‍എല്ലാ നിറങ്ങള്‍ക്കും കാണുമോ, ഈവക വിഷാദങ്ങള്‍, ഹേയ്‌, വഴിയില്ല.എങ്കിലും എന്റെ തലയിലൂടെ,ഈ നിറത്തിന്റെ പേരില്‍, റ്റക്സിയായി ജീവിക്കാ‍ന്‍ വിധിക്കപ്പെട്ട എന്റെ, നിലനില്‍പ്പിനു തന്നെ വെള്ളിടി വെട്ടിയവെട്ടിയ ദിവസം.ഇതിനു മുന്‍പായി ഒന്നു പറഞ്ഞോട്ടെ,എന്റെ ഈ ഓറഞ്ചു നിറത്തിന്റെ,ഒരു പഴയ കഥ.പഴയ കഥയും,പഴമ്പുരാണവും പറഞ്ഞു നിങ്ങളെ ഞാന്‍ മുഷുമിപ്പിക്കുകയല്ല, അതു പറഞ്ഞില്ലെങ്കി,പിന്നെ ഞാനീ പറയാന്‍ പോകുന്ന ഒരു കഥക്ക് പ്രസക്തി ഇല്ലതാകും.എങ്കിലും പറയാം, പക്ഷെ നിങ്ങള്‍ കേള്‍ക്കണം.
എനിക്കെല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം എന്നെ പൊന്നുപോലെ നോക്കണ എന്നൊന്നും ഞാന്‍ ആരെയും ചട്ടം കെട്ടിയിട്ടില്ല,എല്ലാ ശരീരഭാഗങ്ങളും ഒത്തൊരുമയോടെ പോയാല്‍, എനിക്കും എന്റെ ചേട്ടനും,ജിവിതം കുശാല്‍.പക്ഷെ,എന്റെ ചേട്ടന്റെ(ചോട്ടന്റെ) കരുതല്‍ എന്നെ എന്നും സുന്ദരിയാക്കി.മാലയും തൊങ്ങലും ചിന്തേരുകളും,എന്നെ ഒരു ‘പക്ക’ പക്കിസ്ഥാനി സുന്ദരിയാക്കി,ഇതൊരു പഡാന്റെ പെണ്ണാണെന്ന് ആരും പറയും.ഒരു കാശുമാലയോ രുദ്രാക്ഷമോ,ഒരു പൊന്നും കുരിശോ,കണ്ടാല്‍ തീരുമാനിച്ചോണം, ഒരു മലയാളി മങ്കയുടെ ആനച്ചന്ദം.ഒരു തമിഴകത്തിന്റെ വണ്ടിയാണെന്നുള്ളതിനു അടായാളത്തിന്റെ ആവശ്യമില്ല, ദൂരേന്നു കേള്‍ക്കാം,തമിഴ്‌ പാട്ട്‌ ‘ഗുണ്ടുമാങ്കാ,നേരം പാര്‍ത്തു , യാരുമില്ലാവന്ദാളെ’അല്ലെങ്കില്‍പ്പിന്നെ ഒരു ശിവാജിയുടെയൊ,രജനികാന്തിന്റെയൊ പോസ്റ്റര്‍ ഉണ്ടാവും പുറകിലെ ഗ്ലാസില്‍. ആരുടെയൊക്കെയോ, ജീവിതങ്ങള്‍ എന്റെ കയ്യിലൂടെ കടന്നു പോയി, ഒരാളുടെ അടുത്തിനിന്നു കൈമാറി പോകുമ്പോളും,എന്തോ ഒരു നഷ്ടബോധം തോന്നിയിരുന്നു.പക്ഷേ എന്റെ ജീവിതം കൊണ്ട്‌ ഉണ്ടാകുന്ന നല്ല നാളെയെപ്പറ്റി ആലോചിക്കുമ്പോല്‍,എന്തും നല്ലതിനു വേണ്ടിയാണല്ലൊ ഏന്ന ഒരു സമാധാനം,മാത്രം.ഓരോ കൈമാറിപ്പോകുമ്പൊഴും,എന്റെ മുഖത്തിനും രൂപത്തിനും അതിന്റെതായ മാറ്റം വന്നു.എങ്കിലും എന്നൊടൊപ്പം യാത്രചെയ്യുന്നവരുടെ,വയറ്റിപ്പിഴപ്പിന്റെ കദനകഥകള്‍ കേട്ടുകേട്ടു തഴമ്പിച്ച ചെവി.ഇപ്പൊ വണ്ടി ഓടിക്കുമ്പോഴും കേള്‍ക്കാം,പലരുടെയും കഥകള്‍.ഈ മൈക്കില്‍ക്കുടെ കേള്‍ക്കുന്ന മാതിരി.ഇതിനിടെ വണ്ടി ഓടിച്ചുകൊണ്ടു ‘മൊബീല്‍’ സംസാരം പാടില്ല എന്നുരു നിയമം,വന്നതില്‍പ്പിന്നെ,ചെവിയില്‍ കുത്തുന്ന കുന്ത്രാണ്ടം ഉണ്ടല്ലോ, ‘മൊബീലിന്റെ’ കൂടെ, എല്ലാവര്‍ക്കും(കണ്ടാല്‍ നൂക്കുകുത്തി ആണെന്നെ തോന്നു.നാട്ടില്‍ നിന്നു വിളിക്കുന്നവരോടുസംസാരിക്കുന്നതു കേള്‍ക്കുന്നതാണേറ്റവും സങ്കടം.പണത്തിന്റെയും കടത്തിന്റെയും മാത്രം കഥകള്‍.പെങ്ങളെ കെട്ടിക്കാനും,ചേച്ചിയുടെ പ്രസവം എടുക്കാനും, തലക്കാലത്തേക്ക്‌ എവിടുന്നെങ്കിലും ” മറിക്ക്‌” എന്നൊരു ഉപദേശവും , , കൂടെ’പലിശ ഞാന്‍ മാസം അയച്ചോളാം’എന്നൊരു ആശ്വാസവാക്കും.എന്നിരുന്നാലും എന്റെ കണ്ണൂനീരും സങ്കങ്ങളും ആരും തന്നെ കണ്ടില്ല.പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയതെല്ലല്ലാം എല്ലാവരും മറക്കും.അതുപോലെ എനിക്കും നിലം പതിക്കാനായി ഒരു പച്ച നിറം ഉടലെടുത്തു.സുന്ദരിയും സുശീലയും,സായിപ്പിന്റെ കോട്ടും സൂട്ടും “‘വാ’ എന്താ പവര്‍ പെണ്ണിന്റെ” പറയാതിരിക്കന്‍ വയ്യ. എല്ലാ വിധത്തിലും സര്‍വ്വ ഗുണസമ്പന്ന, കുടുമക്കാരി.
ഒന്നുവിരിയുമ്പോല്‍ ഒന്നു പൊഴിയണമല്ലോ?അതിനാല്‍ എറ്റെ എല്ല ശക്തിയും എടുത്തു ഞാന്‍ ഓടിനടന്നു,തുരുമ്പിച്ച്‌ ദേഹം,പെയിന്റടിച്ചും,ഒട്ടിച്ചും പറ്റിച്ചും,മോടിപിടിപ്പിക്കാന്‍ നോക്കിയിട്ടും ഈ പച്ചപ്പരിഷ്ക്കാരികളോട്‌, കിടപിടിക്കാന്‍ എനിക്കു പറ്റിയില്ല.കുറച്ചു നാളൊക്കെ ഓടിത്തളര്‍ന്നു,പിന്നെ ഒളിച്ചു നടന്നു.ആരും കാണാതെ ഇരുളിന്റെ മറവിലുമുള്ള, താല്‍ക്കാലം നീന്നുപിഴക്കാനുള്ള,സകല കളികളും,ഒട്ടു മുക്കാലും തീര്‍ന്നു എന്നുതന്നെ പറയാം.എല്ല വാതലുകളും അടഞ്ഞപ്പോഴും എന്റെ ചേട്ടന്മാരുടെ ഇറ്റുവീഴുന്ന കണ്ണുനീരും,സങ്കടങ്ങളുടെ,അവരുടെ അമ്മമാരുടെയും,ഭാര്യമാരുടെയും, പെങ്ങന്മാരുടെയും, പ്രാരബ്ധങ്ങള്‍ കേള്‍ക്കാന്‍ ആരും തന്നെയില്ലാതെയായി.അവരുടെ അവസാന പ്രതീക്ഷകളും നശിക്കുന്നതിന്റെ മുറവിളിയും ആരും കേട്ടില്ല.
നഗരം മോടിപിടിപ്പിച്ച്‌ ,പുരോഗമനാത്മകമായ വഴികളിലൂടെ ഈ രാജ്യം മുന്നേറിക്കൊണ്ടിരിക്കു-മ്പോള്‍ എന്തെങ്കിലും ഒക്കെ ചീഞ്ഞടിയണം,വളമായി. അതെന്റെ, ഈ ഓറഞ്ചു നിറമുള്ള സ്നേഹസ്വരൂപിയായ, മനസ്സും ശരീരവുമായിരിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല എന്റെ ചേട്ടന്മാര്‍.അവരൊക്കെ,എങ്ങോട്ടോ ഓടി ഒളിച്ചു,രക്ഷപ്പെട്ടുകാണും എന്ന പ്രതീക്ഷ, യാര്‍ഡിള്‍ വെറും തുരുമ്പു കഷണങ്ങളായി കിടക്കുന്ന,എന്റെ മനസ്സില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. കഷ്ടം.