orange-cake ആവശ്യമുള്ള സാധനങ്ങൾ
മൈദ -1 1/2 കപ്പ്
ബെയ്ക്കിംഗ് പൌഡർ – 1 റ്റീ.സ്പൂൺ
ഉപ്പ്- 1/4 ടീ.സ്പൂൺ
കറുവാപ്പട്ട – 1 ടീ.സ്പൂൺ(പൊടി)
ഗ്രാംബു – 1/4 ടീ.സ്പൂൺ (പൊടി)
ജാതിക്ക- 1/4 ടീ.സ്പൂൺ (പൊടി)
ബട്ടർ- 2/3 കപ്പ് (ഉരുക്കിയത്)
പഞ്ചസാര – 2/3 കപ്പ്
മുട്ട- 3
പാൽ- 1/3 കപ്പ്
നാരങ്ങാനീര് – 1 ടീ.സ്പൂൺ
വാൽനട്ട്സ് – 1/2 കപ്പ് ( നുറുക്കിയത്‌)
ഓറഞ്ച മാർമലെയ്ഡ് – 1/2 കപ്പ്
പാചകം
1. ഒവൻ 350 ഡിഗ്രി ചൂടിൽ, 175 ഡിഗ്രി സെന്റിഗ്രേഡിൽ തയ്യാറക്കിവെക്കുക. ഒരു 9 ഇഞ്ച് വിസ്ത്രിതിയുള്ള പാൻ, ബട്ടർ തേച്ച്, മൈദ തൂകി റെഡിയാക്കി വെക്കുക.
2. മൈദയും ബേക്കിംഗി പൌഡറും, ഉപ്പും, കറുവാപ്പട്ട്, ഗ്രാംബു, ജാതിക്കായും കൂട്ടിയോജിപ്പിച്ച് വെക്കുക. മറ്റൊരു പാത്രത്തിൽ പഞ്ചസാരയും ബട്ടറും, മുട്ടയും പാലും , നാരങ്ങാനീരും ഒരുമിച്ച് കൂട്ടിയോജിപ്പിച്ച്, കട്ടകളില്ലാതെ, കലക്കുക. പൊടികൾ എല്ലാം ഇതിലേക്ക് യോജിപ്പിക്കുക. അവസാനം വാൾനട്ട്സും മാർമലൈഡും ചേർത്തിളക്കി തയ്യാറക്കി വെച്ചിരിക്കുന്ന പാത്തിലേക്കൊഴിച്ച് ബെയ്ക്ക് ചെയ്യുക.
3. ഏതാണ്ട് 40 മിനുറ്റുകൊണ്ട് കേക്ക് തയ്യാറാകും. ഒരു കത്തിയോ മുള്ളൊ കൊണ്ട് ഇടക്ക് ഒന്നു കുത്തിനോക്കി, തയ്യാറായൊ എന്നു നോക്കി. പുറത്തെടുത്ത് ചൂടാറാൻ വെക്കുക.
4. വാനില ഐസ്ക്രീമിനെ കൂടെ വിളംബുക.