മലയാളത്തിന്റെ നടന്മാരിൽ ഉത്തമന്മാർ, അഭിനയപാരബര്യത്തിലും പേരുകേട്ടവർ, പെരുമാറ്റത്തിലും, സ്വഭാവത്തിലും കുലീനത്വം പ്രകടിപ്പിച്ചുകഴിഞ്ഞു എന്നുതന്നെ പറയാം. ഇന്ദ്രജിത്ത്,പ്രിദ്ധ്വിരാജ് എന്നീ നടന്മാർ അവരുടെ അമ്മ മല്ലികാ സുകുമാരൻ സി ഈ ഒ സ്ഥനത്തും, കൂടെ ഗ്രൂപ്പിന്റെ പേറ്റ്രനും, സ്പോൺസറും അയി ഷേയ്ക്ക് അഹമ്മദ് അലി ഫാലെ നാസ്സർ അൽത്താനിയുമായി സഹകരിച്ച്, ഖത്തറിൽ ഒരു മൾട്ടികുസിൻ റെസ്റ്റോറന്റ, ജാനുവരി 11 2013 ൽ തുടങ്ങി. ഖത്തറിൽ റെസിഡന്റെ കൂടിയായി മല്ലിക സുകുമാരൻ വർഷങ്ങളായി ഈ രാജ്യവുമായി ഒരു ആത്മബന്ധം പുലർത്തിയിരുന്നു.ബ്യൂട്ടിസലൂൺ എന്ന വിഭാഗത്തിൽ തന്റെ താല്പര്യവും ബിനസ്സ് മികവും പ്രകടിപ്പിച്ചു കഴിഞ്ഞു.ഖത്തറിലെ പ്രവാസി വിഭാഗത്തിന്റെ ഒരു നല്ല പേറ്റന്റും കൂടിയാണ് മല്ലിക. കേരളം പോലെതന്നെ ,സ്വയം ഖത്തറിനോട് അങ്ങേയറ്റം ആത്മാർത്ഥതയും മാനസിക അടുപ്പവും പുലർത്തുന്ന മല്ലിക ഈ റെസ്റ്റോറന്റ് സംരംഭം വഴി ഭക്ഷണത്തിന്റെ പാരബര്യവും, ലോകമെംബാടുമുള്ള പലതരം സ്വാദിഷ്ടവിഭാവങ്ങൾ ഈ രാജ്യത്തിനായി പരിചയപ്പെടുത്തുന്നു.
“സാധാരണക്കാരെകൂടി മനസ്സിൽ വെച്ച്, ഇൻഡ്യൻ, അറബിക്ക് എന്നിവക്കു പുറമെ, മെക്സിക്കൻ, ചൈനീസ് , മെഡിറ്ററേനിയൻ വിഭവങ്ങളും ഇവിടെ പാചകം ചെയ്യുന്നു എന്ന് മല്ലിക സുകുകാരൻ കൂട്ടിച്ചേർത്തു. വളരെ സ്വഭാവമൂല്യമുള്ള ഒരു സ്ഥലം കണ്ടുപിടിക്കാൻ വേണ്ടി വളരെ ബുദ്ധിമുട്ടേണ്ടി വന്നു എങ്കിലും സമുദ്രതീരവും, പ്രകൃതിരമണീയതയും കൂടിക്കലർന്നതാണ് ഈ സഥലത്തിന്റെ ഗുണം. അൽമാഹ റ്റ്വിൻ റ്റവറിൽ ഒരേസമയം 70 പേരോളം ആൾക്കാരെ റെസ്റ്റോറന്തിന്റെ അകത്തും 120 തോളം ആൾക്കാരെ സ്വിമ്മിഗ് പൂളിനോടൂ ചേർന്നുള്ള തുറന്ന ഭാഗത്തും, ഇരുത്താനുള്ള സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വളരെ നാളത്തെ ഒരു സ്വപ്നം യാഥാർത്ഥ്യമായതാണ് ഈ റെസ്റ്റോറന്റ് എന്ന് രണ്ടു സഹോദരന്മാരും ഒരുമിച്ച് സ്ഥിരീകരിച്ചു. ഹോട്ടൽ ഇൻഡസ്റ്റ്രിയിൽ ഇൻഡ്യയിലും, ദക്ഷിണ ഏഷ്യയിലും വളരെ പേരുകേട്ട പലരെയും തങ്ങളുടെ ഈ സംരഭത്തിനായി പ്രത്യേകം ക്ഷണിച്ചു വരുത്തിയിട്ടുണ്ട് എന്ന് ഇന്ദ്രജിത്തും പ്രിദ്ധ്വിയും കൂറ്റിച്ചേർത്തു. റെസ്റ്റോറന്റിനെക്കുറിച്ചുള്ള ആദ്യത്തെ പത്രസമ്മേളനത്തിൽ വൈസ്ചെയർന്മാൻ കൂടിയായ ശ്രീകാന്ത് മണിക്കോത്തും, ഷേയ്ക്ക് അഹമ്മദ് അലി ഫാലെ നാസ്സർ അൽത്താനിയും ഉണ്ടായിരുന്നു.
എന്തുകൊണ്ടാണ് ആഹാരം/റെസ്റ്റോറന്റ് തിരെഞ്ഞെടുക്കാൻ കാരണം?
“പ്രത്യേകിച്ചൊരു കാരണം എന്നു എടുത്തു പറയുന്നതിനേക്കാൾ,അടിസ്ഥാനപരമായി നമ്മളെല്ലാവരും തന്നെ ഭക്ഷണപ്രിയരാണ്“ ,മല്ലികാ സുകുമാരൻ പറഞ്ഞു.എന്റെ സുഹൃത്ത് ഷീല ഫിലിപ്പ് ഇവിടെ നടത്തുന്ന ബ്യുട്ടി സലൂൺ ബിസിനസ്സിൽ ഞാനും ഒരു പാർട്ടണർ ആണ്.ഒരു ബ്യൂട്ടിപാർളർ എന്നതിനെക്കാൾ ഉപരിയായി ,ബ്യൂട്ടി കൺസൾട്ടൻന്റ് എന്ന ഒരു രീതിയാണ് ഇവർ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്“.ഒരു വ്യക്തിയുടെ ശരീരവും,ആരൊഗ്യവും, സൌന്ദര്യവും ഇടകലർന്നാണിരിക്കുന്നത്.അതിന്റെ വളരെ ശാസ്ത്രപരമായ സമീപനങ്ങളിലൂടെ ഒരു ‘സ്കിൻ &ഹെയർ ക്ലിനിക് ‘ ഗരാഫയിൽ ഏതാണ്ട് 6 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് ആരംഭിക്കയുണ്ടായി“. അങ്ങനെ സുഹൃത്തുക്കളും,മറ്റൂമായിട്ടുള്ള ചർച്ചകൾക്കിടയിൽ നമ്മുടെ ദഫ്ന,വെസ്റ്റ് ബേ സ്ഥലത്ത് ഒരു ‘ഒതെന്റിക് ബ്രാന്റഡ് റെസ്റ്റോറന്റ് ‘ എന്ന ആശയം,ഷീലയുമായി ചേർന്നു എന്തുകൊണ്ട് തുടങ്ങിക്കൂടെ എന്നു തീരുമാനിച്ചു.ദഫ്ന ഏറിയ എന്നത് വളരെ ചെലവുകൂടുതലുള്ള സിറ്റി സെന്റർ മാൾ ‘ എന്നത് എല്ലാവർക്കും ഉണായിരുന്ന ഒരു മിഥ്യാബോധം മാത്രമാണ്. അവിടെ എന്തുകൊണ്ട് സാധാരണക്കരന്റെ കഴിവിൽ ഒതുങ്ങുന്ന എന്നാൽ‘അലങ്കാരശൈലിയിൽ‘ ഒട്ടും കുറയാതെ നമ്മുക്ക് “ ആർക്കും നടന്നു കയറാവുന്ന റെസ്റ്റോറന്റ്“ തുടങ്ങിക്കൂട എന്ന ആശയം ഉണ്ടായി!.അതന്റെ മുന്നോട്ടുള്ള ചർച്ചകളും ഐഡിയയും ആയി ഞാൻ എന്റെ മക്കൾ ഇന്ദ്രജിത്തും, പ്രിധ്വിയും ആയുള്ള ഒരു ചർച്ചയുടെ അവസാനം,എന്റെ അനന്ദിരവൻ ശ്രീകാന്ത് ഒരു ഹോട്ടൽമാനേജ്മെന്റ് പഠിത്തതിനു ശേഷം,വളരെ ചെറിയ പ്രായത്തിൽത്തന്നെ കൊച്ചിൽ റിവിയേറ, ഇപ്പോൾ കൊച്ചിൻ റമദാ ഹോട്ടൽ ജെനറൽ മാനേജർ ആണ്.സ്വന്തമായി ഒരു സംരംഭം എന്ന ഒരാശയം ശ്രീകാന്തിന്റെ മനസ്സിലും ഉണ്ടായിരുന്നതിനാൽ, അദ്ദേഹത്തിന്റെ വിദ്ധ്യാഭ്യാസവും, ജോലിയുടെ അനുഭവജ്ഞാവും തഴക്കവും,ഞങ്ങളുടെ ഈ ആശയസംരംഭത്തിനു കൂടുതൽ സഹാമാവുകയും ചെയ്തു. വെസ്റ്റ് ബേയിൽ ഒരു റെന്റോറന്റ് പ്രോജക്റ്റ് ഞങ്ങളുടെ റ്റീമിനോട് അറിയിക്കുകയും, അതിനായി ഏതാണ്ട് ചേർന്ന ഒരു സ്ഥലം ഈ ദഫ്ന ഏറിയയിൽ ഞങ്ങളെ ചൂണ്ടിക്കാണിക്കയും ചെയ്തു .ഞങ്ങളുടെ സ്പോൺസർ/ വർക്കിംഗ് പർട്ടണർ അർബൻ പ്ലാനിംഗ് മിനിസ്റ്റർ കൂടിയായ ഷെയ്ക്ക് അഹമ്മദ് അലി ഫാ‍ലെ നാസ്സർ അൽത്താനി,അൽമാഹാ റ്റവർ, റെസ്റ്റോറന്റിനായി ഒരു നല്ല അടുക്കളയും മറ്റും എല്ലാം റെഡിയായിട്ടുള്ള ഈ റ്റവർ ചൂണ്ടിക്കാണിക്കയുണ്ടായി.272 അപ്പാർട്ട്മെന്റ് ഉള്ള ഈ രണ്ടു റെസിഡെന്റ് റ്റവറിൽ വളരെ നല്ല സ്ഥലസൌകര്യങ്ങൾ ഉണ്ട്.കൂടെ സിമ്മിംഗ് പൂളിന്റെ ഓപ്പൺ സ്ഥലവും,പാർട്ടി ഹാളും എല്ലാം കൂടിച്ചേർന്ന് ഏതാണ്ട് ഈ റ്റവറിന്റെ ലോബിമുതൽ താഴത്തെ ഒരു നില മൊത്തം അവർക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന സൌകര്യത്തിൽ കിട്ടി എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
ഇന്ദ്രജിത്ത് പ്രിഥ്വി ,പൂർണ്ണിമ, എന്നിവരുടെ അഭിപ്രായങ്ങളും, പ്രചോദനങ്ങളും ,ഈ സംരംഭത്തിന്റെ ആരംഭസമയത്ത് എത്രയായിരുന്നു
ഡയദ് കോ കംബനിയുടെ ജെനറൻ മാനേജർ ആണ് ‘സ്പൈസ് ബോട്ട് ‘ എന്ന ഈ പേര് ആദ്യം പറഞ്ഞത്. പണ്ടുകാലത്ത് ഏറ്റവും അധികം മസാലവ്യഞ്ചനങ്ങളും,വാസനദ്യവ്യങ്ങളും,വ്യാപാരം ചെയ്തിരുന്നന്നവരാണ് അറബികൾ.സ്പൈസ് ബോട്ട്’ എന്നത് എന്തുകൊണ്ടും ഖത്തറിൽ തുടങ്ങന്ന ഒരു റെസ്റ്റോറന്റിനു ഏറ്റവും അനുയോജ്യമാണെന്ന് തിരുമാനിച്ചു.പിന്നീട് ഇന്ദ്രജിത്തും പ്രിദ്ധ്വീരാജും,താമസവുമില്ലാതെ തന്നെ ഈ പേരിനോടു പൂർണ്ണമായും യോജിച്ചു.ഈ കെട്ടിടം സ്തിതിചെയ്യുന്ന ദഫ്ന ഏറിയയുടെ സ്വഭാവത്തോടു തികച്ചു ചേർന്നു പോകുന്ന പേരാണ് ‘സ്പൈസ് ബോട്ട് ‘എന്ന ഒരു തോന്നൽ ഇല്ലാതില്ല.
പിന്നെ അടുത്ത കടംബ എന്നത് സിവിൽ ഡിഫെൻസ്,ബലദിയ എന്നീ നിയമ,ഗവണ്മെന്റ് മേഘലകളുടെ എഴുത്തുകുത്തുകളിൽ കൂടിയാണ്,എന്നാൽ പ്രതീക്ഷക്ക് വിപരീതമായി,വളരെ സൌഹൃദമപരമായ സമീപനമായിരുന്നു.എല്ലാ ഗവണ്മെന്റ് പേപ്പറുകൾ എല്ലാത്തിനും ഞാൻ ആരെയും ആശ്രയിക്കാതെ സ്വയം ചെയ്യാൻ തീരുമാനിച്ചു. അതിലൂടെ സർക്കാർ ബിസിനസ്സ് നടപടികളും നിയമങ്ങളും പഠിക്കാം എന്നൊരു ഉദ്ദേശവും ഉണ്ടായിരുന്നു.ആരുംതന്നെ എന്നെ തിരിച്ചറിയുകയില്ല എന്നത് വളരെ വ്യക്തമായിരുന്നു,എന്നാൽ ചുരുക്കം ചില മലയാളികൾ ഞാൻ എന്ന ‘ മല്ലികാ സുകുകാരെനെ’ കേരളത്തിലെ ഒരു വലിയ സ്റ്റാർ ആയിത്തന്നെ അവിടെയുള്ള ഉദ്ധ്യോഗസ്ഥന്മാരെ പരിചയപ്പെടുത്തി എന്നത് വലിയ ഒരഭിമാനംതന്നെയായിത്തോന്നി.സ്വയം ഒരു മൾട്ടിസ്റ്റാറും,കൂടെ ഇന്ദ്രജിത്ത് പ്രിഥ്വീരാജ് എന്നി ഫിലിംസ്റ്റാർസിന്റെ അമ്മ എന്നൊരു വിവരണവും കൂടിയായി.“മാഷാ‍ അള്ളാ, ദിസ് ഈ ഇന്ധ്യാസ് ബിഗ് ഫിലിംസ്റ്റാർ’.അതിനു ശേഷം ഞാൻ സ്വയം എഴുത്തുകുത്തുകൾക്കും പേപ്പറുകൾക്കായി എത്തി എന്നതിന്നാൽ, ഓരോരുത്തരായി,എല്ലാ പേപ്പറുകളും എങ്ങനെ ചെയ്യണം എന്നു വിവരിച്ചു തരികയും,2 ദിവസത്തിനകം എല്ലാം ശരിയാകുകയും ചെയ്തു.
എന്തുകൊണ്ടാണ് ദുബായ് അല്ലാതെ ഖത്തർ തിരഞ്ഞെടുക്കാൻ കാരണം?
സ്ത്രീകളോടുള്ള ഒരു ബഹുമാനം, ഒരു ‘പ്രയോറിറ്റി’അവരെ ഏതു വലിയ കൂട്ടത്തിനടയിൽ നിന്നും,തിരഞ്ഞു മാറ്റി സഹായിക്കാനുള്ള ഒരു മനോഭാവം ഈ തീരുമാനത്തിനുള്ള ഒരു വലിയ ഘടകം ആണ്.ജാനുവരി 11 നു ഒരു ചെറിയ ഉൽഘാടനം എന്നു പറഞ്ഞു തുടങ്ങിയത്,വലിയ ഒരു ഇന്റ്രെർനാഷണൽ സംരംഭത്തിൽ കലാശിച്ചു. എന്റെ സ്പോൺസർ ഷേക്ക് ഫൈസൽ,റെസ്റ്റോറന്റ് സ്പോൺസർ ഷെയ്ക്ക് ഫാലെ ബിൻ അൽത്താനി, എല്ലാവരും മുൻ കയ്യെടുത്തു പ്രവർത്തിച്ചു.കൂടെ രണ്ടു സ്പോൺസർമാരുടെ സുഹൃത്തുക്കളും, ഞങ്ങളുടെ വേണ്ടപ്പെട്ടവരും കൂടെ 7 രാജ്യത്തെ അംബാസിഡർമാരും അവുരുടെ കുടുംബവും അടങ്ങുന്ന ഒരു വലിയ വേദിയായി മാറി റെസ്റ്റോറന്റിന്റെ ഉൽഘാടനം.
ആദ്യം ദോഹയിൽ വന്നത്?
5 വർഷം മുൻപ്,ഷീല ഫിലിപ്പിന്റെ ഡി റിംഗ് റോഡിലുള്ള ഒരു സലൂൽ ഉൽക്കാടനത്തിനായി ഒരു കുടുംബസുഹൃത്ത് എന്ന നിലയിൽ ഞാനും മക്കളും കൂടിയാണ് ചെയ്തത്.അതിനുശേഷം ഷീലയുമായുള്ള സൌഹൃദം എന്നന്നേക്കുമായി നിലനിൽന്നു.ഷീലയുടെ സംരംഭങ്ങളിൽ ഞാനും ഒരു പാർട്ടണർ ആണ്. അങ്ങനെ എനിക്ക് സ്വന്തമായി ഒരു റെസ്റ്റോറന്റ് എന്ന ഈ ഐഡിയ വന്നപ്പോൾ, തീർച്ചയായും ഷീല തന്നെയാണ് എനിക്കു കൂട്ടായി ഞാൻ മനസ്സിൽ ആദ്യം ആലോചിച്ചത്.എന്റെ ദോഹ റെസിഡെന്റ്സ് പെർമിറ്റ് തന്നെ, എന്റെ കസിൻ ഡോക്ടറുടെ സുഹൃത്ത് ,ഡോക്ടർ ചാക്കൊയുടെ സഹായത്താൽ ആണ് കിട്ടിയത്. അദ്ദേഹത്തിന്റെ ഒരു പേഷ്യന്റിനെ ഷേയ്ക്ക് ഫൈസലിനെ കാണാനുള്ള ഒരു യാത്രയിൽ പരിചയപ്പേടുത്താനയി എന്നെയും കൂട്ടി.ഫ്രഞ്ച് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയ ഷേയ്ക്ക മാഹായെ പരിചയപ്പെടുകയും,അവരുടെ താല്പര്യത്താൽ എന്റെ റെസിഡെന്റെസ് പെർമിറ്റ് വേഗം ശരിയാകുകയും ചെയ്തു.
ഇന്ദ്രജിത്ത് പ്രിഥ്വി എന്നിവരുടെ ഐഡിയ, ആശയങ്ങൾ ഇഷ്ടങ്ങൾ എന്നിവ, ഈ റെസ്റ്റോറന്റ് രൂപീകരിക്കുന്നതിൽ എത്രമാത്രം പ്രതിഫലിക്കുന്നു?
ശ്രീകാന്തിനെപ്പോലെ ഹോട്ടൻ ബിസിനസ്സിനെയും,റെസ്റ്റോറന്റ കൾച്ചറിനെപ്പറ്റിയും അറിയാവുന്ന ഒരാൾ ആദ്യം മുതലെ,നമ്മുടെ കൂടെ ഉണ്ടായിരിക്കണം എന്നുള്ളത് ഇന്ദ്രജിത്തിന്റെയും പൃഥ്വിയുടെയും തീരുമാനം ആയിരുന്നു.സ്പൈസ് ബോട്ടിന്റെ മെനു തീരുമാനിക്കുന്നതിൽ ഒരു നല്ല പങ്കുവഹിച്ചത് പ്രിഥ്വിയാണ്. ഷൂട്ടിംഗിന്റെ തിരക്കിനിടയിലും,മൈസൂറിൽ വെച്ച് ശ്രീകാന്തുമായി ഒരു മീറ്റിഗ് കൂടുകയും,ഈ റെസ്റ്റോറന്റ്റിന്റെ മെനുവും, വിലവിവരങ്ങളും എങ്ങിനെയായിരിക്കണം,എന്തൊക്കെയായിരിക്കണം എന്നു തീരുമാനിക്കയുണ്ടായി.
ഇവിടുത്തെ സ്റ്റാഫ് , അന്തരീക്ഷം
ഞങ്ങളുടെ ആഹാരത്തിന്റെ രുചിയെക്കുറിച്ചും ആദ്യത്തെ ദിവസം മുതൽക്കു തന്നെ ധാരാളം പ്രചോദനപരമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.ഇവിടുത്തെ കബാബുകളെക്കുറിച്ച് പറയാത്തവർ ആരും തന്നെ ഇല്ല എന്നു പറയാം.ഞങ്ങളുടെ ആരുടെയും മിടുക്കല്ല ,പക്ഷെ എന്റെ കുക്കുകൾ ആയ എന്റെ പിള്ളാർ’ അവരുടെ മാത്രം കഴിവാണ് എന്ന് തീർത്തും പറയാം.ഇവിടെ വരുന്ന ഓരൊ കസ്റ്റമേഴ്സ്സും വന്നു പോകുംബോൾ,മിക്കവരും എടുത്തുപറയുന്ന ഒന്നാണ് ഇവിടുത്തെ വളരെ നല്ല ഒരു അന്തരീക്ഷം, വീണ്ടും വരാൻ പ്രചോദിപ്പിക്കുന്ന ,എന്നാൽ ലളിതമായ ഒരു പ്രതീതി ഉളവാക്കുന്നു.വെറുതെ നടന്നു കയറാവുന്ന ഒരു റെസ്റ്റോറന്റ് എന്നതിലുപരി, ഒരു 5 സ്റ്റാർ ഹോട്ടലിന്റെ പ്രതീതി ഉളവാക്കുന്നു.
ഇന്ദ്രജിത്തിനും പ്രിഥ്വക്കും എന്തെങ്കിലും ഇഷ്ടപ്പെട്ട ഒരു വിഭവം എന്നൊന്നുണ്ടോ?
പ്രിഥ്വിരാജിനു ചിക്കൻ ആണ് കൂടുതൽ ഇഷ്ടം, എന്നാൽ ഇവിടുത്തെ ‘ചിക്കൻ പട്യാല’ ആണ് ചിക്കൻ വിഭവങ്ങളിൽ ഏറ്റവും താല്പര്യം.കൂടെ ‘ഗ്രിൽഡ് പ്രോൺസ് ‘ എല്ലാ ഗ്രില്ലും താല്പര്യമാണ് എന്നൽ, കൊഞ്ചിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. ഇന്ദ്രജിത്തിന്റെ ഇഷ്ടപ്പെട്ട വിഭവം ഒരു കാൽമി കബാബ് , ചിക്കന്റെ കാലുമൊത്തമായി,കശുവണ്ടിയും,കുങ്കുമപ്പൂവും മസാലകളും ചേർത്തു ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം കബാബ് ആണ്.
ചിക്കൻ പട്യാല- ഇന്ദ്രജിത്തിന്റെ പ്രിയം
ഇത് ഒരു പഞ്ചാബി കറിയാണ്. വളരെ എളുപ്പത്തിൽ തയ്യാറക്കാവുന്ന ഈ കറിക്ക് ‘മുർഗ് പട്യാല‘ എന്നും ചിലയിടങ്ങളിൽ വിളിക്കാറുണ്ട്.
കൂട്ടുകൾ
ചിക്കൻ 500
കസ്കസ് 3 റ്റിസ്പ്
തണ്ണിമത്തങ്ങ കുരു 3 റ്റിസ്പ്
നെയ്യ്/എണ്ണ 4 റ്റേബ്സ്പ്
കശുവണ്ടീ 5/6 എണ്ണം
സവാള അരച്ചത്- 1
തക്കാളി -2 കൊത്തിയരിഞ്ഞത്
തൈര് 1/2 കപ്പ്
ഇറച്ചിമസാല 1 റ്റേബസ്പ്
കുരുമുളക് പൊടി 1 റ്റേബ്സ്പ്
മുളകുപൊടി 2 റ്റേബ്സ്പ്
വെണ്ണ/ ക്രീം 1/4 കപ്പ്
ഉണക്കമുന്തിരി- 8/9 എണ്ണം
ആൽമണ്ട് കുതിർത്തത് – 6
ഉപ്പ് -പാകത്തിന്
പാചകം
കശുവണ്ടിയും,തണ്ണിമത്തന്റെകുരുവും,കസ്കസും കൂടി അരച്ചു വെക്കുക.ഒരു കട്ടി ചുവടുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി അരച്ചുവച്ചിരിക്കുന്ന സവാളയുടെ പേസ്റ്റ്, ഇളം ചുവന്ന നിറം ആകുന്നതുവരെ വഴറ്റുക.റ്റൊമറ്റൊയും ചേർത്ത് എണ്ണ തെളിയുന്നിടം വരെ വഴറ്റി,കൂടെ അരച്ചുവെച്ച മൂന്നുകൂടിയ പേസ്റ്റും ചേർക്കുക, കൂടെ നേർപ്പിച്ചു വെച്ച തൈരും ചെറുതീയിൽ പിരിയാതെ ചേർത്തിളക്കുക.
ഇറച്ചിമസാലയും,ചിക്കനും ചേർത്ത് , 1 കപ്പു വെള്ളവും ചേർത്ത് ചെറുതീയിൽ പാത്രം മൂടി വേവിക്കുക. ഇടത്തരം വേവാകുംബോൾ ഉണക്കമുന്തിരിയും, ആൽമണ്ടും,ക്രീമും ചേർത്ത് ചെറുതീയിൽത്തന്നെ 5 മിനിറ്റുകൂടി വേവിക്കുക, ഗ്രേവി കുറുകി വേണം എന്നൂണ്ടെങ്കിൽ 5 മിനിറ്റുകൂടി മൂടിയില്ലാതെ വേവിക്കുക, ചെറുതീയിൽത്തന്നെ. ഒരു പാത്രത്തിൽ മുകളിൽ കീമും, ഉണക്ക മുന്തിരിയും നീളത്തിൽ അരിഞ്ഞ ആൽമണ്ടും വിതറി വിളംബുക.

കാൽമി കബാബ് – ഇന്ദ്രജിത്തിന്റെ പ്രിയം
കിലോ ചിക്കൻ- 8/10 കഷണം
ഇഞ്ചി അരച്ചത് 1 റ്റിസ്പൂൺ
വെളുത്തുള്ളി അരച്ചത്- 1 റ്റീസ്പൂൺ
ഉപ്പ് പാകത്തിന്
തൈര് – 1 കപ്പ്,തുണിയിൽ കെട്ടി അരിക്കുക
കരയാബു- 2 എണ്ണം പൊടിച്ചത്
കറുവാപ്പട്ട- 1/2 റ്റിസ്റ്റ്പ് പൊടി
കറുത്ത ജീരകം- 1/2 റ്റിസ്പുൺ പൊടിച്ചത്
കേസർ/കുങ്കുമപ്പൂ- 1 നുള്ള്
നാരങ്ങനീര്- 2 റ്റേബിൾ സ്പൂൺ
മൈദ- 1/4 കപ്പ്
മുട്ട -1 അടിച്ചത്
അലങ്കരിക്കാൻ
സവാള- 1 വട്ടത്തിൽ അരിഞ്ഞത്
നാരങ്ങ- മുറിച്ചത് 1
പാചകം
ചിക്കൻ മുറിച്ച് കഴുകിത്തുടക്കുക.കഷങ്ങളിൽ കത്തികൊണ്ട് 2,3 ചെറിയ കുത്തുകൾ ഇടുക.2 മുതൽ 12 വരെയുള്ള ചേരുവകകൾ ചിക്കനിൽ പുരട്ടി 2,3 മണിക്കൂർ വെക്കുക.ഗ്രില്ല് ചെയൂകയോ ബെയ്ക്ക് ചെയ്യുകയൊ ആവാം, ചുവന്ന ബ്രൌൺ നിറം ആകുന്നതുവരെ. സവാൾ റിംഗ്സും നാരങ്ങയും വെച്ച് അലങ്കരിക്കുക.
സ്റ്റാഫ്, ഷെഫ്, മാനേജർ
സിജു ആണ് ഇവിടുത്തെ ചീഫ് ഷെഫ്.14 വർഷം റ്റാജിൽ ട്രയ്നിമും,ജോലി ചെയ്തിരുന്ന ആളാണ് ഷിജു. വളരെ ക്ഷമയോടെ എല്ലാവരോടും വളരെ ക്ഷംയോടെ ഇടപെടുകയും ,ഏതുസമയവും ഷീജുവിന്റെ മുഖത്ത് സന്തോഷം എപ്രകടമാണ്. ഏഷ്യൻ വിഭവങ്ങളുടെ പാചകത്തിൽ വലരെ താല്പര്യ, ഉള്ള ആളാണ് സിജു. വളരെ പ്രസ്ന്നതയുള്ളതു, സൌഹൃദപരമാ‍യ പെരുമാറ്റും ഉള്ള വെയിറ്റർമാർ എന്നും സ്ഥിരം വരുന്നവർ “ സർട്ടിഫൈയ് ‘ ചെയ്തുകഴിഞ്ഞു.പതിവ് ഇൻഡ്യൻ റെസ്റ്റോറന്റുകളിലെപ്പോലെ ഇൻഡ്യൻ ഫോക്ക് വേഷവിധാനങ്ങളുടെ പ്രഹസനം ഒന്നും ഇല്ലാതെ, വളരെ ‘പ്രൊഫഷണൽ’ വെയിറ്റർ വേ‍ഷം എടുത്തു പറയേണ്ടതാണ്. ആഹാരം കഴിക്കാനായി വരുന്നവർക്ക് ഓർഡർ നൽകിക്കഴിഞ്ഞാൽ കാലതാമസം ഇല്ലാതെ സൌകര്യപ്രദമായി ഓരൊ റ്റേബിളിലും എത്തിക്കാനും, ഇടക്കിടക്ക എല്ലാ മേശകളിലും എത്തി,ഒരു അന്വേഷണം നടത്താനും,സിജു തന്നെ മുൻ കൈയ്യെടുത്തു ചെയ്യുന്നു. അന്തരിക്ഷത്തിൽ വളരെ പതുങ്ങിയ സ്വരത്തിൽ കേൾക്കുന്ന ഇൻഡ്യൻ പാട്ടുകളും വളരെ സൌമ്യവും, സന്തോഷമുള്ള ഒരു ഫീൽ തരുന്നു.
ഇവിടെ സ്തീരമായി കഴിക്കാൻ വരുന്നവരുണ്ടോ?
സ്ഥിരമായി വന്നു കഴിക്കുന്നവർ ധാരാളം ഉണ്ട്, അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതായ ഒരാളുണ്ട്. ഒരു ദിവസം അദ്ദേഹം തന്റെ ഫാമിലിയുമായി വന്നു,ഏതാണ്ട് പത്തുപേരോളം കൂടെയുണ്ടായിരുന്നു.ആഹാരം കഴിഞ്ഞ് ബില്ലു കൊടുത്തപ്പോൾ, വളരെ രഹസ്യമായി അടുത്തുവന്ന് എന്നോടു പറഞ്ഞു, “മാഡം,ബില്ലിൽ എന്തോ തെറ്റുണ്ട്, മറ്റേതോ റ്റേബിളിന്റെ ആണ്” സംശയം പറഞ്ഞു. അന്ന് ഞങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി,ഇതെല്ലാം ഇവിടുത്തെ വളരെ മിതമായ റേറ്റുകൾ മാത്രമാണ് എന്നുള്ള വിവരം.അതിനു ശേഷം ഒരാഴ്ച വിടാതെ എല്ലാ ആഴ്ചവട്ടം അദ്ദേഹം കുടുമ്ബസഹിതം ഇവിടെ ഭക്ഷണത്തിന്നയി എത്തിന്നു. ആഹാരത്തിന്റെ രുചിയെപ്പറ്റിയും ഓരോ ഐറ്റത്തിന്റെ പ്രത്യേകതകളും ചോദിച്ചറിയാനും മറക്കാറില്ല.പ്രത്യേകിച്ച് ഇവിടുത്തെ കരിക്ക് പുഡ്ഡിംഗും അതിന്റെ രുചിയും, അവതരണശൈലിയും ആണ് അവരെ പ്രത്യേകം ആകർഷിച്ചതിത് എന്നു പിന്നീടു പറഞ്ഞു.രവി പിള്ള വളരെ സ്ഥിരമായി റെസ്റ്റോറൈൽ വരുന്ന ഒരാളാണ്. രണ്ടു ദിവസം അടുപ്പിച്ച കഴിക്കാൻ വന്നാപ്പോൾ പറഞ്ഞു, “ആഹാരത്തിന്റെ രുചിയാണ് എന്നെ വീണ്ടും ഇവിടെക്കൊണ്ടുവന്നത്“ എന്ന്.
വീക്കെന്റ് മെനു,അല്ലെങ്കിൽ വെള്ളി ശനി ദിവസങ്ങളിൽ സ്പെഷ്യൻ എന്തെങ്കിലും ഉണ്ട്?
ആഴ്ചവട്ടത്തിൽ വെള്ളി ശനി ദിവസങ്ങളാണ് ഏറ്റവും ബിസിയായിട്ടുള്ളതും,ഏറ്റവും കൂടുതൽ സ്ഥിരം വരിക്കാർ എത്തുന്നതുമായ ദിവസങ്ങളാണത്.പാർട്ടി ബാങ്ക്വറ്റ് മെനു ഉണ്ട് , അതായത്, നിങ്ങൾക്ക് സ്വയം തീരുമാനിക്കാം,നിങ്ങൾക്ക് എത്ര ,നോൺ വെജ്, എന്തൊക്കെ വിഭവങ്ങൾ വേണം എന്നുള്ളത്, എന്നാൽ, ഞങ്ങൾക്ക് ബുഫെ ഇല്ല.കേരള പൊറോട്ട, ലാച്ച പറോട്ട,തവ പറോട്ട,മീറ്റ് പറാട്ട എന്നിങ്ങനെ പലതരം പോറോട്ടകൾ ചോദിച്ചു വാങ്ങുന്നവർ ഉണ്ട്.ഇവിടെ ഏതുതരം പൊറോട്ടക്കും ഗോതബ് മാത്രം, മൈദ ഉപയോഗിക്കാറെയില്ല.ഫിഷ് മസാല,ഫുൾ ചിക്കൻ റോസ്റ്റ് എന്നിവ,പലരുടെയും ഫേവറേറ്റുകളിൽ ഒന്നുമാത്രം ആണ്.
എന്താണ് ഭാവിപരിപാടികൾ
ആദ്യത്തെ ഒരു വർഷത്തേക്ക് ലാഭത്തിലേക്ക് നോക്കുന്നില്ലെ,പകരം ക്വാളിറ്റിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക.പ്രതികരങ്ങൾ വളരെ ധൈര്യവും പ്രോത്സാഹനവും നൽകുന്നവയാണ്.ഗരാഫ അൽ സദ്, വക്ര,എന്നിങ്ങനെ പല സ്ഥലത്തും തുടങ്ങണം എന്നു പറയുന്നവർ ഉണ്ട്.ഇതുവരെയും,യാതൊരുവിധ മാർക്കെറ്റിംഗും നടത്തിയിട്ടില്ല.ഇവിടെ ഏറ്റവും ഫ്രഷ് ആയി,പച്ചക്കറികളും,മീനും,ഇറച്ചിവകളും എല്ലാം പാചകം ചെയ്യുന്നു എന്നതും,ക്വാളിറ്റിയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാൻ അവർ തയ്യാറല്ല എന്നും തീർത്തും അടിവരയിട്ടു പ്രവർത്തിച്ചു കഴിഞ്ഞു.ഇത്രയും മാസത്തെ കസ്റ്റമേശ്സിന്റെ അഭിപ്രായങ്ങളും ,താല്പര്യങ്ങളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തീർച്ചയായും ഞങ്ങളുടെ ആഹാരത്തിന്റെ സ്വാദുതന്നെയാണ് അവരെ വീണ്ടും ഇവിടേക്ക് കൊണ്ടുവരുന്നത് എന്നു തന്നെയാണ് മ്ല്ലികാ സുകുമാരന്റെയും ,സ്പൈസ് ബോട്ട് റ്റീമിന്റെയും വിശ്വാസം
വ്യത്യസ്ഥമായ എന്തെങ്കിലും പ്രത്യേകതകൾ
ഒരു തീം എന്നതിനെക്കാൾ ഉപരി,ഭക്ഷണത്തിനോടുള്ള പ്രതിപത്തി അഥവാ ബഹുമാനം ആണ് ഇവിടെ പ്രകടമായ ഒരു ആശയം.പ്രിഥ്വി, ഇന്ദ്രജിത്ത് ,എന്നീ പേരുകളിൽ ഡിഷുകൾക്ക് പേരുകൾ ഉപയോഗിക്കാത്തതുനും ഇതേ കാരണം തന്നെയാണ് എന്ന് മാല്ലിക എടുത്തുപറയുകയുണ്ടായി. “രണ്ടൂ പിള്ളാരും എന്റെ സപ്പോർട്ട് ആണെങ്കിലും,പ്രിഥ്വിക്ക് സ്പസ്ബോട്ടിന്റെ നടത്തിപ്പിൽ പ്രത്ര്യെകമായ ഒരു താല്പര്യം ഉണ്ട്.രണ്ട് ദിവസത്തിൽ ഒരിക്കൽ,ആരൊക്കെ വന്നു,എന്തൊക്കെ നടന്നു, പുതുയായി നടക്കുന്ന കാര്യങ്ങൾ,എല്ലാം തന്നെ അന്വഷിക്കും.സ്വയം നല്ല ഒരു ഹോംവർക്ക് ചെയ്യുന്ന ആളാണ് പ്രിഥ്വി.“
ഇന്ദ്രജിത്ത് പ്രിഥ്വി സഹോദരന്മാർ പറയുന്നു, ഹോട്ടൽ വ്യവസായത്തിലെ നല്ല സാങ്കേതികവിദ്ധരെ ഇൻഡ്യയിൽ നിന്നും ,സൌത്ത് ഏഷ്യയുംടെ പല ഭാഗങ്ങളിൽ നിന്നും അവരുടെ സംരംഭത്തിലേക്ക് പങ്കെടുപ്പിക്കാൻ സാധിച്ചു എന്നതാണ് സ്പൈസ് ബോട്ടിന്റെ വിജയത്തിലേക്കുള്ള ആദ്യപടി. സ്പൈസ് ബോട്ടിന്റെ സി ഒ ഒ ശ്രീകാന്ത് മാണിക്കോത്ത് റ്റാജ് ഹോട്ടലിൽത്തന്നെ14 വർഷത്തോളം റെസ്റ്റോറന്റ് ജോലിയിൽ പരിചയസബന്നനും,തഴക്കവും പഴക്കവും വന്നയാളാണ്. ദോഹ വെസ്റ്റ് ബേയിൽ സ്പൈസ് ബോട്ട് എന്ന ഈ മൾട്ടി കുസിൽ ഫൂഡ് കോർട്ട് ,ഒരു സ്വപ്ന സാക്ഷാൽക്കാരം തന്നെയായിരുന്നു എന്ന് മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.അൽ മാഹാ ഇരട്ട റ്റവറിന്റെ എറ്റവും താഴത്തെ നിലയിൽ ഏതാണ്ട് 80 ആൾക്കാർക്ക് ഒരെ സമയം ഇരുന്നു കഴിക്കാനും, സ്വിമ്മിഗ് പൂളിന്റെ, തുറന്ന സ്ഥലത്ത്, ഏതാണ്ട് 120 പേരോളം അടങ്ങുന്ന പ്ലതരത്തിലുള്ള തീം പാർട്ടികൾ നടത്താം. സാധാരണക്കാർക്ക് കയ്യിലൊതുങ്ങുന്ന ഒരു നിലവാരം നിലനിർത്തുക, എല്ലാ കസ്റ്റമേഴ്സിന്റെയും മനസ്സിൽ ‘ സന്തോഷം , സുഖസൌകര്യം” ഒത്തുചേർന്ന് ഒരു പ്രതീതി ഉളവാക്കുക എന്നതാണ് പ്രധാന ഉദ്ദേശം എന്ന്, സ്പൈസ് ബോട്ട് റെസ്റ്റോറന്റ് ചെയിനിന്റെ സി ഇ ഓ യും എക്സിക്യൂട്ടിവ് ചെയർപേഴ്സൺ കൂടിയായ മല്ലികാ സുകുമാരൻ തീർത്തു പറഞ്ഞു. ഖത്തറുമായി വർഷങ്ങളുടെ ബന്ധവും, ഇവിടുത്തെ താമസവും, ഒരു സ്വന്തം വീട് എന്നൊരു പ്രതീതി ഉളവാക്കുന്നു എപ്പോഴും.
ചുരുങ്ങിയ വാക്കിൽ 10 ൽ മാർക്കിട്ടാൽ,സ്പസ് ബോട്ടിനെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം
പരിതസ്ഥിതി–7/10
വൃത്തി/വെടിപ്പ് –7/10
ആദിത്യമര്യാദ –8.5/10
സ്വാദ്–7/10
കാശിന്റെ മൂല്യം –8/10
ഭരതവാക്യം: ഒരു നല്ല ചിന്താഗതിയും മനസ്സും ഒത്തുചേരുന്ന ഒരു സന്ധ്യയിൽ ,മനസ്സിനു തൃപ്തിയുളവാക്കുന്ന ആഹാരം കഴിക്കാൻ കുടുംബസമേതം പോകാൻ പറ്റിയ സ്ഥലം എന്നു വിശേഷിപ്പിക്കാം സ്പൈസ് ബോട്ട്”. ദോഹയുടെ ഹൃദയഭാഗം എന്നു വിശേഷിപ്പിക്കാവുന്ന കോർണിഷിൽ അൽമാഹ റ്റ്വിൻ റ്റവറിൽ,സരസവും ,സോല്ലാസപരവും ആയ പരിചാരകരും,സ്വാദിഷ്ടവും ഹൃദ്യവുമായ ഭക്ഷണവുത്തിനും ഇത്രടം സമയം കൊണ്ട് സ്വയം പേരുനേടിക്കഴിഞ്ഞു. രുചികരമായ ഭക്ഷനം അന്വേഷിച്ചു വരുന്ന,വൈവിധ്യ്വഭാവമുള്ള ഏതൊരു വ്യക്തിക്കും സന്തോഷം തരുന്ന,വിവിന്നങ്ങളായ ഭക്ഷണത്തിന്റെ ഒരു നീണ്ട നിരതന്നെയുണ്ട്.പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം. “മിതം ചിലവ് അമിതം നേട്ടം “