ സ്വയം തീരുമാനിക്കുന്നു. 8 മണിക്കൂർ നിർബന്ധമായും ഉണ്ടാക്കിയെടുക്കുന്ന ‘overtime ‘ ജീവിതത്തിന്റെ പല അത്യാവശ്യ, ആഡംബരങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നു. എന്നാൽ ഇതിനെല്ലാം ഇടയിൽ നല്ല ഹോബികളും, വായനകളും, എഴുത്തും, സ്പോട്സും ഒക്കെയായി ജീവിതം അഘോഷമാക്കുന്നവരും ഇല്ലാതില്ല! നല്ല കലാമൂല്യമുള്ള സൃഷ്ടികൾ മെനെഞ്ഞുണ്ടാക്കുന്നവരും, സിനികൾ, നാടകങ്ങൾ, കഥകൾ, കവിതകൾ എന്നിങ്ങനെ ഈ മണൽക്കൂംബാരത്തിൽ നിന്ന് ഒരുപിടി നല്ല സാഹിത്യകാരന്മാരെ, കലാകാരന്മാരെ, നടന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.അക്കൂട്ടത്തിൽ കൂട്ടാവുന്ന, ഞാനൊരു കവിയല്ല, എന്നോ കുത്തിക്കുറിച്ച വാക്കുകൾ എന്നു പറയുന്ന …
അരുൺ ദാസിന്റ് കവിത.
ഇലകൾ കൊഴിഞ്ഞ ചില്ലകളിൽ
മഞ്ഞു മൂടിയ ശിശിരകാലത്ത് വന്നു നീ…
പ്രണയത്തിൻ പനിനീർ പൂവുമായി
കനവുകൾ വാടി കരിഞ്ഞ ഗ്രീഷ്മത്തിൽ
പ്രണയത്തിൻ വർഷമായി പെയ്തിറങ്ങി നീ….
തണുത്തു വിറച്ച ഏകാന്ത സന്ധ്യകളിൽ
ഇളം ചൂടായി പടർന്ന് നീ എന്നിൽ
അറിഞ്ഞിരുന്നില്ല ഞാൻ എന്നിലെ
പ്രണയ വസന്തത്തിൻ തേൻ നുകരുവാൻ
വന്നൊരു ദേശാടനക്കിളി നീ എന്ന്
ശരത്കാല പുലരിയിൽ പറനകന്നു നീ….
ശിശിരവും തേടിയെന്നിൽ വിരിഞ്ഞ
പ്രണയത്തിൻ ചെമ്പനീർ പൂവുമായി.